ഞാന്‍ ഈa അടുത്തകാലത്ത് വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകത്തെകുറിച്ച് അല്‍പ്പം വരച്ചിടാം എന്ന് കരുതിയാണ് ഈ കുറിപ്പ്...ഈ അടുത്തകാലത്ത് ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് പറയാന്‍ എനിക്ക് ഒരു മടിയും തോന്നില്ല..കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്‍ എഴുതുകയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി.
ഗ്രന്ഥകാരനെ കുറിച്ച് അല്‍പ്പം:
ഗ്രന്ഥകാരനെ കുറിച്ച് അല്‍പ്പം:
1887 - ബംഗാളില്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചുmahehda. ചെറുപ്രായത്തില്‍ തന്നെ രഹസ്യ വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് സംഘടന നേത്രത്വം നല്‍കിയ ആദ്യ നേതാക്കളില്‍ പ്രമുഖന്‍. ലെനിന്‍ സുഹുര്തു ആയിരുന്നു. Communist International ഇല്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍. ചൈന , ജപ്പാന്‍ , അമേരിക്ക , റഷ്യ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1928 -ഇല്‍ സ്റ്റാലിന്റെ തീവ്ര ഇടതുപക്ഷ നയതോടും ഫാസിസ്റ്റ് പ്രവണതയോടും വിയോജിച്ചു ഇന്ത്യയിലേക്ക് തിരിച്ചു വന്നു . പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 1940 ഇല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു മൌലാനാ ആസദിനോട് പരാജയപെട്ടു.തുടര്‍ന്ന് Radical Humanisum എന്ന ചിന്തധാരക്ക് രൂപം നല്‍കിയത്.. Beyond Communism, Materialism, The Historical Role of Islam,Science and Philosophy തുടങ്ങിയ പ്രധാന കൃതികളില്‍ ചിലതാണ്.
പുസ്തകത്തെ കുറിച്ചു:-
ഇസ്ലാം ,ചരിത്രപരമായ പങ്കിനെ കുറിച്ചു വളരെ ആധികാരികമായി തന്നെ damഇവിടെ എഴുത്തുകാരന്‍ വിലയിരുത്തുന്നു.. വളരെ തെറ്റിധരിക്കപെട്ട ഒരു മതത്തെ ആ മതത്തിന്റെ വക്തവല്ലാത്ത ഒരാള്‍ ആധികാരികമായ തെളിവുകളോടെ വിലയിരുത്തുന്നു എന്നത് തന്നെ ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.. 1939 ആണ് എം എന്‍ റോയി ഈ പുസ്തകം രചിക്കുന്നത്. കമ്മ്യൂണിസം വെടിഞ്ഞു കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാലം . ഇതേ ജനാതിപത്യ
തല്പരതയാകം ഇസ്ലാമിനെ കുറിച്ച് ഏകപക്ഷീയവും , അന്യായവുമായ കുപ്രചാരണങ്ങല്‍ക്കെതിരെ ശക്തമായ തൂലിക ചലിപ്പിക്കാന്‍ അദ്ധേഹത്തെ പ്രേരിപിച്ചത്. അക്കാലത്തു (ഇപ്പോഴും) ഇസ്ലാം ആയുധത്തിന്റെയും ബാലാല്കാരതിന്റെയും മതമാണന്ന മുന്‍ധാരണയാണ് ഇന്ത്യയിലെ പൊതുസമൂഹത്തില്‍ പ്രതിഷ്ടിക്കപെടുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ സ്രോതസ്സ് വാള്‍ അല്ല മറിച്ച് ഇസ്ലാമിക ദര്‍ശനത്തില്‍ ഉള്‍കൊള്ളുന്ന സമാധാന കാംക്ഷയും വിപ്ലവാത്മകതയുമായിരുന്നുവെന്ന് ചരിത്ര വസ്തുക്കളുടെ പിന്‍ബലത്തോടെ അദ്ദേഹം സമര്തിക്കുന്നു..
അദ്ദേഹം എഴുതുന്നു " Islam means to make peace, or the making of peace: to make peace with God by doing homage to his Oneness, repudiating the fraudulent divinity of idols which had usurped His sole claim to the devotion of man; and to make peace on earth through the union of the Arabian tribes. The peace on earth was of immediate importance, and greater consequence. The temporal interest of the Arabian merchants required it; for, trade thrives better under peaceful conditions. Since decayed states and degenerated religions bred the germs of continued wars and perennial revolts, their destruction was a condition for peace. The creed of Mohammad: made peace at home, and the martial valour of the Saracans conferred the same blessing on the peoples inhabiting the vast territories from Samarqand to Spain."
"ഇസ്ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമാകുന്നു. ....മുഹമ്മദിന്റെ വിശ്വാസ പ്രമാണങ്ങള്‍ അറബ് ലോകത്ത് ശാശ്വത സമാധാനത്തിന്റെ വിത്തുകള്‍ പാകി. സമര്ഖന്ത് മുതല്‍ സ്പെയിന്‍ വരെ വ്യാപിച്ച ഒരു വിസ്തൃത ലോകം ഒന്നടങ്കം ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നും ശക്തി സംഭരിച്ച് കൊണ്ട് അതിവേകം ഉയര്‍ന്നു വന്നു. ". "അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് മുന്‍പില്‍ ചരിത്രകാരന്‍മാര്‍ പരിഭ്രമിച്ചു നില്‍കുകയാണ്. ശാന്തതയും സഹിഷ്‌ണതയും പുലര്‍ത്തിയിരുന്ന ഈ വിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്‍ബലത്തോടെ ആക്രമിച്ചു കീഴ്പെടുതിയാണ് ഇസ്ലാമിന് മേല്‍പറഞ്ഞ വിജയം വരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിന്ധാന്തം അഭ്യസ്ത വിദ്യരായ ലോകം തള്ളികളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്ഭവിച്ച വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ് , റോം , പേര്‍ഷ്യ തുടങ്ങിയ പുരാതന സംസ്ക്രിതികളുടെ മാത്രമല്ല ഇന്ത്യ , ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണതകൊണ്ടും സംഭവിച്ചതാണെന്ന് കാണാം. "
ഇസ്ലാമിന്റെ ആത്മീയതകല്ല , സാമൂഹിക വിമോചന ആശയങ്ങള്‍കാണ് എം എന്‍ റോയ് അടിവരയിടുന്നത്. ." ഇസ്ലാമിന്റെ വിപ്ലവാത്മകതയുടെ അടിവേര് വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ സന്കല്പതിലും ജീവിതത്തെ കുറിച്ചുള്ള സമഗ്ര വീക്ഷണതിലുമാനെന്നു അദ്ദേഹം തിരിച്ചറിയുനുണ്ട്. അദ്ദേഹം എഴുതുന്നു " ഏക ദൈവവാദം ചരിത്രത്തിലെ ഒരു വഴിതിരുവായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തെ അതിശക്തമായ ഒഴുക്കുള്ള ഒരു ജലാശയതോട് ഉപമിക്കാം. ശാസ്ത്രം ഉയര്‍ത്തിവിട്ട അതിതീവ്ര ജല പ്രളയങ്ങള്‍കൊന്നും , ആ ജലാശയത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഏക ദൈവ വിശ്വാസത്തില്‍ അതിഷ്ടിതമായ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളില്‍ ഏറ്റവും മഹത്തരമായത് ഇസ്ലാം തന്നെയെന്ന് ചരിത്ര പാഠങ്ങള്‍ സാക്ഷ്യപെടുത്തുന്നു." ക്രിസ്തു മതത്തെ റോയ് വിലയിരുത്തുന്നത് ഇപ്രകാരമാണ്. " സീസറിനുള്ളത് സീസറിന് നല്‍കുക എന്ന നാണംകെട്ട ഒത്തുതീര്‍പ്പിന് വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല ..ഇത്തരം ഒരു ഒത്തുതീര്‍പ്പ് , ക്രിസ്തുമത രൂപവല്‍കരണത്തിന് പക്ഷാതലമായി വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ നഗ്നമായ ലഘനമായിരുന്നു. ഇത് വഴി അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുനതിനു സഹായകമായ ഒരു സാമൂഹിക വ്യവസ്ഥക്ക് അടിത്തറയിടാനുള്ള നീക്കത്തെ തടയുക മാത്രമല്ല അത്തരം സ്വപ്നങ്ങള്‍ സൂക്ഷികുന്നവരെ വന്ജിക്കുക കൂടി ചെയ്തു. "
ചരിത്രത്തില്‍ ഏറ്റവും വികലമാക്കപെട്ട ഏടുകളില്‍ ഒന്നാണ് ഇന്ത്യയില്‍ ഇസ്ലാമിന്റെ ആഗമനം. മുഹമ്മദ് ഗസ്നിയുടെ വാള്‍ ഒരു ഭീകര പ്രതീകമായി ഇന്ത്യക്കാരന്റെ മനസ്സില്‍ പ്രതിഷ്ടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ ഇന്നും തുടരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇസ്ലാമിന്റെ വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം തേടേണ്ടത് മുസ്ലിം ഭരണാധികാരികളുടെ ആയുധപുരകളില്‍ അല്ല മരിച്ചു ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ശിതിലമാക്കിയ ഇന്ത്യന്‍ സംസ്കൃതിയുടെ ജീര്‍ണതകളിലാനെനു ഗ്രന്ഥകാരന്‍ സമര്തികുന്നു. ഇത് അംഗീകരിക്കാത്ത ചരിത്ര നിര്മിതികള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് വെല്ലു വിളിക്കുനത്.. അദ്ദേഹം പറയുന്നു "ചരിത്രത്തിന്റെ ഈ യദാര്‍ത്ഥ വായന ഒരു കാര്യം വെക്തമാക്കുന്നു. മുസ്ലിങ്ങളുടെ മതത്തോടും അവരുടെ സംസ്കാരത്തോടും ഹിന്ദു സമൂഹം പുലര്‍ത്തുന്ന ഗര്‍വു നിറഞ്ഞ അവഗണന ശുദ്ധ അസംബന്തമാണ്. ഈ അസംബന്ധം നമ്മുടെ ചരിത്രത്തെ അവഹേളിക്കലാണ് ...നമ്മുടെ രാജ്യത്തിന്‍റെ ഭാവിയെ മുരിവേല്പിക്കലാണ്." ഈ കാഴ്ചപ്പാടാണ് ഈ ഗ്രന്ഥത്തെ ഇന്നും പ്രസക്തമാക്കുന്നത്.
എം എന്‍ റോയിയുടെ പുസ്തകം ഇവിടെ Historical Role of Islam ലഭ്യമാണ് .
Historical role of Islam എന്ന M N Roy യുടെ ഈ പുസ്തകം ദയലോഗ് സെന്റെറിനു വേണ്ടി പ്രശസ്ത എഴുത്തുകാരന്‍ കെ സി വര്‍ഗീസ് മലയാളത്തിലേക്ക് "ഇസ്ലാമിന്റെ ചരിത്ര പരമായ പങ്ക്" എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിടുണ്ട്.
പരിഭാഷ ആരാണു പ്രസിദ്ധീകരിച്ചതു എന്ന വിവരം കൂടി ഉൾകൊള്ളിക്കുക.
മറുപടിഇല്ലാതാക്കൂപുസ്തകത്തിലേക്കുള്ള ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ തിരൂർക്കാര.....
മറുപടിഇല്ലാതാക്കൂപരിചയപ്പെടുത്തലിനു നന്ദി.
പൊട്ടിയ ചങ്ങല ശരിയായി. നന്ദി.
മറുപടിഇല്ലാതാക്കൂനിരൂപണം ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഞാന് ഒരു കമ്മ്യൂണിസ്റ്റുകാരനല്ല. എങ്കിലും ചോദിയ്ക്കട്ടെ. ശ്രീ. M.N. റോയ് കമ്മ്യൂണിസം വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ കാരണം സ്റ്റാലിന്റെ മാത്രം ഫാസിസ്റ്റ് പ്രവണത കാരണമോ അതോ കമ്മ്യൂണിസത്തിന്റെ തന്നെ ഫാസിസ്റ്റ് പ്രവണതകാരണമോ? താങ്കള്‍ അതിനെ എങ്ങനെ നോക്കിക്കാണുന്നു?
ഞാന്‍ മനസ്സിലാക്കിയേടത്തോളം ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ ശക്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയാണ്. ഇന്ത്യയിലെങ്കിലും ന്യൂനപക്ഷങ്ങള്‍ ഇച്ചിരെ മനസ്സമാധാനത്തോടെ ഇരിയ്ക്കുന്നത് അവരുള്ളതു കൊണ്ടാണ്. എങ്കിലും അവരുടെ ഇപ്പോഴത്തെ പലനിലപാടുകളിലും യോജിപ്പുമില്ല.
ശരീഫ് ,
മറുപടിഇല്ലാതാക്കൂപരിഭാഷ ഐ പി എച്ച് ആണ് പ്രസിദ്ധീകരിച്ചത്. വന്നതില്‍ സന്തോഷം..
ഉറുമ്പ്..,
വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്..
അബ്ദുല്‍ അഹദ്,
ഞാന്‍ മനസ്സിലാക്കിയടത്തോളം സ്റ്റാലിന്റെ ഫാസിസ്റ്റ് നിലപാടുകള്‍ ഒരു നിമിത്തമായിടുണ്ട്..കമ്മ്യൂണിസം ശരിയല്ല എന്നത് കൊണ്ടെല്ലേ അദ്ദേഹം മാറിയത്..കോണ്‍ഗ്രസും മാറിയല്ലോ..ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അവരില്‍ വിശ്വാസം ഉണ്ടായിരുന്നു..പക്ഷെ, ബംഗാള്‍ , ചെങ്ങറ...എന്താണ് ഇവരും മറ്റുള്ളവരും തമ്മില്‍ ഇപ്പോള്‍ വ്യതാസം ?..കമ്മ്യൂണിസം ഇന്ന് ഉണ്ടോ? അറിയില്ല..
ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്തത് എം എന്‍ റോയ് യുടെ പുസ്തകമാണ്..അതിന്റെ പ്രസക്തിയാണ് വിലയിരുത്താന്‍ ശ്രമിച്ചത്..വന്നതില്‍ വളരെ സന്തോഷം...
സർ തോമസ് അർനോൾഡിന്റെ “ ഇസ്ലാം പ്രബോധനവും പ്രചാരവും “ എന്ന പുസ്തകം കിടുവാണ്. ഇസ്ലാമിക പ്രചരണം എങ്ങനെയായിരുന്നുവെന്ന് വസ്തുനിഷ്ഠമായി അന്വേഷിക്കുന്ന അതി സുന്ദര പുസ്തകം. വായിച്ചിരിക്കേണ്ട ഒന്ന്.
മറുപടിഇല്ലാതാക്കൂപള്ളികുളം,
മറുപടിഇല്ലാതാക്കൂനിര്ദേശങ്ങക്ക് നന്ദി...ആരാണ് പ്രസാധകര്‍..