നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നര്‍മ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

ഉണ്ടാപ്പോക്കാര്‍ വക ഒരു വെടി..

ഉണ്ടപോക്കാര്‍ ഗ്രാമത്തിലെ അറിയപ്പെടുന്ന കേഡിയാണ്. കുറിയ ശരീരവും ചുവന്ന കണ്ണുകളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവനില്‍ പേടി ഉണര്‍ത്തി. അവനെ ദൂരെനിന്നു കാണുമ്പോള്‍തന്നെ അവര്‍ മാറി നടക്കാന്‍ തുടങ്ങി. എന്തുകൊണ്ട് അവനെ ഇങ്ങനെ പേടിക്കുന്നു എന്ന് ചോദിച്ചാല്‍ കുട്ടികളെ വഴിയില്‍ പിടിച്ചുനിര്‍ത്തി പേടിപ്പിക്കുകയും സ്ത്രീകള്‍ കുളിക്കുന്ന കുളകടവുകളില്‍ ഒളിഞ്ഞു നോക്കലുമാണ് പ്രധാന ജോലി. അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവനോടു തീര്‍ത്താല്‍ തീരാത്ത പകയുണ്ട്..പക്ഷെ, എന്ത് ചെയ്യാന്‍ അവന്റെ ഉണ്ട കണ്ണുകള്‍ കണ്ടാല്‍ അവിടെ മൂത്രം ഒഴിക്കുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക്.. എന്റെ കൂടുകാരന്‍ അബൂബക്കറിനു അവനോടു തീര്‍ത്താല്‍ തീരാത്ത പകയാണ്..അതിനു അവനു കാരണവും ഉണ്ട്..എന്തെന്നാല്‍ കുട്ടികള്‍കിടയില്‍ അബൂബക്കറിന്റെ ഇരട്ടപേരാണ് ഉണ്ടപ്പോക്കര്‍.

നാട്ടില്‍ നടക്കുന്ന ഒരേ ഒരു ഉത്സവമാണ് കുമാരന്റെ വീട്ടില്‍ നടക്കുന്ന കലം കരി ഉല്‍ത്സവം. ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആളുകളും അതില്‍ പങ്കാളികളാവാരുണ്ട്. അമ്പലത്തിന്റെ ചുറ്റുമതിലിനകത് സ്ത്രീകള്‍ കലം കത്തിച്ചു പൂജ നടത്തുമത്രെ..എന്നാല്‍ മറ്റുമതക്കാരായ സ്ത്രീകളും കുട്ടികളും പുറത്തു നടക്കുന്ന വാണിഭങ്ങളില്‍ സജീവമാകും.. രാത്രിയിലാണ് പ്രധാന ചടങ്ങുകള്‍ നടക്കാറ്.. ഒരു ചുവന്ന തുണി പന്തല്‍ പോലെ വിരിച്ചു അതിനടിയില്‍ ഒരാള്‍ കലം തലയിലേറ്റി ഒരു വലിയ ജനസഞ്ഞയത്തിന്റെ കൂടെ അമ്പലത്തിലേക്ക് വരും..അയാള്‍ നന്നായി മദ്യം കഴിച്ചിരിക്കും. എല്ലാവരും കൂടെ അമ്പലത്തിനകത്ത് കടന്നു അര്‍ദ്ധരാത്രിയോടെ ഒരു ആടിനെ ബലിനല്‍കുമത്രെ . ഇത് പറഞ്ഞത് എന്റെ സ്നേഹിതന്‍ സുരേഷാണ് .അവനും ഞങ്ങളും കുട്ടികളാണ്..അപ്പോള്‍ എത്രത്തോളം ഇതെല്ലാം ശരിയാണെന്ന് എനിക്കറിയില്ല..പിന്നെ അമ്പലത്തിലെ പ്രധാന വഴിപാടു നമ്മുടെ മീശമാധവന്‍ തന്നെ ..അതെ വെടി വഴിപാടു.. ഭക്തര്‍ ഭക്തി പുരസ്കരം വെടി വഴിപാടു നടത്തുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ പേര് മൈക്കിലൂടെ കേള്‍ക്കാന്‍ പണം കൊടുത്തു വെടി നടത്തും.. പിന്നെ ഇതിന്റെ ഒരു സ്വകാര്യം എന്തെന്നാല്‍ നാട്ടിലെ ഒരു ഉത്സവത്തിനു ജാതി മതങ്ങള്‍ക്ക് അപ്പുറം ഒരു ഐക്ക്യ ദാര്‍ഡ്യം രേഖപെടുതുക്ക എന്നത് കൂടിയാണ്..
അപ്പൊ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കും ഉണ്ടാപ്പോക്കരിനു അമ്പലത്തില്‍ എന്താകാര്യം എന്ന്..എന്നാല്‍ ഉണ്ടാപ്പോകരിനാണ് ഇവിടെ പ്രധാനമായ റോള്‍ ഉള്ളത്...ഇവിടെ നടക്കുന്ന മുചീട്ടിന്റെ നടത്തിപുകരനാണ് അവന്‍. വര്‍ഷങ്ങളായി അതിന്റെ പാറ്റെന്റ്റ്റ്‌ അവന്റെ കയ്യില്‍ തന്നെയാണ്.. ഉത്സവത്തിന് ആളുകള്‍ വന്നു കൊണ്ടിര്‍ക്കുന്നു ..കച്ചവടവും വളരെ ജോറായി നടക്കുന്നു...ആമിനയും ശാന്തയും വളകച്ചവടക്കന്റെ കയ്യില്‍ കയ്യേല്പിച്ചു പുതിയ വളകളുടെ സ്വന്ദര്യം ആസ്വദിക്കുകയാണ്.മിടായി കച്ചവടക്കാരന്‍. കോയക്ക ജിലേബിയില്‍ പൊടിനിറഞ്ഞു അതിന്റ രുചികൂടിയതിന്റെ സന്തോഷത്തിലാണ്.. ഞങ്ങള്‍ കുട്ടികള്‍ കച്ചവക്കാരെ കാണാതെ ചില്ലറ സാധനങ്ങള്‍ അടിച്ചു മാറ്റുന്ന തിരക്കിലാണ്.. വീട്ടില്‍ അറിഞ്ഞാല്‍ നല്ല പൊടിപൂരമാണെങ്കിലും അടിച്ചു മാറ്റാതെ ഒരു മനസ്സമാധാനവും കിട്ടില്ല. അങ്ങിനെ കറങ്ങി നടകുംബോഴാനു നമ്മുടെ ഉണ്ടപ്പോക്കര്‍ മുചീട്ടില്‍ മുഴുകി നില്കുന്നത് കണ്ടത്.. എന്റെ സ്നേഹിതന്‍ അബൂബക്കര്‍ അവനെ കണ്ടതോടെ ദേഷ്യം കൊണ്ട് മൂക്ക് വിറപ്പിക്കാന്‍ തുടങ്ങി.. എടാ നീ വാ ..എനിക്ക് ഒരു കാര്യം പറയാനുണ്ട്‌..അവന്‍ എന്നെ വിളിച്ചു..
എന്താടാ കാര്യം ?
നീ വാ ഇതുപോലെ ഇനി ഒരു അവസരം നമുക്ക് വീണു കിട്ടില്ല,,,എന്നിട്ട് അവന്‍ എന്നെ വലിച്ചുംകൊണ്ടോടി.
ഓടി അവസാനം എത്തിയത് വെടി വഴിപാടു നടത്തുന്ന കൌണ്ടറില്‍ ആണ്...ചുറ്റും നോക്കി ..പരിചയം ഉള്ളവര്‍ ആരും തന്നെ ഇല്ല....
ഒരു വെടിക്ക് എത്രയാ പൈസാ..അബൂബക്കര്‍ ചോദിച്ചു...
രണ്ടു രൂപ ..
എന്നാല്‍ എനിക്ക് രണ്ടു വെടി വേണം...
ആരുടെ പേരിലാ വഴിപാടു..? കൌണ്ടറില്‍ ഇരിക്കുന്ന ആള്‍ ചോദിച്ചു..

അബൂബക്കര്‍ പതിയെ അയാളോട് പറഞ്ഞു "ഉണ്ട പോക്കറിനു" രണ്ടു വെടി...

ഉടനെ മക്കിലൂടെ വിളിച്ചു പറഞ്ഞു..ദേവിക്ക് ഏറ്റവും ഇഷ്ടപെട്ട വഴിപാടു വെടിവഴിപാട്...
ഉണ്ടപ്പോക്കര്‍ വക രണ്ടു വെടി.
..ടോ ടോ
മനസ്സില്‍ ഒരു പ്രധികാരം വീട്ടിയതിന്റെ സന്തോഷത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി പിറകിലേക്ക് തിരിഞ്ഞതും തൊട്ട മുമ്പില്‍ അതാ നില്കുന്നു ഉണ്ടപ്പോക്കര്‍ ......
എടാ ..........മക്കളെ എന്ന് പറഞ്ഞു ഞങ്ങളെ പിടിക്കാന്‍ അടുത്തതും നൊടിയിടയില്‍ അവിടെ നിന്ന് ഞങ്ങള്‍ ഓടി മറഞ്ഞതും പെട്ടന്നാണ്...
ആ വഴിയില്‍ ഇന്നും ഒരു കൊടിപുല്ലു മുളച്ചിട്ടില്ല...സത്യായിട്ടും മുളചിടില്ല....

2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

ഒരു ഹര്‍ത്താല്‍ കാലത്ത്..

നാട്ടില്‍ ബന്ത് ഹര്‍ത്താലുകളുടെ ഉത്സവങ്ങള്‍ നടക്കുന്ന കാലംഇതൊന്നും അറിയാതെ കുഞ്ഞി പാത്തുംതാത്ത മകളെ കെട്ടിച്ചു വിട്ട വീടിലേക്ക്‌ കാണാന്‍ പോകാന്‍ ഇറങ്ങി. മകള്‍ക്ക് മക്കളും മരുമക്കളും ഒക്കെ ആയെങ്കിലും ഉമ്മയെ വന്നു കാണാന്‍ കഴിയില്ല എന്നത് വേറെ പ്രശ്നം.. പറഞ്ഞു വന്ന കാര്യം അതല്ല..റോഡില്‍ വന്നു ബസ്സ്‌ നോക്കി കുറെ നേരം നിന്നിട്ടും ബസ്സ്‌ വരുന്നത് കാണുനില്ല. എന്താണെന്നു അറിയാന്‍ അടുത്തുള്ള കൊല്ലന്‍ അപ്പുണിയുടെ അടുത്ത് പോയി
അപ്പുണ്ണിയേ .. ...ആപുണ്ണിയേ..........
...എന്താ ആയമ്മേ ....ഓട്ക്കാ ഈ ബന്തുള്ളപോ...
.ബന്താ അതെന്തു കുന്താടാ...ഞാന്‍ നബീസന്റെ അട്ത്ത് പോകാന്‍ ഇറങ്ങിയതാ .....കൊറേ നേരായി നിക്കണ്‌....ഒരു ബണ്ടീം കണ്ല്യ .
...അതാ ആയമ്മേ ഞാന്‍ നേത്തെ പറഞ്ഞത് ...ബന്താനെന്നു....പാര്‍ട്ടിക്കാര്‍ തമ്മിലെന്തോ പ്രസനാ....കൊറച്ച് നേരം കൂടി നിന്നോക്കി ..ചെലപ്പം വല്ല ജീപോ മറ്റോ വരാന്‍ ഇടന്ട്..
..എന്റെ മാനേ ...ഈറ്റിങ്ങളെ കൊണ്ട് കൊണല്യലും ദോസത്തിനു ഒരു കൊറവൂല്യ .
....കുറച്ചു നേരം നിന്നപ്പോ ഒരു ജീപ്പ് വരുന്നത് കണ്ടു കുഞ്ഞു പാത്തുമ്മതാത്ത കൈ കാണിച്ചു...ഒരു പ്രായം ചെന്ന സ്ത്രീ അല്ലെ എന്ന് കരുതി ജീപ്പ് നിര്‍ത്തി..
.ഉമ്മ എവിടെക്കാ പോകേണ്ടെത്..? കയറിക്കോളൂ ..ഞങ്ങള്‍ അവിടെ കൊണ്ട് വിടാം.
..ഉമ്മ ജീപിന്റെ അകത്തേക്ക് ശരിക്കും ഒന്ന് നോക്കി ...രണ്ടു മൂന്നു കാക്കി കുപ്പായക്കാര്‍
.അവരെ നോക്കി കുഞ്ഞു പാത്തുംതാത്ത പറഞ്ഞു.. .
പോലീസ്കാരാല്ലേ .....ഞാന്‍ കര്തി മന്‍ഷ്യന്‍മാരാന്നു.. ..
...ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി ഉറപ്പു വരുത്തി പോലീസ്കാര്‍ പെട്ടന്ന് സ്ഥലവിട്ടു...എന്ത് ചെയ്യാന്‍ ...അപ്പുണ്ണി ആരാ മോന്‍ .... ബി ബി സി അല്ലെ... നാട്ടില്‍ ഇക്കഥ അറിയാന്‍ ഇനിയാരും ബാക്കി കാണില്ല.. ഉറപ്പാ..
ഓട്ക്കാ - എവിടെക്കാ
നിക്കണ്‌ - നില്കുന്നു
ബണ്ടീം കണ്ല്യ - വാഹനം കണ്ടില്ല
കൊണല്യലും ദോസത്തിനു ഒരു കൊറവൂല്യ .....ഗുണം ഇല്ലങ്കിലും ദോഷത്തിന് ഒരു കുറവും ഇല്ല

2009 സെപ്റ്റംബർ 20, ഞായറാഴ്‌ച

അക്ഷരതെറ്റ്: ഒരു തിരൂര്കാരന്‍ ചരിതം..

അക്ഷര തെറ്റുകള്‍ ഒരു കലയാണ്. അത് ആരുടെ കണ്ടുപിടുത്തം ആണെന്ന് ചോദിച്ചാല്‍ "പ്രശസ്ത"ബ്ലോഗര്‍ (അതിമോഹമാണ് ദിനേശാ ) തിരൂര്കരന്‍റെതാണ്. ബ്ലോഗിങ്ങ്‌ തുടങ്ങിയ അന്ന് മുതല്‍ അദ്ധേഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്ന കമന്റ്സ്കള്‍ ഭൂരിഭാഗവും അക്ഷരതെറ്റുകളെ പറ്റിയാണ്. ആദ്യ പോസ്റ്റില്‍ തന്നെ hAnLLaLaTh എന്ന ബ്ലോഗ്ഗര്‍ കയറി കമന്റ്‌ അടിച്ചു. അക്ഷരത്തെറ്റുകളുടെ ലോകത്തില്‍ തിരൂര്കാരന്‍ ഗവേഷണത്തില്‍ ആണെന്ന് പാവം അയാള്‍ അറിഞ്ഞില്ല. (സ്വയം മാറ്റാന്‍ ശ്രമിക്കാതെ ആരും അക്ഷര തെറ്റ് മറ്റിലല്ലോ) പിന്നീട് അങ്ങോട്ട്‌ അക്ഷരത്തെറ്റുകളുടെ ഒരു ഗോശയാത്ര തന്നെയായിരുന്നു.
ഒടുവില്‍ തിരൂര്കാരന്‍ സഹികെട്ട് (ആര്‍ക്കു?ചുമ്മാ നമ്പ്ര) കമന്റ്‌ എഴുതി. "അക്ഷര തെറ്റുകള്‍ കാരണം ഈ ബോലോഗത്തുള്ള ഒട്ടു മിക്കവരുടെയും ചീത്ത ഞാന്‍ കേട്ടിടുണ്ട്.. എന്നിട്ടും എന്തെ ഞാന്‍ നന്നാവാത്തെ? സ്കൂളില്‍ പഠികുമ്പോള്‍ അമ്പിളി ടീച്ചര്‍ ആദ്യം ചീത്തപറഞ്ഞു.. കോളേജില്‍ പഠികുമ്പോള്‍ ആനി ടീച്ചറും അത് തന്നെ പറഞ്ഞു.. എഴുതിയത് രണ്ടാമത് വായിക്കാന്‍ എന്നിക്ക് പേടിയാ ...കാരണം തെറ്റു വന്നാല്‍ തിരുത്തേണ്ടി വരും .....അതിലും നല്ലത് ഈ തെറി കേള്‍കുന്നത്താണ് നല്ലതെന്ന് ഞാനും തീരുമാനിച്ചു.. ത്രിശൂര്‍കാരാ ,ശരിയായികൊള്ളും അല്ലെ..."
എന്നിട്ടും രക്ഷയില്ല..എന്‍റെ ആനി ടീച്ചറെ ആന വരെ ആക്കി നിങ്ങള്‍.(ഒരു പിടിയാന ആണെന്നുള്ള കാര്യം വേറെ കാര്യം,ഗുരു നിന്ന ശാപം കിട്ടും)അരീകോടന്‍ മാഷ് എന്‍റെ അക്ഷര തെറ്റിനെ ചീത്ത പറഞ്ഞു. പള്ളികുളം എന്‍റെ പ്രിയ അക്ഷര തെറ്റുകളെ കളിയാക്കി. വേറെ പലരും എന്‍റെ പ്രശസ്തമായ കഴ്ച്ചപാടുകളെ കുറ്റം പറഞ്ഞു.സീനിയര്‍ ബ്ലോഗേഴ്സ് കണ്ണുരുട്ടി പേടിപിക്കാന്‍ നോക്കി. എവിടെ പേടിക്കാന്‍ ഞാന്‍ ആരാ മോന്‍ (പേടിച്ചു കളസം നനഞത്‌ ഇവിടെ പറയുന്നതെങിനെ ) .
ഗലീലിയക്കും ഇത് തന്നെയാണ് സംഭവിച്ചത്. ഒടുവില്‍ നിങ്ങള്‍ അദ്ധേഹത്തെ അംഗീകരിച്ചു. അതുപോലെ എന്നെയും നിങ്ങള്‍ അംഗീകരിക്കും..(അക്ഷരത്തെറ്റ് ഞാന്‍ മാറ്റിയാല്‍ പിന്നെ എന്നെ കളിയാക്കാന്‍ നിങ്ങള്‍ക്ക് പറ്റിലല്ലോ..കൂയി , കൂയി.) മക്കളെ ഇനിയും നിങ്ങള്ക്ക് തിരൂര്‍കാരനെ കളിയാക്കാന്‍ കഴിയില്ല..കാരണം അക്ഷരതെറ്റുകള്‍ തിരുത്താന്‍ തിരൂര്കാരന്‍ ട്യൂഷന് പോകുനുണ്ട്.. ട്യൂഷന്.....അപ്പോഴോ.. ?,,,,,,,