വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 നവംബർ 2, ബുധനാഴ്‌ച

അവര്‍ക്കത് നോക്കി നില്ക്കാന്‍ കഴിയുമായിരുന്നില്ല..


അവര്‍ ഒരുകൂട്ടം യുവാക്കള്‍ ആയിരുന്നു. എണ്ണത്തില്‍ കുറവും കര്‍മത്തില്‍ മുന്നിരയിലുമാണവര്‍. മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാന്‍ കഴിയുന്നവര്‍ അല്ല അവര്‍. അതുകൊണ്ട് തന്നെ അവര്‍ ഈ സാഹസത്തിനു മുതിരുക തന്നെയായിരുന്നു. ഉദേശിച്ച കാര്യങ്ങള്‍ എങ്ങിനെ  മുന്നോട്ടു കൊണ്ടുപോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വേണമെകില്‍ അവര്‍ക്ക് കഴിയുമായിരുന്നു, മറ്റെല്ലവരെപോലെയും ഒരു നെടുവീര്‍പ്പില്‍ എല്ലാം അവസാനിപ്പിക്കാന്‍. 

സോമാലിയ, ആത്മാവുള്ള മനസ്സുകളെ നൊമ്പരപെടുത്തുന്ന കാഴ്ചയാണ്. അവിടുത്തെ രാഷ്ടീയം നമുക്ക് പല ന്യായങ്ങള്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. എന്നാല്‍ അവിടെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളുടെ , അമ്മമാരുടെ മുന്നില്‍ കണ്ണുകള്‍ അടച്ചുവെക്കാന്‍ നമുക്കാകുമോ ? ആഗസ്റ്റ്‌ മാസത്തെ കണക്കു പ്രകാരം മൂന്നു മാസത്തിനിടയില്‍ 29,000 കുട്ടികള്‍ മരണപെട്ടു എന്നാണു യു യെന്‍ പുറത്തുവിട്ടത്. ഇപ്പോള്‍ അത് എത്രയോ വര്ധിചിരിക്കും. സോമാലിയയില്‍ ദിവസവും മരണനിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. 
ഈ അവസരത്തിലാണ് യൂത്ത് ഇന്ത്യ കുവൈറ്റ്‌ ഈ വിഷയത്തില്‍  ശ്രദ്ധയൂന്നുന്നത്. . മധ്യങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അവരെ വല്ലാതെ അസ്വസ്ഥരാക്കി . വടക്കേ ഇന്ത്യയിലെ പാവപെട്ട , ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ആളുകള്‍ക്ക് വേണ്ടി ഒരു മാസത്തെ റമദാനില്‍  ഇഫ്താറിന് ഒരല്പം ആശ്യാസം നല്‍കാന്‍ വിഷന്‍ 2016 പദ്ധതി വഴി നടപാക്കി കൊണ്ടിരിക്കുന്ന ഇഫ്താര്‍ ഫണ്ടിന്റെ ധന സമാഹരണം നടന്നു കൊണ്ടിരിക്കെയാണ്  ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ സോമാലിയ യിലെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തെ പറ്റു എന്ന് തീരുമാനിച്ചു. തങ്ങളുടെ ആഗ്രഹം ഉടന്‍ തന്നെ യൂത്ത് ഇന്ത്യ രക്ഷധികാരിയുടെ മുന്നില്‍ അവതരിപിച്ചു. വേണം മക്കളെ , ഇപ്പോള്‍ തന്നെ ഭക്ഷണം കഴികുമ്പോള്‍  ആ മക്കളുടെ മുഖമാണ് ഓര്‍മവരുന്നത്. കഴിക്കുന്ന ഭക്ഷണം തൊണ്ടയില്‍ ഇടറുകയാണ്. ആ വാക്കുകള്‍ ആ  യുവതക്കൊരു കൊടുംകാറ്റായിരുന്നു. പിന്നീട് ശേഖരിക്കുന്ന പണവും സാധങ്ങളും എങ്ങിനെ സോമാലിയന്‍ ജനതയ്ക്ക് എത്തിക്കും എന്നതിനെ കുറിച്ചായി അന്വ്യേഷണം . കുവൈറ്റില്‍  അറിയപെടുന്ന എല്ലാ സന്നദ്ധ സംഘടനകളുമായും ഈ വിവരങ്ങള്‍ അനേഷിച്ചു. അങ്ങിനെ യാണ് International Islamic Charity Organisation  നു മായി ബന്ധപെടുന്നത്. GCC രാജ്യങ്ങളില്‍ നിന്ന് വിശിഷ്യ കുവൈറ്റില്‍ നിന്ന് ഭക്ഷണ പദാര്‍ഥങ്ങളും , മരുന്നും ശേഖരിച്ചു സോമാലിയയില്‍ നേരിട്ട് വിതരണം ചെയ്യ്തു വരികയാണ് അവര്‍. തങ്ങളുടെ ഇങ്ങിതം അവരെ അറിയിക്കുകയും അവര്‍ അത് അത്യഹ്ലാത്ത പൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്തു. മാത്രമല്ല അവര്‍ക്കത്‌ ഒരു പുതിയ കാര്യവും ആയിരുന്നു. അന്ന്യ നാട്ടില്‍ നിന്നും തൊഴില്‍ തേടി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ മറ്റൊരു രാജ്യത്തിലെ പട്ടിണി പാവങ്ങക്കായി ഇവിടെ നിന്ന് കൊണ്ട് സഹായിക്കാന്‍ മുന്നോട്ടു വരിക. അത് കൊണ്ട് തന്നെ ആ യുവാക്കള്‍ക്കായി എല്ലാ സഹകരണവുമായി  അവര്‍ മുന്നോട്ടു വന്നു. 

അതൊരു ആവേശമായിരുന്നു. കച്ച മുറുക്കികെട്ടി കര്മാഭൂമിയിലീക്ക് അവര്‍ ഒരുങ്ങി ഇറങ്ങി. തങ്ങളുടെ ആഗ്രഹം മാധ്യമങ്ങള്‍  വഴി മാലോകരെ അറിയിച്ചു. ഭക്ഷണ സാധങ്ങളും , പുതിയതും പഴയത് മായ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍  തീരുമാനിച്ചു. . കിട്ടുന്ന സാധങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനായി അബ്ബാസിയ മേഖലയില്‍ പ്രവാസി ഓഡിടോരിയവും ഫഹാഹീല്‍ മേഖലയില്‍ ദാറുസ്സലാം ഓടിറ്റൊരിയവും തെരങ്ങേടുത്തു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് മുള്ള ആളുകളില്‍ നിന്നും വളരെ നല്ല പ്രധികരണം  ആയിരുന്നു ലഭിച്ചിരുന്നത്. ഇങ്ങിനെ ഒരു സംരംഭത്തിനു  വേണ്ടി ദാഹിച്ചു നില്കുന്നത് പോലെ തോന്നി ആളുകളുടെ പ്രതികരണം. അരി , പഞ്ചസാര , പരിപ്പ് , പാല്‍ , ടിന്‍ ഫിഷ്‌ തുടങ്ങി പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ ആളുകള്‍ എത്തിച്ചു കൊണ്ടിരുന്നു. യൂത്ത് ഇന്ത്യയുടെ കര്‍മ ധീരരായ പ്രവര്‍ത്തകര്‍ ഒരു മിച്ചു കൂടി ശേഖരിച്ച സാധങ്ങള്‍ പ്രത്യേകം തരം തിരിച്ചു പായ്ക്ക് ചെയ്തു. പഴയ വസ്ത്രങ്ങള്‍ എല്ലാം തന്നെ യൂത്ത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ആളുകള്‍ വളരെ വ്ര്തിയായി തേച്ചു മടക്കിയാണ് ആളുകള്‍ എത്തിച്ചു തന്നത്. പ്രയാസം അനുഭവിക്കുന്ന ഒരു ജനതയോടുള്ള അയ്ക്ക്യ പെടലിന്റെ സുന്ദര മാത്ര്കകള്‍ ആയിരുന്നു അത്. എവിടെയും ഉണ്ടാകുന്നത് പോലുള്ള ചില വിപരീത ചെയ്തികള്‍ ഇവിടെയും കാണേണ്ടി വന്നു എന്നത് വിരോധാഭാസം മാത്രം. വളരെ കുറച്ചു ആളുകള്‍ പഴകിയ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ അതും അണ്ടര്‍ ഗാര്‍മെന്റ്സ് വരെ കൊണ്ട് വന്നു തള്ളി എന്നെത് മനസ്സില്‍ ചില മുറിവുകള്‍ തീര്‍ത്തു.  ആദ്യ ഘട്ടം ഒന്നര ട്ടന്‍ ഭക്ഷണ പദാര്‍ഥങ്ങളും അറുപതോളം കാര്‍ട്ടൂണ്‍ വസ്ത്രങ്ങളും ഐ ഐ സി ഓ ക്ക് കൈമാറി. 
സോമാലിയയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ നിന്നും കിട്ടിയ നിര്‍ദേശ പ്രകാരം അവിടെ ഉള്ള ആളുകള്‍ക്ക് വളരെ അത്യാവശ്യമായി വേണ്ടത് ഭക്ഷണ സാധങ്ങള്‍ ആണെന്നത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ടം പൂര്‍ണമായും ഭക്ഷണ സാധങ്ങള്‍ ശേകരിക്കാന്‍ ആരംഭിച്ചു. പൊതു ജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് പഞ്ഞസ്സര , മൈദാ , എന്നാ തുടങ്ങി ഒരു കുടുംബത്തിനു ഒരു കിറ്റ് എന്നാ കണക്കില്‍ സാധങ്ങള്‍ പ്രത്യേകം തയ്യരാകി. രണ്ടാം ഘട്ടം പതിനാറു ട്ടന്‍ സാധങ്ങള്‍ കൈമാറി. ആളുകളുടെ നിര്‍ദേശ പ്രകാരം മുന്‍ നിശ്ചയിച്ച  ദിവസത്തില്‍ നിന്നും രണ്ടു ആഴ്ച കൂടി കളക്ഷന്‍ തുടരാന്‍ തീരുമാനിച്ചു.  സാധങ്ങള്‍ ശേഖരണം , പാക്കിംഗ് , ലോഡിംഗ് , അണ്‍ ലോഡിംഗ് എല്ലാം തന്നെ യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ന്‍റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചപ്പോള്‍ ശരീരവും മനസ്സും ഒരു ജനതയോടുള്ള ഐക്ക്യ പെടല്‍ ആയിരുന്നു. അശരണരുടെ അത്താണിയാകാന്‍ , വര്ധ്യക്യം ബാധിച്ച യുവത്യത്തില്‍ നിന്നും കാലം ആഗ്രഹിച്ച യുവതയിലെക്കുള്ള ഒരു തിരിഞ്ഞു നടത്താമായിരുന്നു. നാടും വീടും ഉപേക്ഷിച്ചു തന്‍റെ പ്രിയപെട്ടവക്കായി വെന്തുരുകാന്‍ സ്വയം മുന്നോട്ടു വന്ന ഈ യുവാക്കള്‍ അങ്ങകലെ പട്ടിണി കൊണ്ട് മരിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി , ഈ കൊടും ചൂടില്‍ സേവനത്തിന്റെ പുതിയ കാല്‍ വെപ്പുകള്‍ തീര്കുകയായിരുന്നു. ഗള്‍ഫ്‌ ലെ തന്നെ സമാന്തര സംഗങ്ങള്‍ ഇതേറ്റു നടത്താന്‍ മുന്നോട്ടു വരുക കൂടി ചെയ്തതോടു കൂടി ഈ യുവാക്കളുടെ കര്‍മം ധന്ന്യമാവുകയായിരുന്നു. 

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

പ്രേയസിയുടെ വേര്‍പാടില്‍ പോലും ഒന്ന് പൊട്ടികരയാന്‍ കഴിയാതെ..

ഇന്ന് കുടുംബ സമേതം ഒരു പിക്കിനില്‍ പങ്കെടുത്തു.. പെരുന്നാളിന്റെ എല്ലാ സന്തോഷവും നിറഞ്ഞാടിയ ഒരു ഒത്തു ചേരല്‍. പക്ഷെ എനിക്ക് മാത്രം അവര്‍ക്ക് കൂടെ ഒത്തു ചേരാന്‍ കഴിഞ്ഞില്ല. എന്റെ പ്രയാസം അവരെ അറിയിച്ചാല്‍ അവര്‍ക്കും അതെ വികാരം ഉണ്ടാകും എന്ന് കരുതി ആരെയും അറിയിച്ചില്ല. അവിടെ നിന്നും മടങ്ങുന്നതിനു മുന്‍പ്പ് ഒരു പരിതിവേരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാ സന്തോഷവും ഉണ്ട്. പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് മാധ്യമത്തില്‍ നിന്നും ഹാരിസ് വിളിച്ചു പറയുന്നത് ഒരു പ്രശ്നം ഉണ്ട് ..കഴിയുന്നത്‌ ചെയ്യണം.
മലപ്പുറം സ്വദേശി ഖാസിം..വീട്ടു ഡ്രൈവര്‍..ലക്ഷം മുടക്കിയാണ് കുവൈറ്റില്‍ എത്തിയത്.. നാട്ടില്‍ മൂന്നു മക്കള്‍ നടക്കാന്‍ കഴിയാതെ വീല്‍ ചെയരിലാണ്..ആക്സിടെന്റ്റ്.. ഒത്തിരി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബം.. ഇന്ന് ഭാര്യ ആതമഹത്യ ചെയ്തു എന്നാ വാര്‍ത്ത നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..കഫീല്‍ പോകാന്‍ അനുവദികുന്നില്ല.. കേട്ടപ്പോള്‍ വല്ലാതെ മനസ്സ് പിടഞ്ഞു..ഞാന്‍ അദ്ധേഹത്തെ വിളിച്ചു സംസാരിച്ചു...ഭാര്യ മരിച്ച ദുഖവും പോകാന്‍ കഴിയുന്നില്ല എന്നാ പ്രയാസവും ഒന്നിച്ചാണ് ഭവികുന്ന വല്ലാത്ത അവസ്ഥ..ദൈവമേ ഇത്തരം പ്രരീക്ഷണങ്ങള്‍ ആര്‍കും വരുത്തരുതേ.. കഫീല്‍ പറയുന്നത് അദ്ദേഹം കളവു പറയുകയാണ്‌ എന്ന്..എംബസ്സിയില്‍ പോയി പരാതി നല്‍കട്ടെ എന്ന് അദ്ദേഹം..അതൊരിക്കലും പെട്ടന്നുള്ള ഒരു പ്രശ്ന പരിഹാരമാല്ലന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹത്തെ ബോധ്യപെടുത്തി.. നാട്ടില്‍ പോകാന്‍ ടിക്കെടിനു പോലും പണം ഇല്ല. ടിക്കെടിന്റെ കാര്യത്തില്‍ എന്റെ സംഘടന വേണ്ടത് ചെയാം എന്നേറ്റു.. കഫീലുമായി സംസാരിക്കാന്‍ പല ശ്രമം നടത്തിയെങ്ങിലും ഫോണ്‍ എടുത്തില്ല.. ഒടുവില്‍ ടിക്കറ്റ്‌ നല്‍കിയാല്‍ പാസ്സ്പോര്‍ട്ട് നല്‍കാം എന്ന് ഖഫീല്‍ അറിയിച്ചിട്ടുണ്ട്.. ടിക്കെടിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു...നാളെ അദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ഇപ്പൊ മനസ്സിനെ അലട്ടുന്ന മറ്റൊരു പ്രശ്നം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യം തന്നെ ആയിരിക്കും അല്ലെ..? പലപ്പോഴും ഓരോരുത്തരുടെ സങ്ങടങ്ങള്‍ കേള്‍കുമ്പോള്‍ മറ്റൊന്നും ആലോചിക്കാറില്ല..എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമാവും ചതിക്കപെട്ടത്‌ അറിയുക..എന്തായാലും നാളെ അദ്ദേഹം തന്ന മേല്‍വിലാസത്തില്‍ നാട്ടില്‍ ബന്തപെടനം..രണ്ടു കാര്യം ഉണ്ട്...ഒന്ന് സത്യാവസ്ഥ അറിയാനും മറ്റൊന്ന് അവര്‍ക്ക് നാട്ടില്‍ എന്തെങ്കിലും ചെയ്തു കൊടുക്കാനും..പലവിഷയങ്ങളും ഇത് പോലെ വരുമ്പോള്‍ സോളിഡരിട്ടിയുടെ സഹായമാണ് തേടുന്നത്.. അവര്‍ അത് ഭംഗിയായി ആത്മാര്‍ത്ഥമായി ചെയ്യാറുണ്ട്.. ആ നന്ദി കൂടെ രേഖപെടുത്താന്‍ ഈ അവസരം ഉപയോഗ പെടുത്തട്ടെ..പ്രാര്‍ഥികുക അദ്ധേഹത്തിന്റെ പ്രയാസങ്ങള്‍ പെട്ടന്ന് ശരിയാവുന്നതിനു വേണ്ടി..

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

അതിജീവനങ്ങള്‍

"മുഖം മിനുക്കാന്‍ ക്ഷുരകന്‍ വേണമായിരുന്നു. വിഴിപ്പുകള്‍ വെടിപ്പാക്കാന്‍ അലക്കുകാരനും. പേറ്റു നോവുകളെ ഏറ്റുവാങ്ങുവാന്‍ പതിചിയുടെ കൈകളായിരുന്നു ആശ്രയം . നാവിന്‍ തുമ്പില്‍ അക്ഷരം തൊട്ടുകൊടുത്തവര്‍ നിലതെഴുതശാന്മാര്‍ . തീന്‍ ഇല മേശകളെ മുക്കുവന്‍ മാര്‍ ആഴകടലിന്റെ അഗാധതയില്‍ നിന്നും സമിര്തമാക്കി. പണിയായുടങ്ങള്‍ക്ക് മിനുപ്പേകാന്‍ കൊല്ലന്മാരെ ഉണ്ടായിരുന്നുള്ളൂ. പുഴകള്‍ മാറി മാറി കടന്നത്‌ കടത്തുകാരന്റെ കൈ തഴംബില്‍ ആയിരുന്നു. അന്നം വിളമ്പിയത് കുഴവന്റെ കരവിരുതില്‍ കല്പനയില്‍. "

ഈ വര്‍ഷത്തെ ഓണപതിപ്പുകളില്‍ ശ്രദ്ധേയമായ ഒന്നായി മാധ്യമത്തെ മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും അത് കണ്ടത്തിയ വിഷയങ്ങള്‍ തന്നെ യാണ്. സമൂഹത്തില്‍ നിന്നും അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ മക്കളെ , നമ്മുടെ നാടിനെ അതിന്റെ പുതു മുഖത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച , എന്നാല്‍ ഇന്നും ആരുടേയും ശ്രദ്ധയോ അന്ഗീകാരമോ ലഭികാടെ പോയ നമുകിടയില്‍ ജീവിതം ജീവിച്ചു തീര്‍കുന്ന ചില സമൂഹങ്ങളെ മുഖ്യധാര എന്ന് പറഞ്ഞു സ്വയം വീമ്പുളകുന്ന "നമുക്ക്" പരിചയ പെടുതുകയാണ്. മറക്കാന്‍ പാടില്ലായിരുന്നു എങ്കിലും സ്വയം മറവി നടിക്കുന്ന പൊതു സമൂഹത്തിനു ഇങ്ങിനെ ഒക്കെ ഒരു സമൂഹം നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ വലിയ പങ്ക് വഹിചിടുണ്ട് എന്ന ഓര്മപെടുതലും അവരുടെ പിന്‍തലമുറ ഇന്നും ഉണ്ടെന്നുള്ള സൂചനയും നല്‍കാന്‍ ഓണപതിപ്പിനു സാധിചിടുണ്ട്.
നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും രുചിക്കാന്‍ ഇഷ്ടമുള്ളത് മാത്രം അനുഭവിക്കാനുള്ള നമ്മുടെ കുടുസ്സു മനസ്സും അതുമാത്രം നമ്മുക്ക് വിളമ്പി നല്‍കി പാര്ശവല്കരിച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അവകാശികളെ തമസ്കരിക്കുകയും ചെയ്യുന്ന ആധുനിക മീഡിയ സംസ്കാരത്തില്‍ നിന്നും മാധ്യമം മാറി സഞ്ചരിക്കാന്‍ ശ്രമിചിടുണ്ട് എന്നതിന് ഉദാഹരണ മാന്.. ഈ ഓണപതിപ്പ്.
" മനുഷ്യരെല്ലാം സുന്ദരികളും സുന്ധരന്മാരുമാനെന്നു ഉറൂബ് എഴുതുന്നതിനു മുന്‍പ്പ് , മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാക്സിം ഗോര്‍ക്കി പറയുന്നതിനും മുന്‍പ്പ് മനുഷ്യനെ തലമുടെ , താടി , മീശ ചമയങ്ങളിലൂടെ സുന്ധരനാക്കി തീര്‍ക്കു മെന്നു ബാര്‍ബര്‍മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക പരിഷ്കരനതിലും ബാര്‍ബര്‍മാര്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവ കാലത്ത് ബാര്‍ബര്‍ മാര്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്തിട്ടുണ്ട്"

തെങ്ങ് കയറ്റക്കാരന്‍ ജയാജ് , വയറ്റാട്ടി ജാനകിയമ്മ , ആശാത്തി അമ്മുകുട്ടി , വൈദ്യന്‍ നൂഹു കുഞ്ഞു , മുക്കുവന്‍ നന്ധനാശാന്‍ , കടതുകാരി ആമിനാച്ചി , കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍ , കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ ,കൊള്ളാന്‍ കൊച്ചു എന്നിവരിലൂടെ അവരുടെ കുലതൊഴിലും സാമൂഹിക ചുറ്റുപാടുകളും ഇന്ന് അവര് പുതു തലമുറയുടെ ചിത്രവും വരച്ചു കാണിക്കുന്നു. എന്തുകൊണ്ടും നല്ല ഒരു വായന അനുഭവവും നമുക്ക് മുന്‍പ്പ് , അല്ലെങ്കില്‍ നമ്മിലൂടെ കടന്നു പോയ , പോയികൊണ്ടിര്‍ക്കുന്ന സമൂഹങ്ങളെ വരച്ചു കാണിക്കുന്നു ഈ ഓണപതിപ്പ്.
കൂട്ടത്തില്‍ ശ്രടെയമായ രണ്ടു അഭിമുഖങ്ങളും കര്ടൂനിസ്റ്റ് ഉണ്ണി..സംവിധായകനും പര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങളുടെ നാവ് ആയി മാറിയ മഹേഷ്‌ ബട്ട് .

2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം

ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം
കഴിഞ്ഞ വെള്ളി 20 - 08 - 2010 നു കുവൈറ്റിലെ മസ്ജിദുല്‍ കബീരില്‍ വെച്ച് യൂത്ത് ഇന്ത്യ കുവൈറ്റ്‌ സംഘടിപ്പിച്ച യുവ സംഗമവും ഇഫ്താരും എന്ത് കൊണ്ടും ഒരു വ്യതസ്ത അനുഭവം ആയിരുന്നു. യുവാക്കളുടെ സര്‍ഗ കായിക ശേഷി ക്രിയാത്മകമായി ഉപയോഗ പെടുത്തി പൊതു സമൂഹത്തിനും അവനു
തന്നെയും ഉപകാര പ്രതമാക്കി തീര്‍ക്കുക
എന്ന ലക്ഷ്യത്തോടെ കഴിഞ ജാനുവരി മുതല്‍ പൊതു രംഗത്തേക്ക് കടന്നു വന്ന യൂത്ത് ഇന്ത്യ എന്ന സംഗം നാളിതു വരെ യുള്ള പ്രവര്‍ത്തങ്ങളില്‍ പൊതു സമൂഹത്തിനു പ്രതീക്ഷ നല്‍കി പോന്നിട്ടുണ്ട്.
ഫെബ്രുവരി 26 നു പ്രഖ്യാപന സമ്മേളനത്തോടെ പൊതു സമൂഹത്തെ അഭിമുഖീകരിച്ചു തുടങ്ങിയ ഈ കൊച്ചു സംഗം ഈ ചെറിയ കാലയളവില്‍ തന്നെ ശ്രദ്ധപിടിച്ചു പറ്റി. ഇന്ത്യയിലെ അറിയ പെടുന്ന കോളമിസ്റ്റും അന്താരാഷ്ട്ര വേദികളിലെ ശ്രദ്ധേയ വെക്തിത്വം എം ഡി നാലപ്പാട് ഉത്ഘടനവം കേരളത്തിലെ ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങള്‍ക്കും പുത്തന്‍ പ്രതീക്ഷയായ യുവജന പ്രസ്ഥാന
ത്തിന്റെ നായകന്‍ പി മുജീബ് റഹ്മാന്‍ മുഖ്യപ്രഭാഷണവും നടത്തിയ വേദിയില്‍
നിന്ന് ആവേശം ഉള്‍ക്കൊണ്ട്‌ പുറപെട്ട ആ കൊച്ചു സംഗം അശണരുടെ അത്തണിയിം യുവജങ്ങളുടെ മാര്‍ഗ ജ്യോതിസ്സായി മുന്നോട്ടു ചലിക്കുന്നു.

പൊതുവില്‍ മത ജാതി വര്‍ഗ രാഷ്ട്രീയത്തില്‍
ഊന്നി പ്രവര്‍ത്തിക്കുന്ന പ്രവാസി
സംഘടനകള്‍ കിടയില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാനും എല്ലാവരെയും ചേര്‍ത്തിണക്കി ഒരു ബഹുസ്വര സമൂഹത്തില്‍ ഒരു സംഘടന എങ്ങിനെ വര്തിക്കണം എന്ന് പ്രവര്‍ത്തകരുടെ കര്മാങ്ങളിലൂടെ പൊതു സമൂഹത്തെ ബോധ്യപെടുത്താന്‍ ഏറെ കുറെ യൂത്ത് ഇന്ത്യ ക്ക് കഴിഞ്ഞു എന്നതാണ് അവരുടെ പരിപാടികളിലെ യുവജനങ്ങളുടെ സാനിധ്യം വ്യക്തമാക്കുന്നത്. ടെലിവിഷന്‍ , കോമഡി , സിനിമ പ്രോഗ്രാമുകളില്‍ മാത്രം തളക്കപെട്ട ഒരു യുവസമൂഹത്തെ സാംസ്കാരികമായി പരിവര്തിക്കാന്‍ ശ്രമിച്ചതിന്റെ ഫലം ആണ് ഓരോ പരിപാടികളിലും ആയിരത്തില്‍ പരം യുവാക്കളുടെ സാനിധ്യം വിളി ചോദുന്നു.
വെള്ളിയാഴ്ച നടന്ന യുവസഗമം ക്രത്യം 2.30 നു ആരംഭിക്കും എന്ന് അറിയിച്ചതിന്റെ ഫലമായി ആ സമയത്തിന് മുന്‍പ്പ് തന്നെ മസ്ജിദുല്‍ കബീര്‍ ഓഡിടോറിയം ഏറെ കുറയെ നിറഞ്ഞിരുന്നു.


വിവിത മതങ്ങളിലും വിശ്വാസത്തിലും പെട്ട ഒരു കൂട്ടം യുവാക്കള്‍ തോളോട് തോളുരുമ്മി മണിക്കൂറുകള്‍ ചിലവഴിച്ചത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു . എഴ്തുകാരനും പണ്ഡിതനുമായ പി കെ ജമാല്‍ ഉത്ഘാടനം നിര്‍വഹിച്ച യുവസഗമം യൂത്ത് ഇന്ത്യ യു എ ഇ പ്രതിനിധി ശംസുദ്ധീന്‍ നദ്വി മുഖ്യ പ്രഭാഷണം നടത്തി. അക്ഷരങ്ങളിലും തത്ത്വങ്ങളിലും പരിമിതപെടാതെ പ്രയോഗങ്ങളിലൂടെ ഇസ്ലാമിനെ അനുഭവിക്കാന്‍ കഴിയുമ്പോഴാണ് ജനങ്ങള്‍ ഇസ്ലാമിനെ സ്വീകരികുന്നത്. കേവല ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒതുങ്ങിയ ഇസ്ലാമിനെയല്ല മറിചു സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെല്ലാം ഇടപെടുന്ന ഇസ്ലാമിനെയാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്നു പ്രവാചക ചരിത്രം ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു. ജാതിമതങ്ങള്‍ക്ക് അപ്പുറം പ്രയാസം അനുഭവിക്കുന്നവന് താങ്ങായി വര്‍ത്തിക്കാന്‍ കഴിയണം എന്നും അത് വിശ്യസതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്.

ഫൈസല്‍ മഞ്ചേരി (കെ ഐ ജി ) , അഷ്‌റഫ്‌ അലി (സോളിഡാരിറ്റി ) അനീസ്‌ അബ്ദുസലാം (യൂത്ത് ഇന്ത്യ കുവൈറ്റ്‌ ), ഷെയ്ഖ് മുഹമ്മദ്‌ അലി (മസ്ജിദുല്‍ കബീര്‍ ) എന്നിവര്‍ സംസാരിച്ചു . യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ ഖലീല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ രക്ഷതികാരി സകീര്‍ ഹുസൈന്‍ തുവൂര്‍ സമാപന പ്രസംഗം നടത്തി.

2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്

ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.

ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

http://www.vision2016.org.in/


2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

മഅദനി; നാം അറിയേണ്ടതും പഠിക്കേണ്ടതും.

മഅദനി; നാം അറിയേണ്ടതും പഠിക്കേണ്ടതും.
അങ്ങിനെ ആ ആറാട്ട്‌ കഴിഞ്ഞു. ഇനി അടുത്ത ഇരകള്‍ക്ക് വേണ്ടി വല വിരിക്കാം. പക്ഷെ ഒന്നുണ്ട് ഇവിടെ ചവിട്ടു നാടകം കളിച്ചവര്കൊന്നും സ്വയം മനസാക്ഷിയെ ബോധ്യപെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അത്രയും ക്രൂരമായി പോയി. ആവശ്യത്തിനും അനാവശ്യത്തിനും വാ തുറന്നു വിസര്‍ജ്യം വിളമ്പിയിരുന്ന രാഷ്രീയ കോമരങ്ങള്‍ പലരും മൌന വ്ര്തതിലായിരുന്നു.. മഅദ്നിയെ കുറ്റിപുറത്ത് വാനോളം പുകഴ്ത്തിയ പിണറാഴി "ശവമായെന്നു" തോനുന്നു. വീണ്ടും ഒരു തവണ കൂടി പിടിച്ചു കൊടുത്തു എന്നാ മാറാപ്പു ഏല്‍ക്കാതിരിക്കാന്‍ കോടിയേരി പോലീസ് കിണഞ്ഞു ശ്രമിച്ചു. വര്‍ഗീയതയുടെ നാവുകൊണ്ട് മുഖ്യമന്ത്രി ആദ്യമേ നാടകത്തിനു കൊഴുപ്പേകി.. എല്ലാം കഴിഞ്ഞപ്പോള്‍ ചെന്നിത്തല തല പുറത്തേക്കിട്ടു.. അറസ്റ്റ് നു കാരണമായ കേസിനെ കുറിച്ച് സര്‍ക്കാര്‍ കാരണം പറയണം പോലും. എല്ലാവരും അവരവരുടെ റോളുകള്‍ ബന്ഗിയായി തീര്‍ത്തു ഇനി പതിയെ കൈ കഴുകണം.
സമുദായത്തിന്‍റെ കുത്തകാവകാശം നേടിയിടുന്ടെന്നു പറയുന്ന ലീഗാണ് കളിയിലെ കേമന്‍. തങ്ങള്‍ക് തീര്കാനുള്ള കണക്കുകള്‍ മുഴുവനും തീര്‍ത്തു എന്ന് ആശ്വസിക്കാം. നിയമം നിയമത്തിന്റെ വഴിക്ക് നടകട്ടെ. അന്ന് റജീന ഇന്ത്യ വിഷന്‍ ഓഫീസില്‍ ഓടി കയറിയപ്പോഴും ഇത് തന്നെ ആയിരിക്കണം പറഞ്ഞത്.. ലക്ഷങ്ങളുടെ കാറും ബംഗ്ലാവും അവള്‍ക്കുണ്ടായപ്പോഴും ഇത് തന്നെ പറഞ്ഞു കാണും.. വ്യഭിചാരം ആരോപിക്കപെട്ട നേതാവ് ഉമ്ര കഴിഞ്ഞു വന്നപ്പോള്‍ നല്‍കിയ സ്വീകരണവും ഈ നിയമത്തിന്‍റെ പരിതിയില്‍ പെടുമായിരിക്കും..സ്വന്തം രാജ്യത്തിന്‍റെ പതാക വലിച്ചു കീറി പകരം പാര്‍ടി കൊടി കേട്ടിയപ്പോഴും ഈ നിയമം തന്നെ ആയിരിക്കും നടപ്പാക്കിയത്. (കോണ്‍ഗ്രസിന്‍റെ കൊടിയല്ല ലീഗിന്‍റെ കൊടിയാണ് ഐര്പോര്‍തിനു മുകളില്‍ പറകെണ്ടാതെന്നു പറഞ്ഞാനെട്ര ആ പതാക വലിച്ചു കീറിയത് എന്ന് പറഞ്ഞു കേട്ടിടുണ്ട്. സ്വന്തം രാജ്യത്തിന്‍റെ പതാക പോലും തിരിച്ചറിയാന്‍ കഴിയാത്ത കോമരങ്ങള്‍.) ഇവമ്മാരുടെ കുട്ടികുരങ്ങുകള്‍ക്ക് അദേഹം ഖുറാന്‍ ഉയര്‍ത്തിപിടിച്ചതാണ് പ്രശ്നമായത്‌. താന്‍ സ്നേഹിക്കുന്ന വിശ്യസികുന്ന ഗ്രന്ഥം ഉയര്തിപിടിക്കുന്നതില്‍ പരം ഉത്തമം വേറെന്തുണ്ട്‌ എന്ന് മനസ്സിലാക്കാം മാത്രം ഇവര്‍ക്ക് ബുദ്ധി വേണ്ടേ . അല്ലെങ്കില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ടി മുട്ടില്‍ ഇഴയാന്‍ മാത്രം വിധിക്കപെട്ട ഇവര്‍ക്ക് ആ ഗ്രന്ഥത്തിന്റെ മഹത്വം അറിയേണ്ടേ.
മഅദനി ഒരു കാര്യത്തില്‍ നിങ്ങള്ക്ക് അഭിമാനിക്കാം..നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ , അനുസരിക്കാന്‍ തയ്യാറുള്ള അനുയായികളാണ് ഇന്ന് നിങ്ങള്‍ക്കുള്ളത്‌.. പണ്ട് നിങളുടെ പ്രസംഗങ്ങള്‍ കേട്ട് എടുത്തു ചാടിയിരുന്ന അണികള്‍ അല്ല ഇന്നവര്‍. നിങ്ങള്‍ നിയമത്തെ മാനിക്കുന്നു എന്ന് വിളിച്ചു പറയുമ്പോള്‍ അതിന്റെ മഹത്വത്തെ തിരിച്ചറിയാന്‍ അവയ്ക്ക് കഴിയുന്നു. (നിങ്ങളുടെ അഭാവത്തിലും അവര്‍ക്കതിനു കഴിയട്ടെ. ) ഒന്‍പതര വര്‍ഷത്തെ ജയില്‍ ജീവിതംകൊണ്ടു നിങ്ങള്‍ പലതും നേടുകയും അത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.. താങ്കള്‍ പറഞ്ഞത് പോലെ ചിലപ്പോള്‍ ഒരു തിരിച്ചു വരവ് ഉണ്ടാകില്ലയിരിക്കാം. (അങ്ങിനെ സംഭാവിക്കതിരികട്ടെ )..പക്ഷെ, നിങ്ങളിലെ പുതിയ മനുഷ്യനെ തിരിച്ചരിഞ്ഞവരാണ് കേരളീയര്‍. അവരുടെ മനസ്സില്‍ വര്‍ഗീയതയോ തീവ്രവാദമോ ഇല്ല.. ഈ കാണുന്ന രാഷ്രീയ കോമരങ്ങള്‍ ഒഴിച്ച്.. അത് താല്‍കാലികം മാത്രമാണ് ..പരിശുദ്ധമായ ഒരു രാഷ്ട്രീയ കേരളം പുനര്‍ജനിക്കതിരിക്കില്ല..
മഅദനി കുടുംബമേ നിങ്ങള്‍ ക്ഷമിക്കുക..പ്രയാസ്സപെടുന്നവരുടെ കൂടെയാണ് ദൈവം..എല്ലാ പ്രയാസങ്ങള്‍ക്ക് മപ്പുറം ഒരെളുപ്പം നിങ്ങളെ കാത്തിരിക്കുന്നു..

2010 ഏപ്രിൽ 3, ശനിയാഴ്‌ച

ചുട്ടുപൊള്ളുന്നു; ദൈവത്തിന്‍റെ സ്വന്തം നാട്

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് വരള്‍ച്ചയും കൊടും ചൂടും. സൂര്യഗാതം എല്‍കുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരികയാണ്. ഈ അടുത്തകാലം മുതലാണ്‌ ഈ പ്രതിഭാസം കേരളത്തില്‍ കണ്ടു തുടങ്ങിയത്. പ്രക്രതിയുടെ സന്തുലിതാവസ്ഥയില്‍ മനുഷ്യന്‍റെ കൈകടതലുകലാണ് ഇതിനു കാരണം. ചെറുതും വലുതുമായ 40 പരം നദികള്‍ കേരളത്തിലൂടെ ഒഴുകുന്നുണ്ട്. പ്രതിവര്‍ഷം 100 മുതല്‍ 110 വരെ മഴദിനങ്ങലാണ് കേരളത്തില്‍ ലഭികുന്നത്‌. എന്നിട്ടും വേനല്‍ കാലത്ത് രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയും കേരളം അഭിമുഖീകരിക്കുന്നു. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു?

അശാസ്ത്രീയമായി പാടശേഖരങ്ങള്‍ നികത്തുന്നതും മഴവെള്ള സംഭരണികളുടെ അഭാവവും അല്ലെങ്കില്‍ കാര്യക്ഷമമല്ലാത്ത സംഭരണികളും മൂലം മഴവെള്ളം ശേകരിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്നതും,മരങ്ങള്‍ വെട്ടിമുറിച്ച് കളയുന്നതിന്‍റെ ഫലമായി മണ്ണൊലിപ്പ് മൂലം തടയിണകള്‍ ഇല്ലാതാകുന്നു. പുഴയില്‍ നിന്നും മണല്‍ വരുന്നത് മൂലം പുഴകള്‍ നശിപ്പിക്കപെടുന്നു. വേനല്‍ തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ പട്ടണങ്ങളും ഒട്ടു മിക്ക ഗ്രാമങ്ങളും വെള്ളത്തിന്‌ വേണ്ടിയുള്ള നെട്ടോട്ടതില്ലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു തുള്ളി ദാഹജലം സംഭരിക്കുന്നത്. പൊതു കിനരുകള്‍ക്കും ടാപ്പുകള്‍ക്കും മുന്നില്‍ കുടങ്ങളുടെ നീണ്ട ക്യു തന്നെ കാണാന്‍ കഴിയും. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും പ്രയാസം അനുഭവിക്കുന്നത്.

വേനല്‍ കാലത്ത് ടാങ്കറില്‍ വെള്ളം കൊണ്ട് വന്നു വിതരണം ചെയ്യുന്ന രീതി പലസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചു വരുനുണ്ട്. ഇത് തികച്ചും അശാസ്ത്രീയം മാത്രമാണ്. സ്ഥായിയായ ഒരു ബദലാണ് കേരളത്തിന്‌ ആവശ്യം. കേരളത്തില്‍ വ്യാപകമായി മഴവെള്ള സംഭരണികള്‍ ശാസ്ത്രീയമായി നിര്മിക്കപെടണം. മരങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് തടയിടണം. പുഴയിലെ മണലെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കണം. ഭൂഗര്‍ഭ ജലത്തെ ഊറ്റിയെടുക്കുന്ന കുത്തകകമ്പനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അതിനെല്ലാം ഇച്ചാ ശക്തിയുള്ള ഒരു ഗവര്‍മെന്റാണ് നമുക്കാവശ്യം. പൊതുജനത്തിനും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മുടെ നാട്ടില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ചാല്‍ സാദിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട പദ്ധതികള്‍ രൂപപെടുത്താന്‍ നമുക്കുകഴിയും. ഭൂമിയുടെ ഘടനക്കനുസരിച്ചു കിണറുകളും ടാങ്കുകളും പൊതുജങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. ഇത്തരം കൂടായ്മകളിലൂടെ ഒരു പുതിയ സംസ്കാരമാണ് വളര്‍ന്നു വരിക.. നമ്മില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും സഹാവര്തിത്വതിന്റെയും കാരുന്ണ്യത്തിന്റെയും ഒരു പുതിയ വെളിച്ചും തുറന്നിടാന്‍ കഴിയും. നമുക്കുശേഷം വരുന്ന തലമുറയും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന ബോധം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2009 നവംബർ 12, വ്യാഴാഴ്‌ച

'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍

ഇന്നത്തെ മാധ്യമം ദിന പത്രത്തില്‍ ഡി ബാബു പോള്‍ IAS എഴുതിയ ലേഖനമാണ് താഴെ. നമ്മുടെ ഇടുങ്ങിയ മനസുകളെ അദ്ദേഹം ശരിക്കും കളിയാക്കുകയാണ്. അതോപോലെ ചില തുറന്നെഴെത്തും. തീര്‍ച്ചയായും നമ്മെ ബാധിച്ചിരിക്കുന്ന തുരുമ്പു പിടിച്ച മനസിന്നെ അല്പെമെന്കിലും മിനുക്കാന്‍ ഇത് ഉപകരിക്കും എന്ന് തോനിയത് കൊണ്ട് എവിടെ പോസ്റ്റുന്നു. കോപ്പിയടി വിഷയം ആരോപിക്കുകയാണെങ്കില്‍ നീക്കാനും തയ്യാര്‍.
മധ്യരേഖ / ഡി. ബാബുപോള്
ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില്‍ കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര്‍ പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്. കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്. ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്‍. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം. അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന്‍ വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ. ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക. പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ. യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു. തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല്‍ കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല്‍ ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം. അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും. ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്‍: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ. കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ. മുസ്ലിം കാമുകന്‍, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന്‍ റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന്‍ ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം. പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ? ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര്‍ വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്‍പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്‍പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു. മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്‍പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം. മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല. വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.' മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര്‍ എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി. കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക. ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്. ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.

2009 നവംബർ 11, ബുധനാഴ്‌ച

നമുക്ക് ലജ്ജിക്കാം; മനുഷ്യനായതില്‍

ഈ കാലഘട്ടത്തിലും ഇങ്ങിനെ ഒക്കെ സംഭവിക്കുന്നു എന്നറിയുമ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും..അതും ഏറെ പുരോഗതി പ്രാപിച്ചു എന്നവകശപെടുന്ന യൂപ്പ്യന്‍ യൂണിയനില്‍ നിന്നാകുമ്പോള്‍.ഡെന്‍മാര്‍ക്കിന്റെ അധീനതയില്‍ ഉള്ള ഫരോഎസ് ദ്വീപ്‌ (faroes island) ആണ് സ്ഥലം. താഴെ കാണുന്ന ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കാം ഇല്ലാതിരിക്കാം. എന്തിന്റെ പേരിലായാലും ഈ "രക്ത കടല്‍ " നോക്കി നില്‍കുന്നവര്‍ മനുഷ്യരാവാന്‍ തരമില്ല. എല്ലാവര്‍ഷവും ഒരു ആഘോഷം എന്ന നിലയ്ക്കാണ്‌ ഈ ക്രൂരത നടക്കുന്നത്. മനുഷ്യരോട് വളരെ അടുത്ത് ഇടപഴകുന്ന ഡോളിഫിനുകലാണ് ഈ ക്രൂര കൃത്യത്തിനു ഇരയാകുന്നത്. വന്ന്യ മ്രഗങ്ങള്‍ പോലും ഭക്ഷണത്തിന് വേണ്ടി മത്രമേ ഇരപിടിക്കു. ഡോളിഫിനുകളെ വെട്ടി മുറിച്ചു രക്തം കടലില്‍ ഒഴിക്കി ആ ചുവന്ന നിറം കണ്ടു ആസ്വദിക്കുക. എന്തൊരു വിനോദം!!!ഇതൊക്കെ അനുവധിച്ചോ കൊടുക്കന്ന സര്‍ക്കാരുകള്‍ എത്ര ക്രൂരന്‍ മാരായിരിക്കും..



വീഡിയോ ഇവിടെ
http://www.youtube.com/watch?v=vxIr9Mq4QMg
കൂടുതലറിയാന്‍


























2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മുഖത്ത് നോക്കി കള്ളം പറയുന്നവര്‍ അഥവാ കാള പെറ്റെന്നു കേട്ടാല്‍ കയറും കൊണ്ടോടുന്നവര്‍

നമ്മള്‍ ഇന്ത്യകാരുടെ, പ്രതേകിച്ചു മലയാളികളുടെ കാര്യം പറയാതിക്കുകായ ബേധം. കാള പെറ്റു എന്ന് കേള്‍കുംബോഴേക്കും കയറും കൊണ്ടോടും.. ലോകത്തിലെ അര്കെങ്ങിലും വല്ലഅവാര്‍ഡോ മറ്റോ ലഭിച്ചാല്‍ അയാള്‍ക്ക്‌ വല്ല വാലും ഇന്ത്യയില്‍ ഉണ്ടോ എന്ന് തിരക്കലായി മാധ്യമങ്ങള്‍.. എന്നിട്ട് വല്ല കച്ചിത്തുരുമ്പും കിട്ടിയാല്‍ പിന്നെ അത് വെച്ച് കഥ മിനയുകയായി.. സത്യസന്തത എന്നത് ചില മാധ്യമങ്ങളുടെ അടുത്തുകൂടെ പോയിട്ടില്ല..സര്‍കുലഷന്‍ മാത്രമാണ് ലക്‌ഷ്യം. ഇതിന്റെ ദുരിധം അനുഭവിക്കുനത് ഒന്ന് ആ വ്യക്തിയും(വാര്‍ത്ത‍ ഇവിടെ )മറ്റൊന്ന് കഴുതകളാക്കപെടുന്ന വായനക്കരുമാണ്.. ഞാന്‍ പറഞ്ഞു വരുനത്‌ രസതന്ത്ര നോബല്‍ പങ്കിട്ട ഇന്ത്യന്‍ വംശജന്‍ വെങ്കിട്ട രാമന്‍ രാമകൃഷ്ണന്‍ ഇന്ത്യ കാരുടെ ഇമെയില്‍ ശല്യം സഹിക്കവയ്യാതെ പരാതി പെടുന്നു.. മൂന്നാം വയസ്സില്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയ അദേഹത്തിന് , ഇവിടെ നിന്നുള്ള പലരുടെയും "പുളുവടി" സഹികുന്നില്ല..മലയാളം വാരികയിലെ( ഇന്ത്യയുടെ അന്തസ്സ് )അദ്ധേഹത്തെ കുറിച്ചുള്ള ലേഖനം വായിച്ചതിനു ശേഷമാണു ഈ വാര്‍ത്ത‍ ശ്രദ്ധയില്‍ പെട്ടത്.. എന്റമ്മോ എന്തെല്ലാം കള്ളതരങ്ങലാണ് അച്ചടിച്ചു അടിച്ചു വെച്ചിരിക്കുന്നത്‌..