2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച
അതിജീവനങ്ങള്‍
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
ആത്മ നിര്‍വ്ര്തിയില്‍ ഒരു യുവസംഗമം



2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്
ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.
ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച
മഅദനി; നാം അറിയേണ്ടതും പഠിക്കേണ്ടതും.
2010 ഏപ്രിൽ 3, ശനിയാഴ്‌ച
ചുട്ടുപൊള്ളുന്നു; ദൈവത്തിന്‍റെ സ്വന്തം നാട്
ഇന്ന് കേരളം അഭിമുഖീകരിക്
അശാസ്ത്രീയമായി പാടശേഖരങ്ങള്‍ നികത്തുന്നതും മഴവെള്ള സംഭരണികളുടെ അഭാവവും അല്ലെങ്കില്‍ കാര്യക്ഷമമല്ലാത്ത സംഭരണികളും മൂലം മഴവെള്ളം ശേകരിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്നതും,മരങ്ങള്‍ വെട്ടിമുറിച്ച് കളയുന്നതിന്‍റെ ഫലമായി മണ്ണൊലിപ്പ് മൂലം തടയിണകള്‍ ഇല്ലാതാകുന്നു. പുഴയില്‍ നിന്നും മണല്‍ വരുന്നത് മൂലം പുഴകള്‍ നശിപ്പിക്കപെടുന്നു. വേനല്‍ തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ പട്ടണങ്ങളും ഒട്ടു മിക്ക ഗ്രാമങ്ങളും വെള്ളത്തിന് വേണ്ടിയുള്ള നെട്ടോട്ടതില്ലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു തുള്ളി ദാഹജലം സംഭരിക്കുന്നത്. പൊതു കിനരുകള്‍ക്കും ടാപ്പുകള്‍ക്കും മുന്നില്‍ കുടങ്ങളുടെ നീണ്ട ക്യു തന്നെ കാണാന്‍ കഴിയും. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും പ്രയാസം അനുഭവിക്കുന്നത്.
വേനല്‍ കാലത്ത് ടാങ്കറില്‍ വെള്ളം കൊണ്ട് വന്നു വിതരണം ചെയ്യുന്ന രീതി പലസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചു വരുനുണ്ട്. ഇത് തികച്ചും അശാസ്ത്രീയം മാത്രമാണ്. സ്ഥായിയായ ഒരു ബദലാണ് കേരളത്തിന് ആവശ്യം. കേരളത്തില്‍ വ്യാപകമായി മഴവെള്ള സംഭരണികള്‍ ശാസ്ത്രീയമായി നിര്മിക്കപെടണം. മരങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് തടയിടണം. പുഴയിലെ മണലെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കണം. ഭൂഗര്‍ഭ ജലത്തെ ഊറ്റിയെടുക്കുന്ന കുത്തകകമ്പനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അതിനെല്ലാം ഇച്ചാ ശക്തിയുള്ള ഒരു ഗവര്‍മെന്റാണ് നമുക്കാവശ്യം. പൊതുജനത്തിനും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മുടെ നാട്ടില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ചാല്‍ സാദിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട പദ്ധതികള്‍ രൂപപെടുത്താന്‍ നമുക്കുകഴിയും. ഭൂമിയുടെ ഘടനക്കനുസരിച്ചു കിണറുകളും ടാങ്കുകളും പൊതുജങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. ഇത്തരം കൂടായ്മകളിലൂടെ ഒരു പുതിയ സംസ്കാരമാണ് വളര്ന്നു വരിക.. നമ്മില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും സഹാവര്തിത്വതിന്റെയും കാരുന്ണ്യത്തിന്റെയും ഒരു പുതിയ വെളിച്ചും തുറന്നിടാന്‍ കഴിയും. നമുക്കുശേഷം വരുന്ന തലമുറയും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന ബോധം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
2010 ഫെബ്രുവരി 3, ബുധനാഴ്‌ച
ബച്ചന്റെ മോഡി സ്നേഹം
2010 ജനുവരി 2, ശനിയാഴ്‌ച
പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്
2010 ജനുവരി 1, വെള്ളിയാഴ്‌ച
നമുക്ക് പ്രതിജ്ഞ എടുക്കാം; ഈ സാമൂഹിക വിപത്തിനെതിരെ
2009 ഡിസംബർ 15, ചൊവ്വാഴ്ച
തീ കൊള്ളികൊണ്ട് പുറം ചൊറിയുന്നവര്‍
2009 നവംബർ 13, വെള്ളിയാഴ്‌ച
പ്രവാസി സംഘടനകള്‍ അറിയാന്‍