രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 2, തിങ്കളാഴ്‌ച

വികസന ഫോറത്തിന്റെ പ്രത്യാശകള്‍


വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.
ടി മുഹമ്മദ്‌ വേളം 

2010 ജനുവരി 2, ശനിയാഴ്‌ച

പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം; മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്

ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.

ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.

ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.

ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?

ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!

വിനീത് നാരായണന്‍ നമ്പൂതിരി
മാധ്യമം - 02-01-2010
(മുംബൈയില്‍ സോഫ്റ്റ്വെയര്‍
എന്‍ജിനീയറാണ് ലേഖകന്‍)

2009 ഡിസംബർ 15, ചൊവ്വാഴ്ച

തീ കൊള്ളികൊണ്ട് പുറം ചൊറിയുന്നവര്‍

ബന്ദുകളും ഹര്‍ത്താലുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഇഷ്ടാനുസരണം കേരളത്തിലും പുറത്തും ആഹ്വോനം ചെയ്യാറുണ്ട്. അന്നേ ദിവസങ്ങളില്‍ പൊതുജനം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപെടുന്നു. പൊതുവേ എല്ലാ ബന്ദും ഹര്‍ത്താലും അക്രമങ്ങലിലാണ് കലാശിക്കുന്നത്. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപെടുകയും ചെയ്യുന്നു. കെ എസ് ആര്‍ ടി സി പോലുള്ള വാഹങ്ങള്‍ അഗ്നിക്കിരയാകുന്നത് സര്‍വ സാധാരണം. ആരും അതിനെ കുറിച്ച് ചോദ്യം ചെയ്യാറില്ല. അതിന്‍റെ പേരില്‍ ഇന്നേവരെ ഒരു നേതാവും ചോദ്യം ചെയ്യപെട്ടിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അറസ്റ്റ് ചെയ്യേപെടുകയോ നശിപ്പിക്കപെട്ട പൊതുമുതല്‍ തിരച്ചു നല്‍കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്‍റെ ഭാഗമായി ഇന്ന് സൂഫിയ മദനി പത്താം പ്രതിയാക്കപെട്ടിരിക്കയാണ്. അതിനു കാരണമായി പറയപെടുന്നത് അവര്‍ക്ക് വിളിച്ച ഒരു ഫോണ്‍ കാളും. ഈ ഫോണ്‍ കാള്‍ യു ഡി എഫ് ഭരണ കാലത്ത് തന്നെ വളരെ ചര്‍ച്ച ചെയ്യപെട്ടതാണ്. അന്നത്തെ അന്വഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ അതിന്‍റെ നിജസ്ഥിതി ബോധ്യപെടുതിയതുമാണ്. അന്നൊന്നും ഒരു നടപടിയും ശുപാര്‍ശ ചെയ്യപെട്ടിടില്ല. ഇപ്പോള്‍ ഇതെങ്ങിനെ സംഭവിച്ചു? അബ്ദുന്നാസര്‍ മദനി നീണ്ട ഒന്‍പതര വര്ഷം ഒരു വിചാരണയും കൂടാതെ തടവില്‍ കഴിഞ്ഞപ്പോള്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസ് കത്തിക്കലിന് നേത്രത്വം നല്‍കിയിരിക്കാം , പാര്‍ട്ടി നേതാവിന്‍റെ ഭാര്യ എന്നനിലയില്‍ സൂഫിയ മദനിയെ ഫോണും ചെയ്തിരിക്കാം. ബന്ദും ഹര്‍ത്താലും നടക്കുമ്പോള്‍ പാര്‍ട്ടി ഓഫീസിലിരുന്നു അക്രമ പ്രവര്‍ത്തനത്തിന് നേരിട്ട് ചുക്കാന്‍ പിടിക്കുന്നവരാണ് നമ്മുടെ പല രാഷ്ട്രീയക്കാരും. പക്ഷെ , അവരാരും ഇതുപോലെ വേട്ടയാടപെട്ടിടില്ല . ഇത് ഒരു പാവം സ്ത്രീക്കെതിരെ നടക്കുന്ന നീചമായ കടന്നു കയറ്റമാണ് . പത്രങ്ങളും ടിവി മാധ്യമങ്ങളും ചേര്‍ന്ന് തേജോവധം ചെയ്യുകയാണ്. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ പിന്നെ അവര്‍ക്കനുകൂലമായി ശബ്ദിക്കാന്‍ ആരും ഉണ്ടാവില്ല എന്ന ഉറപ്പിലാണ് ഈ തേര്‍വാഴ്ച. ഇതിനെതിരെ ശബ്ദിക്കാന്‍ ഒരു സ്ത്രീ വിമോചന സംഘടനയോ സാംസ്കാരിക നായകരോ രംഗത്ത് വന്നിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപെടനം പക്ഷെ,ഊഹാങ്ങളിലൂടെയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
കേരളത്തില്‍ വ്യക്തമായ വര്‍ഗീയ ധൃവീകരണം തന്നെ നടകുന്നുണ്ട്. പല കോണില്‍ നിന്നും ബോധപൂര്‍വമായ നീക്കങ്ങള്‍ നടക്കുന്നു. നൈമിഷികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി തീ കൊള്ളികൊണ്ട് പുറം ചൊറിയുകയാണ് നേതാക്കള്‍. ലവ് ജിഹാദ് എന്നപേരില്‍ മാധ്യമങ്ങളും ചില സമുദായ സംഘടനകളും അഴിച്ചു വിട്ട കള്ള പ്രചാരണം ഒടുവില്‍ അതിന്‍റെ നിജസ്തിഥി ബോധ്യപെട്ടങ്കിലും അതുണ്ടാക്കിയ വിടവ് വളരെ കൂടുതലാണ്.
ഇപ്പോള്‍ ഇതാ അതിന്‍റെ മറ്റൊരു പതിപ്പുമായി രംഗത്ത്. സുഫിയ മദനിക്ക് നേരെയുള്ള ആരോപണം കേരളത്തിലെ ഇപ്പോള്‍ പൊതു രംഗത്തേക്ക്കടന്നു വരുന്ന മുസ്ലിം സ്ത്രീകള്‍ക്കുള്ള ഒരു തകീത് കൂടിയാണെന്ന് സംഷയികേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് യുഡിഎഫ് ഭരണ കാലത്ത് അനേഷണം നടന്നില്ല. ഇന്ന് ആരോപണം ഉന്നയികുന്നവര്‍ തന്നെയല്ലേ അന്ന് ഭരണം നടത്തിയിരുന്നത്? തങ്ങള്‍ക്കനുകൂലമല്ലാത്ത ആരെയും നശിപ്പിക്കുക എന്ന ഗൂഡ തന്ത്രമാണ് ഇതിനു പിന്നില്‍. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി ഒറ്റെപെടുത്താം എന്ന് രാഷ്ട്ര്ര്യക്കാര്‍ക്ക് നന്നായിട്ടറിയാം. എന്നാല്‍ എത്ര തീവ്ര വാദ കേസുകള്‍ തെളിയിക്കപെട്ടിടുണ്ട് ? മാധ്യമങ്ങള്‍ക്ക് മറ്റൊരു ഇരയെ കിട്ടിയാല്‍ അവര്‍ ഇത് വിട്ടുകളയും. പക്ഷെ , ഇത്തരം പ്രചാരങ്ങള്‍ വഴി സമൂഹത്തിന്റെ മനസ്സില്‍ മുളപൊട്ടുന്ന വിഷത്തിന്റെ വിത്ത് പിഴുതെറിയാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. ഇനിയെങ്കിലും നാം അത് മനസ്സിലാക്കിയാല്‍ ഞാനായിരുന്നു. അങ്ങിനെ വരും തലമുറയെങ്കിലും സ്വസ്ഥമായി ജീവികട്ടെ...

2009 ഒക്‌ടോബർ 27, ചൊവ്വാഴ്ച

വികസനത്തിന്റെ രാഷ്ട്രീയം;അതിവേഗ പാത

കേന്ദ്ര ഗവര്‍മെന്റിന്റെ ദേശീയ പാത വികസനത്തെ കേരളം പോലുള്ള സംസ്ഥാനം സ്വാഗതം ചെയ്യേണ്ടതാണ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരോഗതിക്ക് സുഗമമായ ഗതാഗതം അനിവാര്യമത്രെ. ഇന്ന് കേരളത്തിലെ പ്രധാന പട്ടണങ്ങള്‍ എല്ലാം തന്നെ ഗതാഗത കുരുക്കുകൊണ്ട് വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വന്തമായൊരു വാഹനം എന്നത് ആഡംബരത്തിന്റെ ചിന്നമെങ്കില്‍ ഇന്നത്‌ മാറി അതൊരു അത്യാവശ്യ ഘടകമായിരിക്കുന്നു. മാത്രമല്ല സമയം എന്നത് പ്രാണ വായു വിനേക്കാള്‍ വിലപ്പെട്ടതായി തീര്‍ന്നിരിക്കുന്നു. ഈ ഒരവസ്ഥയില്‍ കേന്ദ്ര തീരുമാനം നമ്മള്‍ക്ക് സ്വാഗതം ചെയ്തേ മതിയാവൂ. യാത്ര സ്വകാര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ജനങളുടെ നീണ്ടകാല അഭ്യര്‍ഥന പാലിക്കാന്‍ പോകുമ്പോള്‍ ആര്‍ക്കാണ്‌ പുറംതിരിഞ്ഞു നില്‍ക്കാനാകുക.

എന്നാല്‍ ഏതു രൂപത്തിലുള്ള വികസനമാണ് നടക്കാന്‍ പോകുന്നത് എന്ന് വിലയിരുത്തപെടെണ്ടതുണ്ട്. പ്രതേകിച്ചു എക്സ്പ്രസ്സ്‌ ഹൈവയുടെ പക്ഷാതലത്തില്‍. കോടികണക്കിന് രൂപ മുടക്കി അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളായി ഉയര്‍ത്താന്‍ ദേശീയ ഹൈവേ അതോറിറ്റിയാണ് തീരുമാനിച്ചത്. 2012ഇല്‍ പൂര്‍ത്തിയാകുന്ന രൂപത്തില്‍ ഏഴു ഘട്ടങ്ങളിലായി പൂര്തീകരിക്കേണ്ട പദ്ധതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്‌. എന്നാല്‍ രണ്ടു ഘട്ടം കഴിഞ്ഞപ്പോഴേക്കും സര്‍ക്കാര്‍ മതിയാക്കി. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പരിപാടി. സ്ഥലം അകുയര്‍ ചെയ്യലും ജനങളെ കുടിയൊഴിപ്പിക്കലും ബുള്‍ഡോസര്‍ കലാപരിപാടികളും പോലീസും സര്‍ക്കാറും നടപ്പാക്കി കൊടുക്കും. ‍ഏതെങ്കിലും "പാവപെട്ട"(കുത്തക ) മുതലാളി പണം മുടക്കി റോഡു പണിയും .അതിന്റെ ലാഭം ചേര്‍ത്ത് ടോള്‍ പിരിക്കും. സര്‍ക്കാര്‍ അതിനു കാവല്‍ നില്‍ക്കും. ഇതിന്റെ പേരാണ് B O T (Build Operate & Transfer) എന്ന ബ്രോക്കര്‍ പണി. കിലോമീറ്ററിന് 2 രൂപ കൊടുത്തു യാത്ര ചെയ്യാന്‍ കഴിയുന്നവന് ടോള്‍ കൊടുത്തു യാത്ര ചെയ്യാം. അല്ലാത്തവന്‍ റോഡിന്റെ കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് വികസന വേകതയും നോക്കി നെടുവീര്‍പ്പിടാം. ചുരുങ്ങിയത് 20 വര്‍ഷമാണ്‌ B O T അടിസ്ഥാനത്തില്‍ ടോള്‍ പിരിക്കാന്‍ അവസരം. അത് 10 വര്ഷം കൂടെ നീട്ടികൊടുക്കാനും സാധ്യതയുണ്ട്.

എന്നാല്‍ B O T അടിസ്ഥാനത്തില്‍ ഇത് ചെയ്യേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ പറയുന്നതാണ് ഏറെ രസകരം. മറ്റെല്ലാ പദ്ധതികളെ പോലെ തന്നെ സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല. പാവം അപ്പോള്‍ എന്ത് ചെയ്യാന്‍.? എന്നാല്‍ കട്ടുമുടിച്ചതിന്റെ ഫലമായി കൂപ്പു കുത്തിയ "സത്യം" കമ്ബ്യുട്ടെര്സീനെ രക്ഷിക്കാന്‍ 20 , 000 കോടി രൂപ മുടക്കാന്‍ തുനിഞ പാവം ദരിദ്ര രാജ്യമാണ് നമ്മുടെ രാജ്യം. 40 000 കോടി പ്രതിരോധത്തിനും. ഇത്രയും ചെയ്യാന്‍ തയ്യാറായ നമ്മുടെ ഗവര്‍മെന്റാണ് കയ്യില്‍ പണം ഇല്ല എന്ന് പറയുന്നത്. പൌരന്റെ അടിസ്ഥാന വികസനത്തിന്‌ നികുതിപണം ഉപയോഗിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നമുക്കെന്തിനാ എന്ന് ചോദിയ്ക്കാന്‍ ഇവിടെ ആളില്ലാതായി പോയി.. പിന്നെ ടോള്‍ പിരിക്കല്‍ മാത്രമല്ല പ്രശ്നം, ഹൈവയെ കളിലെക്കുള്ള പ്രവേശനം ചില ജഗ്ശനുകളിലോടെ മാത്രമായി നിയന്ദ്രിക്കപെടും. അപ്പോള്‍ പിന്നെ കുറുകെ ഒന്ന് കടക്കണമെങ്കില്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥവരും. അത് ജനസാന്ദ്ര കൂടിയ കേരളം പോലുള്ള കൊച്ചു ഭൂമികയില്‍ എങ്ങിനെ ഫലം ചെയ്യും ഊഹിക്കാവുന്നതെ ഉള്ളു. (വികസനത്തിന്റെ പേരില്‍ കുടിയിരക്കപെടുന്നവരെ കുറിച്ചും , റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സിനെ കുറിച്ചും അടുത്ത ലക്കങ്ങളില്‍. )

2009 ജൂൺ 27, ശനിയാഴ്‌ച

രാജ് ഭവന്‍ :- പൊതു ജീവിതത്തിന്‍റെ കുപ്പതൊട്ടി;


നമ്മുടെ രാഷ്ട്രീയകാര്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു പൊതു സ്വഭാവം ഉണ്ട്.. അല്പം പ്രായമൊക്കെ ആയി എന്ന് കണ്ടാല്‍ മന്ത്രി ആക്കാം...വാര്‍ദ്ത്ക്യം ബാധിച്ചാല്‍ പിടിച്ചു ഗവര്‍ണര്‍ആക്കി കളയും...ഇതിനു ഒരു കാരണവും ഉണ്ട്.. അടങ്ങി ഒതിങ്ങി ഇരുന്നു കൊള്ളും... പ്രതേകിച്ചു പണി ഒന്നും തന്നെ ഇല്ലല്ലോ... ഖരമാലിന്യങ്ങള്‍ എവിടെ എങ്ങിനെ കൊണ്ട്തള്ളണം എന്ന് പാര്‍ടികള്‍ക്ക് നന്നായി അറിയാം...അത് അവര്‍ ചെയ്യുന്നു...പക്ഷെ , പലപ്പോഴും പാര്‍ട്ടി കലക് അബദ്ധവും പിനയരുണ്ട്.. പാര്‍ട്ടി യിലെ താപ്പാനകളെ മെരുകിയെടുക്കുക ശ്രമകരമായ ജോലി തന്നെയാണ്... ചിലപ്പോള്‍ നല്ല പറയാകാനും ഇടയുണ്ട്... അങ്ങിനെ ഒന്നാണ് പണ്ട് അയല്‍ സംസ്ഥാനത്ത് സംഭവിച്ചത്.. കര്‍ണാടക കോണ്‍ഗ്രസിലെ മാലിന്ന്യ സംസ്കരനതിന്‍റെ ഭാഗമായി എസ് എം കൃഷ്ണയെ മുഖ്യമന്ത്രി മോഹത്തില്‍നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടി അങ്ങേരെ പിടിച്ചു രാജ് ഭവനിലേക്ക് സിക്സര്‍ അടിച്ചു തെറിപിച്ചു.... പക്ഷെ അങ്ങേരുടെ കാര്യത്തില്‍ സംഗതി ഫലിച്ചില്ല ....മൂപിലാന്‍ അവിടെ ഇരുന്നും കളിയ്ക്കാന്‍ തുടങ്ങി...കോണ്‍ഗ്രസ്‌ ആണ് പാര്‍ട്ടി ......അടങ്ങി ഇരുനില്ല...ഇപ്പോള്‍ ആള് വിദേശകാര്യ മന്ത്രാലയത്തില്‍ ആണ്.... (ശശി തരൂര്‍ ഉള്ളതുകൊണ്ട് പേടികേണ്ട)..


സജീവ രാഷ്ട്രീയത്ല്‍ അടുത്തൂണ്‍ പറ്റി എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോരല്ലോ ......അങ്ങിനെ ഒന്നും തോന്നാത്ത ജനുസ്സില്‍ പെട്ടതാണ് നമ്മുടെ ലീഡര്‍ കരുണാകരന്‍ ജി ....പക്ഷെ, മറ്റുള്ളവര്‍കൊക്കെ ഗ്രൂപ്പിന് അതീദമായ് ബോധ്യപെട്ട കാരിയം ആണെ ങ്കിലും ലീഡര്‍കു അത് ബോധ്യമയിട്ടില്ല, ആകുകയും ഇല്ല....അങ്ങിനെ എല്ലാവരും കൂടെ അങ്ങേരെ ഭ്രമണപഥ ത്തിലേക്ക് വിക്ഷേപിചിടുണ്ട്..എന്ടകും എന്ന് കാത്തിരുന്ന് കാണണം.. ഗവര്‍ണര്‍ ആകാനുള്ള യോഗ്യത മറ്റൊന്നിനും കൊള്ളതാവുക എന്നാണ് എങ്കില്‍ ഒരു ദേശിയ പ്രശനം ആയി തന്നെ പാര്‍ട്ടി ഈ പ്രശ്നം പരിഹരിക്കും... കരുണാകരന്‍ ഗവര്‍ണര്‍ ആകാന്‍ വിസമാതിച്ചാല്‍ അത് "ദേശീയ സുരക്ഷ" യെ തന്നെ ബാധിക്കും.. അതുകൊണ്ടുതന്നെ ദേശീയ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന അല് തന്നെ ഒപ്പെരെഷന്‍ കരുണാകരന്‍ നേരിട്ട് ഏറ്റടുത്തത്...ഭഗ്യം കൊണ്ട് ലീഡര്‍ ജി സമ്മതിച്ചിട്ടും ഉണ്ട്... ഇനിയും കുറെ പേര്‍ ക്യു യില്‍ ഉണ്ടന്ന് അറിയുബോള്‍ ആണ് പ്രശ്നം... ശിവരാജ്‌ പടീല്‍ , അര്‍ജുന്‍ സിങ് , എച്ച് ആര്‍ ഭര്തോജ് , പിന്നെ പഴയ കുറെ ബ്യൂറോ ക്രാറ്റുകളും...........ഗവര്‍ണര്‍മാര്‍ പൊതുവേ റബ്ബര്‍ സ്റ്റാമ്പ്‌ ആണെന്നാണ് പറയാറുള്ളത്...പാര്‍ട്ടികള്‍ക്ക് അത് വലിയ തലവേദന ഉണ്ടാകരും ഇല്ല... കാക്കയുടെ വിശപ്പും മാറും പശുവിന്റെ ചൊറിയും.....
പക്ഷെ , ഇപ്പൊ ചില പൊട്ടലുകള്‍ തുടങ്ങിയതാണ്‌ പാര്‍ടികളെ പേടിപികുനത്... കേരള ഗവര്‍ണര്‍ ഗവായി യും പക്ഷിമ ഭംഗാല്‍ ഗവര്‍ണര്‍ ഗോപാല ഗാന്ധിയും ഉദാഹരണം.. എന്നാലും ഇത് വെറും അപവാദം ആകാനെ തരമുള്ളൂ... നടപ്പ് രീതി അനുസരിച്ച് ഗവര്‍ണര്‍മാര്‍ സ്വന്ദം കാലില്‍ നില്കാനാവാത്തവര് തന്നെ‍ ആണ്...