2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

ജ്യോനവന്‍ ; പ്രിയരേ ഞങ്ങള്‍ പോയിരുന്നു.


പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്‍ത്തമാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു. ബോഡി നാട്ടില്‍ എത്തിക്കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തു വരുന്നു. എത്രയും പെട്ടന്ന് കൊണ്ട് പോകാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം..അമ്മാവനും അനിയനും അവനെ കുറിച്ച് ഒരു പാട് നേരം സംസാരിച്ചു. എല്ലാവര്ക്കും നല്ലത് മാത്രമേ പറയാനുള്ളൂ, ഒത്തിരിനേരം ചിന്തിച്ചിരിക്കുന്ന എന്നാല്‍ ഒത്തിരി തമാശകള്‍ പറയുന്ന ജ്യോനവൻ.


ഞങ്ങളെ കണ്ടത് അവര്‍ക്ക് വലിയ ആശ്വാസം നല്‍കിയെന്ന് തോനുന്നു. കുറെ നേരം അവരുമായി സംസാരിച്ചു.. നമ്മുടെ പ്രിയ കൂടുകാരന് വേണ്ടി ബൂലോകത്തിന്റെ എല്ലാ സഹായങ്ങളും ഞങ്ങള്‍ ഉറപ്പുനല്കിയിടുണ്ട്. ഞങ്ങള്‍ കുവൈറ്റിലെ ബ്ലോഗര്‍മാര്‍ ആദ്യമായിട്ടാണ് ഒത്തുകൂടുനത്. എല്ലാം ദൈവത്തിന്റെ തീരുമാനങ്ങള്‍.


ഞാന്‍ എഴുതാന്‍ അശക്തനാണ്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവന്റെ കവിത കേട്ടാണ് ഇറങ്ങിയത്‌. തിരിച്ചു വന്നപ്പോഴും എന്നെ പ്രതീക്ഷിച്ചു സ്ക്രീനില്‍ അത് തെളിഞ്ഞു കിടപ്പുണ്ട്..


ഒരു തുള്ളി രക്തംപൊഴിഞ്ഞു


വീണിതളിന്റെയൊപ്പം


വളര്‍ന്നുപോ-


യൊരു കൊച്ചു സ്നേഹം!


കൂട്ടുകാരാ നീ ഇല്ലാത്ത ലോകത്ത് നിന്റെ ശബ്ദം ഞങ്ങള്‍ക്ക് വേണ്ടി നീ ബാക്കി വെച്ചിരിക്കുന്നു.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ്‌. ഇത്രനാളും നീ ഞങ്ങളുടെ കൂടെ ഉണ്ടായിട്ടും നിന്റെ ശബ്ദം നിന്റെ അസാനിധ്യത്തില്‍ കേള്‍കേണ്ടി വരിക. ഇല്ല മോനേ നീ മരിച്ചിട്ടില്ല...ഈ ശബ്ദവും നീ ഇട്ടേച്ചുപോയ വരികളും എന്നും ഇവിടെ നിലനില്‍ക്കും..




കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ കൂടുകാര്‍ അറിയിക്കും..

11 അഭിപ്രായങ്ങൾ:

  1. കൂട്ടുകാരാ നീ ഇല്ലാത്ത ലോകത്ത് നിന്റെ ശബ്ദം ഞങ്ങള്‍ക്ക് വേണ്ടി നീ ബാക്കി വെച്ചിരിക്കുന്നു.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ്‌. ഇത്രനാളും നീ ഞങ്ങളുടെ കൂടെ ഉണ്ടായിട്ടും നിന്റെ ശബ്ദം നിന്റെ അസാനിധ്യത്തില്‍ കേള്‍കേണ്ടി വരിക. ഇല്ല മോനേ നീ മരിച്ചിട്ടില്ല...ഈ ശബ്ദവും നീ ഇട്ടേച്ചുപോയ വരികളും എന്നും ഇവിടെ നിലനില്‍ക്കും..

    "ജ്യോനവന്‍";ഞാന്‍ അറിഞ്ഞിട്ടും അറിയാതെ പോയി.. ;.
    http://alakalsakshii.blogspot.com/2009/10/blog-post_04.html

    മറുപടിഇല്ലാതാക്കൂ
  2. പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്തയമാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
    > ജ്യോനവന്‍ ; പ്രിയരേ ഞങ്ങള്‍ പോയിരുന്നു.
    http://alakalsakshii.blogspot.com/2009/10/blog-post_160.html

    മറുപടിഇല്ലാതാക്കൂ
  3. വരും
    ഞങ്ങളിലോരോരുത്തരായ്
    നിന്നെക്കാണാന്‍...
    ഇതുവരെ കാണാത്ത,
    വായിക്കാത്ത നിന്നെ
    വാരിപ്പുണരാന്‍....

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. കുളക്കടക്കാരന്‍ വിളിച്ചിരുന്നു, കടലാസ് വര്‍ക്കുകള്‍ തീര്‍ന്നു കൊണ്ടിരിക്കുന്നു. മറ്റന്നാള്‍ മിക്കവാറും അവന്‍ ഇവിടെ (കുവൈറ്റ്‌ ) നിന്ന് പോകും..

    മറുപടിഇല്ലാതാക്കൂ
  6. ആദരാഞ്ജലികള്‍, ഉറുമ്പ് വിളിച്ചിരുന്നു, മിക്കവാറും നാളെ പോസ്റ്റ്മോര്‍ട്ടം നടക്കും, വൈകാതെ ജ്യോനവന്‍ യാത്രയാവും

    മറുപടിഇല്ലാതാക്കൂ
  7. Prasanth Krishna has left a new comment on the post "ആദരാഞ്ജലി......":

    എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്‍‌പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ 09447637765 ഫോൺ നമ്പറില്‍ ബന്ധപ്പെടാണമന്ന് ബ്ലോഗര്‍ ഉറുമ്പ് അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. നന്ദി..
    വാർത്തകൾ അപ്പപ്പോൾ നൽകുന്നതിന്..

    തിരൂർകാരന്റെ മെയിൽ അഡ്രസ്സ് ഒന്നു തരൂ..

    മറുപടിഇല്ലാതാക്കൂ