ചില നല്ല വായനകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചില നല്ല വായനകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 2, തിങ്കളാഴ്‌ച

വികസന ഫോറത്തിന്റെ പ്രത്യാശകള്‍


വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.
ടി മുഹമ്മദ്‌ വേളം 

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

അതിജീവനങ്ങള്‍

"മുഖം മിനുക്കാന്‍ ക്ഷുരകന്‍ വേണമായിരുന്നു. വിഴിപ്പുകള്‍ വെടിപ്പാക്കാന്‍ അലക്കുകാരനും. പേറ്റു നോവുകളെ ഏറ്റുവാങ്ങുവാന്‍ പതിചിയുടെ കൈകളായിരുന്നു ആശ്രയം . നാവിന്‍ തുമ്പില്‍ അക്ഷരം തൊട്ടുകൊടുത്തവര്‍ നിലതെഴുതശാന്മാര്‍ . തീന്‍ ഇല മേശകളെ മുക്കുവന്‍ മാര്‍ ആഴകടലിന്റെ അഗാധതയില്‍ നിന്നും സമിര്തമാക്കി. പണിയായുടങ്ങള്‍ക്ക് മിനുപ്പേകാന്‍ കൊല്ലന്മാരെ ഉണ്ടായിരുന്നുള്ളൂ. പുഴകള്‍ മാറി മാറി കടന്നത്‌ കടത്തുകാരന്റെ കൈ തഴംബില്‍ ആയിരുന്നു. അന്നം വിളമ്പിയത് കുഴവന്റെ കരവിരുതില്‍ കല്പനയില്‍. "

ഈ വര്‍ഷത്തെ ഓണപതിപ്പുകളില്‍ ശ്രദ്ധേയമായ ഒന്നായി മാധ്യമത്തെ മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും അത് കണ്ടത്തിയ വിഷയങ്ങള്‍ തന്നെ യാണ്. സമൂഹത്തില്‍ നിന്നും അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ മക്കളെ , നമ്മുടെ നാടിനെ അതിന്റെ പുതു മുഖത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച , എന്നാല്‍ ഇന്നും ആരുടേയും ശ്രദ്ധയോ അന്ഗീകാരമോ ലഭികാടെ പോയ നമുകിടയില്‍ ജീവിതം ജീവിച്ചു തീര്‍കുന്ന ചില സമൂഹങ്ങളെ മുഖ്യധാര എന്ന് പറഞ്ഞു സ്വയം വീമ്പുളകുന്ന "നമുക്ക്" പരിചയ പെടുതുകയാണ്. മറക്കാന്‍ പാടില്ലായിരുന്നു എങ്കിലും സ്വയം മറവി നടിക്കുന്ന പൊതു സമൂഹത്തിനു ഇങ്ങിനെ ഒക്കെ ഒരു സമൂഹം നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ വലിയ പങ്ക് വഹിചിടുണ്ട് എന്ന ഓര്മപെടുതലും അവരുടെ പിന്‍തലമുറ ഇന്നും ഉണ്ടെന്നുള്ള സൂചനയും നല്‍കാന്‍ ഓണപതിപ്പിനു സാധിചിടുണ്ട്.
നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും രുചിക്കാന്‍ ഇഷ്ടമുള്ളത് മാത്രം അനുഭവിക്കാനുള്ള നമ്മുടെ കുടുസ്സു മനസ്സും അതുമാത്രം നമ്മുക്ക് വിളമ്പി നല്‍കി പാര്ശവല്കരിച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അവകാശികളെ തമസ്കരിക്കുകയും ചെയ്യുന്ന ആധുനിക മീഡിയ സംസ്കാരത്തില്‍ നിന്നും മാധ്യമം മാറി സഞ്ചരിക്കാന്‍ ശ്രമിചിടുണ്ട് എന്നതിന് ഉദാഹരണ മാന്.. ഈ ഓണപതിപ്പ്.
" മനുഷ്യരെല്ലാം സുന്ദരികളും സുന്ധരന്മാരുമാനെന്നു ഉറൂബ് എഴുതുന്നതിനു മുന്‍പ്പ് , മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാക്സിം ഗോര്‍ക്കി പറയുന്നതിനും മുന്‍പ്പ് മനുഷ്യനെ തലമുടെ , താടി , മീശ ചമയങ്ങളിലൂടെ സുന്ധരനാക്കി തീര്‍ക്കു മെന്നു ബാര്‍ബര്‍മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക പരിഷ്കരനതിലും ബാര്‍ബര്‍മാര്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവ കാലത്ത് ബാര്‍ബര്‍ മാര്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്തിട്ടുണ്ട്"

തെങ്ങ് കയറ്റക്കാരന്‍ ജയാജ് , വയറ്റാട്ടി ജാനകിയമ്മ , ആശാത്തി അമ്മുകുട്ടി , വൈദ്യന്‍ നൂഹു കുഞ്ഞു , മുക്കുവന്‍ നന്ധനാശാന്‍ , കടതുകാരി ആമിനാച്ചി , കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍ , കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ ,കൊള്ളാന്‍ കൊച്ചു എന്നിവരിലൂടെ അവരുടെ കുലതൊഴിലും സാമൂഹിക ചുറ്റുപാടുകളും ഇന്ന് അവര് പുതു തലമുറയുടെ ചിത്രവും വരച്ചു കാണിക്കുന്നു. എന്തുകൊണ്ടും നല്ല ഒരു വായന അനുഭവവും നമുക്ക് മുന്‍പ്പ് , അല്ലെങ്കില്‍ നമ്മിലൂടെ കടന്നു പോയ , പോയികൊണ്ടിര്‍ക്കുന്ന സമൂഹങ്ങളെ വരച്ചു കാണിക്കുന്നു ഈ ഓണപതിപ്പ്.
കൂട്ടത്തില്‍ ശ്രടെയമായ രണ്ടു അഭിമുഖങ്ങളും കര്ടൂനിസ്റ്റ് ഉണ്ണി..സംവിധായകനും പര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങളുടെ നാവ് ആയി മാറിയ മഹേഷ്‌ ബട്ട് .

2009 ഒക്‌ടോബർ 24, ശനിയാഴ്‌ച

ചില നല്ല വായനകള്‍ :- M N Roy

ഞാന്‍ ഈa അടുത്തകാലത്ത്‌ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകത്തെകുറിച്ച് അല്‍പ്പം വരച്ചിടാം എന്ന് കരുതിയാണ് ഈ കുറിപ്പ്...ഈ അടുത്തകാലത്ത്‌ ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് പറയാന്‍ എനിക്ക് ഒരു മടിയും തോന്നില്ല..കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്‍ എഴുതുകയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി.
ഗ്രന്ഥകാരനെ കുറിച്ച് അല്‍പ്പം:
1887 - ബംഗാളില്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചുmahehda. ചെറുപ്രായത്തില്‍ തന്നെ രഹസ്യ വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക് സംഘടന നേത്രത്വം നല്‍കിയ ആദ്യ നേതാക്കളില്‍ പ്രമുഖന്‍. ലെനിന്‍ സുഹുര്തു ആയിരുന്നു. Communist International ഇല്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍. ചൈന , ജപ്പാന്‍ , അമേരിക്ക , റഷ്യ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1928 -ഇല്‍ സ്റ്റാലിന്റെ തീവ്ര ഇടതുപക്ഷ നയതോടും ഫാസിസ്റ്റ്‌ പ്രവണതയോടും വിയോജിച്ചു ഇന്ത്യയിലേക്ക് തിരിച്ചു വന്നു . പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 1940 ഇല്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് മത്സരിച്ചു മൌലാനാ ആസദിനോട് പരാജയപെട്ടു.തുടര്‍ന്ന് Radical Humanisum എന്ന ചിന്തധാരക്ക് രൂപം നല്‍കിയത്.. Beyond Communism, Materialism, The Historical Role of Islam,Science and Philosophy തുടങ്ങിയ പ്രധാന കൃതികളില്‍ ചിലതാണ്.
പുസ്തകത്തെ കുറിച്ചു:-
ഇസ്ലാം ,ചരിത്രപരമായ പങ്കിനെ കുറിച്ചു വളരെ ആധികാരികമായി തന്നെ damഇവിടെ എഴുത്തുകാരന്‍ വിലയിരുത്തുന്നു.. വളരെ തെറ്റിധരിക്കപെട്ട ഒരു മതത്തെ ആ മതത്തിന്റെ വക്തവല്ലാത്ത ഒരാള്‍ ആധികാരികമായ തെളിവുകളോടെ വിലയിരുത്തുന്നു എന്നത് തന്നെ ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.. 1939 ആണ് എം എന്‍ റോയി ഈ പുസ്തകം രചിക്കുന്നത്‌. കമ്മ്യൂണിസം വെടിഞ്ഞു കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാലം . ഇതേ ജനാതിപത്യ
തല്പരതയാകം ഇസ്ലാമിനെ കുറിച്ച് ഏകപക്ഷീയവും , അന്യായവുമായ കുപ്രചാരണങ്ങല്‍ക്കെതിരെ ശക്തമായ തൂലിക ചലിപ്പിക്കാന്‍ അദ്ധേഹത്തെ പ്രേരിപിച്ചത്‌. അക്കാലത്തു (ഇപ്പോഴും) ഇസ്ലാം ആയുധത്തിന്റെയും ബാലാല്കാരതിന്റെയും മതമാണന്ന മുന്‍ധാരണയാണ് ഇന്ത്യയിലെ പൊതുസമൂഹത്തില്‍ പ്രതിഷ്ടിക്കപെടുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ സ്രോതസ്സ് വാള്‍ അല്ല മറിച്ച് ഇസ്ലാമിക ദര്‍ശനത്തില്‍ ഉള്‍കൊള്ളുന്ന സമാധാന കാംക്ഷയും വിപ്ലവാത്മകതയുമായിരുന്നുവെന്ന് ചരിത്ര വസ്തുക്കളുടെ പിന്‍ബലത്തോടെ അദ്ദേഹം സമര്തിക്കുന്നു..
അദ്ദേഹം എഴുതുന്നു " Islam means to make peace, or the making of peace: to make peace with God by doing homage to his Oneness, repudiating the fraudulent divinity of idols which had usurped His sole claim to the devotion of man; and to make peace on earth through the union of the Arabian tribes. The peace on earth was of immediate importance, and greater consequence. The temporal interest of the Arabian merchants required it; for, trade thrives better under peaceful conditions. Since decayed states and degenerated religions bred the germs of continued wars and perennial revolts, their destruction was a condition for peace. The creed of Mohammad: made peace at home, and the martial valour of the Saracans conferred the same blessing on the peoples inhabiting the vast territories from Samarqand to Spain."
"ഇസ്ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമാകുന്നു. ....മുഹമ്മദിന്റെ വിശ്വാസ പ്രമാണങ്ങള്‍ അറബ് ലോകത്ത് ശാശ്വത സമാധാനത്തിന്റെ വിത്തുകള്‍ പാകി. സമര്ഖന്ത്‌ മുതല്‍ സ്പെയിന്‍ വരെ വ്യാപിച്ച ഒരു വിസ്തൃത ലോകം ഒന്നടങ്കം ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നും ശക്തി സംഭരിച്ച് കൊണ്ട് അതിവേകം ഉയര്‍ന്നു വന്നു. ". "അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് മുന്‍പില്‍ ചരിത്രകാരന്‍മാര്‍ പരിഭ്രമിച്ചു നില്‍കുകയാണ്‌. ശാന്തതയും സഹിഷ്‌ണതയും പുലര്‍ത്തിയിരുന്ന ഈ വിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്‍ബലത്തോടെ ആക്രമിച്ചു കീഴ്പെടുതിയാണ് ഇസ്ലാമിന് മേല്‍പറഞ്ഞ വിജയം വരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിന്ധാന്തം അഭ്യസ്ത വിദ്യരായ ലോകം തള്ളികളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്ഭവിച്ച വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ്‌ , റോം , പേര്‍ഷ്യ തുടങ്ങിയ പുരാതന സംസ്ക്രിതികളുടെ മാത്രമല്ല ഇന്ത്യ , ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണതകൊണ്ടും സംഭവിച്ചതാണെന്ന് കാണാം. "

ഇസ്ലാമിന്റെ ആത്മീയതകല്ല , സാമൂഹിക വിമോചന ആശയങ്ങള്‍കാണ് എം എന്‍ റോയ് അടിവരയിടുന്നത്. ." ഇസ്ലാമിന്റെ വിപ്ലവാത്മകതയുടെ അടിവേര് വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ സന്കല്പതിലും ജീവിതത്തെ കുറിച്ചുള്ള സമഗ്ര വീക്ഷണതിലുമാനെന്നു അദ്ദേഹം തിരിച്ചറിയുനുണ്ട്‌. അദ്ദേഹം എഴുതുന്നു " ഏക ദൈവവാദം ചരിത്രത്തിലെ ഒരു വഴിതിരുവായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തെ അതിശക്തമായ ഒഴുക്കുള്ള ഒരു ജലാശയതോട് ഉപമിക്കാം. ശാസ്ത്രം ഉയര്‍ത്തിവിട്ട അതിതീവ്ര ജല പ്രളയങ്ങള്‍കൊന്നും , ആ ജലാശയത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഏക ദൈവ വിശ്വാസത്തില്‍ അതിഷ്ടിതമായ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളില്‍ ഏറ്റവും മഹത്തരമായത് ഇസ്ലാം തന്നെയെന്ന്‌ ചരിത്ര പാഠങ്ങള്‍ സാക്ഷ്യപെടുത്തുന്നു." ക്രിസ്തു മതത്തെ റോയ് വിലയിരുത്തുന്നത് ഇപ്രകാരമാണ്. " സീസറിനുള്ളത് സീസറിന് നല്‍കുക എന്ന നാണംകെട്ട ഒത്തുതീര്‍പ്പിന് വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല ..ഇത്തരം ഒരു ഒത്തുതീര്‍പ്പ് , ക്രിസ്തുമത രൂപവല്‍കരണത്തിന് പക്ഷാതലമായി വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ നഗ്നമായ ലഘനമായിരുന്നു. ഇത് വഴി അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുനതിനു സഹായകമായ ഒരു സാമൂഹിക വ്യവസ്ഥക്ക് അടിത്തറയിടാനുള്ള നീക്കത്തെ തടയുക മാത്രമല്ല അത്തരം സ്വപ്നങ്ങള്‍ സൂക്ഷികുന്നവരെ വന്ജിക്കുക കൂടി ചെയ്തു. "

ചരിത്രത്തില്‍ ഏറ്റവും വികലമാക്കപെട്ട ഏടുകളില്‍ ഒന്നാണ് ഇന്ത്യയില്‍ ഇസ്ലാമിന്റെ ആഗമനം. മുഹമ്മദ്‌ ഗസ്നിയുടെ വാള്‍ ഒരു ഭീകര പ്രതീകമായി ഇന്ത്യക്കാരന്റെ മനസ്സില്‍ പ്രതിഷ്ടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ ഇന്നും തുടരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇസ്ലാമിന്റെ വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം തേടേണ്ടത് മുസ്ലിം ഭരണാധികാരികളുടെ ആയുധപുരകളില്‍ അല്ല മരിച്ചു ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ശിതിലമാക്കിയ ഇന്ത്യന്‍ സംസ്കൃതിയുടെ ജീര്‍ണതകളിലാനെനു ഗ്രന്ഥകാരന്‍ സമര്തികുന്നു. ഇത് അംഗീകരിക്കാത്ത ചരിത്ര നിര്മിതികള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് വെല്ലു വിളിക്കുനത്‌.. അദ്ദേഹം പറയുന്നു "ചരിത്രത്തിന്റെ ഈ യദാര്‍ത്ഥ വായന ഒരു കാര്യം വെക്തമാക്കുന്നു. മുസ്ലിങ്ങളുടെ മതത്തോടും അവരുടെ സംസ്കാരത്തോടും ഹിന്ദു സമൂഹം പുലര്‍ത്തുന്ന ഗര്‍വു നിറഞ്ഞ അവഗണന ശുദ്ധ അസംബന്തമാണ്. ഈ അസംബന്ധം നമ്മുടെ ചരിത്രത്തെ അവഹേളിക്കലാണ് ...നമ്മുടെ രാജ്യത്തിന്‍റെ ഭാവിയെ മുരിവേല്പിക്കലാണ്." ഈ കാഴ്ചപ്പാടാണ് ഈ ഗ്രന്ഥത്തെ ഇന്നും പ്രസക്തമാക്കുന്നത്‌.
എം എന്‍ റോയിയുടെ പുസ്തകം ഇവിടെ Historical Role of Islam ലഭ്യമാണ് .
Historical role of Islam എന്ന M N Roy യുടെ ഈ പുസ്തകം ദയലോഗ് സെന്റെറിനു വേണ്ടി പ്രശസ്ത എഴുത്തുകാരന്‍ കെ സി വര്‍ഗീസ്‌ മലയാളത്തിലേക്ക് "ഇസ്ലാമിന്റെ ചരിത്ര പരമായ പങ്ക്" എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിടുണ്ട്.

2009 സെപ്റ്റംബർ 12, ശനിയാഴ്‌ച

ഒരു വിശുദ്ധ ജന്മ ദിനം

ഒരു വിശുദ്ധ ജന്മ ദിനം
മുസ്ലിംന്കള്‍ പൊതുവേ ബര്‍ത്ത് ഡേ ആകോഷിക്കാറില്ല . എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മഹത്തായ ജന്മ ദിനം അകോഷിക്കുകയാണ്. സര്‍വശക്തന്‍ എല്ലാവിത അനുഗ്രഹങ്ങളും നല്‍കുന്ന വിശുദ്ധമായ ഒരു ജന്മ ദിനമാണ്‌ അത്. ആ ദിനത്തോട് കിടപിടിക്കാന്‍ മറ്റൊരു ദിനം ഇല്ല. ഏതാണ്‌ ആ ജന്മ ദിനം എന്ന് അറിയാമോ? അതാണ് ആയിരം മാസങ്ങളേക്കാള്‍ പുണ്ണ്യമുളള ആ ദിനം. ഈ ദിവസത്തിന്‍റെ പ്രതേകത സമാധാനമാണ്. അതാണ് പരിശുദ്ധ ഖുര്‍ആനിന്‍റെ ജന്മദിനം. ഈ ദിവസം പ്രകശപൂര്‍ണമാണ്. വിധിയുടെ നിര്‍ണ്ണയം നടകുനത് ഈ രാത്രിയിലാണ്.. Night of power , Night of Destiny...വിശുദ്ധ ഖുര്‍ആന്‍ ഈ ദിവസത്തെ കുറിച്ച് പറയുന്നത് ലൈലതും മുബാരക്ക്‌ (അനുഗ്രഹീതമായ ഒരു രാത്രി) എന്നാണ്..

“ഇതി(ഖുര്‍ആന്‍)നെ നാം വിധി നിര്‍ണയ രാവില്‍ ഇറക്കിയിരിക്കുന്നു.വിധി നിര്‍ണയ രാവ് എന്തെന്ന് നിനക്കെന്തറിയാം? വിധി നിര്‍ണയ രാവ് ആയിരം മാസത്തിലേറെ ശ്രേഷ്ഠമാകുന്നു. അതില്‍ മലക്കുകളും റൂഹും അവരുടെ നാഥന്‍റെ അനുമതിയോടെ സമസ്ത സംഗതികളുടെയും വിധിയും കൊണ്ടിറങ്ങിവരുന്നു . ആ രാവ് തികച്ചും സമാധാനമാകുന്നു; പ്രഭാതം വരെ”
ഖുہആനിനെ വിധിനിہണയരാവിآ അവതരിപ്പിച്ചു എന്നാണിവിടെ പറയുന്നത്. شَهْرُ رَمَضَانَ الَّذى اُنْزِلَ فِيهِ القُرْآنُ (ഖുہആന്‍ അവതീہണമായ റമദാന്‍ മാസം) എന്നാണ് സൂറ അآബഖറ 185‏ാം സൂക്തത്തിآ പ്രസ്താവിച്ചിട്ടുളളത്. അأാഹുവിന്റെ മല،് ജിബ്‌രീآ (അ) ആദ്യമായി ദിവ്യബോധനംകൊണ്ട് ഹിറാഗുഹയിآ പ്രവാചകനെ സമീപിച്ചത് റമദാന്‍ മാസത്തിലെ ഒരു രാവിലായിരുന്നുവെന്ന് ഇതിآനിന്നും മനتിലാകുന്നു. ഈ രാത്രിയെയാണ് ഇവിടെ لَيْلَةُ القَدْر (വിധിനിہണയരാവ്) എന്ന് വിശേഷിപ്പിച്ചിരി،ുന്നത്. സൂറ അദ്ദുഖാന്‍ 3‏ാം സൂക്തത്തിآ അതിനെ അനുഗൃഹീതരാവ് എന്നു വിശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ അരുളിയിരി،ുന്നു: إنَّا أنْزَلْنَاهُ فِى لَيْلَةٍ مُبَارَكَةٍ (നാം അതിനെ ഒരനുഗൃഹീതരാവിലാണവതരിപ്പിച്ചത്ഇത് ഏതു രാത്രിയാണെന്ന ചോദ്യത്തിന് വ്യത്യസ്തമായ നാآപതോളം ഉത്തരങ്ങؤ പറയപ്പെട്ടിട്ടുണ്ട്. അതിآ സമുദായത്തിലെ പണ്ഡിതന്‍മാരിآ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുളള വീക്ഷണം ഇതാണ്: റമദാനിലെ അവസാന രാവുകളിലെ ഏതോ ഒരു ഒن،ത്തി؟തിയുടെ രാത്രിയാണ് വിധിനിہണയരാവ്. അവരിآതന്നെ അത് 27‏ാം രാവാണെന്നഭിപ്രായപ്പെടുന്ന വളരെയാളുകളുണ്ട്. ഇئിഷയകമായി ഉദ്ധൃതമായിട്ടുളള പ്രബലമായ ഹദീസുകؤ താഴെ ഉദ്ധരി،ാം:ലൈലതുآ ഖദ്ہ, 27‏ാം രാവോ 29‏ാം രാവോ ആണെന്ന് റസൂآതിരുമേനി പ്രസ്താവിച്ചതായി അബൂഹുറയ്‌റ(റ) ച1331യിآനിന്ന് അബൂദാവൂദ് ത്വയാലസി ഉദ്ധരി،ുന്നു അത് റമദാനിലെ അവസാന രാവാണെന്ന് അബൂഹുറയ്‌റ(റ)യിآനിന്ന് മുസ്‌നദ് അഹ്മദ് മنൊരു നിവേദനവും ഉദ്ധരിച്ചിട്ടുണ്ട്. മുസ്‌ലിമും അബൂദാവൂദും തിہമിദിയും നസാഇയും ഉബ؟ുബ്‌നു കഅ്ബിآനിന്ന ഉദ്ധരി،ുന്നു: സിہറുബ്‌നു കഅ്ബ് ലൈലതുآ ഖദ്‌റിനെ،ുറിച്ച് അദ്ദേഹത്തോടു ചോദിച്ചപ്പോؤ അത് 27‏ാം രാവാണെന്ന് അദ്ദേഹം സത്യംചെയ്തു പറھു.ഇബ്‌നു അബീശൈബ അബൂദہറിآനിന്ന് ഉദ്ധരി،ുന്നു: അബൂദہറി നോട് അന്വേഷിച്ചപ്പോؤ അദ്ദേഹം പറھു: 'ഉമہ ഹുദൈഫ (റ) തുടങ്ങിയ നിരവധി പ്രവാചക ശിഷ്യന്‍മാہ،് അത് റമദാനിലെ 27‏ാം രാവാണെന്ന കാര്യത്തിآ യാതൊരു സംശയവുമുണ്ടായിരുന്നിأ.'റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ഉബാദതുബ്‌നു സ്വാമിതിآനിന്ന മുസ്‌നദ് അഹ്മദ് ഉദ്ധരി،ുന്നു: 'ലൈലതുآ ഖദ്ہ റമദാനിലെ അവസാന പത്തിലെ 21‏ാം രാവോ 23‏ാം രാവോ 25‏ാം രാവോ 27‏ാം രാവോ ആകുന്നു.'റസൂآ തിരുമേനി ഉപദേശിച്ചതായി ഹ. അബ്ദുأാഹിബ്‌നു അ؛ാസ് പറയുന്നു: റമദാനിലെ അവസാനത്തെ പത്ത് രാവുകളിآ മാസം തീരാന്‍ ഒന്‍പതോ ഏഴോ അഞ്ചോ രാത്രി ബാ،ിയിരി،െ അതിനെ തേടി،ൊإുക. ഇതുകൊണ്ട് തിരുമേനി(സ) ഉദ്ദേശിച്ചത് ഒنയ،ത്തി؟തികളുടെ രാവാണെന്ന് അധിക പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരി،ുന്നു. ഹ. അബൂബ،ہ(റ) നിവേദനം ചെ؟ുന്നു: 'ഒമ്പത് ദിവസം ബാ،ിയാകുമ്പോؤ, അأെങ്കിآ ഏഴോ അഞ്ചോ മൂന്നോ ദിവസം ബാ،ിയാവുമ്പോؤ, അأെങ്കിآ അവസാനത്തെ രാത്രി എന്നതിന്റെ താآപര്യം, ആ തി؟തികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക എന്നാണ്' (തിہമിദി, നസാഇ).റസൂآതിരുമേനി പ്രസ്താവിച്ചതായി ഹ. ആഇശയിآനിന്ന് ബുഖാരിയും മുസ്‌ലിമും അഹ്മദും തിہമിദിയും ഉദ്ധരി،ുന്നു: 'റമദാനിലെ അവസാന പത്തിലെ ഒن രാത്രികളിآ ലൈലതുآ ഖദ്‌റിനെ അന്വേഷി،ുക.' ഹ. അബ്ദുأഹിബ്‌നു ഉമہ, ഹ. ആഇശ എന്നിവہ റസൂآ തിരുമേനി റമദാനിലെ അവസാനത്തെ പത്തു രാവുകളിآ ഇഅ്തികാഫ് അനുഷ്ഠിച്ചതായും നിവേദനം ചെയ്തിരി،ുന്നു. ഇئിഷയകമായി ഹ. മുആവിയ, ഇബ്‌നു ഉമہ, ഇബ്‌നു അ؛ാസ് തുടങ്ങിയ മഹാന്‍മാരിآനിന്നുദ്ധൃതമായ നിവേദനങ്ങളെ ആസ്പദമാ،ി വലിയൊരു വിഭാഗം പൂہവസൂരികؤ ലൈലതുآഖദ്ہ റമദാനിലെ 27‏ാം രാവാണെന്ന് മനتിലാ،ിയിരി،ുന്നു. ലൈലതുآഖദ്‌റിന്റെ അനുഗ്രഹവہഷത്തിലുളള അദമ്യമായ ആഗ്രഹത്താآ ആളുകؤ ഒരു ദിവസംകൊണ്ടു മതിയാ،ാതെ കൂടുതآ രാത്രികؤ ഇബാദത്തിآ കഴിھുകൂടുന്നതിനുവേണ്ടിയായിരി،ാം മി،വാറും അأാഹുവിങ്കآനിന്നും റസൂലിങ്കآനിന്നും അതിന്റെ ദിവസം കൃത്യമായി നിہണയി،പ്പെടാതിരുന്നത്. ഇവിടെ ഇങ്ങനെ ചോദ്യമുയہന്നേ،ാം: മ،യിآ രാത്രിയാവുമ്പോؤ ലോകത്തിന്റെ വലിയൊരു ഭാഗത്ത് പകലായിരി،ുമأോ. അതുകൊണ്ട് ആ പ്രദേശങ്ങളിലെ ജനങ്ങؤ،് ഒരി،ലും ലൈലത്തുآ ഖദ്ہ ലഭി،ാതെ പോവിأേ? മറുപടിയിതാണ്: അറബിഭാഷയിآ രാവ് എന്നപദം അധികവും ഉപയോഗി،ുന്നത് രാവും പകലും ചേہന്ന ദിവസത്തിനാണ്. അതുകൊണ്ട് റമദാനിലെ ഈ തീയതികളിآ ഏതു തീയതിയായാലും ലോകത്തെവിടെയും അതിനുമുമ്പുളള രാത്രി അവിടത്തെ ലൈലതുآഖദ്‌റായിരി،ും.
ആയിരം മാസങ്ങലെക്കള്‍ എന്ന് വെച്ചാല്‍ ഒരു പുരുഷായുസ്സ് മുഴുവനും പ്രവര്‍ത്തിച്ചാല്‍ (ഏകദേശം 83 വര്ഷം) ലഭിക്കാന്‍ പോകുന്നതാണ് ഒറ്റ രാത്രികൊണ്ട്‌ ലഭിക്കാന്‍ പോകുനത്.. നഷ്ടപെടുതടിരിക്കുക.. ദൈവം അനുഗ്രഹികട്ടെ

2009 മേയ് 25, തിങ്കളാഴ്‌ച

ബീമാപള്ളി സംഭവത്തില്‍ നമ്മുടെ (കു)ബുധ്ടിജീവികളും മീഡിയ യും കാണിക്കുന്ന നിലപാടുകളെ സി ദാവൂദ്‌ വിലയിരുത്തുന്നു.

ബീമാപള്ളി സംഭവത്തില്‍ നമ്മുടെ (കു)ബുധ്ടിജീവികളും മീഡിയ യും കാണിക്കുന്ന നിലപാടുകളെ സി ദാവൂദ്‌ വിലയിരുത്തുന്നു. C DAVOOD