2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

"ജ്യോനവന്‍";ഞാന്‍ അറിഞ്ഞിട്ടും അറിയാതെ പോയി.. ;(



ഈ വാര്‍ത്ത‍ ഒരാഴ്ച മുന്‍പേ ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ, ഇത് നമ്മുടെ "ജ്യോനവന്‍" ആണുന്നു മാത്രം ഞാന്‍ അറിഞ്ഞില്ല. ഇദ്ധേഹം കുവൈറ്റിലെ Autocard Workers നു വേണ്ടിയുള്ള Focus എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. ഈ സംഘടനയുടെ Excicutive Member എന്റെ സ്നേഹിതന്‍ സൈമണ്‍ വഴി വിവരങ്ങള്‍ അറിഞ്ഞു. ഞാന്‍ ഉള്‍പെടെയുള്ള ഹെല്പ് ലൈനിന്റെ എല്ലാ സഹായങ്ങളും ഞാന്‍ ഉറപ്പു നല്‍കിയിരുന്നു. രക്ഷപെടാന്‍ ഒരു മാര്‍ഗവും ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ അവനെ സന്ദര്‍ശിക്കാം . നമുക്ക് കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാം.. അയ്യോ ഞാന്‍ അറിഞ്ഞില്ലല്ലോ അത് നമ്മുടെ ജ്യോനവന്‍ ആയിരിക്കും എന്ന്...നാളെ എല്ലാ വിവരങ്ങളുമായി ഞാന്‍ എന്റെ ബ്ലോഗില്‍ വരാം...ഈ വാര്‍ത്ത‍ വായിക്കാന്‍ ഇന്ന് ഞാന്‍ വളരെ താമസിച്ചു പോയി.. ഇപ്പോള്‍ 12.03 AM ആയി ഇവിടെ. കുവൈറ്റില്‍ ഉള്ള ബ്ലോഗേര്‍സ് പരസ്പരം ബന്ധപെട്ടാല്‍ നമുക്ക് ഈ പാവത്തിന് വേണ്ടി വല്ലതും ചെയ്യാന്‍ കഴിയും.. എന്നെ വിളിക്കാം 00965 97649639. നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം നമ്മുടെ പ്രിയ കൂട്ടുകാരന് വേണ്ടി...

16 അഭിപ്രായങ്ങൾ:

  1. എന്നാലും ഞാന്‍ അറിയാതെ പോയല്ലോ , പാടില്ലായിരുന്നു.. ::(
    ചിത്രത്തിന് കടപ്പാട് : ചിന്ത

    മറുപടിഇല്ലാതാക്കൂ
  2. പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിനായി.

    മറുപടിഇല്ലാതാക്കൂ
  3. ജോനവന്‍ എല്ലാ ആശ്ചര്യചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു.
    മരണം മുന്‍പേ അറിഞ്ഞവന്‍.......
    മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ .....
    നാട്ടിലേക്ക്‌ മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു....
    കനത്ത ദുഖത്തോടെ.....

    മറുപടിഇല്ലാതാക്കൂ
  4. ചിന്തകന്‍ വിളിച്ചിരുന്നു.. ഹോസ്പിറ്റലില്‍ ചെന്ന്‌ ജ്യോനവനെ അവസാനമായി ഒന്നു കാണണം.. നിത്യ ശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം..

    മറുപടിഇല്ലാതാക്കൂ
  5. ജ്യ്യോനവന്‍ ഒരിക്കലും മരിക്കുന്നില്ല, ജീവിക്കും ഓരോ ബ്ലോഗറുടേയും മനസ്സുകളീല്‍.

    ആദരാഞ്ജലികള്‍.

    മറുപടിഇല്ലാതാക്കൂ
  6. നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പര്‍ വര്‍ക്കുകള്‍ കഴിയാനുണ്ട്. ഞങ്ങള്‍ കുവൈറ്റിലെ ബ്ലോഗേര്‍സ് അവന്റെ അനിയനെ കാണാന്‍ പോകുനുണ്ട്. എല്ലാം അറിയിക്കാം..

    മറുപടിഇല്ലാതാക്കൂ
  7. നവീന്‍ സുഖമായി അങ്ങെത്തി അല്ലേ?...
    ഈ നിമിഷം വരെ ഞാന്‍ വിചാരിച്ചിരുന്നു
    നീ കണ്ണുതുറക്കും തിരികെ വരുമെന്ന് ......
    ഇനി മാലാഖമാരുടെ കൂട്ടത്തില്‍
    ഒരു നക്ഷത്രമായി നീയും ഉണ്ടാവുമല്ലോ!
    ദൈവസന്നിധില്‍ വച്ചു വീണ്ടും കാണാം ....
    http://aaltharablogs.blogspot.com/

    മറുപടിഇല്ലാതാക്കൂ
  8. ആദരാഞ്ജലികള്‍ ......
    ആദ്യമായിട്ടാണ് ഇദ്ധേഹത്തെ കുറിച്ചറിയുന്നതെങ്കിലും മനസ്സിലെവിടെയോ ഒരു നീറ്റല്‍.കുടുംബത്തില്‍ നിന്നും ഒരാള്‍ വിട പറഞ്ഞ പോലെ...

    മറുപടിഇല്ലാതാക്കൂ