കേന്ദ്ര ഗവര്‍മെന്റിന്റെ ദേശീയ പാത വികസനത്തെ കേരളം പോലുള്ള സംസ്ഥാനം സ്വാഗതം ചെയ്യേണ്ടതാണ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരോഗതിക്ക് സുഗമമായ ഗതാഗതം അനിവാര്യമത്രെ. ഇന്ന് കേരളത്തിലെ പ്രധാന പട്ടണങ്ങള്‍ എല്ലാം തന്നെ ഗതാഗത കുരുക്കുകൊണ്ട് വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വന്തമായൊരു വാഹനം എന്നത് ആഡംബരത്തിന്റെ ചിന്നമെങ്കില്‍ ഇന്നത് മാറി അതൊരു അത്യാവശ്യ ഘടകമായിരിക്കുന്നു. മാത്രമല്ല സമയം എന്നത് പ്രാണ വായു വിനേക്കാള്‍ വിലപ്പെട്ടതായി തീര്‍ന്നിരിക്കുന്നു. ഈ ഒരവസ്ഥയില്‍ കേന്ദ്ര തീരുമാനം നമ്മള്‍ക്ക് സ്വാഗതം ചെയ്തേ മതിയാവൂ. യാത്ര സ്വകാര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ജനങളുടെ നീണ്ടകാല അഭ്യര്‍ഥന പാലിക്കാന്‍ പോകുമ്പോള്‍ ആര്‍ക്കാണ് പുറംതിരിഞ്ഞു നില്‍ക്കാനാകുക.
എന്നാല്‍ ഏതു രൂപത്തിലുള്ള വികസനമാണ് നടക്കാന്‍ പോകുന്നത് എന്ന് വിലയിരുത്തപെടെണ്ടതുണ്ട്. പ്രതേകിച്ചു എക്സ്പ്രസ്സ് ഹൈവയുടെ പക്ഷാതലത്തില്‍. കോടികണക്കിന് രൂപ മുടക്കി അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളായി ഉയര്‍ത്താന്‍ ദേശീയ ഹൈവേ അതോറിറ്റിയാണ് തീരുമാനിച്ചത്. 2012ഇല്‍ പൂര്‍ത്തിയാകുന്ന രൂപത്തില്‍ ഏഴു ഘട്ടങ്ങളിലായി പൂര്തീകരിക്കേണ്ട പദ്ധതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. എന്നാല്‍ രണ്ടു ഘട്ടം കഴിഞ്ഞപ്പോഴേക്കും സര്‍ക്കാര്‍ മതിയാക്കി. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പരിപാടി. സ്ഥലം അകുയര്‍ ചെയ്യലും ജനങളെ കുടിയൊഴിപ്പിക്കലും ബുള്‍ഡോസര്‍ കലാപരിപാടികളും പോലീസും സര്‍ക്കാറും നടപ്പാക്കി കൊടുക്കും. ഏതെങ്കിലും "പാവപെട്ട"(കുത്തക ) മുതലാളി പണം മുടക്കി റോഡു പണിയും .അതിന്റെ ലാഭം ചേര്‍ത്ത് ടോള്‍ പിരിക്കും. സര്‍ക്കാര്‍ അതിനു കാവല്‍ നില്‍ക്കും. ഇതിന്റെ പേരാണ് B O T (Build Operate & Transfer) എന്ന ബ്രോക്കര്‍ പണി. കിലോമീറ്ററിന് 2 രൂപ കൊടുത്തു യാത്ര ചെയ്യാന്‍ കഴിയുന്നവന് ടോള്‍ കൊടുത്തു യാത്ര ചെയ്യാം. അല്ലാത്തവന്‍ റോഡിന്റെ കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് വികസന വേകതയും നോക്കി നെടുവീര്‍പ്പിടാം. ചുരുങ്ങിയത് 20 വര്‍ഷമാണ് B O T അടിസ്ഥാനത്തില്‍ ടോള്‍ പിരിക്കാന്‍ അവസരം. അത് 10 വര്ഷം കൂടെ നീട്ടികൊടുക്കാനും സാധ്യതയുണ്ട്.
എന്നാല്‍ B O T അടിസ്ഥാനത്തില്‍ ഇത് ചെയ്യേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ പറയുന്നതാണ് ഏറെ രസകരം. മറ്റെല്ലാ പദ്ധതികളെ പോലെ തന്നെ സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല. പാവം അപ്പോള്‍ എന്ത് ചെയ്യാന്‍.? എന്നാല്‍ കട്ടുമുടിച്ചതിന്റെ ഫലമായി കൂപ്പു കുത്തിയ "സത്യം" കമ്ബ്യുട്ടെര്സീനെ രക്ഷിക്കാന്‍ 20 , 000 കോടി രൂപ മുടക്കാന്‍ തുനിഞ പാവം ദരിദ്ര രാജ്യമാണ് നമ്മുടെ രാജ്യം. 40 000 കോടി പ്രതിരോധത്തിനും. ഇത്രയും ചെയ്യാന്‍ തയ്യാറായ നമ്മുടെ ഗവര്‍മെന്റാണ് കയ്യില്‍ പണം ഇല്ല എന്ന് പറയുന്നത്. പൌരന്റെ അടിസ്ഥാന വികസനത്തിന് നികുതിപണം ഉപയോഗിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നമുക്കെന്തിനാ എന്ന് ചോദിയ്ക്കാന്‍ ഇവിടെ ആളില്ലാതായി പോയി.. പിന്നെ ടോള്‍ പിരിക്കല്‍ മാത്രമല്ല പ്രശ്നം, ഹൈവയെ കളിലെക്കുള്ള പ്രവേശനം ചില ജഗ്ശനുകളിലോടെ മാത്രമായി നിയന്ദ്രിക്കപെടും. അപ്പോള്‍ പിന്നെ കുറുകെ ഒന്ന് കടക്കണമെങ്കില്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥവരും. അത് ജനസാന്ദ്ര കൂടിയ കേരളം പോലുള്ള കൊച്ചു ഭൂമികയില്‍ എങ്ങിനെ ഫലം ചെയ്യും ഊഹിക്കാവുന്നതെ ഉള്ളു. (വികസനത്തിന്റെ പേരില്‍ കുടിയിരക്കപെടുന്നവരെ കുറിച്ചും , റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനെ കുറിച്ചും അടുത്ത ലക്കങ്ങളില്‍. )
ayye ithu valare pazhaya oru subject aanu. ithil janam anukoolikkenda oru karyam mathrame ullo. athu toll kodukkunna kesu aannu. road panithu athil yathra cheyyan toll kotukanda karyam janathinilla, karanam nammal road tax already kodukkunundu.
മറുപടിഇല്ലാതാക്കൂbacki karyangal paranjathelem verum patippichu vitta karyangal mathramanennu thonnunu.
satyam computersinte kasil thiroorkaranu thetty. avide joly cheyyunna 50000 thozhilalikale kurichu orthirunno ithezhuthiyappool?
pinne road murichu katakkunna karyam... ivide kuwaitil ella 500 metarilum nammal road murichu kadakkunundo ennalochikku? roadinu venamenkil melpalangal paniyano matto chinthikkanam...
oru positive chinthagathiye rajyathe munoottu nayikku.. allathe chilla rashtreeya nethakkale pole muthaletuppu samsaram natathiyittu karyam illa...
അയ്യേ ഇത് വളരെ പഴയ ഒരു വിഷയം ആണ് ഇതില്‍ ജനം അനുകൂളിക്കേണ്ട ഒരു കാര്യം മാത്രമേ ഉള്ളോ . അത് ടോള്‍ കൊടുക്കുന്ന കേസ് ആണ്. റോഡ് പണിതു അതില്‍ യാത്ര ചെയ്യാന്‍ ടോള്‍
മറുപടിഇല്ലാതാക്കൂകൊടുകണ്ട കാര്യം ജനതിനില്ല , കാരണം നമ്മള്‍ റോഡ് നികുതി കൊടുക്കുനുണ്ട്.
ബാക്കി കാര്യങ്ങള്‍ പറഞ്ഞതെല്‍ല്ലാം വെറും പഠിപ്പിച്ചു വിട്ട കാര്യങ്ങള്‍ മാത്രമാണെന്നു തോന്നുന്നു .
സത്യം കംപുറെര്സിന്റെ കാസില്‍ തിരൂര്കാരന് തെറ്റി . അവിടെ ജോളി ചെയ്യുന്ന 50000 തൊഴിലാളികളെ കുറിച്ച് ഓര്‍ത്തിരുന്നോ ഇതെഴുതിയപ്പൂല്‍?
പിന്നെ റോഡ് മുറിച്ചു കടക്കുന്ന കാര്യം ... ഇവിടെ കുവൈറ്റില്‍ എല്ലാ 500 മിട്ടരിലും നമ്മള്‍ റോഡ് മുറിച്ചു കടക്കുനുണ്ടോ എന്നലോചിക്ക് ? റോഡിനു വേണമെങ്കില്‍ മേല്പലങ്ങള്‍ പണിയാണോ മറ്റോ ചിന്തിക്കണം ...
ഒരു പോസിറ്റീവ് ചിന്താഗതിയെ രാജ്യത്തെ മുനൂട്ടു നയിക്കൂ .. അല്ലാതെ ചില രാഷ്ട്രീയ നേതാക്കളെ പോലെ മുതലെടുപ്പ് സംസാരം നടത്തിയിട്ട് കാര്യം ഇല്ല ...
ഇതിപ്പൊ വലിയ പുലിവാലായല്ലോ തിരൂരാ..
മറുപടിഇല്ലാതാക്കൂസർക്കാറിന്റെ കയ്യിൽ കാശില്ലെങ്കിൽ കുറച്ച് അടിച്ചുണ്ടാക്കട്ടെന്നേ..
അച്ചുകൂടവും പേപ്പറുമൊക്കെ ഉണ്ടല്ലോ കയ്യിൽ.
ഇല്ലെങ്കിൽ പിന്നെ ഈ ഹൈവേ വന്ന ശേഷം പ്രജകൾ അച്ചടി തുടങ്ങേണ്ടി വരും. ടോൾ കൊടുക്കാൻ .. :)
ചെരാപ്പി ,
മറുപടിഇല്ലാതാക്കൂഇതാണ് നമ്മുടെ പൊതു സ്വഭാവം..ഒരു വിഷയത്തില്‍ കുറെ മുറവിളി കൂട്ടും..പിന്നെ അത് മറക്കും...ആ സമയത്തില്‍ സര്‍ക്കാരുകള്‍ അത് നടപ്പിലാക്കും..അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുക്കും...ഒന്നോ രണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്ക പെടുന്നില്ല...ലക്ഷകണക്കിന് ആളുകള്‍ കുടിയൊഴിക്കപെടാന്‍ പോവുകയാ.
.പിന്നെ കുവൈറ്റിലെ ജന സാന്ദ്രതയും കേരളത്തിലെ ജന സാന്ദ്രതയും ഒന്ന് താരതമ്യം ചെയ്താല്‍ നന്നായിരുന്നു...
ഇത് ഒരു പഴയ കാര്യം ആക്കി തള്ളേണ്ട....പ്രതിഷേദങ്ങള്‍ തുടങ്ങാന്‍ പോകുന്നെ ഉള്ളു..
പള്ളികുളം,
ജനങളെ അറിയാത്ത സര്‍ക്കാരുകളാണ് ഇന്ന് നമ്മള്‍ക്കുള്ളത്..എന്ത് ചെയ്യാന്‍...?
ആകാശത്തുകൂടെ ഹൈവേ ഉണ്ടാക്കാന്‍ വല്ല ടെക്നോളജിയും ഉണ്ടോ ആവോ?
മറുപടിഇല്ലാതാക്കൂകൊള്ളാം .......
മറുപടിഇല്ലാതാക്കൂsijomathewth@gmail.com fB
കൊള്ളാം
മറുപടിഇല്ലാതാക്കൂകുട്ടിക്കാലം നമ്മുടെ ഓര്‍മ്മകളില്‍ എങ്ങനെയായിരുന്നു എന്ന് പറയാനോ ഓര്‍ക്കാനോ പറ്റാത്തവരുണ്ടോ ?
മറുപടിഇല്ലാതാക്കൂhttp://www.facebook.com/pages/കുട്ടിക്കാലം/523113181066428
like this