ബന്ദുകളും ഹര്‍ത്താലുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഇഷ്ടാനുസരണം കേരളത്തിലും പുറത്തും ആഹ്വോനം ചെയ്യാറുണ്ട്. അന്നേ ദിവസങ്ങളില്‍ പൊതുജനം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപെടുന്നു. പൊതുവേ എല്ലാ ബന്ദും ഹര്‍ത്താലും അക്രമങ്ങലിലാണ് കലാശിക്കുന്നത്. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപെടുകയും ചെയ്യുന്നു. കെ എസ് ആര്‍ ടി സി പോലുള്ള വാഹങ്ങള്‍ അഗ്നിക്കിരയാകുന്നത് സര്‍വ സാധാരണം. ആരും അതിനെ കുറിച്ച് ചോദ്യം ചെയ്യാറില്ല. അതിന്‍റെ പേരില്‍ ഇന്നേവരെ ഒരു നേതാവും ചോദ്യം ചെയ്യപെട്ടിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അറസ്റ്റ് ചെയ്യേപെടുകയോ നശിപ്പിക്കപെട്ട പൊതുമുതല്‍ തിരച്ചു നല്‍കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്‍റെ ഭാഗമായി ഇന്ന് സൂഫിയ മദനി പത്താം പ്രതിയാക്കപെട്ടിരിക്കയാണ്. അതിനു കാരണമായി പറയപെടുന്നത് അവര്‍ക്ക് വിളിച്ച ഒരു ഫോണ്‍ കാളും. ഈ ഫോണ്‍ കാള്‍ യു ഡി എഫ് ഭരണ കാലത്ത് തന്നെ വളരെ ചര്‍ച്ച ചെയ്യപെട്ടതാണ്. അന്നത്തെ അന്വഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ അതിന്‍റെ നിജസ്ഥിതി ബോധ്യപെടുതിയതുമാണ്. അന്നൊന്നും ഒരു നടപടിയും ശുപാര്‍ശ ചെയ്യപെട്ടിടില്ല. ഇപ്പോള്‍ ഇതെങ്ങിനെ സംഭവിച്ചു? അബ്ദുന്നാസര്‍ മദനി നീണ്ട ഒന്‍പതര വര്ഷം ഒരു വിചാരണയും കൂടാതെ തടവില്‍ കഴിഞ്ഞപ്പോള്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസ് കത്തിക്കലിന് നേത്രത്വം നല്‍കിയിരിക്കാം , പാര്‍ട്ടി നേതാവിന്‍റെ ഭാര്യ എന്നനിലയില്‍ സൂഫിയ മദനിയെ ഫോണും ചെയ്തിരിക്കാം. ബന്ദും ഹര്‍ത്താലും നടക്കുമ്പോള്‍ പാര്‍ട്ടി ഓഫീസിലിരുന്നു അക്രമ പ്രവര്‍ത്തനത്തിന് നേരിട്ട് ചുക്കാന്‍ പിടിക്കുന്നവരാണ് നമ്മുടെ പല രാഷ്ട്രീയക്കാരും. പക്ഷെ , അവരാരും ഇതുപോലെ വേട്ടയാടപെട്ടിടില്ല . ഇത് ഒരു പാവം സ്ത്രീക്കെതിരെ നടക്കുന്ന നീചമായ കടന്നു കയറ്റമാണ് . പത്രങ്ങളും ടിവി മാധ്യമങ്ങളും ചേര്‍ന്ന് തേജോവധം ചെയ്യുകയാണ്. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ പിന്നെ അവര്‍ക്കനുകൂലമായി ശബ്ദിക്കാന്‍ ആരും ഉണ്ടാവില്ല എന്ന ഉറപ്പിലാണ് ഈ തേര്‍വാഴ്ച. ഇതിനെതിരെ ശബ്ദിക്കാന്‍ ഒരു സ്ത്രീ വിമോചന സംഘടനയോ സാംസ്കാരിക നായകരോ രംഗത്ത് വന്നിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപെടനം പക്ഷെ,ഊഹാങ്ങളിലൂടെയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
കേരളത്തില്‍ വ്യക്തമായ വര്‍ഗീയ ധൃവീകരണം തന്നെ നടകുന്നുണ്ട്. പല കോണില്‍ നിന്നും ബോധപൂര്‍വമായ നീക്കങ്ങള്‍ നടക്കുന്നു. നൈമിഷികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി തീ കൊള്ളികൊണ്ട് പുറം ചൊറിയുകയാണ് നേതാക്കള്‍. ലവ് ജിഹാദ് എന്നപേരില്‍ മാധ്യമങ്ങളും ചില സമുദായ സംഘടനകളും അഴിച്ചു വിട്ട കള്ള പ്രചാരണം ഒടുവില്‍ അതിന്‍റെ നിജസ്തിഥി ബോധ്യപെട്ടങ്കിലും അതുണ്ടാക്കിയ വിടവ് വളരെ കൂടുതലാണ്.
ഇപ്പോള്‍ ഇതാ അതിന്‍റെ മറ്റൊരു പതിപ്പുമായി രംഗത്ത്. സുഫിയ മദനിക്ക് നേരെയുള്ള ആരോപണം കേരളത്തിലെ ഇപ്പോള്‍ പൊതു രംഗത്തേക്ക്കടന്നു വരുന്ന മുസ്ലിം സ്ത്രീകള്‍ക്കുള്ള ഒരു തകീത് കൂടിയാണെന്ന് സംഷയികേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് യുഡിഎഫ് ഭരണ കാലത്ത് അനേഷണം നടന്നില്ല. ഇന്ന് ആരോപണം ഉന്നയികുന്നവര്‍ തന്നെയല്ലേ അന്ന് ഭരണം നടത്തിയിരുന്നത്? തങ്ങള്‍ക്കനുകൂലമല്ലാത്ത ആരെയും നശിപ്പിക്കുക എന്ന ഗൂഡ തന്ത്രമാണ് ഇതിനു പിന്നില്‍. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി ഒറ്റെപെടുത്താം എന്ന് രാഷ്ട്ര്ര്യക്കാര്‍ക്ക് നന്നായിട്ടറിയാം. എന്നാല്‍ എത്ര തീവ്ര വാദ കേസുകള്‍ തെളിയിക്കപെട്ടിടുണ്ട് ? മാധ്യമങ്ങള്‍ക്ക് മറ്റൊരു ഇരയെ കിട്ടിയാല്‍ അവര്‍ ഇത് വിട്ടുകളയും. പക്ഷെ , ഇത്തരം പ്രചാരങ്ങള്‍ വഴി സമൂഹത്തിന്റെ മനസ്സില്‍ മുളപൊട്ടുന്ന വിഷത്തിന്റെ വിത്ത് പിഴുതെറിയാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. ഇനിയെങ്കിലും നാം അത് മനസ്സിലാക്കിയാല്‍ ഞാനായിരുന്നു. അങ്ങിനെ വരും തലമുറയെങ്കിലും സ്വസ്ഥമായി ജീവികട്ടെ...
ലവ് ജിഹാദ് എന്നപേരില്‍ മാധ്യമങ്ങളും ചില സമുദായ സംഘടനകളും അഴിച്ചു വിട്ട കള്ള പ്രചാരണം ഒടുവില്‍ അതിന്‍റെ നിജസ്തിഥി ബോധ്യപെട്ടങ്കിലും അതുണ്ടാക്കിയ വിടവ് വളരെ കൂടുതലാണ്
മറുപടിഇല്ലാതാക്കൂ:) High court agreed to this, still you dont believe that?
സൂഫിയ മദനി - പൊതു രംഗത്തേക്ക്കടന്നു വരുന്ന മുസ്ലിം സ്ത്രീ !!!???
മറുപടിഇല്ലാതാക്കൂതെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം, കോടതി തീരുമാനിക്കട്ടെ.
ഇത് കൂടി വായിക്കൂ => പാവം സൂഫിയ
മറുപടിഇല്ലാതാക്കൂupp thinnavar vellam kudikkanam.. anivaryamaya vidhi
മറുപടിഇല്ലാതാക്കൂ