മഅദനി; നാം അറിയേണ്ടതും പഠിക്കേണ്ടതും.
അങ്ങിനെ ആ ആറാട്ട് കഴിഞ്ഞു. ഇനി അടുത്ത ഇരകള്‍ക്ക് വേണ്ടി വല വിരിക്കാം. പക്ഷെ ഒന്നുണ്ട് ഇവിടെ ചവിട്ടു നാടകം കളിച്ചവര്കൊന്നും സ്വയം മനസാക്ഷിയെ ബോധ്യപെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അത്രയും ക്രൂരമായി പോയി. ആവശ്യത്തിനും അനാവശ്യത്തിനും വാ തുറന്നു വിസര്‍ജ്യം വിളമ്പിയിരുന്ന രാഷ്രീയ കോമരങ്ങള്‍ പലരും മൌന വ്ര്തതിലായിരുന്നു.. മഅദ്നിയെ കുറ്റിപുറത്ത് വാനോളം പുകഴ്ത്തിയ പിണറാഴി "ശവമായെന്നു" തോനുന്നു. വീണ്ടും ഒരു തവണ കൂടി പിടിച്ചു കൊടുത്തു എന്നാ മാറാപ്പു ഏല്‍ക്കാതിരിക്കാന്‍ കോടിയേരി പോലീസ് കിണഞ്ഞു ശ്രമിച്ചു. വര്‍ഗീയതയുടെ നാവുകൊണ്ട് മുഖ്യമന്ത്രി ആദ്യമേ നാടകത്തിനു കൊഴുപ്പേകി.. എല്ലാം കഴിഞ്ഞപ്പോള്‍ ചെന്നിത്തല തല പുറത്തേക്കിട്ടു.. അറസ്റ്റ് നു കാരണമായ കേസിനെ കുറിച്ച് സര്‍ക്കാര്‍ കാരണം പറയണം പോലും. എല്ലാവരും അവരവരുടെ റോളുകള്‍ ബന്ഗിയായി തീര്‍ത്തു ഇനി പതിയെ കൈ കഴുകണം.
സമുദായത്തിന്‍റെ കുത്തകാവകാശം നേടിയിടുന്ടെന്നു പറയുന്ന ലീഗാണ് കളിയിലെ കേമന്‍. തങ്ങള്‍ക് തീര്കാനുള്ള കണക്കുകള്‍ മുഴുവനും തീര്‍ത്തു എന്ന് ആശ്വസിക്കാം. നിയമം നിയമത്തിന്റെ വഴിക്ക് നടകട്ടെ. അന്ന് റജീന ഇന്ത്യ വിഷന്‍ ഓഫീസില്‍ ഓടി കയറിയപ്പോഴും ഇത് തന്നെ ആയിരിക്കണം പറഞ്ഞത്.. ലക്ഷങ്ങളുടെ കാറും ബംഗ്ലാവും അവള്‍ക്കുണ്ടായപ്പോഴും ഇത് തന്നെ പറഞ്ഞു കാണും.. വ്യഭിചാരം ആരോപിക്കപെട്ട നേതാവ് ഉമ്ര കഴിഞ്ഞു വന്നപ്പോള്‍ നല്‍കിയ സ്വീകരണവും ഈ നിയമത്തിന്‍റെ പരിതിയില്‍ പെടുമായിരിക്കും..സ്വന്തം രാജ്യത്തിന്‍റെ പതാക വലിച്ചു കീറി പകരം പാര്‍ടി കൊടി കേട്ടിയപ്പോഴും ഈ നിയമം തന്നെ ആയിരിക്കും നടപ്പാക്കിയത്. (കോണ്‍ഗ്രസിന്‍റെ കൊടിയല്ല ലീഗിന്‍റെ കൊടിയാണ് ഐര്പോര്‍തിനു മുകളില്‍ പറകെണ്ടാതെന്നു പറഞ്ഞാനെട്ര ആ പതാക വലിച്ചു കീറിയത് എന്ന് പറഞ്ഞു കേട്ടിടുണ്ട്. സ്വന്തം രാജ്യത്തിന്‍റെ പതാക പോലും തിരിച്ചറിയാന്‍ കഴിയാത്ത കോമരങ്ങള്‍.) ഇവമ്മാരുടെ കുട്ടികുരങ്ങുകള്‍ക്ക് അദേഹം ഖുറാന്‍ ഉയര്‍ത്തിപിടിച്ചതാണ് പ്രശ്നമായത്. താന്‍ സ്നേഹിക്കുന്ന വിശ്യസികുന്ന ഗ്രന്ഥം ഉയര്തിപിടിക്കുന്നതില്‍ പരം ഉത്തമം വേറെന്തുണ്ട് എന്ന് മനസ്സിലാക്കാം മാത്രം ഇവര്‍ക്ക് ബുദ്ധി വേണ്ടേ . അല്ലെങ്കില്‍ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ടി മുട്ടില്‍ ഇഴയാന്‍ മാത്രം വിധിക്കപെട്ട ഇവര്‍ക്ക് ആ ഗ്രന്ഥത്തിന്റെ മഹത്വം അറിയേണ്ടേ.
മഅദനി ഒരു കാര്യത്തില്‍ നിങ്ങള്ക്ക് അഭിമാനിക്കാം..നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ , അനുസരിക്കാന്‍ തയ്യാറുള്ള അനുയായികളാണ് ഇന്ന് നിങ്ങള്‍ക്കുള്ളത്.. പണ്ട് നിങളുടെ പ്രസംഗങ്ങള്‍ കേട്ട് എടുത്തു ചാടിയിരുന്ന അണികള്‍ അല്ല ഇന്നവര്‍. നിങ്ങള്‍ നിയമത്തെ മാനിക്കുന്നു എന്ന് വിളിച്ചു പറയുമ്പോള്‍ അതിന്റെ മഹത്വത്തെ തിരിച്ചറിയാന്‍ അവയ്ക്ക് കഴിയുന്നു. (നിങ്ങളുടെ അഭാവത്തിലും അവര്‍ക്കതിനു കഴിയട്ടെ. ) ഒന്‍പതര വര്‍ഷത്തെ ജയില്‍ ജീവിതംകൊണ്ടു നിങ്ങള്‍ പലതും നേടുകയും അത് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.. താങ്കള്‍ പറഞ്ഞത് പോലെ ചിലപ്പോള്‍ ഒരു തിരിച്ചു വരവ് ഉണ്ടാകില്ലയിരിക്കാം. (അങ്ങിനെ സംഭാവിക്കതിരികട്ടെ )..പക്ഷെ, നിങ്ങളിലെ പുതിയ മനുഷ്യനെ തിരിച്ചരിഞ്ഞവരാണ് കേരളീയര്‍. അവരുടെ മനസ്സില്‍ വര്‍ഗീയതയോ തീവ്രവാദമോ ഇല്ല.. ഈ കാണുന്ന രാഷ്രീയ കോമരങ്ങള്‍ ഒഴിച്ച്.. അത് താല്‍കാലികം മാത്രമാണ് ..പരിശുദ്ധമായ ഒരു രാഷ്ട്രീയ കേരളം പുനര്‍ജനിക്കതിരിക്കില്ല..
മഅദനി കുടുംബമേ നിങ്ങള്‍ ക്ഷമിക്കുക..പ്രയാസ്സപെടുന്നവരുടെ കൂടെയാണ് ദൈവം..എല്ലാ പ്രയാസങ്ങള്‍ക്ക് മപ്പുറം ഒരെളുപ്പം നിങ്ങളെ കാത്തിരിക്കുന്നു..
മഅദനി കുടുംബമേ നിങ്ങള്‍ ക്ഷമിക്കുക..പ്രയാസ്സപെടുന്നവരുടെ കൂടെയാണ് ദൈവം..എല്ലാ പ്രയാസങ്ങള്‍ക്ക് മപ്പുറം ഒരെളുപ്പം നിങ്ങളെ കാത്തിരിക്കുന്നു
മറുപടിഇല്ലാതാക്കൂഅത് ശരി, മദനിയും അനുയായികളും എന്തിന് വേണ്ടിയാണ് നിലക്കൊള്ളുന്നത്? എന്താണ് നയവും പരിപാടിയും? വെറും മദനിക്ക് വേണ്ടി വീണ വായിക്കലോ ?
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ>>> എല്ലാം കഴിഞ്ഞപ്പോള്‍ ചെന്നിത്തല തല പുറത്തേക്കിട്ടു.. അറസ്റ്റ് നു കാരണമായ കേസിനെ കുറിച്ച് സര്‍ക്കാര്‍ കാരണം പറയണം പോലും. <<<
മറുപടിഇല്ലാതാക്കൂചെന്നിത്തല അത് ഒരു ദിവസം മുമ്പ് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചുപോയി. എന്താണ് മഅ്ദനി അറസ്റ്റ് ചെയ്യാന്‍ കാരണമായ തെറ്റ്. അതെങ്ങനെ സംഭവിച്ചു. ഇവിടുത്തെ നിയമപാലകര്‍ക്ക് അതില്‍ പ്രത്യക്ഷമായെങ്കിലും ശരിയുണ്ടെന്ന് തോന്നിയോ. പിന്നെ മഅദനിക്ക് കാവലേര്‍പ്പെടുത്തിയതെന്തിനായിരുന്നു. എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ (എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കാം) ചോദിക്കാനുണ്ടായിരുന്നു. അതിലൊരു ചോദ്യമാണ് ചെന്നിത്തല എല്ലാം കഴിഞ്ഞിട്ട് ചോദിച്ചത്.
>>> .പരിശുദ്ധമായ ഒരു രാഷ്ട്രീയ കേരളം പുനര്‍ജനിക്കതിരിക്കില്ല..
മറുപടിഇല്ലാതാക്കൂമഅദനി കുടുംബമേ നിങ്ങള്‍ ക്ഷമിക്കുക..പ്രയാസ്സപെടുന്നവരുടെ കൂടെയാണ് ദൈവം..എല്ലാ പ്രയാസങ്ങള്‍ക്ക് മപ്പുറം ഒരെളുപ്പം നിങ്ങളെ കാത്തിരിക്കുന്നു..<<<
ഈ വരികള്‍ക്ക് കീഴെ ഒരൊപ്പ്
>> അത് ശരി, മദനിയും അനുയായികളും എന്തിന് വേണ്ടിയാണ് നിലക്കൊള്ളുന്നത്? എന്താണ് നയവും പരിപാടിയും? വെറും മദനിക്ക് വേണ്ടി വീണ വായിക്കലോ ? <<
മറുപടിഇല്ലാതാക്കൂഅവര് ഇനി അതുമാത്രം ചെയ്താലും അനീതിക്കെതിരെ മൗനം മാത്രം നിറയുന്ന ലോകത്ത് ശക്തമായ പോരാട്ടമാണ്, അനീതിക്കും നെറികേടിനുമെതിരെ. ഈ ലോകത്ത് ഒരു സംഘത്തിന് ഇത്രയും ചെയ്യാന് കഴിഞ്ഞാല് തന്നെ ലോകം ഇന്നത്തേക്കാള് സുന്ദരമാകുമായിരുന്നു.
വർഷങ്ങൾക്കു മുൻപ് കെരള രാഷ്റ്റ്രീയത്തിൽ ജ്വലിച്ച് നിന്നിരുന്ന പി കെ
മറുപടിഇല്ലാതാക്കൂകുഞ്ഞാലികുട്ടിയെ ഒരു സ്ത്രീ വെക്തിഹത്യ നടത്താൻ ശ്രമിച്ചപ്പോൾ അദ്ദേഹം ആ
സമയത്ത് മക്കയിൽ ആയിരുന്നല്ലോ?അദ്ദേഹം ലോക മുസ്ലിംകൾ ആരാധിക്കുന്ന ക
അബാലയത്തെ സാക്ഷി നിർത്തികൊണ്ട് പരിശുദ്ധ ഖുർ ആൻ തൊട്ട് സത്യം ചെയ്തപ്പോൾ
അതു അവിശ്വസിച്ചു അദ്ദേഹത്തിനെതിരെ ഹാലിളകിയ അബ്ദുന്നാസർ മ അദനി അതേ
പരിശുദ്ധ റമളാനിൽ പരിശുദ്ധ ഖുർ ആൻ കൈകളിലേന്തി സത്യം ചെയ്യുമ്പോൾ നമുക്കു
വിശ്വസിക്കാം...........നാം വിശ്വാസികളല്ലേ.......!!!!!
രമേശിന് വയറ്റിന്നു പോക്കായിരുന്നു ഒരാഴ്ച ആയിട്ട്..അറിഞ്ഞിരുന്നില്ലേ?പിന്നെ ഒന്ന് മേക് അപ്പ് ഇട്ടു വരുമ്പോളേക്കും മദനി അകത്തായിരിക്കുന്നു എന്താണ് കഥ എന്നേ ചോദിച്ചൂ ..പിന്നെ കുഞ്ഞാലിയെ കെട്ടിയിട്ടിരുന്ന ചങ്ങല കൊറേ നാള്‍ മുമ്പ് അഴിഞ്ഞു പോയതും അറിഞ്ഞില്ലേ ഇപ്പോള്‍ സര്‍വ തന്ത്ര സ്വതന്ത്രനാണ് ...എന്തും പറയാം ചെയ്യാം ചോദിക്കേണ്ടത് ഈ വകതിരിവില്ലാത്ത ഞമ്മന്റെ ആള്‍ക്കാര്‍ തന്നെ അല്ലെ?
മറുപടിഇല്ലാതാക്കൂഇയാള് കുഞ്ഞാലിയോ കന്നാലിയോ?
http://aacharyan-imthi.blogspot.com/2010/08/blog-post_15.html
മദനിക്ക് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണം.വേദി പങ്കിട്ടവരും,കത്തയച്ചു വോട്ടു നേടിയവരും ഇപ്പോള്‍ മൌനവ്രതത്തില്‍ ആണ്.മദനി എന്ന രാഷ്ട്രീയക്കാരന്റെ എല്ലാ ആശയങ്ങളോടും, ചിന്തഗതികളോടും എതിര്‍പ്പുണ്ട്, ഒന്നുമില്ലെന്കിലും അദ്ദേഹവും ഒരു മനുഷ്യനല്ലേ,
മറുപടിഇല്ലാതാക്കൂഒരു ഇന്ത്യക്കാരന്‍..
ഇതും കൂടി വായിക്കുമല്ലോ!
sreejithkondotty.blogspot.com/
മദനിയുടെ ഗണ്‍ മാന്‍ ഒളിവില്‍ പോയി എനിയെന്താവും.....?
മറുപടിഇല്ലാതാക്കൂഅന്യായമായി പീഢിപ്പിക്കപ്പെടുന്ന കുടുംബങ്ങളേ! നിങ്ങള്‍ ക്ഷമിക്കുക..പ്രയാസ്സപെടുന്നവരുടെ കൂടെയാണ് ദൈവം..എല്ലാ പ്രയാസങ്ങള്‍ക്ക് മപ്പുറം ഒരെളുപ്പം നിങ്ങളെ കാത്തിരിക്കുന്നു!
മറുപടിഇല്ലാതാക്കൂഅപരാധംചാർത്തപ്പെട്ട നിരപരാധികളേ സ്വർഗ്ഗരാജ്യത്തിന്റെ അവകാശബോധം നിങ്ങളുടെ നിശ്കളങ്കതയുടെ കരുത്തുവർദ്ധിപ്പിക്കട്ടെ!
സത്യം ചാരകൂമ്പാരത്തിലെ കനലാകുന്നു.
മറുപടിഇല്ലാതാക്കൂസ്ഫോടനങ്ങള്ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
മറുപടിഇല്ലാതാക്കൂWednesday, August 25, 2010
ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
madani niraparathiyannu
മറുപടിഇല്ലാതാക്കൂഅടുത്ത കാലത്തായി ഏതു കേസും അതില്‍ ഉള്‍പ്പെട്ടത് ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാകുമ്പോള്‍ കേസ്സിന്റെ ഗതിതന്നെ മാറുന്ന അവസ്ഥയാണുള്ളത്
മറുപടിഇല്ലാതാക്കൂഅധ്യാപകന്റെ കൈവെട്ടു കേസ് വളരെ നന്നായി പുരോഗമിക്കുന്നു.കേസുമായി ബന്ധപ്പെട്ടു ഓരോ ദിവസവും ഓരോ പ്രതികളെ നമ്മുടെ പോലീസ് വളരെ ശാസ്ത്രീയമായ രീതിയില്‍ കണ്ടത്തിക്കൊണ്ടിരിക്കുകയാണ് തീച്ചയായും നമ്മുടെ പോലീസ് സേനയെ സമ്മതിക്കണം കേട്ടോ ഈ കാര്യത്തില്‍ വളരെ ആത്മാര്‍ഥമായി തന്നെ പോലീസ് വിഭാഗം പ്രവര്‍ത്തിക്കുന്നുട് എന്ന് പറയാതെ വയ്യ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും എത്രയും വേഗം പിടിക്കുമെന്ന് കഴിഞ്ഞ ദിവസം ഐ ജി വ്യക്തമാക്കിയിട്ടുമുണ്ട് .കേസ്സിന്റെ പോക്ക് കണ്ടാല്‍ തോന്നും കേരളചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന്.നമ്മുടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ ( ബി.ജെ പി യും സീ പീ യമ്മും ) പട്ടാപകല്‍ നടു റോഡിലിട്ടും വീടുകളില്‍ കയറിയും സ്കൂളില്‍ കയറി പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ചും അരിഞ്ഞും വട്ടിയും കുത്തിയും ഒക്കെ കൊന്നു കൂട്ടിയതിനു കയ്യും കണക്കുമില്ലല്ലോ ഓരോന്നിനെ തട്ടുമ്പോള്‍ പകരം വേറൊന്നിനെ തട്ടുന്നതോടെ ആകേസ്സു തീരുന്ന അവസ്ഥയാണുള്ളത്