ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കഫറ്റീരിയയില്‍വെച്ചുള്ള സംഭാഷണമധ്യേ സുഹൃത്ത് ആല്‍ബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു: 'ഞാന്‍ ഇപ്പോള്‍ അഷ്റഫിനെ ഫോണില്‍ വിളിക്കാറില്ല.' 'അതെന്താ?' ആല്‍ബര്‍ട്ട് വിശദീകരിച്ചു: 'നാട്ടില്‍ നിന്ന് മമ്മി വിളിക്കുമ്പോള്‍ കര്‍ശനമായ ഓര്‍ഡറുണ്ട്, മുസ്ലിം കുട്ടികളുമായി ഫോണ്‍ ചെയ്യരുതെന്ന്. കല്യാണം അടുത്തുവരികയല്ലേ, എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്?' ആ ഉത്തരം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും തരിച്ചിരുന്നുപോയി. എന്‍ജിനീയറിങ് പഠനകാലത്ത് അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഉറങ്ങിയവരില്‍ ഇന്ന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിലപ്പുറം ഇന്ന് കോട്ടയത്തുള്ള ആല്‍ബര്‍ട്ടിന്റെ മമ്മി ഭയപ്പെടുകയാണ്, തന്റെ മകന്‍, മുസ്ലിം പിള്ളേരെ ഫോണ്‍ ചെയ്താല്‍ തീവ്രവാദി ബന്ധത്തിന് അറസ്റ്റ് ചെയ്യപ്പെടുമോ എന്ന്? രാജ്യദ്രോഹം, പൊലീസ്, തടങ്കല്‍ ഇവ എല്ലാവരെയും ഭയപ്പെടുത്തുന്നത് തന്നെ.
ഇന്ന് മലയാളമാധ്യമങ്ങളുടെ വാര്‍ത്താ റിപ്പോര്‍ട്ടിങ് കേരളത്തില്‍ പ്രമുഖമതങ്ങളുടെ വന്‍ ചേരിതിരിവിന് ആക്കംകൂട്ടുകയാണ്. ചെന്നായയെപ്പോലെ ഈ രക്തം കുടിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും. ഒരുപക്ഷേ, കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ജാതി രാഷ്ട്രീയവിധേയത്വമാവാം ഇതിന് പിന്നില്‍. അപ്പോഴെല്ലാം കുന്തമുനകള്‍ തിരിക്കുന്നത് ഒരു സമുദായത്തിനുനേരെ മാത്രം ആകുമ്പോള്‍ കൊലചെയ്യപ്പെടുന്നത് കേരളത്തിലെ സൌഹാര്‍ദാന്തരീക്ഷമാണ്. ദേശസ്നേഹത്തിന്റെ തിരുപ്പിറവിക്കല്ല വര്‍ഗീയതയുടെ വന്‍ തീനാളങ്ങള്‍ക്കാണ് ഈ മാധ്യമ പ്രവര്‍ത്തനം തിരികൊളുത്തുന്നത്. സര്‍ക്കുലേഷന്‍, രാഷ്ട്രീയ വൈരാഗ്യം, പത്രമുതലാളി/ജാതി വിധേയത്വം എന്ന ഒരു ത്രിയേകത്വത്തില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന കേരളമാധ്യമങ്ങള്‍ ഒരു പുതിയ ഭ്രാന്താലയത്തിലേക്കാണ് ബി.ഒ.ടി പാത വിരിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്നതാവട്ടെ, പഴയ വിമോചനസമരത്തിലെ കോണ്‍ഗ്രസും മുസ്ലിംലീഗും. ഈ ക്രമസമാധാന ഭംഗത്തിനെതിരെ മതമൈത്രിയില്‍ വിശ്വസിക്കുന്നവര്‍ രംഗത്തിറങ്ങിയേ മതിയാവൂ. സൌഹാര്‍ദകാംക്ഷികളുടെ കാലിക ചുമതലയാണിത്.
ഇവിടെ സൂഫിയാ മഅ്ദനിയോ പി.ഡി.പിയോ അല്ല പ്രശ്നം. ഒരു സമുദായത്തെ മൊത്തം പ്രതിക്കൂട്ടില്‍ കയറ്റുന്നതാണ്. കോടതിക്കു മുമ്പേ വിധി പ്രസ്താവിക്കുന്ന മാധ്യമഭീകരത സമുദായങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന വിഭജനം മതേതരകാംക്ഷികളുടെ ഉള്ളുലയ്ക്കുന്നു. മുമ്പ് കേരളത്തില്‍ ഒരു തപാല്‍ബോംബ് പിടികൂടി. പ്രതിയെക്കുറിച്ച് മാധ്യമങ്ങളുടെ അപസര്‍പ്പകകഥകള്‍. 'ഇത് ഇന്ത്യയില്‍ ആദ്യത്തേത്'. 'തീരദേശം വഴിയുള്ള ലശ്കര്‍ ബന്ധം'.......... യുവാവിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മുസ്ലിം മാസികയിലേക്ക് ചാനല്‍ കണ്ണുകള്‍ ആഴ്ന്നിറങ്ങി. അവ ആയിരത്തൊന്നുവട്ടം പ്രക്ഷേപണം ചെയ്തു. യഥാര്‍ഥ പ്രതിയെ പിടിച്ചപ്പോള്‍ ദേശീയപത്രങ്ങളെന്നു വീമ്പ് പറയുന്നവര്‍ ചരമകോളത്തിനു താഴെ ഒരു കൊച്ചുവാര്‍ത്ത. മാത്രമല്ല, ആ ഭാരതീയയുവാവിന് മനോരോഗമുണ്ടെന്ന വെളിപ്പെടുത്തലും. ആര്‍ക്കാണിന്ന് മുസ്ലിംഭീകരതയുടെ മനോരോഗം പിടിപെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം വിവരിച്ചത്. അതിന്റെ മറ്റൊരു രൂപമായാണ് സൂഫിയാ കീചകവധം രംഗത്തെത്തുന്നത്. സൂഫിയാ മഅ്ദനിയുടെ അറസ്റ്റിനു മുമ്പേ മാധ്യമങ്ങള്‍ അച്ചടിനിരത്തി, ഒരു ഭാഗ്യലേലക്കാരന്റെ അറിയിപ്പുപോലെ^അറസ്റ്റ് ഇന്ന്, നാളെ, മറ്റന്നാള്‍! മലയാളത്തിലെ മുന്നിട്ടുനില്‍ക്കുന്ന ചാനലിലെ മഹിളാമണിയുടെ ചോദ്യം: 'സൂഫിയയുടെ അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്ത്?' അറസ്റ്റ് ചെയ്യണം എന്നത് കട്ടായം! പ്രതിയാണ്, കുറ്റസമ്മതം നടത്തിയെന്ന് 'മനോരമ', 'മാതൃഭൂമി'പത്രങ്ങളുടെ മൂന്നു ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. അതിനുവേണ്ടി അരപേജ് നീക്കിവെച്ചവര്‍, മഅ്ദനിയുടെ നിഷേധക്കുറിപ്പ് കൊടുത്തത് ഉള്ളിലെ ഒരു പേജില്‍ മൂന്ന് സെന്റിമീറ്റര്‍ സ്ക്വയറില്‍ ഒരു വരിയിലും! നിരാഹാരം നിയമവാഴ്ചയോടുള്ള വെല്ലുവിളി, കുട്ടികളെ നിരാഹാരത്തിന് പ്രേരിപ്പിച്ചതിന് മഅ്ദനിയെ സെന്‍ട്രല്‍ ജയിലില്‍ അയക്കാന്‍ വകുപ്പുണ്ട്, ബംഗളൂരു, വിയ്യൂര്‍ ജയിലുകളില്‍ സൂഫിയക്കുവേണ്ടി ഷീറ്റ് വിരിച്ചുവെച്ചു എന്ന രീതിയിലുള്ള പ്രചാരണം.
ആടിനെ കാണിച്ച് പേപ്പട്ടിയെന്ന് ആവര്‍ത്തിക്കുമ്പോള്‍ അതുമാത്രം കേള്‍ക്കുന്നവരെങ്കിലും വിശ്വസിക്കുന്നു. ആ പട്ടി കാലില്‍ കടിക്കുമെന്ന്. തുടര്‍ ഉദ്ധരണികള്‍ ഉതിരുമ്പോള്‍ നമ്മളും അറിയാതെയെങ്കിലും കാലിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നു. കോടിയേരിയും ബേബിമാരും അങ്ങനെ ഓടിയൊളിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആടിന് വെള്ളം നല്‍കുന്നു. മുസ്ലിംലീഗാവട്ടെ, 'രാജ്യസ്നേഹ'ഭ്രമത്തില്‍ കണങ്കാലില്‍ നിന്ന് ഒരു കഷണം തന്നെയെടുത്ത് ആടിനു നീട്ടി വെച്ചുകൊടുക്കുന്നു! അച്ഛന്‍ പത്തായത്തിലുമില്ലെന്നാകുമോ ഒരു മുഴം മുന്നേയുള്ള ഈ ഏറിന്റെ ധ്വനി? ഇന്ത്യാവിഭജനത്തില്‍ തുടങ്ങി മാറാടും കടന്നു മുന്നോട്ടു പോകുന്നുണ്ട് സാമുദായികതയുടെ ഈ രാഷ്ട്രീയ ലാഭേച്ഛ. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ ഒരു തുള്ളി ഹിന്ദുതേന്‍ പുരട്ടി 'മാതൃഭൂമി'യില്‍ ലേഖനമെഴുതുന്നതോ സമദാനിയുടെ ഉച്ചാരണഭംഗം തീരാത്ത സംസ്കൃത കാവ്യങ്ങളോ അല്ല, കാലിക ക്രിയാത്മകപ്രതികരണമാണ് ആവശ്യം. എന്‍.ഡി.എഫ് ഉദയംചെയ്തിരിക്കുന്നത് മുസ്ലിംലീഗ് കോട്ടകളില്‍നിന്നാണ്. കശ്മീരില്‍ കൊല്ലപ്പെട്ടവരും മറ്റും ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍സിറ്റി ഏരിയ ആരുടെ ശക്തികേന്ദ്രമാണ്?
ഇവിടെ ബംഗളൂരുവില്‍ കപ്പലണ്ടി വിറ്റ് നടക്കുന്നവരിലും ബേക്കറിയും കൊച്ചു ചായക്കടകളും നടത്തുന്നവരില്‍ മഹാഭൂരിപക്ഷവും കണ്ണൂര്‍ക്കാരും മുസ്ലിം സമുദായക്കാരുമാണ്. സമുദായം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പിറക്കുന്ന തീവ്രവാദം ഗുരുതരമായിരിക്കും. ഇന്ന് മാധ്യമങ്ങളും വലതു രാഷ്ട്രീയപാര്‍ട്ടികളും തീവ്രവാദികളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇ. അഹമ്മദിനുവേണ്ടി മാത്രം പ്രതിരോധം തീര്‍ക്കുകയല്ല രണ്ടത്താണിമാര്‍ ചെയ്യേണ്ടത്. ശബാന ആസ്മിക്കും ഷാരൂഖ്ഖാനും ബാന്ദ്രയിലും നവിമുംബൈയിലും ഫ്ലാറ്റ് ലഭിക്കാത്തതുപോലെ സാമുദായികമായി ഒറ്റപ്പെടുന്ന കാലത്ത്, ഭരണഘടനാ സഭയിലെ തൊപ്പിവെച്ച ആനയായിരുന്നു ഖാഇദെ മില്ലത്ത് എന്നും മതേതരത്വത്തിന്റെ വെള്ളമാലാഖയായിരുന്നു ശിഹാബ് തങ്ങളെന്നും പറയുമ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരിക്കും. ഞങ്ങള്‍ക്ക് മുസ്ലിം സഹോദരന്മാരെ അയല്‍വാസികളായി താമസിപ്പിക്കാന്‍ കഴിയണം. മുംബൈയിലെ സ്വന്തം ഫ്ലാറ്റ് മുസ്ലിംകള്‍ക്ക് വാടകക്ക് നല്‍കാന്‍ അനുവാദമില്ലാത്ത റസിഡന്റ് അസോസിയേഷനിലാണ് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്നത്. കേരളത്തില്‍ അത് ആവര്‍ത്തിക്കരുത്. അതിനാല്‍, 'മാതൃഭൂമി'യും 'മനോരമ'യും ഉള്‍പ്പെടെ കേരളമാധ്യമങ്ങള്‍ പുനരാലോചന നടത്തണം. ഈ രീതി അവസാനിപ്പിക്കണം. ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസികള്‍ വേണം. പ്ലീസ്, ദയവുചെയ്ത് അവരെ വിഭജിക്കരുത്. കാരണം, ഞങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നു. അവര്‍ നല്ലവരായ ഇന്ത്യക്കാര്‍തന്നെ, നിങ്ങള്‍ മാധ്യമങ്ങള്‍ അങ്ങനെ ധരിക്കുന്നില്ലെങ്കിലും!
വിനീത് നാരായണന്‍ നമ്പൂതിരി
മാധ്യമം - 02-01-2010
(മുംബൈയില്‍ സോഫ്റ്റ്വെയര്‍
എന്‍ജിനീയറാണ് ലേഖകന്‍)
അടുത്തകാലത്ത് എവിടെയോ വായിച്ച ഒരു കഥ ഓര്‍മ്മവരികയാണു..
മറുപടിഇല്ലാതാക്കൂഒരിക്കല് ഒരു ജൂതന്‍ കടം കയറി തണ്റ്റെ വീട് വില്‍ക്കാന്‍ തീരുമാനിച്ചപ്പോല്‍, അയാല്‍ ആ സ്തലവും വീടിനും ഇരട്ടി വില ചോദിച്ചു. വാങ്ങാന്‍ വന്നയാല്‍ അതു നിലവിലുള്ളതിനേക്കാള്‍ കൂടുതലല്ലെ എന്ന് ചോദിച്ചപ്പോല്‍ ആ ജൂതന്‍ പറഞ്ഞു :
" .. എണ്റ്റെ അയല്‍ വാസി ഒരു മുസ്ളിമാണു.. നിങ്ങള്‍ക്ക് സമാധാനമായി കഴിയാം.. "
ഇന്ത്യ ഹൃദയങ്ങള്‍ കോര്‍ത്ത് ഐക്യപ്പെടട്ടെ... നമ്മെ ആക്രമിക്കാന്‍ വരുന്ന അയല്‍ രാജ്യങ്ങളെ നമുക്ക് തോല്‍പ്പിക്കാനാവും.. അതൊരു ഭീഷണിയല്ല..
പക്ഷെ മതവുമായി നമ്മെ ഭിന്നിപ്പിക്കാന്‍ വരുന്നവരെ (അതു പത്രങ്ങളായാലും ശരി, ദേശീയത എടുത്തണിഞ്ഞ് വരുന്നവരായാലും ശരി) ഉലക്കകൊണ്ടടിച്ച് നാം ഭാരതീയരായി ഉയര്‍ത്തെണീക്കേണ്ടിയിക്കുന്നു...
ഹഹഹ
മറുപടിഇല്ലാതാക്കൂഅമുസ്ലിം അയല്‍വാസിയുടെ ഗുണത്തെപറ്റി മുംബൈയിലെ ഫ്ലാറ്റുകള്‍ പ്രചരിപ്പിക്കുന്നു.
മുസ്ലിം അയല്‍വാസിയുടെ ഗുണത്തെപറ്റി ലോകത്തെങ്ങും കേള്‍ക്കാത്ത ഒരു ജൂതന്റെ കഥപറഞ്ഞ് ബക്കര്‍ പ്രചരിപ്പിക്കുന്നു.
ചുരുക്കത്തില്‍ അയല്‍വാസിയുടെ മതം ഒരു വല്ലാത്ത സംഭവമാണെന്ന് കാര്യം.
അവര്‍ പറയുന്നു; മതിയാക്കാറായി ഈ ശത്രുത
മറുപടിഇല്ലാതാക്കൂഒറെയ്ല് ഇസ്രായേലി ജൂതനാണ്. മര്യംര ഫലസ്തീനിയും. ഇരുവര്ക്കുംന എട്ട് വയസ്. ഒരു വര്ഷപമായി ജറൂസലെമിലെ അല്യാ്ന്‍ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലാണ് അവര്‍. ഒരു വര്ഷംൂ മുമ്പ് ഇസ്രായേല്‍ റോക്കറ്റ് ആക്രമണത്തിലാണ് അവള്‍ മരണാസന്നയായത്. ഹമാസ് മിസൈല്‍ ആക്രമണത്തില്‍ അവനും. ആശുപത്രി വാസം അവരെ നല്ല കൂട്ടുകാരാക്കി. പരസ്പരം അറിയാനും വിദ്വേഷം കളയാനുമുള്ള അവസരം ഒപ്പമുള്ളവര്ക്കും അവര്‍ നല്കിവ...ന്യൂയോര്ക്ക് ടൈംസ് ലേഖകന്‍ ഇതെയ്ന്‍ ബ്രോനര്‍ പകര്ത്തു ന്നു, അസാധാരണമായ ആ കഥ
അവനിത്തിരി കുറുമ്പനാണ്. അവള്‍ ചിരിക്കുടുക്കയും. ആശുപത്രിയിലെ അടുത്തടുത്ത മുറികളിലെ താമസമാണ് അവരെ ചങ്ങാതികളാക്കിയത്. സമയം കിട്ടുമ്പോഴെല്ലാം അവര്‍ ഒന്നിച്ചിരിക്കും. ടി.വികാണും. കഥ പറയും. പാട്ടുപാടും. ഇടക്ക്, അവരുടെ രക്ഷിതാക്കള്‍ വീട്ടില്നിിന്ന് പലഹാരവുമായി വരും. ഒന്നിച്ചിരുന്ന് അവരത് കഴിക്കും. അവന്റെ അമ്മയുണ്ടാക്കുന്ന വഴുതനക്കറി അവള്ക്കി ഷ്ടമാണ്. അവളുടെ ഉപ്പ കൊണ്ടുവരുന്ന ആട്ടിറച്ചിയും ചോറും അവനുമിഷ്ടം.
അവന്റെ പേര് ഒറെയ്ല്‍. അവള്‍ മര്യംന. ഇരുവര്ക്കുംു എട്ടു വയസ്സ്. ഒരു വര്ഷുമായി ഇസ്രായേലിലെ അല്യാെന്‍ ആശുപത്രിയാണ് അവരുടെ വീട്. ഇസ്രായേല്‍ തൊടുത്തുവിട്ട മിസൈലാക്രമണത്തില്‍ ശരീരം അനക്കമറ്റാണ് ഫലസ്തീനന്കാ രിയായ അവള്‍ അവിടെയെത്തിയത്. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ഇസ്രായേലി ജൂത വിഭാഗത്തില്പെതടുന്ന ഒറെയ്ല്‍ ആശുപത്രിയിലെത്തിയത്.
മറുപടിഇല്ലാതാക്കൂ'അവനൊരു കുരുത്തംകെട്ട ചെക്കനാ'^ ഒറെയ്ലിനെക്കുറിച്ച് മര്യംി ചെറു ചിരിയോടെ പറയുന്നു. അവള്‍ അതിലും കുരുത്തക്കേടാണ്'^ മര്യഅത്തിന് അവന്റെ സര്ട്ടിറഫിക്കറ്റ്. വീല്ചെ്യര്‍ ഉരുട്ടിയെത്തുന്ന മര്യ്ത്തിനും ഒറെയ്ലിനും ഇപ്പോള്‍ ആശുപത്രി ഇടനാഴിയാണ് കളിമുറ്റം.
ഒരു വര്ഷംു മുമ്പ് അവിടെയെത്തുമ്പോള്‍ ഒറെയ്ലിന് നടക്കാനോ മിണ്ടാനോ കാണാനോ കേള്ക്കാ നോ കഴിയുമായിരുന്നില്ല. തലച്ചോറിന്റെ പാതി പ്രവര്ത്തതനക്ഷമമായിരുന്നില്ല. അവന്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്മാ്ര്‍ പോലും വിശ്വസിച്ചില്ല. ഇപ്പോള്‍ , അവന്റെ മാറ്റത്തില്‍ അവര്ക്ക് അദ്ഭുതം. കളിയും ചിരിയുമായി അവന്‍ അതിവേഗം ജീവിതം തിരിച്ചുപിടിക്കുന്നു.
തല മാത്രം ചലിക്കുന്ന അവസ്ഥയിലാണ് മര്യംു ആശുപത്രിയില്‍ വന്നത്. നട്ടെല്ല് കഴുത്തില്വെരച്ച് മുറിഞ്ഞിരുന്നു.നിശ്ചയദാര്ഢ്യളവും അടങ്ങാത്ത ഊര്ജ്വും ധൈര്യവുമാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ഡോക്ടര്മാെര്‍ പറയുന്നു. വീല്ചെനയറില്‍ ഘടിപ്പിച്ച ബട്ടന്‍ താടികൊണ്ട് തള്ളിയാണ് അവളുടെ ചലനം.
അവരുടെ ചങ്ങാത്തം മാതാപിതാക്കളിലേക്കും പകര്ന്നി ട്ടുണ്ട്. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ മൂര്ച്ഛി ക്കുമ്പോഴും അവരുടെ രക്ഷിതാക്കളും ബന്ധുക്കളും പരസ്പരം സഹായിക്കുന്നു. മക്കളുടെ ആയുസ്സിനായി ഒന്നിച്ച് പ്രാര്ഥിക്കുന്നു.
'മക്കളുടെ മുറിവും വേദനയുമാണ് ഞങ്ങളെ അടുപ്പിച്ചത്'^ മകന്റെ കട്ടിലിലിരുന്ന് ഒറെയ്ലിന്റെ മാതാവ് എയ്ഞ്ചല എലിസാറോവ് പറയുന്നു. 'അവര്‍ ഗാസയില്നിതന്നുള്ളവരാണ്. ഞാന്‍ ബിര്ഷേെബക്കാരിയും. അവര്‍ അറബികളാണ്. ഞാന്‍ ജൂതയും. പക്ഷേ, അതിലെന്ത് കാര്യമാണുള്ളത്? ഈ പറയുന്ന വ്യത്യാസങ്ങളിലൊന്നും ഒരര്ഥണവുമില്ല. അവരെന്റെ മകനെ നോക്കുന്നു. ഞാനവരുടെ മകളെയും'^ എയ്ഞ്ചല പറയുന്നു. ഗാസയിലെ നിര്മാ്ണ തൊഴിലാളി ഹംദി അമന്റെ മകളാണ്. മര്യം . ആറു വയസ്സുള്ള ഇളയ മകന്‍ മഅ്മൂനുമൊപ്പം ആശുപത്രിയിലാണ് 32കാരനായ ഹംദിന്റെ താമസം. തൊഴിലില്ലാത്തതിനാല്‍ ചികില്സംയും മറ്റും ബുദ്ധിമുട്ടാണ്. എയ്ഞ്ചലയും ആശുപത്രി ജീവനക്കാരുമൊക്കെയാണ് ഹംദിനെ സഹായിക്കുന്നത്. വാര്ത്തെകള്‍ വന്നതിനെ തുടര്ന്ന്സ സര്ക്കാ റും ചെറിയ തുക നല്കുതന്നു.
ഒരു വര്ഷം മുമ്പാണ് ഹംദിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തമുണ്ടായത്. ഭാര്യയും മൂന്നു മക്കളുമൊപ്പം കാറിലിരിക്കുമ്പോഴാണ് ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ തീ തുപ്പിയത്. രണ്ട് മിസൈലുകള്‍ ഒന്നിച്ച് കാറിനു മുന്നില്‍ പതിച്ചു. മൂത്ത മകനും ഭാര്യയും തല്ക്ഷേണം മരിച്ചു. മര്യംന കാറില്നി്ന്ന് തെറിച്ചു പുറത്തേക്ക് വീണു.
മറുപടിഇല്ലാതാക്കൂഅല്യാഷന് ആശുപത്രി അടുത്തായിരുന്നു. രക്തത്തില്‍ കുളിച്ച മര്യ ത്തെ ആരൊക്കെയോ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സര്ക്കാലര്‍ പ്രതിനിധികള്‍ ആശുപത്രിയിലെത്തി ചികില്സപ വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ വരുന്ന ഹമാസ് നേതാവ് അഹ്മദ് ദൌദിന്റെ കാറിനെ ലക്ഷ്യമിട്ട് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ ഹംദിന്റെ കാറില്‍ പതിക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. ഇസ്രായേലി മാധ്യമങ്ങളില്‍ വാര്ത്തതകള്‍ വന്നതോടെ നിരവധി സന്നദ്ധ സംഘടനകള്‍ സഹായത്തിനെത്തി. മര്യംത്തെ അടുത്തുള്ള ഹീബ്രു^അറബിക് ഉഭയഭാഷാ വിദ്യാലയത്തില്‍ അയക്കാന്‍ സര്ക്കാ ര്‍ സഹായം ലഭിക്കുന്നുണ്ട്.
ഗസ്സ യുദ്ധകാലത്താണ് ഒറെയ്ലിന് അപകടമുണ്ടായത്. താല്ക്കാ ലിക ഷെല്ട്ടടറില്‍ നിന്ന് കാറില്‍ മകനുമായി വീട്ടിലേക്ക് പോവുകയായിരുന്നു എയ്ഞ്ചല. പൊടുന്നനെ അപകടസൈറണ്‍ മുഴങ്ങി. കാര്‍ നിര്ത്തി മകനുമായി പുറത്തിറങ്ങിയ അവര്‍ മണ്ണില്‍ കമിഴ്ന്നു കിടന്നു. സ്ഫോടന ശബ്ദം കേട്ട് തല ഉയര്ത്തിലയ അവര്‍ കണ്ടത് തല നിറയെ ചോര പടര്ന്നിാരിക്കുന്ന മകനെയാണ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്മാടര്‍ പ്രതീക്ഷ കൈയൊഴിഞ്ഞു. നഴ്സായിരുന്ന അവര്ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ആറു ശസ്ത്രക്രിയകള്ക്കുചശേഷം ചെറിയ മാറ്റമുണ്ടായി. ഇപ്പോള്‍ അവന് നടക്കാനും പഠിക്കാനും കഴിയും.
ജൂത സമുദായക്കാരാണ് ആശുപത്രി ജീവനക്കാരിലേറെയും. എന്നാല്‍, സ്നേഹത്തോടെയാണ് അവരുടെ പെരുമാറ്റമെന്ന് ഹംദ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതം തകര്ത്തര ജൂതര്ക്കൊ പ്പം എങ്ങനെ കഴിയുന്നു എന്ന് ചോദിച്ചപ്പോള്‍ ഹംദ് ഇങ്ങനെ പറഞ്ഞു: എല്ലാവരും മനുഷ്യരാണ്. ദുരന്തമുണ്ടാവുമ്പോള്‍ ആരും മതവും വംശവും നോക്കാറില്ല'^
ആശുപത്രിയിലെ മര്യണത്തിന്റെ മുറി വല്ലപ്പോഴുമേ അടക്കാറുള്ളൂ എന്ന് ഹംദ് പറയുന്നു. എപ്പോഴും സന്ദര്ശഹകരുണ്ടാവും. മറ്റ് മുറികളിലുള്ളവര്‍. സന്നദ്ധ പ്രവര്ത്ത്കര്‍. ജീവനക്കാര്‍. മിക്കവാറും ജൂതര്‍.
'ഞാനൊരു കടുത്ത വലതുപക്ഷ സിയോണിസ്റ്റായാണ് വളര്ന്നപത്. അറബികള്‍ ഞങ്ങളെ കൊല്ലന്‍ പിറന്നവരാണെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍, ആശുപത്രി ജീവിതം എന്റെ ധാരണകള്‍ തിരുത്തി. ഇവിടെ എനിക്ക് ഒരുപാട് അറബ് സുഹൃത്തുക്കളുണ്ട്'^ മര്യ ത്തിന്റെ അടുത്ത മുറിയിലെ കുട്ടിയുടെ പിതാവ് ആഷര്‍ ഫ്രാങ്കോ പറയുന്നു.'പരസ്പര വൈരം മതിയാക്കേണ്ടകാലം കഴിഞ്ഞു. അതാണ് നമ്മള്‍ പഠിക്കേണ്ടത്. എത്രകാലമാണ് നമ്മളിങ്ങനെ സഹിക്കുക?'^ എയ്ഞ്ചല കൂട്ടിച്ചേര്ക്കു ന്നു
ഇത് മുന്‍പ് മാധ്യമത്തില്‍ വായിച്ചിരുന്നു. ഞാനും ഒരു തിരൂര്‍ക്കാരന്‍ ആണ്. എന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ താല്പര്യം. ഞാന്‍ ജോയിന്‍ ചെയ്തിട്ടുണ്ട് താങ്കളുടെ ബ്ലോഗില്‍.
മറുപടിഇല്ലാതാക്കൂപ്ലീസ്,
മറുപടിഇല്ലാതാക്കൂഞങ്ങള്ക്ക് അമുസ്ലിം അയല്‍വാസിയെ വേണം;
മാധ്യമങ്ങള്‍ ഞങ്ങളെ വിഭജിക്കരുത്!