"മുഖം മിനുക്കാന്‍ ക്ഷുരകന്‍ വേണമായിരുന്നു. വിഴിപ്പുകള്‍ വെടിപ്പാക്കാന്‍ അലക്കുകാരനും. പേറ്റു നോവുകളെ ഏറ്റുവാങ്ങുവാന്‍ പതിചിയുടെ കൈകളായിരുന്നു ആശ്രയം . നാവിന്‍ തുമ്പില്‍ അക്ഷരം തൊട്ടുകൊടുത്തവര്‍ നിലതെഴുതശാന്മാര്‍ . തീന്‍ ഇല മേശകളെ മുക്കുവന്‍ മാര്‍ ആഴകടലിന്റെ അഗാധതയില്‍ നിന്നും സമിര്തമാക്കി. പണിയായുടങ്ങള്‍ക്ക് മിനുപ്പേകാന്‍ കൊല്ലന്മാരെ ഉണ്ടായിരുന്നുള്ളൂ. പുഴകള്‍ മാറി മാറി കടന്നത് കടത്തുകാരന്റെ കൈ തഴംബില്‍ ആയിരുന്നു. അന്നം വിളമ്പിയത് കുഴവന്റെ കരവിരുതില്‍ കല്പനയില്‍. "
ഈ വര്‍ഷത്തെ ഓണപതിപ്പുകളില്‍ ശ്രദ്ധേയമായ ഒന്നായി മാധ്യമത്തെ മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും അത് കണ്ടത്തിയ വിഷയങ്ങള്‍ തന്നെ യാണ്. സമൂഹത്തില്‍ നിന്നും അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ മക്കളെ , നമ്മുടെ നാടിനെ അതിന്റെ പുതു മുഖത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച , എന്നാല്‍ ഇന്നും ആരുടേയും ശ്രദ്ധയോ അന്ഗീകാരമോ ലഭികാടെ പോയ നമുകിടയില്‍ ജീവിതം ജീവിച്ചു തീര്‍കുന്ന ചില സമൂഹങ്ങളെ മുഖ്യധാര എന്ന് പറഞ്ഞു സ്വയം വീമ്പുളകുന്ന "നമുക്ക്" പരിചയ പെടുതുകയാണ്. മറക്കാന്‍ പാടില്ലായിരുന്നു എങ്കിലും സ്വയം മറവി നടിക്കുന്ന പൊതു സമൂഹത്തിനു ഇങ്ങിനെ ഒക്കെ ഒരു സമൂഹം നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ വലിയ പങ്ക് വഹിചിടുണ്ട് എന്ന ഓര്മപെടുതലും അവരുടെ പിന്‍തലമുറ ഇന്നും ഉണ്ടെന്നുള്ള സൂചനയും നല്‍കാന്‍ ഓണപതിപ്പിനു സാധിചിടുണ്ട്.
നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും രുചിക്കാന്‍ ഇഷ്ടമുള്ളത് മാത്രം അനുഭവിക്കാനുള്ള നമ്മുടെ കുടുസ്സു മനസ്സും അതുമാത്രം നമ്മുക്ക് വിളമ്പി നല്‍കി പാര്ശവല്കരിച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അവകാശികളെ തമസ്കരിക്കുകയും ചെയ്യുന്ന ആധുനിക മീഡിയ സംസ്കാരത്തില്‍ നിന്നും മാധ്യമം മാറി സഞ്ചരിക്കാന്‍ ശ്രമിചിടുണ്ട് എന്നതിന് ഉദാഹരണ മാന്.. ഈ ഓണപതിപ്പ്.
" മനുഷ്യരെല്ലാം സുന്ദരികളും സുന്ധരന്മാരുമാനെന്നു ഉറൂബ് എഴുതുന്നതിനു മുന്‍പ്പ് , മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാക്സിം ഗോര്‍ക്കി പറയുന്നതിനും മുന്‍പ്പ് മനുഷ്യനെ തലമുടെ , താടി , മീശ ചമയങ്ങളിലൂടെ സുന്ധരനാക്കി തീര്‍ക്കു മെന്നു ബാര്‍ബര്‍മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക പരിഷ്കരനതിലും ബാര്‍ബര്‍മാര്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവ കാലത്ത് ബാര്‍ബര്‍ മാര്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്തിട്ടുണ്ട്"
തെങ്ങ് കയറ്റക്കാരന്‍ ജയാജ് , വയറ്റാട്ടി ജാനകിയമ്മ , ആശാത്തി അമ്മുകുട്ടി , വൈദ്യന്‍ നൂഹു കുഞ്ഞു , മുക്കുവന്‍ നന്ധനാശാന്‍ , കടതുകാരി ആമിനാച്ചി , കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍ , കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ ,കൊള്ളാന്‍ കൊച്ചു എന്നിവരിലൂടെ അവരുടെ കുലതൊഴിലും സാമൂഹിക ചുറ്റുപാടുകളും ഇന്ന് അവര് പുതു തലമുറയുടെ ചിത്രവും വരച്ചു കാണിക്കുന്നു. എന്തുകൊണ്ടും നല്ല ഒരു വായന അനുഭവവും നമുക്ക് മുന്‍പ്പ് , അല്ലെങ്കില്‍ നമ്മിലൂടെ കടന്നു പോയ , പോയികൊണ്ടിര്‍ക്കുന്ന സമൂഹങ്ങളെ വരച്ചു കാണിക്കുന്നു ഈ ഓണപതിപ്പ്.
കൂട്ടത്തില്‍ ശ്രടെയമായ രണ്ടു അഭിമുഖങ്ങളും കര്ടൂനിസ്റ്റ് ഉണ്ണി..സംവിധായകനും പര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങളുടെ നാവ് ആയി മാറിയ മഹേഷ് ബട്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ