2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

ഒരു ഹര്‍ത്താല്‍ കാലത്ത്..

നാട്ടില്‍ ബന്ത് ഹര്‍ത്താലുകളുടെ ഉത്സവങ്ങള്‍ നടക്കുന്ന കാലംഇതൊന്നും അറിയാതെ കുഞ്ഞി പാത്തുംതാത്ത മകളെ കെട്ടിച്ചു വിട്ട വീടിലേക്ക്‌ കാണാന്‍ പോകാന്‍ ഇറങ്ങി. മകള്‍ക്ക് മക്കളും മരുമക്കളും ഒക്കെ ആയെങ്കിലും ഉമ്മയെ വന്നു കാണാന്‍ കഴിയില്ല എന്നത് വേറെ പ്രശ്നം.. പറഞ്ഞു വന്ന കാര്യം അതല്ല..റോഡില്‍ വന്നു ബസ്സ്‌ നോക്കി കുറെ നേരം നിന്നിട്ടും ബസ്സ്‌ വരുന്നത് കാണുനില്ല. എന്താണെന്നു അറിയാന്‍ അടുത്തുള്ള കൊല്ലന്‍ അപ്പുണിയുടെ അടുത്ത് പോയി
അപ്പുണ്ണിയേ .. ...ആപുണ്ണിയേ..........
...എന്താ ആയമ്മേ ....ഓട്ക്കാ ഈ ബന്തുള്ളപോ...
.ബന്താ അതെന്തു കുന്താടാ...ഞാന്‍ നബീസന്റെ അട്ത്ത് പോകാന്‍ ഇറങ്ങിയതാ .....കൊറേ നേരായി നിക്കണ്‌....ഒരു ബണ്ടീം കണ്ല്യ .
...അതാ ആയമ്മേ ഞാന്‍ നേത്തെ പറഞ്ഞത് ...ബന്താനെന്നു....പാര്‍ട്ടിക്കാര്‍ തമ്മിലെന്തോ പ്രസനാ....കൊറച്ച് നേരം കൂടി നിന്നോക്കി ..ചെലപ്പം വല്ല ജീപോ മറ്റോ വരാന്‍ ഇടന്ട്..
..എന്റെ മാനേ ...ഈറ്റിങ്ങളെ കൊണ്ട് കൊണല്യലും ദോസത്തിനു ഒരു കൊറവൂല്യ .
....കുറച്ചു നേരം നിന്നപ്പോ ഒരു ജീപ്പ് വരുന്നത് കണ്ടു കുഞ്ഞു പാത്തുമ്മതാത്ത കൈ കാണിച്ചു...ഒരു പ്രായം ചെന്ന സ്ത്രീ അല്ലെ എന്ന് കരുതി ജീപ്പ് നിര്‍ത്തി..
.ഉമ്മ എവിടെക്കാ പോകേണ്ടെത്..? കയറിക്കോളൂ ..ഞങ്ങള്‍ അവിടെ കൊണ്ട് വിടാം.
..ഉമ്മ ജീപിന്റെ അകത്തേക്ക് ശരിക്കും ഒന്ന് നോക്കി ...രണ്ടു മൂന്നു കാക്കി കുപ്പായക്കാര്‍
.അവരെ നോക്കി കുഞ്ഞു പാത്തുംതാത്ത പറഞ്ഞു.. .
പോലീസ്കാരാല്ലേ .....ഞാന്‍ കര്തി മന്‍ഷ്യന്‍മാരാന്നു.. ..
...ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി ഉറപ്പു വരുത്തി പോലീസ്കാര്‍ പെട്ടന്ന് സ്ഥലവിട്ടു...എന്ത് ചെയ്യാന്‍ ...അപ്പുണ്ണി ആരാ മോന്‍ .... ബി ബി സി അല്ലെ... നാട്ടില്‍ ഇക്കഥ അറിയാന്‍ ഇനിയാരും ബാക്കി കാണില്ല.. ഉറപ്പാ..
ഓട്ക്കാ - എവിടെക്കാ
നിക്കണ്‌ - നില്കുന്നു
ബണ്ടീം കണ്ല്യ - വാഹനം കണ്ടില്ല
കൊണല്യലും ദോസത്തിനു ഒരു കൊറവൂല്യ .....ഗുണം ഇല്ലങ്കിലും ദോഷത്തിന് ഒരു കുറവും ഇല്ല

6 അഭിപ്രായങ്ങൾ:

  1. അപ്പുണിയുടെ ആല..കുഞ്ഞമ്മത് കാക്കാന്റെ പലചരക്ക് പീടിക , കാട കുഞ്ഞിമിദീങ്ക(മൊയ്ദീന്‍ക, പാവം ഇപ്പോള്‍ മരിച്ചു.) ഹര്‍ത്താല്‍അല്ല ഭൂമി തന്നെ കുലുങ്ങിയാലും തുറക്കും.. അവിടെ അടപ്പിക്കാന്‍ ഒരാളും ധൈര്യം കാണിക്കാറില്ല.. അതൊരു അലിഖിത നിയമം ആണ്.. ..എന്താണെന്ന് അറിയോ...? പാവങ്ങളാണ് ..ശുദ്ധ നാട്ടിന്‍ പുറത്തുകാര്‍ ....

    മറുപടിഇല്ലാതാക്കൂ
  2. അങ്ങനെ ഒരു ഇമേജ് നാട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കുന്നത് അവരില് ചിലരൊക്കെ തന്നെ അല്ലേ?

    മറുപടിഇല്ലാതാക്കൂ
  3. ഹഹ..
    ആ ശൈലി.. കൊള്ളാം.
    തുടരട്ടെ.. മലപ്പുറം കത്തികള്.

    മറുപടിഇല്ലാതാക്കൂ
  4. വല്ലപ്പോഴുമാണു പോലീസുകാർ മനുഷ്യമ്മരാകുന്നതു. അപ്പോഴാ പാത്തുത്താടെ ഒരു കമന്റു.

    മറുപടിഇല്ലാതാക്കൂ
  5. നാട്ടിൻപുറം,

    അത് മലയാളിയുടേ

    മനസ്സിലെ ഒർമച്ചെപ്പാന്നു.

    ഒർത്തെടുക്കാൻ ഒരുപാടുണ്ടവും.

    നല്ല അവതരണം ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ