2010 നവംബർ 27, ശനിയാഴ്‌ച

എന്റോസള്‍ഫാന്‍ എതിരെ മുറവിളി മുഴക്കുന്നവര്‍

എന്ടോ സ്സള്ഫനെതിരെ യുള്ള ഇപ്പോഴത്തെ മുറവിളി കാണുമ്പോള്‍ തോനുന്നത് ഇത് ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം ആണെന്നാണ്. വര്‍ഷങ്ങളായി ഈ മാരക വിപത്തിന്റെ ദൂഷ്യ ഫലം കാസര്‍കോട്ടെ ജനങ്ങള്‍ അനുഭവികുന്നുണ്ട്‌. അന്നും കേരളത്തിലെ ഈ മുഖ്യ ധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഒരാളും അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായിരുന്നില്ല. മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തക്ക് വേണ്ടി ഒരു വാര്‍ത്തയായി ഇത് ഒതുങ്ങി കൂടി . എന്ടോ സ്സല്ഫന്റെ ഇരകളെ കൊഞ്ഞനം കുത്തുമാര്‍ കള്ള റിപ്പോര്‍ട്ടുകള്‍ സമര്പിക്കപെട്ടപ്പോഴും ഈ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും ഒരു വിരലനക്കം പോലും നടത്തിയില്ല. വിരലില്‍ എണ്ണാവുന്ന യുവജനപ്രസ്ഥാങ്ങള്‍ എന്ടോ സള്‍ഫാന്‍ ദുരിത ബാധകരുടെ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും മാധ്യമങ്ങള്‍ അതൊന്നും പുറം ലോകത്തെ അറിയിക്കാതിരിക്കാന്‍ പ്രതേകം ശ്രധകാട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് എന്ടോ സള്‍ഫാന്‍ ഇരകളെ കുറിച്ച് പുറത്തിറങ്ങിയ "സ്പര്‍ശം" എന്നാ ഡോകുമെന്ററി കണ്ടു ഇതാ ഇവിടെ ഇരകള്‍ക്കായി ശബ്തമുയരാന്‍ ഈ ഡോകുമെന്ററി കാരണമാകുന്നു എന്ന് പ്രത്യാശ തോന്നി. കേരളത്തിന്റെ ഒരറ്റത്ത് അന്യ ഗ്രഹജീവികളെ ഒര്മിപിക്കപെടും രീതിയില്‍ ഇങ്ങിനെ ഒരു കൂട്ടും മനുഷ്യ ജീവികള്‍ ഉണ്ടെന്ന തിരിച്ചറിവ് ഇതിലൂടെ ബോധ്യപെടും ഇന്ന് തോന്നിപ്പോയി. പിന്നീടാണ് അറിഞ്ഞിട്ടും കണ്ണടച്ചിരിക്കുകയാണ് ഈ മാധ്യമ പരിഷകള്‍ എന്ന് മനസ്സിലായത്‌. കേരളത്തിന്റെ വീറും വാശിയുമായി മാറിയിരുന്ന യുവജന പ്രസ്ഥാനം മണിഗോപുരങ്ങളും അമ്മ്യൂസ്മെന്റ്റ് പാര്‍ക്കുകളും നിര്‍മിച്ചു അതിനടിയില്‍ "ആണത്വം" പണയപെടുത്തി തങ്ങളുടെ നേതാക്കന്‍മാര്‍ നടത്തികൂട്ടിയ അഴിമതികള്‍ക്കു വെള്ളപൂശാന്‍ മാത്രം ശങ്ദീകരിക്കപെട്ടു. ഒരുകാലത്ത് നാടിന്‍റെ ചൂരും സുഗന്തവുമായിരുന്നു ഇവര്‍.
വ്യക്തമായ നിശ്ചയ ദര്ദ്യതോടെ എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശോസമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുകയും അമ്പത് ലക്ഷത്തിന്റെ ആധ്യകട്ടം നടപ്പിലാക്കുകയും ചെയ്ത സോളിഡാരിറ്റി പോലുള്ള യുജന പ്രസ്ഥാനകളുടെ നന്മയുടെ പക്ഷതുനില്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കനാണ് മാധ്യമ പരിഷകള്‍ ശ്രദ്ധ ചെലുത്തിയത്. ചിക്ത്സ , വിദ്യാഭാസം , തൊഴില്‍ ഉപകരങ്ങള്‍ , വീട് നിര്‍മാണം തുടങ്ങിയവയിലൂടെ ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേഷിചിരിക്കയാണ്. ഇരകളെയും കൂട്ടി പാര്‍ലിമെന്റില്‍ പോയി തങ്ങള്‍ളുടെ അവസ്ഥ ഉന്നതരെ ബോധ്യപെടുതികൊടുക്കാനും ശ്രമം നടത്തുകയുണ്ടായി.
ഇന്ന് മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എന്റൊസള്‍ഫാന്‍ നിരന്തര ചര്‍ച്ചയാണ്. ചിലമാധ്യമങ്ങളില്‍ സ്ഥിരമായി കാണിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ നേരത്തെ സൂചിപിച്ച ഡോകുമെന്ററി രംഗങ്ങള്‍ ആകുമ്പോള്‍ ഇത്രയും കാലം ഈ ചിത്രങ്ങള്‍ ലഭിച്ചിട്ടും തങ്ങളുടെ "കോള്‍ഡ്‌ സ്ടോരില്‍ " സൂക്ഷിച്ചു വെച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ന്യായമായും ചോദിച്ചു പോകുകയാണ്. വന്‍കിട Corporate കള്‍ക്ക് വേണ്ടി "കൂടികൊടുപ്പ്" നടത്തിയ മാധ്യമ കോമരങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ്‌ നാം കടന്നു പോയികൊണ്ടിരിക്കുന്നത്. എന്റൊസല്ഫനു വേണ്ടി ശബ്ദിക്കുന്ന കേന്ദ്ര കൃഷിമാന്ത്രലയതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അവരുടെ അനുഭാവികളായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ ഇന്ന് അവര്കാണിച്ചു കൊണ്ടിരിക്കുന്ന ഉത്ഹാസം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കൊണ്ടാണെന്ന് പറയാതിരിക്കാന്‍ മറ്റുന്യായങ്ങള്‍ നമ്ക്കുമുന്നില്‍ ഇല്ല. കെ വി തോമസിനെ മത്സരിപിച്ചതും മന്ത്രി യാക്കിയതും കൊണ്ഗ്രസ്സുകാര്‍ അല്ല മറിച്ചു രാജയ്ക്ക് മന്ത്രി പട്ടം കിട്ടിയത് രത്തന്‍ ടാറ്റയും നീര രാഡിയും ആണെന്ന് ഇന്ന് വ്യക്തമായതുപോലെ തോമസ്സിനു മന്ത്രി പട്ടം ലഭിച്ചത് വിദേശ കുത്തകകളുടെ സംഭാവന യാണെന്ന് പുറത്തുവരുന്നതും വിദൂരമാവാന്‍ തരാം ഇല്ല.
വാരനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാന്‍ കോര്‍പ്പറേറ്റ് കളുടെ കൂലിപട്ടാളമായി  തരം താഴ്നിരിക്കുകയാണ് ഇന്ത്യവിഷന്‍ , മനോരമ , ഏഷ്യനെറ്റ് തുടങ്ങിയ മധ്യപരിഷകള്‍.
ഇത്രയും വര്‍ഷമായി വ്യവസ്ഥാപിതമായ ഒരു പുനരതിവാസമോ , ചിക്താസ രീതിയോ , Ration , എത്തിക്കാന്‍ നമ്മുടെ മാറിവന്ന സര്‍ക്കാര്‍കള്‍ക്ക് കഴിഞ്ഞിട്ടില്ല. നാമമാത്ര ഇടപെടലുകള്‍ നടത്തി അതും തങ്ങളുടെ ഇങ്ങിതത്തിനു കിട്ടുന്നവര്‍ക്ക് മാത്രം ചെയ്തു കൊടുത്തും സൌജന്ന്യ റേഷന്‍ നല്‍കും എന്ന് പ്രസ്താവന ഇറക്കുകയും വിരലില്‍ എണ്ണവുന്നവര്‍ക്ക് അതുനല്കുകയും ബാക്കിയില്ല ആളുകളെ APL category യില്‍ ഉള്‍പെടുത്തി മട്ടിനിര്തപെടുകയുമാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് അവര്‍ എടുതഞ്ഞ വസ്ത്രതോട് അല്പമെങ്കിലും ആതമര്താധ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഈ ഇരട്ടത്താപ്പ് നയം പുരതുകൊണ്ടുവരികയും അതോടൊപ്പം ഇരകളോട് ഐക്ക്യപെട്ടു അവക്കിടയില്‍ ജീവിക്കുന്ന , അവര്‍ക്കായി പണിയെടുകുന്ന പ്രസ്തങ്ങളെയും സംഘടനെകളെയും മുഖ്യ ധാരയില്‍ കൊണ്ടുവരിക എന്നതാണ്.

ഇരകളൂട് ചേര്‍ന്ന് നിലക്കാനും അവരുടെ ഇടറിയ ശബ്ധങ്ങള്‍ക്ക് ശക്തിപകരാനും നാം മുന്നിട്ടിറങ്ങുക. നാളെ നക്കുമുകളിലൂടെ ഒരു Helicopter  പര്ന്നുപോകുന്നത് വിദൂരമല്ല. 

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

പ്രേയസിയുടെ വേര്‍പാടില്‍ പോലും ഒന്ന് പൊട്ടികരയാന്‍ കഴിയാതെ..

ഇന്ന് കുടുംബ സമേതം ഒരു പിക്കിനില്‍ പങ്കെടുത്തു.. പെരുന്നാളിന്റെ എല്ലാ സന്തോഷവും നിറഞ്ഞാടിയ ഒരു ഒത്തു ചേരല്‍. പക്ഷെ എനിക്ക് മാത്രം അവര്‍ക്ക് കൂടെ ഒത്തു ചേരാന്‍ കഴിഞ്ഞില്ല. എന്റെ പ്രയാസം അവരെ അറിയിച്ചാല്‍ അവര്‍ക്കും അതെ വികാരം ഉണ്ടാകും എന്ന് കരുതി ആരെയും അറിയിച്ചില്ല. അവിടെ നിന്നും മടങ്ങുന്നതിനു മുന്‍പ്പ് ഒരു പരിതിവേരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാ സന്തോഷവും ഉണ്ട്. പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് മാധ്യമത്തില്‍ നിന്നും ഹാരിസ് വിളിച്ചു പറയുന്നത് ഒരു പ്രശ്നം ഉണ്ട് ..കഴിയുന്നത്‌ ചെയ്യണം.
മലപ്പുറം സ്വദേശി ഖാസിം..വീട്ടു ഡ്രൈവര്‍..ലക്ഷം മുടക്കിയാണ് കുവൈറ്റില്‍ എത്തിയത്.. നാട്ടില്‍ മൂന്നു മക്കള്‍ നടക്കാന്‍ കഴിയാതെ വീല്‍ ചെയരിലാണ്..ആക്സിടെന്റ്റ്.. ഒത്തിരി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബം.. ഇന്ന് ഭാര്യ ആതമഹത്യ ചെയ്തു എന്നാ വാര്‍ത്ത നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..കഫീല്‍ പോകാന്‍ അനുവദികുന്നില്ല.. കേട്ടപ്പോള്‍ വല്ലാതെ മനസ്സ് പിടഞ്ഞു..ഞാന്‍ അദ്ധേഹത്തെ വിളിച്ചു സംസാരിച്ചു...ഭാര്യ മരിച്ച ദുഖവും പോകാന്‍ കഴിയുന്നില്ല എന്നാ പ്രയാസവും ഒന്നിച്ചാണ് ഭവികുന്ന വല്ലാത്ത അവസ്ഥ..ദൈവമേ ഇത്തരം പ്രരീക്ഷണങ്ങള്‍ ആര്‍കും വരുത്തരുതേ.. കഫീല്‍ പറയുന്നത് അദ്ദേഹം കളവു പറയുകയാണ്‌ എന്ന്..എംബസ്സിയില്‍ പോയി പരാതി നല്‍കട്ടെ എന്ന് അദ്ദേഹം..അതൊരിക്കലും പെട്ടന്നുള്ള ഒരു പ്രശ്ന പരിഹാരമാല്ലന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹത്തെ ബോധ്യപെടുത്തി.. നാട്ടില്‍ പോകാന്‍ ടിക്കെടിനു പോലും പണം ഇല്ല. ടിക്കെടിന്റെ കാര്യത്തില്‍ എന്റെ സംഘടന വേണ്ടത് ചെയാം എന്നേറ്റു.. കഫീലുമായി സംസാരിക്കാന്‍ പല ശ്രമം നടത്തിയെങ്ങിലും ഫോണ്‍ എടുത്തില്ല.. ഒടുവില്‍ ടിക്കറ്റ്‌ നല്‍കിയാല്‍ പാസ്സ്പോര്‍ട്ട് നല്‍കാം എന്ന് ഖഫീല്‍ അറിയിച്ചിട്ടുണ്ട്.. ടിക്കെടിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു...നാളെ അദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ഇപ്പൊ മനസ്സിനെ അലട്ടുന്ന മറ്റൊരു പ്രശ്നം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യം തന്നെ ആയിരിക്കും അല്ലെ..? പലപ്പോഴും ഓരോരുത്തരുടെ സങ്ങടങ്ങള്‍ കേള്‍കുമ്പോള്‍ മറ്റൊന്നും ആലോചിക്കാറില്ല..എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമാവും ചതിക്കപെട്ടത്‌ അറിയുക..എന്തായാലും നാളെ അദ്ദേഹം തന്ന മേല്‍വിലാസത്തില്‍ നാട്ടില്‍ ബന്തപെടനം..രണ്ടു കാര്യം ഉണ്ട്...ഒന്ന് സത്യാവസ്ഥ അറിയാനും മറ്റൊന്ന് അവര്‍ക്ക് നാട്ടില്‍ എന്തെങ്കിലും ചെയ്തു കൊടുക്കാനും..പലവിഷയങ്ങളും ഇത് പോലെ വരുമ്പോള്‍ സോളിഡരിട്ടിയുടെ സഹായമാണ് തേടുന്നത്.. അവര്‍ അത് ഭംഗിയായി ആത്മാര്‍ത്ഥമായി ചെയ്യാറുണ്ട്.. ആ നന്ദി കൂടെ രേഖപെടുത്താന്‍ ഈ അവസരം ഉപയോഗ പെടുത്തട്ടെ..പ്രാര്‍ഥികുക അദ്ധേഹത്തിന്റെ പ്രയാസങ്ങള്‍ പെട്ടന്ന് ശരിയാവുന്നതിനു വേണ്ടി..

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

അതിജീവനങ്ങള്‍

"മുഖം മിനുക്കാന്‍ ക്ഷുരകന്‍ വേണമായിരുന്നു. വിഴിപ്പുകള്‍ വെടിപ്പാക്കാന്‍ അലക്കുകാരനും. പേറ്റു നോവുകളെ ഏറ്റുവാങ്ങുവാന്‍ പതിചിയുടെ കൈകളായിരുന്നു ആശ്രയം . നാവിന്‍ തുമ്പില്‍ അക്ഷരം തൊട്ടുകൊടുത്തവര്‍ നിലതെഴുതശാന്മാര്‍ . തീന്‍ ഇല മേശകളെ മുക്കുവന്‍ മാര്‍ ആഴകടലിന്റെ അഗാധതയില്‍ നിന്നും സമിര്തമാക്കി. പണിയായുടങ്ങള്‍ക്ക് മിനുപ്പേകാന്‍ കൊല്ലന്മാരെ ഉണ്ടായിരുന്നുള്ളൂ. പുഴകള്‍ മാറി മാറി കടന്നത്‌ കടത്തുകാരന്റെ കൈ തഴംബില്‍ ആയിരുന്നു. അന്നം വിളമ്പിയത് കുഴവന്റെ കരവിരുതില്‍ കല്പനയില്‍. "

ഈ വര്‍ഷത്തെ ഓണപതിപ്പുകളില്‍ ശ്രദ്ധേയമായ ഒന്നായി മാധ്യമത്തെ മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും അത് കണ്ടത്തിയ വിഷയങ്ങള്‍ തന്നെ യാണ്. സമൂഹത്തില്‍ നിന്നും അന്ന്യം നിന്ന് കൊണ്ടിരിക്കുന്ന വിയര്‍പ്പിന്റെ മക്കളെ , നമ്മുടെ നാടിനെ അതിന്റെ പുതു മുഖത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച , എന്നാല്‍ ഇന്നും ആരുടേയും ശ്രദ്ധയോ അന്ഗീകാരമോ ലഭികാടെ പോയ നമുകിടയില്‍ ജീവിതം ജീവിച്ചു തീര്‍കുന്ന ചില സമൂഹങ്ങളെ മുഖ്യധാര എന്ന് പറഞ്ഞു സ്വയം വീമ്പുളകുന്ന "നമുക്ക്" പരിചയ പെടുതുകയാണ്. മറക്കാന്‍ പാടില്ലായിരുന്നു എങ്കിലും സ്വയം മറവി നടിക്കുന്ന പൊതു സമൂഹത്തിനു ഇങ്ങിനെ ഒക്കെ ഒരു സമൂഹം നമ്മുടെ നാടിന്‍റെ പുരോഗതിയില്‍ വലിയ പങ്ക് വഹിചിടുണ്ട് എന്ന ഓര്മപെടുതലും അവരുടെ പിന്‍തലമുറ ഇന്നും ഉണ്ടെന്നുള്ള സൂചനയും നല്‍കാന്‍ ഓണപതിപ്പിനു സാധിചിടുണ്ട്.
നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും രുചിക്കാന്‍ ഇഷ്ടമുള്ളത് മാത്രം അനുഭവിക്കാനുള്ള നമ്മുടെ കുടുസ്സു മനസ്സും അതുമാത്രം നമ്മുക്ക് വിളമ്പി നല്‍കി പാര്ശവല്കരിച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അവകാശികളെ തമസ്കരിക്കുകയും ചെയ്യുന്ന ആധുനിക മീഡിയ സംസ്കാരത്തില്‍ നിന്നും മാധ്യമം മാറി സഞ്ചരിക്കാന്‍ ശ്രമിചിടുണ്ട് എന്നതിന് ഉദാഹരണ മാന്.. ഈ ഓണപതിപ്പ്.
" മനുഷ്യരെല്ലാം സുന്ദരികളും സുന്ധരന്മാരുമാനെന്നു ഉറൂബ് എഴുതുന്നതിനു മുന്‍പ്പ് , മനുഷ്യന്‍ എത്ര സുന്ദരമായ പദം എന്ന് മാക്സിം ഗോര്‍ക്കി പറയുന്നതിനും മുന്‍പ്പ് മനുഷ്യനെ തലമുടെ , താടി , മീശ ചമയങ്ങളിലൂടെ സുന്ധരനാക്കി തീര്‍ക്കു മെന്നു ബാര്‍ബര്‍മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക പരിഷ്കരനതിലും ബാര്‍ബര്‍മാര്‍ നിര്‍ണായക പങ്കു വഹിച്ചു. കേരളത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ ആവിര്‍ഭാവ കാലത്ത് ബാര്‍ബര്‍ മാര്‍ ത്യാഗ നിര്‍ഭരമായ സേവനം ചെയ്തിട്ടുണ്ട്"

തെങ്ങ് കയറ്റക്കാരന്‍ ജയാജ് , വയറ്റാട്ടി ജാനകിയമ്മ , ആശാത്തി അമ്മുകുട്ടി , വൈദ്യന്‍ നൂഹു കുഞ്ഞു , മുക്കുവന്‍ നന്ധനാശാന്‍ , കടതുകാരി ആമിനാച്ചി , കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍ , കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ ,കൊള്ളാന്‍ കൊച്ചു എന്നിവരിലൂടെ അവരുടെ കുലതൊഴിലും സാമൂഹിക ചുറ്റുപാടുകളും ഇന്ന് അവര് പുതു തലമുറയുടെ ചിത്രവും വരച്ചു കാണിക്കുന്നു. എന്തുകൊണ്ടും നല്ല ഒരു വായന അനുഭവവും നമുക്ക് മുന്‍പ്പ് , അല്ലെങ്കില്‍ നമ്മിലൂടെ കടന്നു പോയ , പോയികൊണ്ടിര്‍ക്കുന്ന സമൂഹങ്ങളെ വരച്ചു കാണിക്കുന്നു ഈ ഓണപതിപ്പ്.
കൂട്ടത്തില്‍ ശ്രടെയമായ രണ്ടു അഭിമുഖങ്ങളും കര്ടൂനിസ്റ്റ് ഉണ്ണി..സംവിധായകനും പര്‍ഷവല്‍കരിക്ക പെട്ട സമൂഹങ്ങളുടെ നാവ് ആയി മാറിയ മഹേഷ്‌ ബട്ട് .