എന്ടോ സ്സള്ഫനെതിരെ യുള്ള ഇപ്പോഴത്തെ മുറവിളി കാണുമ്പോള്‍ തോനുന്നത് ഇത് ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം ആണെന്നാണ്. വര്‍ഷങ്ങളായി ഈ മാരക വിപത്തിന്റെ ദൂഷ്യ ഫലം കാസര്‍കോട്ടെ ജനങ്ങള്‍ അനുഭവികുന്നുണ്ട്. അന്നും കേരളത്തിലെ ഈ മുഖ്യ ധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഒരാളും അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായിരുന്നില്ല. മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തക്ക് വേണ്ടി ഒരു വാര്‍ത്തയായി ഇത് ഒതുങ്ങി കൂടി . എന്ടോ സ്സല്ഫന്റെ ഇരകളെ കൊഞ്ഞനം കുത്തുമാര്‍ കള്ള റിപ്പോര്‍ട്ടുകള്‍ സമര്പിക്കപെട്ടപ്പോഴും ഈ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും ഒരു വിരലനക്കം പോലും നടത്തിയില്ല. വിരലില്‍ എണ്ണാവുന്ന യുവജനപ്രസ്ഥാങ്ങള്‍ എന്ടോ സള്‍ഫാന്‍ ദുരിത ബാധകരുടെ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും മാധ്യമങ്ങള്‍ അതൊന്നും പുറം ലോകത്തെ അറിയിക്കാതിരിക്കാന്‍ പ്രതേകം ശ്രധകാട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് എന്ടോ സള്‍ഫാന്‍ ഇരകളെ കുറിച്ച് പുറത്തിറങ്ങിയ "സ്പര്‍ശം" എന്നാ ഡോകുമെന്ററി കണ്ടു ഇതാ ഇവിടെ ഇരകള്‍ക്കായി ശബ്തമുയരാന്‍ ഈ ഡോകുമെന്ററി കാരണമാകുന്നു എന്ന് പ്രത്യാശ തോന്നി. കേരളത്തിന്റെ ഒരറ്റത്ത് അന്യ ഗ്രഹജീവികളെ ഒര്മിപിക്കപെടും രീതിയില്‍ ഇങ്ങിനെ ഒരു കൂട്ടും മനുഷ്യ ജീവികള്‍ ഉണ്ടെന്ന തിരിച്ചറിവ് ഇതിലൂടെ ബോധ്യപെടും ഇന്ന് തോന്നിപ്പോയി. പിന്നീടാണ് അറിഞ്ഞിട്ടും കണ്ണടച്ചിരിക്കുകയാണ് ഈ മാധ്യമ പരിഷകള്‍ എന്ന് മനസ്സിലായത്. കേരളത്തിന്റെ വീറും വാശിയുമായി മാറിയിരുന്ന യുവജന പ്രസ്ഥാനം മണിഗോപുരങ്ങളും അമ്മ്യൂസ്മെന്റ്റ് പാര്‍ക്കുകളും നിര്‍മിച്ചു അതിനടിയില്‍ "ആണത്വം" പണയപെടുത്തി തങ്ങളുടെ നേതാക്കന്‍മാര്‍ നടത്തികൂട്ടിയ അഴിമതികള്‍ക്കു വെള്ളപൂശാന്‍ മാത്രം ശങ്ദീകരിക്കപെട്ടു. ഒരുകാലത്ത് നാടിന്‍റെ ചൂരും സുഗന്തവുമായിരുന്നു ഇവര്‍.
വ്യക്തമായ നിശ്ചയ ദര്ദ്യതോടെ എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശോസമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുകയും അമ്പത് ലക്ഷത്തിന്റെ ആധ്യകട്ടം നടപ്പിലാക്കുകയും ചെയ്ത സോളിഡാരിറ്റി പോലുള്ള യുജന പ്രസ്ഥാനകളുടെ നന്മയുടെ പക്ഷതുനില്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കനാണ് മാധ്യമ പരിഷകള്‍ ശ്രദ്ധ ചെലുത്തിയത്. ചിക്ത്സ , വിദ്യാഭാസം , തൊഴില്‍ ഉപകരങ്ങള്‍ , വീട് നിര്‍മാണം തുടങ്ങിയവയിലൂടെ ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേഷിചിരിക്കയാണ്. ഇരകളെയും കൂട്ടി പാര്‍ലിമെന്റില്‍ പോയി തങ്ങള്‍ളുടെ അവസ്ഥ ഉന്നതരെ ബോധ്യപെടുതികൊടുക്കാനും ശ്രമം നടത്തുകയുണ്ടായി.
ഇന്ന് മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എന്റൊസള്‍ഫാന്‍ നിരന്തര ചര്‍ച്ചയാണ്. ചിലമാധ്യമങ്ങളില്‍ സ്ഥിരമായി കാണിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ നേരത്തെ സൂചിപിച്ച ഡോകുമെന്ററി രംഗങ്ങള്‍ ആകുമ്പോള്‍ ഇത്രയും കാലം ഈ ചിത്രങ്ങള്‍ ലഭിച്ചിട്ടും തങ്ങളുടെ "കോള്‍ഡ് സ്ടോരില്‍ " സൂക്ഷിച്ചു വെച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ന്യായമായും ചോദിച്ചു പോകുകയാണ്. വന്‍കിട Corporate കള്‍ക്ക് വേണ്ടി "കൂടികൊടുപ്പ്" നടത്തിയ മാധ്യമ കോമരങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്. എന്റൊസല്ഫനു വേണ്ടി ശബ്ദിക്കുന്ന കേന്ദ്ര കൃഷിമാന്ത്രലയതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അവരുടെ അനുഭാവികളായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ ഇന്ന് അവര്കാണിച്ചു കൊണ്ടിരിക്കുന്ന ഉത്ഹാസം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കൊണ്ടാണെന്ന് പറയാതിരിക്കാന്‍ മറ്റുന്യായങ്ങള്‍ നമ്ക്കുമുന്നില്‍ ഇല്ല. കെ വി തോമസിനെ മത്സരിപിച്ചതും മന്ത്രി യാക്കിയതും കൊണ്ഗ്രസ്സുകാര്‍ അല്ല മറിച്ചു രാജയ്ക്ക് മന്ത്രി പട്ടം കിട്ടിയത് രത്തന്‍ ടാറ്റയും നീര രാഡിയും ആണെന്ന് ഇന്ന് വ്യക്തമായതുപോലെ തോമസ്സിനു മന്ത്രി പട്ടം ലഭിച്ചത് വിദേശ കുത്തകകളുടെ സംഭാവന യാണെന്ന് പുറത്തുവരുന്നതും വിദൂരമാവാന്‍ തരാം ഇല്ല.
വാരനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാന്‍ കോര്‍പ്പറേറ്റ് കളുടെ കൂലിപട്ടാളമായി തരം താഴ്നിരിക്കുകയാണ് ഇന്ത്യവിഷന്‍ , മനോരമ , ഏഷ്യനെറ്റ് തുടങ്ങിയ മധ്യപരിഷകള്‍.
ഇത്രയും വര്‍ഷമായി വ്യവസ്ഥാപിതമായ ഒരു പുനരതിവാസമോ , ചിക്താസ രീതിയോ , Ration , എത്തിക്കാന്‍ നമ്മുടെ മാറിവന്ന സര്‍ക്കാര്‍കള്‍ക്ക് കഴിഞ്ഞിട്ടില്ല. നാമമാത്ര ഇടപെടലുകള്‍ നടത്തി അതും തങ്ങളുടെ ഇങ്ങിതത്തിനു കിട്ടുന്നവര്‍ക്ക് മാത്രം ചെയ്തു കൊടുത്തും സൌജന്ന്യ റേഷന്‍ നല്‍കും എന്ന് പ്രസ്താവന ഇറക്കുകയും വിരലില്‍ എണ്ണവുന്നവര്‍ക്ക് അതുനല്കുകയും ബാക്കിയില്ല ആളുകളെ APL category യില്‍ ഉള്‍പെടുത്തി മട്ടിനിര്തപെടുകയുമാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് അവര്‍ എടുതഞ്ഞ വസ്ത്രതോട് അല്പമെങ്കിലും ആതമര്താധ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഈ ഇരട്ടത്താപ്പ് നയം പുരതുകൊണ്ടുവരികയും അതോടൊപ്പം ഇരകളോട് ഐക്ക്യപെട്ടു അവക്കിടയില്‍ ജീവിക്കുന്ന , അവര്‍ക്കായി പണിയെടുകുന്ന പ്രസ്തങ്ങളെയും സംഘടനെകളെയും മുഖ്യ ധാരയില്‍ കൊണ്ടുവരിക എന്നതാണ്.
ഇരകളൂട് ചേര്‍ന്ന് നിലക്കാനും അവരുടെ ഇടറിയ ശബ്ധങ്ങള്‍ക്ക് ശക്തിപകരാനും നാം മുന്നിട്ടിറങ്ങുക. നാളെ നക്കുമുകളിലൂടെ ഒരു Helicopter പര്ന്നുപോകുന്നത് വിദൂരമല്ല.
എന്ടോ സല്ഫാനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നടത്തിയ നിരവധി പ്രക്ശോബങ്ങളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയ ഒരാളാണ് ഞാന്‍ . അന്നും ഈ വിഷയത്തെ മൂടിവെക്കാന്‍ മാധ്യമങ്ങളും വലതു രാഷ്ട്രീയ പാര്‍ടികളും ശ്രമിച്ചിരുന്നു എന്നത് നഗ്നമായ സത്യമാണ്. സോളിടരിടി എന്ന സങ്കടന ഈ വിഷയം ഏറ്റെടുത്തിട്ടു വര്ഷം കുറച്ചേ ആയുള്ളൂ സോദരാ. എന്ടോസള്‍ഫാനെതിരെ നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തിയതും ഇതിന്‍റെ ഇരകളെ കേരള ജനസമൂഹത്തിന് മുന്നിലേക്ക് കൊണ്ട് വന്നതും താങ്കള്‍ പറഞ്ഞ ഇടതു പക്ഷ യുവജന പ്രസ്ഥാനം തന്നെയാണ്.
മറുപടിഇല്ലാതാക്കൂസുഹൃത്തേ,
മറുപടിഇല്ലാതാക്കൂഹിതം എന്നതിന് ഇന്നത്തെ അര്‍ഥം അധികാരി വര്‍ഗത്തിന്റെ ഹിതം എന്നാണ്.
സുരക്ഷിതത്വം എന്നതിനര്‍ത്ഥം അധികാരി വര്‍ഗത്തിന്റെ സുരക്ഷിതത്വം എന്നാണ്
ഇങ്ങനെ എല്ലാ നല്ല വാക്കുകളോടും വളരെ തന്മയത്വത്തോടെ അവര്‍ അധികാരത്തെ
ചേര്‍ത്തുവെക്കുന്നു. ഏകദേശം നൂറ്റി മുപ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഒരാള്‍ പത്തുരൂപ
എടുത്താല്‍ നിര്‍മ്മാര്‍ജനം ചെയ്യാവുന്നതേയുള്ളൂ നമ്മുടെ ചേരികള്‍! എന്തുകൊണ്ട് സംഭവിക്കുനില്ല.
അത് നിലനില്‍ക്കേണ്ടതുണ്ട് ചില അര്‍ത്ഥങ്ങളില്‍, ചിലപ്പോള്‍ അത് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നുണ്ട്. ഇന്ന് ശരിയാവും, നാളെ ശരിയാവും എന്ന പ്രതീക്ഷയാണല്ലോ ജനാധിപത്യത്തിന്റെ പ്രത്യാശ.
എന്റോസല്‍ഫാന്‍ വിഷയത്തില്‍, ജനത്തിനു വല്ല അധികാരവുമുണ്ടെങ്കില്‍ നാം ചെയ്യേണ്ടത് എല്ലാ ജനപ്രതിനിധികളെയും നിര്‍ബന്ധമായി കാസര്‍ക്കോട്ട് മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഒരു കെട്ട് ചീരയും, രണ്ടു കിലോ കരിമീനും കൊണ്ട് സോണിയയുടെ പിന്‍വാതിലില്‍ പതുങ്ങിനിന്നു മന്ത്രിയായ തോമസ്സില്‍ നിന്നും കൂടുതലെന്തു പ്രതീക്ഷിക്കാന്‍!
അതിയാന്‍ അധ്യാപനം നിറുത്തിയ വഴി കുറച്ചുകുട്ടികള്‍ രക്ഷപ്പെട്ടു, പക്ഷെ ഇപ്പോഴത്തെ ആ കസേര വഴി...
തീക്കൊണ്ടാണ് നീ ഈ കുറിപ്പെഴുതിയത്.
സ്ഥിരമായി നട്ടുച്ചയില്‍ പാര്‍ക്കുന്ന എന്റെ ആശംസകള്‍
:)അവിടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുക തന്നെ വേണം. പക്ഷേ അതോടൊപ്പം തങ്ങളാണ് അല്ലെങ്കില്‍ തങ്ങള്‍ മാത്രമാണ് സഹായിക്കുന്നതെന്ന പബ്ലിസിറ്റി എന്തിനാണെന്നറിയില്ല!!!
മറുപടിഇല്ലാതാക്കൂസ്പര്ശത്തിനും വളരെ മുന്‍പേ പല ഡോക്യുമെന്ററികളും വന്നിരുന്നു. അവയിലെയും അന്ന് മാധ്യമങ്ങളില്‍ വന്നവയിലെയും പല ദൃശ്യങ്ങളും സ്പര്‍ശത്തിലും കാണാം. ആദ്യമായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നതിന് മുന്‍പേ തന്നെ പല സംഘടനകളും രംഗത്തെത്തിയിരുന്നു. ക്യാമ്പസുകളില്‍ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ച് അവിടത്തെ ജനങ്ങള്‍ക്ക് സഹതാപമല്ല മറിച്ച് സഹായമാണ് വേണ്ടതെന്ന് പ്രചരിപ്പിച്ചവരെ പറ്റി ഒരു പക്ഷേ ഇന്ന് ആര്‍ക്കും അറിയില്ലായിരിക്കാം അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്നു. അവര്‍ പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല മറിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നുവല്ലോ പ്രവര്‍ത്തിച്ചിരുന്നത്.
എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിറുത്തിയിട്ടും ഇപ്പോഴും അവിടത്തെ മണ്ണിലും പുഴയിലും അവയുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രശ്നത്തിന്റെ തീവ്രതയെ കാണിക്കുന്നു. ഗ്രീന്‍ റെവല്യൂഷന്‍ എന്ന് പറഞ്ഞ് ഇന്ത്യയില്‍ നടപ്പാക്കിയ പരിഷ്കാരം മണ്ണിനെയും വെള്ളത്തിനെയും നശിപ്പിക്കുന്നതിലാണ് കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അവയെ കുറിച്ച് കൂടി ചര്‍ച്ചകള്‍ ഉയരേണ്ടിയിരിക്കുന്നു.
വളരെ ശരിയായ നിരീക്ഷണം. ചാനലുകള്‍ ഇപ്പോള്‍ പോലും കോടിയോളം രൂപ ചെലവഴിച്ച് സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ പുറത്തറിയിക്കാന്‍ മടിക്കുന്നു.
മറുപടിഇല്ലാതാക്കൂഅജ്ഞാത പറഞ്ഞത് ശരിയാണ്. സോളിഡാരിറ്റി വിഷയം ഏറ്റെടുത്തിട്ട് കുറച്ച് വര്‍ഷമേ ആയുള്ളൂ. സോളിഡാരിറ്റി ഉണ്ടായിട്ടും വര്‍ഷം കുറച്ചല്ലേ ആയുള്ളൂ. ഒത്തിരി വര്‍ഷം മുമ്പ് ഏറ്റെടുത്തവര്‍ക്ക് എന്തേ സോളിഡാരിറ്റി ചെയ്തപോലെ ഒരു ദുരിതാശ്വാസ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ പോയി. ഇപ്പോഴത്തെ സര്‍ക്കാരിലെ മന്ത്രി തന്നെ, സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം കണ്ടിട്ടാണ് ഗവണ്‍മെന്റ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതെന്ന് തുറന്ന് പറഞ്ഞതും കേരളം കണ്ടതാണ്.
സോളിഡാരിറ്റി സ്പര്‍ശം ഡോക്യുമെന്ററി തയാറാക്കിയത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമായിരന്നു. അല്ലാതെ ഒരു ഡോക്യുമെന്ററിയും തയാറാക്കി വെറുതെയിരിക്കുകയായിരുന്നില്ല.
നല്ല നിരീക്ഷണം...
മറുപടിഇല്ലാതാക്കൂഅക്ഷരത്തെറ്റുകള് ഇഷ്ടംപോലെയുണ്ട് അതു തിരുത്താന്‍ ശ്രമിക്കുക.
മറുപടിഇല്ലാതാക്കൂഅൻവ്വറിന്റെ ലേഖനം നന്നായി എന്ന് പൂർണ്ണമായും പറയുന്നില്ല, സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാണെങ്കിലും ഇവിടെ അൻവ്വറിന്റെ ധാർമ്മിക രോഷമാണ് കാണുന്നത്, ഒറ്റകണ്ണന്റെ ഏകപക്ഷീയമായ അഭിപ്രായം എന്നല്ലാതെ മറ്റെന്താ പറയുക, പ്രിയ അൻവ്വർ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ശരിക്കും ശ്രദ്ധിക്കുക ആരൊക്കെ എന്റോസൽഫാനെതിരെ ശബ്ദമുയർത്തി എന്നന്വേഷിക്കുക, എന്റോസൽഫാൻ കേരളത്തിൽ കോൺഗ്രസ്സ് ഭരണത്തിൽ തന്നെ നിരോധിച്ചതാണ് എന്നാൽ കേന്ദ്രത്തിന്റെ ചില വിട്ടു വീഴ്ചാ കാഴ്ച്ചപ്പാട് ആ നിരോധനം ഫലഫ്രദമായ രീതിയിൽ നടപ്പിലാക്കാൻ പിന്നീട് വന്ന സർക്കാറിനുമായിട്ടില്ല എന്നത് സത്യമാണെങ്കിലും നമ്മുടെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ശക്തമായി എന്റോസൽഫാനെതിരെ പ്രവർത്തിചതിന്റെ (കൂടെ മറ്റു സംഘടനകളും ..പ്രത്യേകം അന്ന് അൻവ്വർ വീമ്പളക്കുന്ന സോളിഡാരിറ്റിയുടെ നിഴൽ പോലുമില്ല എന്നത് ഓർക്കുക) ഫലമായിട്ടായിരുന്നു ആ നിരോധനം .. ഇപ്പോൾ ഇതിത്രത്തോളം ചർച്ച ചെയ്യാൻ കാരണം തോമസ് മന്ത്രിയുടെ ഒരു പ്രസംഗത്തിലെ പരാമർശമായിരുന്നു അല്ലാതെ അൻവ്വർ പറഞ്ഞത് പോലെ സോളിഡാരിറ്റിയുടെ പ്രവർത്തനം കൊണ്ടല്ല..
മറുപടിഇല്ലാതാക്കൂഈ സോളിഡാരിറ്റിയുടെ തുറന്ന കളികൾ ഇലക്ഷനിൽ മത്സരിക്കാനുള്ള ഒരു മറയായിരുന്നു എന്നത് പഞ്ചായത്ത് ഇലക്ഷനിൽ നമ്മൾ കണ്ടതാണ് .. പൊന്നാനി മുനിസിപാലിറ്റിയിൽ കെട്ടിവെച്ച കാശ് പോലും ഈ സംഘടയ്ക്ക് 51 വാർഡുകളിൽ ഒന്നിൽ പോലും കിട്ടിയില്ല മാത്രമല്ല ഒരു വാർഡിൽ കൂടെ നന്നവർ പോലും വോട്ട് ചെയ്തില്ല വെറും 2 വോട്ട് ….. അൻവ്വറെ നിങ്ങൾ എത്ര ചാടിയാലും മുട്ടോളമേ എത്തൂ പിന്നേയും ചാടിയാൽ വറചട്ടിയിലായിരിക്കും കാരണം കേരള മുസ്ലിംങ്ങളുടെ മുൻപിൽ നിങ്ങൾ മുസ്ലിംങ്ങളല്ല കേവലം വഹാബികളാണ് അവർ കാഫിറുകളാണന്ന് പറയുന്നത് ഭൂരിപക്ഷം വരുന്ന സുന്നികളാണ് ഈ ധാരണ ആദ്യം തിരുത്തുക എന്നിട്ട് സാമൂഹിക പ്രവർത്തനം നടത്തിയാൽ പോരെ…എന്റോസൽഫാൻ പൂർണ്ണമായും നിരോധിക്കപ്പെടും അത് നമ്മുടെ രാജ്യത്തിന്റെ ആവശ്യമാണ് അത് സംഭവിക്കും അതിന് സോളിഡാരിറ്റിയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല.
നല്ല നിരീക്ഷണം. ശക്തമായ ഭാഷ. ആശംസകള്‍ ...
മറുപടിഇല്ലാതാക്കൂപ്രിയ വിചാരം
മറുപടിഇല്ലാതാക്കൂഇതുകൂടി ഒന്ന് വായിക്കൂ