പ്രവാസംകൊണ്ട് എന്ത് നേടി ?
ഈ ഒരു ചോദ്യം ഓരോ പ്രവാസിയും അവനവനോട് തന്നെ ഒരായിരം പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. ഉത്തരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അതൊന്നും അവനെ ത്ര്പ്തിപെടുതുകയോ അല്ലെങ്കില്‍ അതിനോട് പൊരുതപെടാണോ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒത്തിരി തവണ പ്രവാസം ചര്‍ച്ച ചെയ്യപെടുകയും വീണ്ടും ചര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രവാസം. കുടുംബ പ്രാരാബ്ദങ്ങള്‍ ഒന്ന് കരക്കടുപ്പിക്കാന്‍ വേണ്ടി മാത്രം ഈ വഴി തിരഞ്ഞെടുതവരാന് പ്രവാസികള്‍. ഇന്ന് സാഹചര്യങ്ങള്‍ക്ക് മാറ്റം വരുനുന്ടെങ്കിലും ആ പഴയ പ്രവാസത്തിന്റെ ദുരനുഭവങ്ങള്‍ പേറാന്‍ ഇന്നും പഴമയുടെ പിന്തുടര്‍ച്ചക്കാര്‍ വന്നുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു പ്രവാസിയെ പരിചയപെടുത്തട്ടെ.. പേര് പെരോത് കുഞ്ഞുമുഹംമെദ് എന്ന മുസ്തഫ . തൃശൂര്‍ ജില്ലയിലെ തളികുളം സ്വദേശി. കഴിഞ്ഞ ഇരുപതിഅഞ്ഞു വര്‍ഷമായി കുവൈത്തില്‍ , ചെറിയ ശമ്പളത്തില്‍ ടാക്സി ഡ്രൈവര്‍. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.. രണ്ടുനാള്‍ ദിവസം നാട്ടില്‍ പോയി. നാട്ടില്‍ പോകുന്നതിനു തൊട്ടു മുന്‍പുവരെ എനിക്ക് അദ്ധേഹത്തെ പരിചയമില്ല. ഇത്രയും പറഞ്ഞതെല്ലാം ഒരു പ്രവാസിയില്‍ സാധാരണ സംഭാവിക്കരുള്ളത് തന്നെ. ഇനിപരയുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
പ്രവാസത്തിന്റെ ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ പലപ്പോഴും കുവൈറ്റിലെ ഹോസ്പിടലുകള്‍ സന്ദര്‍ശിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് എന്തെകിലും കഴിയുന്ന സഹായങ്ങള്‍ എതിച്ചുകൊടുക്കാറുണ്ട്. ഹോസ്പിറ്റലില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത്തരം ആളുകളെ ഒത്തിരി നിങ്ങള്ക്ക് കാണാന്‍ കഴിയും. കിട്ടുന്ന ഒഴിവു സമയങ്ങള്‍ വല്ലപ്പോഴും ഇതിനു വേണ്ടി ഒന്ന് മാറ്റിവെച്ചാല്‍ നമ്മുടെ ചെറിയ സമയം മറ്റുള്ളവര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. അവിടെ പലപ്പോഴും നമുക്ക് പ്രതേകം ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല. പലര്‍ക്കും നമ്മുടെ സഹായം ഒന്നും ആവശ്യമുണ്ടാവില്ല.. നമ്മുടെ ഒരു സാമീപ്യം , നമ്മുടെ ആശ്വാസ വാക്കുകള്‍ എല്ലാം അവര്‍ക്ക് വലിയ സമാധാനം നല്‍കും. പലരും നാടുമായി ഒന്ന് ബന്ധപെടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ആയിരിക്കും .. അവര്‍ക്ക് ഒന്ന് ടെലിഫോണ്‍ ചെയ്യാന്‍ അവസരം നല്‍കുക. ഒരു കാര്‍ഡ് വാങ്ങി നല്‍കുക അല്‍പനേരം അവരുടെ കൂടെ ചിലവഴിക്ക. ഇതെല്ലാം വലിയ ആശ്വാസം നല്‍കും അവര്‍ക്ക്. മാത്ര മല്ല നമുക്ക് തന്നെയും നമ്മെ കുറിച്ച് ഒരു പുനരാലോചനക്ക് വഴിയൊരുക്കും.
ക്ഷമിക്കണം , ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരാം. എന്റെ സുഹുര്തുക്കള്‍ ഹാറൂന്‍ , ലായിക്ക് അവര്‍ രണ്ടു പേരും കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തികച്ചും മുന്കൂടി ഒരു വിവരം ലഭിച്ചതിനാലായിരുന്നു ആ സന്ദര്‍ശനം. ഒരു മലയാളി ആക്സിടെന്റ്റ് ആയി ഹോസ്പിറ്റലില്‍ ഉണ്ട്. അദ്ധേഹത്തെ ശ്രദ്ധിക്കാന്‍ ആരും ഇല്ല എന്ന് ഒരു ഡോക്ടര്‍ വഴി അറിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചിട്ട് രണ്ടു ദിവസമായി . ഇപ്പോള്‍ മോര്‍ച്ചറിയില്‍ ആണ്. ആരും അനേഷിച്ചു വന്നിട്ടില്ല എന്നറിഞ്ഞത്. അതെ ഞാന്‍ നേരത്തെ സൂചിപിച്ച കുഞ്ഞു മുഹമ്മദ് എന്ന മുസ്തഫ. ഉടനെ അവര്‍ അദ്ധേഹത്തെ അട്മിട്റ്റ് ചെയ്ത ആളുകലുകളെ അനേഷിച്ചു കണ്ടെത്തി. അവരും ഈ മരണ വാര്‍ത്ത അപ്പോഴാണ് അറിയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് അവരെ അറിയിച്ചില്ല എന്നാണ് അവര്‍ പറഞ്ഞത്. സാഹചര്യം അവരെ തിരിച്ചു അന്വേഷിക്കാനും അനുവദിച്ചു കാണില്ല. അതാണ് പ്രവാസം സ്വന്തം അവസ്ഥ തന്നെ തുലാസില്‍ കിടന്നു തൂങ്ങുമ്പോള്‍ മറ്റുള്ളവരെ എങ്ങിനെ അന്വേഷിക്കും ?
നാട്ടില്‍ പോകാന്‍ തയ്യാറായി പാസ്പോര്‍ട്ട് വാങ്ങാന്‍ പോകുമ്പോഴാണ് ആക്സിടെന്റ്റ് സംഭവിച്ചത്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ തുടര്‍ച്ചയാ പ്രവാസത്തിനു ശേഷം നാട്ടില്‍ പോയി എല്ലാവരെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു കാണും. മുപ്പത്തി അഞ്ചു വര്ഷം പല ഗള്‍ഫ് നാടുകളിലായി പ്രവാസം അനുഭവിച്ച അദ്ദേഹത്തിന് നാട്ടില്‍ ഇന്നും ഒരു കുച്ച് വീട് മാത്രം ബാക്കി. അല്പം ഓടും പിന്നെ ഷീറ്റും ചേര്‍ത്ത് കേട്ടിയതാണെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത്. പ്രവാസികളുടെ കഥകള്‍ തുടരുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.
ഒരു മകന്‍ അമീര്‍ നാട്ടില്‍ ഓടോ ഓടിച്ചു ഉപജീവനം നടത്തിപോന്നിരുന്നു. ഉപ്പാക്ക് ആക്സിടെന്റ്റ് അറിഞ്ഞ വാര്‍ത്ത നാട്ടില്‍ അറിയിക്കുകയും അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ശുശ്രൂഷിക്കാന്‍ ആള് വേണം എന്ന് ഇവിടെ നിന്നും അഡ്മിറ്റ് ചെയ്ത അദ്ധേഹത്തിന്റെ കൂടെ താമസിച്ചവര്‍ അറിയികുകയും പരിചയമുള്ള ഒരു കുവൈറ്റി വഴി വിസിറ്റ് വിസ അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ കുടുംബത്തിന്റെ ഏക ആശ്രയമായ ഓടോ വിറ്റു ടികെറ്റിനുള്ള പണം സ്വരൂപിച്ചു ഇങ്ങോട്ട് പുര്പെട്ടു. നിര്‍ഭാഗ്യ വശാല്‍ ഇവിടെ എത്തിയപ്പോള്‍ കേട്ടത് പിതാവിന്റെ മരണ വാര്‍ത്തയാണ്. പിന്നെ എല്ലാം ആവര്തങ്ങള്‍ , സുമനസ്സുകള്‍ എല്ലാവരും ചേര്‍ന്ന് ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമായി. ഒടുവില്‍ രണ്ടുനാള്‍ മുന്‍പ് പെരോത് കുഞ്ഞിമുഹംമെദ് മുസ്തഫ എന്ന പ്രവാസിയുടെ നീണ്ട മുപ്പതഞ്ഞു വര്‍ഷത്തെ പ്രവാസം അവിടെ പൂര്‍ണമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ സാധു ഒന്നും ബാക്കിവെചിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്.
നമുക്കാകുന്ന ഒരു താങ്ങ് ആ കുടുംബത്തിനു ചെയ്തു കൊടുക്കെണ്ടാതില്ലേ? ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം ..നന്നേ ചുരുങ്ങിയത് കുടുംബം പുലര്‍ത്താന്‍ ഒരു ഓടോ എങ്കിലും വാങ്ങാന്‍ സഹായിക്കണം. അറിയാം ഇത്തരം സംഭവങ്ങള്‍ എന്നും നമ്മള്‍ കേള്‍കുന്നു . സഹായിക്കുന്നു.. ഒരിക്കലും അതിനു ഒരു അവസാനം ഉണ്ടാവില്ല. പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
എന്നെ ബന്ധപെടാന്‍ 00965 97649639 എന്ന നമ്പരില്‍ വിളിക്കാം..
പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
മറുപടിഇല്ലാതാക്കൂഅപരന്റെ മുറിവില്‍ ഹൃദയം ചേര്‍ത്തു വെക്കുമ്പോള്‍, സംഗീത മുണ്ടാവുന്നു.
മറുപടിഇല്ലാതാക്കൂഅത് മരുന്നും, മിശിഹായുമാണ്...അടഞ്ഞു പോയ വാതിലുകള്‍ക്കകമേ
കുടുഞ്ഞിപ്പോയവരെക്കുറിച്ചോര്‍ക്കാന്‍, ആരുണ്ടിപ്പോള്‍ ! പ്രിയ സുഹൃത്തെ
നിന്റെ വിരലുകളെ ഞാന്‍ തൊടുന്നു. സ്നേഹപൂര്‍വ്വം.
വിളിക്കാം
. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്....
മറുപടിഇല്ലാതാക്കൂഎന്തിനീ പ്രവാസികള്‍ നാടു വിടുന്നു? അതെ, നമ്മുടെ സംസ്കാരം ഷര്‍ട്ടില്‍ ചെളിപറ്റാത്ത തൊഴില്‍ മാത്രമല്ലേ ചെയ്യൂ, അതിനായി നല്ലൊരു ശതമാനം നാടുവിടുന്നു.... എനീട്ടോ ഇതുപോലെ അവസ്ഥയും വരുന്നു... നാട്ടില്‍ ഏത് ജോലിക്കാണ് ആളെ കിട്ടുക? ഒരു തെങ്ങ് കയറുന്നതിനു 15 രൂപ കൂലികിട്ടും ആരും ആ പണി ചെയ്യില്ലാ.. നാടു വിട്ട് അറബിയുടെ കാറോടിച്ച് 5000 രൂപ വാങ്ങിക്കും ചിലവ് കഴിഞ്ഞ് വെറും ആയിരം വീട്ടിലേക്ക്.... പിന്നെ പ്രാരാബ്ദം പറയുന്നതിലെന്ത് കാര്യം മാ‍്ഷെ?
മുക്കുവന്‍ ,
മറുപടിഇല്ലാതാക്കൂമുപത്തിഅഞ്ഞു വര്ഷം മുന്‍പ് പ്രവാസം ആരംഭിച്ച ഒരാളെ കുറിച്ചാണ് ഇവിടെ പറഞ്ഞത്. ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന്.
നമുക്ക് കഴിയുമെങ്കില്‍ വല്ലതും സഹായിക്കാം.. എനിക്കും അല്പം എന്തെങ്കിലും സഹായിക്കാന്‍ കഴിയും ...ഞാന്‍ വിളിക്കാം..
السلام عليكم و رحمته الله و بركاته
മറുപടിഇല്ലാതാക്കൂനമ്മുക്ക് വേണ്ടി മറ്റുള്ളവര്‍ നിസ്കരിക്കുന്നതിനു മുന്‍പ് നാം സ്വയം നിസ്കരിക്കുക.നാളെ എന്താണ് സംഭവിക്കുകയെന്ന് ഒരാള്‍ക്കുമറിയില്ല, ഓര്‍ക്കുക ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മരണം...
മനുഷ്യാ നീ ഈ ഭൂമിയിലേക്ക് പിറന്നു വീണപ്പോള്‍ നിന്‍റെ ചെവിയില്‍ ബാങ്ക് കൊടുക്കപ്പെട്ടു. പക്ഷെ നീ നിസ്കരിച്ചില്ല. നീ ഈ ലോകത്തോട് വിട പറയുമ്പോള്‍ ബാങ്കില്ലാതെ നിസ്കരിക്കുകയും ചെയ്യുന്നു. ഒരു ബാങ്കിന്‍റെയും ഇഖാമത്തിന്‍റെയും ഇടയിലുള്ള സമയം മാത്രമാണ് നമ്മുടെ ജീവിതം... രണ്ടു കൈയും ചുരുട്ടിപ്പിടിച്ച് എല്ലാം ഞാന്‍ കീഴടക്കുമെന്ന ദൃഡനിശ്ചയത്തോടെ ഭൂമിയിലേക്ക് വന്ന നമ്മള്‍, തിരികെ പോകുമ്പോള്‍ രണ്ടു കൈയും മലര്‍ത്തിപ്പിടിച്ച് കാലിന്‍റെ തള്ള വിരലുകള്‍ കൂട്ടികെട്ടി നമ്മുടെ നാവു കൊണ്ട് നാം ആരെയെല്ലാം വേദനിപ്പിച്ചോ സന്തോഷിപ്പിച്ചോ ആര്‍ക്കെല്ലാം നാം ഗുണമായോ ആര്‍ക്കെല്ലാം നാം ഭാരമായോ,അവരെല്ലാവരും നമ്മുടെ മുഖത്തു നോക്കി പുഞ്ചിരിച്ച നമ്മുടെ ഈ പൂമുഖവും താടിയെല്ലുകളും വരിഞ്ഞു മുറുക്കി ഇനി ഒരിക്കലും ഒന്നനങ്ങാന്‍ കഴിയാത്തരീതിയില്‍ നമ്മളെ ബന്തസ്ഥനാക്കി കിടത്തിയിരിക്കുന്നു.
അല്ലാഹു പെട്ടന്നുള്ള മരണത്തില്‍ നിന്നും അപകട മരണങ്ങളില്‍ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍.....
ദുആ വസ്സിയ്യത്തോടെ .....
ജീവിതം തകര്‍ക്കുന്ന ഓഫറുകള്‍
മറുപടിഇല്ലാതാക്കൂവിദേശത്ത് ഉന്നത ഉദ്യോഗമുള്ള അച്ഛന്റെയും നാട്ടില്‍ അറിയപ്പെടുന്ന വിദ്യാലയത്തില്‍ ജോലിയുള്ള അമ്മയുടെയും പത്തില്‍ പഠിക്കുന്ന ഏക മകള്‍. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കിയായിരുന്ന അവള്‍ക്ക് പാട്ടു കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കി. പഠിക്കാനുണ്ടെന്ന് പറഞ്ഞ് ദീര്‍ഘനേരം മുറിയടച്ചിരിക്കുന്ന മകളെ അമ്മ ശാസിച്ചു. തനിച്ചിരിക്കാന്‍ സമ്മതിക്കാത്തതിന് പലപ്പോഴും അമ്മയെ അവള്‍ ചോദ്യംചെയ്തു. ഒരു ദിവസം വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന അമ്മയെ മകള്‍ തല്ലി. അപ്രതീക്ഷിതമായ മകളുടെ പെരുമാറ്റം അവരെ അമ്പരിപ്പിച്ചു. തൊട്ടടുത്ത ദിവസം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വിളിയെത്തി. മകള്‍ മാസങ്ങളായി മൊബൈല്‍ ഉപയോഗിച്ച് കാമുകനുമായി സംസാരിക്കുന്നുണ്ടെന്ന സത്യം ആ അമ്മ വേദനയോടെ അറിഞ്ഞു. പാട്ടുകേള്‍ക്കാന്‍ നല്‍കിയ മൊബൈലില്‍ സിം കാര്‍ഡ് നല്‍കിയ പയ്യന്‍ അവളെ വശത്താക്കുകയായിരുന്നു. മകള്‍ മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതിരുന്നതിന്റെ കാരണം അപ്പോഴാണ് പിടികിട്ടിയത്. നാളുകളായി വീട്ടില്‍നിന്ന് കാണാതായിരുന്ന പണം കാമുകന് മകള്‍ നല്‍കുന്ന സമ്മാനമായിരുന്നു. കാമുകനുമായി ഒളിച്ചോടാനിരുന്ന മകളെ തലനാരിഴക്കാണ് അമ്മക്ക് തിരിച്ചു കിട്ടിയത്. പ്രദേശത്തെ അറിയപ്പെടുന്ന മാഫിയാ സംഘത്തിലുള്ളയാളാണ് പയ്യനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു കുടുംബം തകര്‍ന്നു പോകാന്‍ ഇതു ധാരാളമായിരുന്നു.
ഞാനോര്‍ക്കുന്നു... ഈ കുഞ്ഞി മുഹമ്മദിനെ... സബ ഐ സി യുവില്‍ ബെഡ് നമ്പര്‍ എട്ടില്‍ ... അല്ലേ.. എല്ലാത്തിനും ദൃക്സാക്ഷിയാണ് ... . സബാ ഐ സി യുവിലെ ഒരു നേഴ്സ് ആണ് ഞാന്‍..
മറുപടിഇല്ലാതാക്കൂനല്ല ലേഖനം! ബ്ലോഗ് കളറായിട്ടുണ്ട്ട്ടോ!
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടായി!
കാണാം!
ഈ ബ്ലോഗില്‍ ആദ്യമാണ്, ബൂലോകത്തിലും കന്നിക്കാരനാണ്!
ഇതു വഴിയേ വായോ :: http://chemmaran.blogspot.com/