2009, ഡിസംബർ 27, ഞായറാഴ്‌ച

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?

മുസ്ലിം സ്ത്രീയും പര്‍ദയും ഇന്ന് വളരെയേറെ ചര്‍ച്ച ചെയ്യപെടുന്നുണ്ട്. വാര്‍ത്ത മാധ്യമങ്ങളും ബ്ലോഗുകളും സാംസ്‌കാരിക നായകര്‍ എന്നറിയപെടുന്ന എം എന്‍ കാരശേരിയെ പോലുള്ളവരും അവരുടെ നല്ല സമയവും ചിലവഴികുന്നത് ഇതിനു വേണ്ടിയാണെന്ന് തോന്നിപോകുകയാണ്. പര്‍ദ്ദ തീര്‍ച്ചയായും മലയാളി മുസ്ലിം സ്ത്രീകളില്‍ സ്വീകാര്യത നേടിയിടുണ്ട്. അതിനു പ്രധാനമായ കാരണം അത് ധരിക്കാനുള്ള സൗകര്യം തന്നെയാണ് . ആറു മീറ്റെര്‍ നീളമുള്ള സാരി പോലും സ്ത്രീയുടെ നഗ്നത പൂര്‍ണമായി മറക്കാന്‍ സൗകര്യം ചെയ്യുനില്ല. മാത്രമല്ല സുരക്ഷിതത്വവും അത് നല്‍കുന്നില്ല. പക്ഷെ പര്‍ദ്ദ അങ്ങിനെയല്ല അതവള്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നു. ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ മുന്കയ്യും മുഖവും ഒഴിച്ചുള്ള എല്ലാ ഭാഗവും നഗ്നതയാണ്. അത് മറക്കല്‍ അവള്‍ക്കു നിര്‍ബന്ധമാണ്‌.അതിനു പര്‍ദ്ദ വളരെ സഹായകമാണ്... അതവള്‍ പാലിച്ചു ജീവികുന്നുന്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശനം? അവളെ അത് ധരിക്കാന്‍ അനുവദിക്കുക.. മറ്റുവസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകളെക്കാള്‍ അവള്‍ സുരക്ഷ്ടത്വം അനുഭവിക്കുന്നു എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ സാക്ഷ്യപെടുത്തുന്നു. അവളുടെ വിശ്വാസകാര്യങ്ങള്‍ പൂര്തികരിക്കുന്നതില്‍ നിന്നും അവളെ തടയാന്‍ ആരാണ് അധികാരം തന്നത്?
പിന്നെ വേറെ ഒരു മഹാ അപരാധമായി കണ്ടെതിയിരികുന്നത് മുസ്ലിം സ്ത്രീകള്‍ കിടയില്‍ പര്‍ദയുടെ വ്യാപനമാണ്. അതിനും അവള്‍ക്കു കാരണങ്ങള്‍ ഉണ്ട്..ഇന്ന് മുസ്ലിം സ്ത്രീ വിദ്യാഭ്യാസ പരമായി വളരെ മുനോക്കം നില്കുനുണ്ട്. പണ്ട് തയിരുനില്ല സ്ഥിതി..യാഥാസ്ഥിക വിഭാഗം അവള്‍ വിദ്യ നേടുന്നതില്‍ നിന്നും അവളെ തടഞ്ഞിരുന്നു. ഇന്ന് അത് മാറി. എന്താണ് ഇസ്ലാം വിഭാവന ചെയ്യുന്ന സ്ത്രീ എന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നമ്രൂത് രാജാവിന്‍റെ ഭാര്യ അസ്യയെ , യേശുവിന്റെ മാതാവ് മറിയം , യെഷ്മയെലിന്റെ മാതാവ് ഹാജര്‍ , സോളമന്റെ കാലത്ത് ജീവിച്ച രാക്ഞ്ഞി ബില്കീസ് , പ്രവാചകന്‍റെ പത്നി ആയിഷ , ഖദീജ , സൈനബുല്‍ ഗസ്സാലി , താലിബാന്‍ പിടിയില്‍ നിന്നും രക്ഷപെട്ടു മുസ്ലിമ്മായി തീര്‍ന്ന യുവോന്‍ റിഡ്ലി തുടങ്ങിയ ധീര വനിതകളുടെ ജീവിതം അവര്‍ മനസ്സിലാക്കി അതില്‍ നിന്നും അവര്‍ ഊര്‍ജം സംഭരിക്കുന്നു. അഞ്ചു നേരം ഉള്ള നമസ്കാരം എല്ലാ മുസ്ലിമിന്നും നിര്‍ബന്ധ ബാധ്യതയാണ്. അത് നിര്‍വഹിക്കാന്‍ മാന്യമായ വസ്ത്രം അവള്‍ക്കു അനിവാര്യമാണ്. പഠിക്കുന്ന വിധ്യര്തിനികളും ജോലി ചെയ്യുന്ന സ്ത്രീകളും അവാരുടെ സമയ ബന്ധിതമായ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ പര്‍ദ്ദ അവരെ വളരെ സഹായിക്കുന്നു. പര്‍ദയുടെ വ്യാപനത്തിന് ഇതും ഒരു ഹേതു ആയിടുണ്ടായിരിക്കാം. പിന്നെ മറ്റെല്ലാം പോലെ പര്‍ദ്ദ കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളും അവളെ സ്വധീനിചിടുണ്ടാവും..
പര്‍ദയെ അറബികളുമായി ബന്ധിപിച്ചു സംസാരികുന്നവരോട് ഒരു കാര്യം ..പര്‍ദ്ദ എന്ന ഒരു പദം അറബി ഭാഷയില്‍ ഇല്ല എന്ന് സൂചിപിക്കാന്‍ ഈ അവസരം ഉപയോഗ പെടുതുകയ്യാണ്.അറബിയില്‍ ഇതിനു ഹിജാബ് എന്നാണ് പറയുക. പര്‍ദ്ദ എന്ന പദം ഉര്‍ദു , ഹിന്ദി എന്നീ ഭാഷകളിലാണ് ഉപയോഗികുന്നത്.. അപ്പോള്‍ അതിനെ അറബിയോട് കൂട്ടികെട്ടെണ്ടാതില്ല. ഒരു കാര്യം കൂടെ ഈ കറുത്ത അല്ലെങ്ങില്‍ വ്യതസ്ത കലരുകളില്‍ ഇറങ്ങുന്നു ഈ വസ്ത്രം ധരിച്ചാലേ മുസ്ലിം സ്ത്രീ പൂര്നമാകൂ എന്ന ധാരണ ആരുക്കും ഇല്ല...തന്‍റെ ശരീരം മേല്‍ പറഞ്ഞ രൂപത്തില്‍ മറയുന്ന ഈതു വസ്ത്രവും ധരിക്കാനുള്ള അവകാശം അവള്‍ക്കു അനുവദിച്ചു കൊടുതിട്‌ണ്ട്. മിനി സ്കേര്‍ട്ടും , മാറ് തുറന്നിടലും ക്യാറ്റ് വക്കുമാണ് സ്ത്രീയുടെ പുരോഗതിയുടെ ഐഡന്റിറ്റി എങ്കില്‍ ആ ഐഡന്റിറ്റി മുസ്ലിം സ്ത്രീക്ക് ആവശ്യമില്ല.

എം എന്‍ കാശേരിയുടെ പര്‍ദ്ദ വിരോധത്തിനുള്ള മറുപടിയായി മാത്ര്ഭൂമി ആഴ്ച പതിപ്പില്‍ കെ പി സലവ (ജി ഐ ഓ മുന്‍ സംസ്ഥാന പരിസിടന്ദ്) എഴുതിയ കുറിപ്പ് പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിന്?
. വായിക്കാം..

20 അഭിപ്രായങ്ങൾ:

  1. സ്ത്രീ ശാക്തീകരണം => സൂഫിയ => പര്‍ദ.
    നല്ല series :-)

    ഇന്ന് മുസ്ലിം സ്ത്രീ വിദ്യാഭ്യാസ പരമായി വളരെ മുനോക്കം നില്കുനുണ്ട് !??? സംശയമാണ് =>Educational Development Index in India

    "മറ്റെല്ലാ മതങ്ങളും കാലത്തിനു യോജിച്ച തരത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ടു കഴിഞ്ഞു."
    "പ്രാചീന കാലത്തെ കാട്ടറബികളുടെ ആചാരങ്ങളും വിശ്വാസങ്ങളുമാണ്‌ ഇസ്ലാമിന്റെ അപചയത്തിന്റെ കാരണങ്ങളെന്നു തിരിച്ചറിയുക." കൂടുതല്‍ ഇവിടെ

    മറുപടിഇല്ലാതാക്കൂ
  2. പാരമ്പര്യ വസ്ത്രങ്ങളില്‍, നിഖാബും ധരിച്ച്‌ പുറത്ത്‌ പോകുന്ന തങ്ങളെ പരസ്യമായി അപമാനിക്കാന്‍ യുവതലമുറക്ക്‌ യാതൊരു വിധ തടസ്സങ്ങളും ഇല്ല എന്ന് സ്ത്രീകള്‍ തുറന്നു പറയുന്നു.
    1) ഈജിപ്തിലെ സ്ത്രീകളില്‍ 83%...

    2) Gulf News:
    Surge in harassment of Arab women drives them out of public places


    3) http://living-in-egypt-manisha.blogspot.com/2008/10/molestation.html

    മറുപടിഇല്ലാതാക്കൂ
  3. അതന്നെ പര്‍ദ്ദയിട്ടാല്‍ "എന്തിനു പേടിക്കണം "

    മറുപടിഇല്ലാതാക്കൂ
  4. ആളുകള്‍ പര്‍ദ്ദയില്‍ ഇത്ര മാത്രം അസഹിഷ്ണുക്കളായി തുള്ളുന്നതിന്റെ ഗുട്ടന്‍സ് എന്താവും!!!? :)

    പര്‍ദ്ദ ധരിക്കാന്‍ വേണ്ടി സ്വതന്ത്ര്യത്തിന്റെ അപോസ്തലന്മാരായ യൂറോപ്യന്‍ ഗവണമെന്റിനോട് സമരം ചെയ്യുന്ന സ്ത്രീകളെ ഇവര്‍ കാണുന്നില്ലേ..?

    പര്‍ദ്ദ ധരിക്കുന്ന ഏതെങ്കിലും സ്ത്രീകളോട് ഈ വര്‍ഗീയ ബ്രാന്തന്മാര്‍ എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ?

    എന്ത് തരം അടിമത്തെ കുറിച്ചാണിവരൊക്കെ പറയുന്നത്?

    മുസ്ലീം സ്ത്രീകളുടെ സ്വതന്ത്രത്തെ കുറിച്ച് ഇവര്‍ ഇത്രമാത്രം വേവലാതി പെടുന്നതെന്തിന് ?

    മറുപടിഇല്ലാതാക്കൂ
  5. പര്‍ദ്ദ എന്നത് ഒരു ആഘോഷമാണ്, ഇന്ന് സഹോദരാ..താങ്കള്‍ പറഞ്ഞത് ശരിയാണ്, മറച്ച് വക്കേണ്ടത് മറക്കുന്ന വസ്ത്രം തന്നെ അത്, എല്ലാ അര്‍ത്ഥത്തിലും എന്നു മാത്രം. തന്റെ വൈരൂപ്യത്തെ മറച്ച് വച്ച് തന്നെ പെണ്ണുകാണാന്‍ വരുന്നവരെ പറ്റിക്കുന്ന സ്ത്രീയെ എന്തു വിളിക്കും? കാരണം തന്റെ വൈരൂപ്യം കാണാന്‍ വരുന്ന ചെറുക്കനോ അവന്റെ ആളുകളോ കണ്ടാല്‍ അവര്‍പോയ വഴിയില്‍ പുല്ലു പോലും മുളക്കില്ല എന്ന് അവള്‍ക്ക് നന്നായി അറിയാം!

    മറുപടിഇല്ലാതാക്കൂ
  6. എല്ലാ വേഷങ്ങളും ചിഹ്നങ്ങളാകുന്നതോടെ ലോകസമാധാനം ഉണ്ടാകുമെങ്കില്‍,ഞാന്‍ സമാധാനം ഇഷ്ടപ്പെടുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ഈ ലേഖനത്തിലെ ഏറ്റവും വലിയ തട്ടിപ്പ്, ഈ ലേഖനം കാരശ്ശേരി മാഷ് മതൃഭൂമിയിലെഴുതിയ “മുസ്ലിം സ്ത്രീ പദവിയുടെ പുറമ്പ്മ്പോക്കുകൾ എന്ന ലേഖനത്തിന് സെൽ‌വ എഴുതിയ മറുപടിയാണ്, ഈലേഖനം ഇവിടെ സ്കാൻ ചെയ്ത് പോസ്റ്റിയപ്പോൾ കാരശ്ശേരിയുടെ ലേഖനവും കൂടി ഇതിലിടാനുള്ള പ്രാഥമിക മര്യാദ കാണിക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും അത് ബ്ലോഗിലുള്ള സ്ഥിതിക്ക്. ഇതാണ് ലിങ്ക്

    http://karasseri.blogspot.com/2009/10/blog-post.html

    ഈ ലേഖനത്തിൽ പ്രധാനമായും അദ്ദേഹം മുന്നോട്ട് വെക്കുന്നത് മുസ്ലിം സ്ത്രീകൾ രാഷ്ട്രീയമായും സംഘടനാപരമായും സാമൂഹ്യപരമായും റിവേഴ്സ് ഗിയറിലാണ് എന്നാണ് .അതിന് കൃത്യമായ തെളിവുകളും അദ്ദേഹം മുന്നോട്ടുവെക്കുന്നു. മുസ്ലിം ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ ബഹുഭാര്യാത്വത്തിനെതിരിൽ ഒരു മുസ്ലിം സ്ത്രീ ബില്ല് പാസാക്കിയെടുക്കുന്നതു തുടങ്ങി, അത് ഇന്നത്തെ സാഹചര്യത്തിൽ സാധ്യമാണോ എന്നതുൾപ്പടെ ഈ ലേഖനത്തിലുണ്ട്. ഇത്തരത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങളെ സധൈര്യം ഉയർത്തിപ്പിടിച്ച ഒരു സ്ത്രീ സാന്നിധ്യത്തിന് എന്തു സംഭവിച്ചു എന്നൊരു context ലാണ് പർദ്ദ വലിയ പോരാട്ടത്തിന്റെ സിമ്പലായൊക്കെ പറയുന്ന സെൽ‌വെയെപ്പോലുള്ളവരുടെ വാദത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇതൊന്നും കാണാതെ തങ്ങളുടെ മതത്തിലെ പുരുഷ പൌരോഹിത്യത്തിന്റെ അടിമകളും അവർക്കുവേണ്ടി സ്ത്രീകളുടെ മൌലികാശങ്ങൾക്കെതിരെ നിലകൊള്ളുകയും ചെയ്യുന്നത് കേവലം ജമാ‍ാത്തെ ഇസ്ലാമിയുടേ വനിതാ സംഘടനയുടെ പ്രസിഡണ്ടാക്കിയെതിന്റെ നന്ദി പ്രകടനത്താൽ തന്നെയായിരിക്കണം.

    മറ്റെല്ലാ മതങ്ങളും കാലത്തിനു യോജിച്ച തരത്തില്‍ ഉടച്ചു വാര്‍ക്കപ്പെട്ടു കഴിഞ്ഞു."
    "പ്രാചീന കാലത്തെ കാട്ടറബികളുടെ ആചാരങ്ങളും വിശ്വാസങ്ങളുമാണ്‌ ഇസ്ലാമിന്റെ അപചയത്തിന്റെ കാരണങ്ങളെന്നു തിരിച്ചറിയുക. എന്ന് development index
    ഇതും വലിയ തമാശ. തങ്ങൾ മാത്രം ശരി എന്ന് വിശ്വസിക്കുകയും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ തങ്ങളുടെ മാത്രം വറുതിയിൽ വരണം എന്നും ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ കൃസ്ത്യൻ കുട്ടികൾ കൃസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലേ ശരിയാവുകയുള്ളോ എന്ന് നിഷ്കർച്ച പുരോഹിതന്മാരുൾക്കോള്ളുന്ന കൃസ്ത്യൻ മതവും, ശബരിമലയിൽ ശാന്തി ചെയ്യാൻ ബ്രാഹ്മണന് മാത്രമെ അവകാശമുള്ളൂ എന്നു വിശ്വസിക്കുകയും. മീരാജാസ്മിൻ കയറിയതിന്റെ പേരിൽ അമ്പലം ശുദ്ധികലശം നടത്തുകയും ചെയ്ത ഹിന്ദു മതവും കാലത്തിനൊത്തു പരിഷ്കരിക്കപ്പെട്ടു എന്നു പറഞ്ഞാൽ ചിരിക്കാതെ വയ്യ.

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാത ,
    കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസ പരമായി വളരെ മുന്നോട്ടു വന്നിടുണ്ട്.അത് മനസ്സിലാക്കാന്‍ ഒരു സര്‍വേയുടെയും ആവശ്യമില്ല..മലബാര്‍ മേഖലയിലെ സ്കൂള്‍ , കോളേജ് കളുടെ മുന്നില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി. തല മറച്ച സ്കാര്‍ഫ് ധരിച്ച കുട്ടികളുടെ ഒഴുക്ക് അവിടെ കാണാന്‍ കഴിയും..
    കാലത്തിനനുസരിച്ച് ഉടച്ചു വര്കേണ്ട ഗതികേട് ഇസ്ലാമിനില്ല.. അത് എല്ലാകാലത്തേക്കും യോജിക്കുന്ന രൂപത്തിലാണ് അത് അവതരിപ്പിക്കപെട്ടിടുള്ളത്. അതുകൊണ്ട് തന്നെയാണ് വിശുദ്ധ ഖുറാന്‍ ഇന്നും ഒരു മാറ്റ തിര്തല്‍ കൂടാതെ നില കൊള്ളുനത്. അത് അവസാനം വരെ നിലനില്കുകയും ചെയ്യും..
    ചിന്തകന്‍,
    ഇവരെല്ലാം കഥയറിയാത്ത ആട്ടം കാണുന്നവരാണ്. പര്‍ദ്ദയെ കുറിച്ച് അത് ധരികുന്നവരൂട് അനേഷിച്ചാല്‍ മാത്രം മതി ഉത്തരം ലഭിക്കാന്‍..അത് ചെയ്യാതെ വെറുതെ എതിര്കുകയാണ്.
    സെകുലര്‍ പൊളിറ്റിക്സ് ,
    ഇവിടെ ഒരു തടിപ്പ് നടത്തേണ്ട ആവശ്യം എനിക്കില്ല. കാരശ്ശേരി മാഷിന്റെ ലിങ്ക് എനിക്ക് ലഭിച്ചില്ല. അത് സ്കാന്‍ ചെയ്തിടാന്‍ പഴയ കോപ്പിയും ലഭിച്ചില്ല. എന്തായ്യാലും നിങ്ങള്‍ ലിങ്ക് തന്നത് കാരണം വായനക്കാര്‍ക്ക്‌ രണ്ടും വാഴിക്കാനുള്ള അവസരം ലഭിച്ചു. അത് വായിച്ചാല്‍ തന്നെ സലവ എന്തുകൊണ്ട് ഇങ്ങിനെ എഴുതി എന്ന് ബോധ്യമാകും.. കാരശ്ശേരി മാഷ് മുസ്ലിം സ്ത്രീ റിവേര്‍സ് ഗിയറില്‍ ആണ് എന്ന് പറയുന്നത് ഇന്ന് മുസ്ലിം സ്ത്രീ മുന്നോട്ടു ഡ്രൈവ് ചെയ്യുനത് കണ്ടു പേടിച്ചു വിറളി പൂണ്ടത് കൊണ്ടാണ്.
    സല്‍വ ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗം പ്രസിടന്റ്റ് അല്ല. മുന്‍ ജി ഐ ഓ പ്രസിടന്റ്റ് ആയിരുന്നു. ജമാഅത്തെ ഇസ്ലാമി സെക്രടറി സുഹറ യാണ് വനിതാ വിഭാഗം അധ്യക്ഷ.
    ചിത്രകാരന്‍,
    പര്‍ദ്ദ അടിമത്വത്തിന്റെ വസ്ത്രം ആണെങ്കില്‍ സംസ്കാരത്തിന്റെ വസ്ത്രം ഏതാണെന്ന് പറയാമോ? തന്‍റെ മൂടും മുലയും വെളിയില്‍ കാണിച്ചുള്ള വസ്ത്രമാണോ അതോ ശരീരത്തിന്റെ ഓരോ വടിവും വെളിവാകുന്ന ഒട്ടിപിടിച്ചു കിടക്കുന്ന വസ്ത്രമോ ? ഇതാണോ സംസ്കാരം..
    പര്‍ദ്ദ ഒരു വസ്ത്രം മാത്രമാണ് .മാന്ന്യമായ ഏതു വസ്ത്രം ധരിച്ചാലും സ്ത്രീക്കത്തു "പര്‍ദ്ദ'യാണ്. ..ഇസ്ലാം സ്ത്രീയെ ഒരു പ്രദര്‍ശന വസ്തുവായി കാണാന്‍ അനുവധികുന്നില്ല. ഉന്നത സ്ഥാനമാണ് അവള്‍ക്കു ഇസ്ലാം നല്‍കുന്നത്. പുരുഷന് തുല്യമായ സ്ഥാനമാണ് അവള്‍ക്കു ഇസ്ലാം നല്‍കുന്നത്. ചരിത്രത്തില്‍ അതിനു തെളിവുകള്‍ ധാരാളം. താങ്കള്‍ മുസ്ലിം ആണോ അല്ലയോ എന്ന് എനിക്കറിയില്ല. പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് ഉന്നത സ്ഥാനമാണ് അവള്‍ക്കു നല്കപെട്ടത്‌. പിന്നീട് എല്ലാ മതങ്ങളിലും സംഭവിച്ചത് പോലെ പുരോഹിതന്മാര്‍ ഇസ്ലാമിന്‍റെ വാഹകരായി അവരോതിക്കപെട്ടു. ഇസ്ലാം ഖലീഫ ഭരണത്തില്‍ നിന്നും രാജാ വാഴ്ചയിലേക്ക് കൂപ്പു കുത്തി. രാജാക്കന് മാര്‍ക്ക് പ്രജകളെ ചൊല്പടിക്കു നിലനിര്‍ത്താന്‍ മതത്തിന്റെ ഒരു താങ്ങ് വേണമായിരുന്നു. അതിനു അവര്‍ പുരോഹിത ലോഭിയെ വളര്‍ത്തിയെടുത്തു. ഇവര്‍ രാജാക്കന്മാര്‍ക്ക് അനുകൂല മയി "ഫതവ" പുറപ്പെടുവിക്കാന്‍ തുടങ്ങി. ഇവര്‍ ആദ്യം വെട്ടിയരുത്തത് സ്ത്രീയുടെ അവകാശങ്ങള്‍ ആയിരുന്നു. ഇന്നും അത് തുടരുന്നു. അതിനെതിരെ ഇന്ന് സ്ത്രീകള്‍ തന്നെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ തയ്യാറായി മുന്നോട്ടു വരുന്നു. മാന്യമായ അവള്‍ക്കനുവതിച്ച വസ്ത്രങ്ങള്‍ ധരിച്ചു. അവരിലൂടെവേണം നിങ്ങള്‍ മുസ്ലിം സ്ത്രീയെ കുറിച്ച് മനസ്സിലാക്കാന്‍. മറ്റുള്ളവര്‍ പറഞ്ഞു നടക്കുന്ന പ്രോപ്പഗണ്ടാക്കനുസരിച്ചല്ല..
    ഒരു അറ്റാച്ച്മെന്റ് ചെര്തിടുണ്ട്. വായിക്കുക..
    നന്മകള്‍ നേരുന്നു...

    കുളകട , ഭൂതത്താന്‍ എല്ലാവര്ക്കും നന്ദി..

    മറുപടിഇല്ലാതാക്കൂ
  9. @secular politics, "കാലത്തിനൊത്തു പരിഷ്കരിക്കപ്പെട്ടു എന്നു പറഞ്ഞാൽ ചിരിക്കാതെ വയ്യ", ശരി തന്നെ, ഇനിയും മാറ്റങ്ങള്‍ വരേണ്ടതുണ്ട്.

    @Thiroorkaran, thank you for keeping the anony option.

    പുരുഷന് തുല്യമായ സ്ഥാനമാണ് അവള്‍ക്കു ഇസ്ലാം നല്‍കുന്നത് !?
    കേരളത്തില്‍ ഞാന്‍ കണ്ട പെണ്‍പള്ളികള്‍. ചില പള്ളികളില്‍ ഈ ഇടങ്ങള്‍ പ്രത്യേകം മുറി തന്നെയാണ്...

    മൂന്നാലു മാസങ്ങള്‍ക്കു മുന്‍പ് മുസ്ലീം വ്യക്തി നിയമബോറ്ഡ് കോഴിക്കോട് യോഗം കൂടിയതിന്റെ പത്രവാര്‍ത്ത വായിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത സമുദായികനേതാക്കളുടെ നീണ്ട ലിസ്റ്റില്‍ സ്ത്രീ സാന്നിധ്യമായി പേരിനൊരു ഖമറുന്നിസാ അന്‍‌വര്‍ പോലുമില്ലായിരുന്നു...

    മറുപടിഇല്ലാതാക്കൂ
  10. പള്ളിക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യം ചെയ്തു കൊടുക്കുകയാണ് ഇസ് ലാം ചെയ്തത് അനോണി.

    പുരുഷന്‍മാര്‍ക്ക് പള്ളിയില്‍ നമസ്കരിക്കല്‍ നിര്‍ബന്ധമാക്കപെട്ടപ്പോള്‍ സ്ത്രീകള്‍ക്ക് അത് നിര്‍ബന്ധമില്ല. ആണും പെണ്ണും ഒരേ ഹാളില്‍ നമസ്കരിക്കുന്നതില്‍ സ്ത്രീകള്‍ക്ക് സൌകര്യമല്ല. മറിച്ച് അസൌകര്യമാണ്. മിക്കവാറും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ട്.

    തീരൂര്‍ക്കാരന്‍ തുല്യ അവകാശം എന്ന് പറഞ്ഞത്, ഇസ് ലാം അനുവദിച്ച് നല്‍കിയതിനെ കുറിച്ചാണ്. എല്ലായിടത്തും അത് നടപ്പാക്കപെടുന്നുണ്ടോ എന്നത് വേറെ കാര്യമാണ്.

    മറുപടിഇല്ലാതാക്കൂ
  11. വസ്ത്രമെന്തായാലും സ്ത്രീകള്‍ നന്നായാല്‍ പ്രശ്നമില്ലല്ലൊ? ഒന്നു നിര്‍ത്തിക്കൂടെ ഇഷ്ടന്മാരേ ഈ പര്‍ദ്ദ ചര്‍ച്ച!!!
    പര്‍ദ്ദ ധരിച്ചില്ലെങ്കില്‍ മുസ്ലിം സ്ത്രീകള്‍ ഒന്നടങ്കം വഴിപിഴച്ചു പോകുമെന്നാണല്ലൊ ലേഖകന്‍ പറഞ്ഞുവരുന്നത്. പര്‍ദ്ദ ധരിക്കാത്ത എത്രയൊ സ്ത്രീകള്‍ സമൂഹത്തില്‍ നല്ല രീതിയില്‍ ജീവിച്ചു വരുന്നു. പര്‍ദ്ദക്കുള്ളിലെ ശരീരത്തിലുള്ള മനസ്സാണ്, ആദ്യം നന്നാക്കേണ്ടത്. കൂടാതെ ആണുങ്ങളുടെ (പ്രത്യേകിച്ച് വിവരമുള്ളവരുടെ) മനോഭാവവും മാറണം.

    മറുപടിഇല്ലാതാക്കൂ
  12. സ്വന്തം അമ്മയും പെങ്ങന്മാരും, തങ്ങളുടെ വയറും-മാറും-പുറവും പിന്നെ ശരീരത്തിന്റെ മറ്റു അഴകളവുകളും അന്യപുരുഷന്മാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ലജ്ജ തോന്നുന്നവര്‍ക്കു ഒരു സ്ത്രീ ഇവയൊന്നും വെളിവാക്കാത്ത പര്‍ദ്ദ ധരിച്ചാല്‍ അസഹിഷ്ണുത തോന്നേണ്ട കാര്യമില്ല. അങ്ങനെയല്ലാത്തവരോട് പറഞ്ഞിട്ടു കാര്യവുമില്ല.

    ഈ വസ്ത്രം ഇഷ്ടമല്ലാത്തവര്‍ക്കു അതു ഉപേക്ഷിക്കാം. മതത്തെ ഇഷ്ടമല്ലാത്തവര്‍ക്കു മതവും ഉപേക്ഷിക്കാം. മതത്തിലുള്ളവര്‍ ഇതൊഴിവാക്കണമെന്നു ആവശ്യപ്പെട്ടാല്‍ അതു മനസ്സിലാക്കാം. നിങ്ങള്‍ തുണിമാറ്റൂ, ഞങ്ങളൊന്നു കാണട്ടെ എന്നു പറയുന്നവരുടെ രോഗം മറ്റു പലതുമാണ്.

    ഇതു ഇസ്ലാമിക സ്ത്രീയുടെ യൂണീഫോമാണ്. ഇതു സ്വീകരിക്കുന്നവര്‍ അതു നിഷ്കര്‍ഷിച്ച ദൈവത്തെ സ്വീകരിക്കുന്നു. കന്യാസ്ത്രീകള്‍ ദൈവമാര്‍ഗ്ഗത്തിലാണെന്നു പറയാറില്ലെ? അതുപോലെ. എല്ലാം മറച്ചു കാത്തു സൂക്ഷിച്ചു നടന്നവര്‍ ദൈവമാര്‍ഗത്തിലെ പ്രവര്‍ത്തികളിലൊന്നു ചെയ്തു എന്നു സാരം. കാണിക്കുന്ന പ്രവര്‍ത്തി മോശമായിട്ടു പര്‍ദ്ദയിട്ടിട്ടു കാര്യമൊന്നുമില്ല. അവര്‍ക്കു “അഭയ“വുമില്ല.

    മറുപടിഇല്ലാതാക്കൂ
  13. ചിന്തകന്‍ പറഞ്ഞതാണ്‌ ശരി . തുല്യാവകാശം ഇസ്ലാം നല്കുരന്നു..പക്ഷെ, അത് പൌരോഹിത്യം വകവെച്ചു നല്കുനുണ്ടോ എന്നാണ് പ്രശ്നം..അത് നേടിയെടുക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു എന്നത് നല്ല ലക്ഷണമാണ്..
    അജ്ഞാത ,
    എന്റെ വരികളില്‍ എവിടെയും പര്ദ്ദ് ധരിച്ചില്ലെങ്കില്‍ മുസ്ലിം സ്ത്രീ വഴിപിഴച്ചു പോകും എന്ന് പറഞ്ഞിട്ടില്ല. പര്ദ്ദക അവള്ക്കു മാന്യത നല്കുൌന്നു..മറ്റു മാന്യമായ വസ്ത്രങ്ങള്‍ പോലെ തന്നെ..അത്രെയേ ഉള്ളു...പര്ദ‍യെ പര്ദ്ദകയായി കാണുക..ചുരിദാറിനെ പോലെ...അല്ലാതെ പേടിക്കയല്ല വേണ്ടത് എന്ന് സാരം..

    മറുപടിഇല്ലാതാക്കൂ
  14. തിരൂർക്കാരൻ ലിങ്കിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് മുഖവിലക്കെടുത്തുകൊണ്ട് തന്നെ ഞാൻ ക്ഷമ ചോദിക്കുന്നു. രണ്ടാമത്, രണ്ടും വായിച്ചുകഴിഞ്ഞാൽ സെൽ‌വ എന്തുകൊണ്ട് പറഞ്ഞു എന്ന് ആളുകൾക്ക് മനസ്സിലാവും. ഞാനും യോജിക്കുന്നു ചില തിരുത്തലുകളോടെ. “എല്ലാപ്രത്യയശാസ്ത്ര മുൻ‌വിധികളെയും മാറ്റി സ്വതന്ത്രമായി ഒരു വിഷയത്തെ വായിക്കാനും പഠിക്കാനും മനസ്സുള്ള വായനക്കാരന്“. കാരശ്ശേരി മുസ്ലിം സ്ത്രീ റിവേഴ്സ് ഗിയറിലാണെന്ന് പറഞ്ഞതിന്റെ കാരണങ്ങളെ, അദ്ദേഹം ലേഖനത്തിൽ പറഞ്ഞ കാരണങ്ങൾക്ക് അക്കമിട്ട് മറുപടി പറയാനുള്ള ആർജ്ജവമാണ് താങ്കളും സെൽ‌വയുമൊക്കെ കാണിക്കേണ്ടിയിരുന്നത്. അല്ലാതെ ഫ്രാൻസിലും തുർക്കിയിലും പർദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുസ്ലിം സ്ത്രീകളുടെ പോരാട്ടത്തെ മുൻ നിർത്തി പർദ്ദയെ സ്ത്രീ വിമോചനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും സിമ്പലാക്കിക്കൊണ്ട് പർദ്ദയുടെ കേരളീയ പശ്ചാത്തലത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും അതൊരു ബഹുസ്വര സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടത്തെക്കുറിച്ചും കാരശ്ശേരി പങ്കുവെച്ച ആകുലതകളെ തമസ്കരിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്.

    കാര്യങ്ങൾ ഞങ്ങളുടെ ബോധ്യത്തിൽ നിന്ന് വിശദീകരിക്കാൻ ശ്രമിക്കാം(ഞങ്ങൾ എന്ന് പറഞ്ഞത് റിവേഴ്സ് ഗിയാർ എന്നത് ഒരു വ്യക്തിഗത ബ്ലോഗല്ല, മതേതര രാഷ്ട്രീയം എന്ന ആശയത്തിൽ വിശ്വസിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ബ്ലോഗാണ്). തുർക്കിയിലോ ഫ്രാൻസിലോ ക്കേരളത്തിലോ മറ്റേതൊരു രാജ്യത്തുതന്നെയോ, പർദ്ദയെന്നല്ല മറ്റേതു ഡ്രസ്സും, ഒരു വ്യക്തി അവരുടെ വ്യക്തിപരമായ തത്പര്യത്തിന്റെ പേരിലോ മതവിശ്വാത്തിന്റെ ഭാഗമായോ ധരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏത്‌ നിയമത്തിനും എതിരായുള്ള പോരാട്ടത്തിലായാലും മനുഷ്യാവകാശത്തിന്റെ ഭാഗത്ത് തന്നെയാണ് ഞങ്ങളും നിലകൊള്ളുന്നത്. പക്ഷേ ആഗോള മുസ്ലിംസ്ത്രീയുടെ യൂനിഫോമാണ് പർദ്ദ, സ്ത്രീക്ക് ഏറ്റവും മാന്യമായ വസ്ത്രം എന്ന നിലക്ക് വസ്ത്രത്തെ ലഘൂകരിക്കുക എന്ന ആശയത്തിനു പിന്നിലും കൃത്യമായ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത്,എല്ലാ ദേശീയതകളെയും, അതുൾക്കൊള്ളുന്ന സാസ്കാരിക പശ്ചാത്തലെങ്ങളെയും അതിന്റെ മെറിറ്റും കുറ്റവും അന്വേഷിക്കാതെ, അതിനെല്ലാം ഉപരിയായി ആഗോള മുസ്ലി എന്ന എഐഡന്റിറ്റിയിലേക്ക് മുസ്ലിങ്ങളെ മാറ്റുക എന്നതാണ്. ഇത് ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ മുസ്ലിം ജനസാമാന്യത്തെ ഒറ്റപ്പെടുത്താൻ മാത്രമെ ഉപകരിക്കുകയുള്ളൂ. അതുകൊണ്ടാണ് താങ്കൾ സൂചിപ്പിച്ച പോലെ ഇസ്ലാമിക വസ്ത്രധാരണത്തിന്റെ നിങ്ങൾ പറയുന്ന മൂല്യങ്ങൾ കൃത്യമായി കാത്തു സൂക്ഷിച്ചു തന്നെ കേരളീയ പാരമ്പര്യങ്ങളോടൊട്ടി നിന്നു കൊണ്ട് മുസ്ലിം സ്ത്രീകൾ ധരിച്ചു വന്നിരുന്ന തട്ടം എന്ന ശിരോവസ്ത്രത്തേക്കാൾ ഇസ്ലാമികം പർദ്ദയുടെ ശിരോവസ്ത്രമാണ് എന്ന് എത്തിപ്പെടുന്നവരുടെ ബോധ്യം, പർദ്ദയെ പ്രമോട്ട് ചെയ്യുന്ന എല്ലാ രാഷ്ട്രീയവും കാണുന്നത് ഇത് തന്നെയാണ്. ഇത്തരത്തിൽ ബഹുസ്വരതയിൽ വിശ്വസിച്ചിരുന്ന അതിന്റെ ഭാഗമായി നിലകൊണ്ടിരുന്ന ഒരു സമൂഹത്തെ അടർത്തിയെടുത്ത് ആഗോള മുസ്ലിം എന്ന ഒരു എഐഡന്റിറ്റിയിലേക്ക് പറിച്ച് നടുമ്പോൾ, തങ്ങൾ ജീവിച്ചിരുന്ന പരിസരങ്ങളെയും പരിസര വാസികളെയും അത് തീർച്ചയായും വേദനിപ്പിക്കും. ഈ ഒരു കാര്യമാണ് താങ്കളൊക്കെ തിരിച്ചറിയേണ്ടത്.

    പിന്നെ താങ്കളൊക്കെ പലപ്പൊഴായി പർദ്ദയെ ന്യായീകരിക്കാൻ വേണ്ടി വെല്ലുവിളിക്കുന്ന ഒരു ചോദ്യം, മൂടും മുലയും പ്രദർശ്ശിപ്പിക്കുന്ന ഡ്രസ്സാണോ പുരൊഗതിയുടെ പ്രതീകം എന്നതാണ്. സുഹൃത്തിനോട് രണ്ട് ചോദ്യം ഒന്ന്‌ പർദ്ദക്കും മൂടും മുലക്കുമിടയിൽ മറ്റൊരു മാന്യമായ ഡ്രസ്സ് സ്ത്രീകൾക്കില്ലേ. നിങ്ങൾ നിത്യേന ഇടപയകുന്ന കേരളത്തിലെ ഹിന്ദു കൃസ്ത്യൻ സ്ത്രീകളല്ലാം മാന്യത്യില്ലാത്ത ഡ്രസ്സു ധരിച്ചു നടക്കുന്നവരാണോ. അതാണല്ലോ ഈ മാന്യത, മാന്യത എന്ന് ഇങ്ങനെ ഉച്ചത്തിലാവർത്തിക്കുന്നതിന്റെ കാരണം. ഇനി അങ്ങിനെയാണങ്കിൽ പർദ്ദകൊണ്ടു സ്ത്രീയുടെ മുഖവും കണ്ണും മൂടുന്നതിനേക്കാൾ നമ്മളെല്ലം വ്യഗ്രത കാനിക്കേണ്ടത് സ്ത്രീശരീരത്തിലെവിടെയും അശ്ലീലമന്വേഷിക്കുന്ന പുരുഷന്റെ കണ്ണുകൾ മൂടാനാണ്.

    മറുപടിഇല്ലാതാക്കൂ
  15. എന്താ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്ക്? oh! പര്‍ദ്ദ, എന്നാല്‍ കുറച്ചു hit മണികള്‍ എനിക്കും പോരട്ടെ, തിരൂര്കാരന്‍ മാത്രം അങ്ങനെ ഒറ്റയ്ക്ക് പുഴുങ്ങി തിന്നേണ്ട ! :-)

    മറുപടിഇല്ലാതാക്കൂ