2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

മൌന നൊമ്പരം

ഹരി....... ഈ അസ്തമയ സൂര്യന് എന്ത് ഭംഗിയാ അല്ലെ!! എത്ര നേരം ഈ മണല്‍ പരപ്പില്‍ ഇരുന്നാലും മതി വരില്ല..അല്ലെ...
ഹും.
. അവന്‍ ഒന്ന് മൂളി...
ഓണമല്ലേ വരുനത്‌. നാട്ടില്‍ എത്താന്‍ കൊത്യായി .....
ഹും...അവന്‍ വീണ്ടും ഒന്ന് മൂളി...
എന്‍റെ വാക്കുകള്‍ കേള്കാനുള്ള ഒരു മാനസികാവസ്ഥയില്‍ അല്ല അവനെന്നു തോനുന്നു... ഞങ്ങള്‍ കിടയില്‍ മൌനം തളം കെട്ടിനിന്നു.. പൊതുവേ ഇത്ര അശ്വസ്ഥനായ് അവനെ ഞാന്‍ കണ്ടിട്ടില്ല.. എപ്പോഴും നല്ല പ്രസരിപ്പാന് അവനില്‍... ആ നിശബ്തദകിടയിലും ഭാസ്കരന്‍ തന്‍റെ പ്രണനിനിയില്‍ അലിഞ്ഞു ചേരുന്നത് ഞാന്‍ അറിഞ്ഞു.. ഇപ്പോള്‍ ആഴി ചുവന്ന പട്ടെടുത്തു കൂടുതല്‍ സുന്ദരി ആയിരിക്കുന്നു... പക്ഷികള്‍ ഒരു ദിവസത്തെ സഞ്ചാരം കഴിഞു കൂടനയുനതിന്‍റെ കലപില ശബ്ദത്താല്‍ മുകരിതമാണ്‌ മാനം. രാത്രിയുടെ പുതപ്പു പകലിനെ പതുക്കെ എടുത്തണയുന്നു.. ഹരി ........
അവന്‍ പെട്ടന്ന് ഞെട്ടി തരിച്ചു...
അവന്‍റെ മനസ് അവനെയും കൊണ്ട് യാത്രയില്‍ ആയിരിക്കാം... രാത്രി ആയതൊന്നും അവന്‍ അറിഞതില്ല... റൂമിലേക്ക്‌ പോകുന്ന വഴിയില്‍ ഞങ്ങള്‍ ഒന്നും ഉരിയാടിയില്ല.. ഭക്ഷണം കഴിച്ചു അവന്‍ വേകം കിടന്നു... തൊട്ടടുത്ത കട്ടിലില്‍ ലൈറ്റ്‌ അണച്ച് ഞാനും...
ഹരി... എടാ ഹരി..... ഈ ഓണത്തിന് നീ നാട്ടില്‍ പോകുനില്ലേ............. '
അമ്മയുടെ എഴുത്ത് വല്ലതും?
എന്‍റെ ചോദ്യം അവനെ വേദനിപിച്ചോ അവ്വം. ?
ഉണ്ണി നിനക്കറിയോ... കഴിഞ ഓണത്തിന് നാട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ എന്തോകെയ വാങ്ങിയത് എന്ന്.. അമ്മക്ക് നല്ല സെറ്റും മുണ്ടും... എന്‍റെ കുഞ്ഞനുജത്തിക്ക് കുടയും ബാഗും... കുഞ്ഞുടുപ്പും...മിടായികളും... വീടിലേക്കുള്ള യാത്രയില്‍ മുഴുവനും എന്‍റെ മനസ്സില്‍ എന്നെ പ്രതീക്ഷിച്ചു വാതില്‍ പടിയില്‍ ഇരിക്കുന്ന എന്‍റെ അനുജത്തിയുടെ മുഖമായിരുന്നു... വണ്ടി ഇറങ്ങി അടുത്ത് കണ്ട ഓട്ടോ വിളിച്ചു യാത്ര തുടര്‍ന്നു...
വീടിന്റെ മുന്നില്‍ ഓടോ ഇറങ്ങിയപ്പോള്‍ ഞാന്‍ പ്രദീക്ഷിച്ച പോലെ തന്നെ അമ്മയും അനുജത്തിയും എന്‍റെ വരവും കത്ത് നില്പുഉണ്ടായിരുന്നു.. എന്നെ കണ്ട മാത്രയില്‍ അവള്‍ എന്നിലേക്ക്‌ പാഞ്ഞടുത്തു.. മോളെ ഓടേണ്ട ......ഏട്ടന്‍ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്.... അവള്‍ ആ വാക്കുകള്‍ കേട്ടിരുന്നങില്‍.....
അവന്‍റെ ശബ്ദം ഇടരിയത് പോലെ... അവന്‍ കരയുകയാണോ?
ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല..... അവനെ കണ്ട സന്തോഷത്തില്‍ ഓടിയ അവള്‍ മുന്നില്‍ കിടന്നിരുന്ന വലിയ പറ കഷ്ണം ശ്രദിച്ചില്ല...കാലുതെന്നി അതില്‍ തലയടിച്ചു വീണു.. മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നു...മൂനാം നാള്‍ അവള്‍ അവനെ വിട്ടു യാത്ര പോയി...
ഇരുട്ടിലും അവന്‍റെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു...അവന്‍ ഇത് പറഞ്ഞു തീരുംബോഴെല്ലാം എന്‍റെ മനസ് നിറയെ എന്‍റെ നയന മോളായിരുന്നു..

2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

ഒരു ഹര്‍ത്താല്‍ കാലത്ത്..

നാട്ടില്‍ ബന്ത് ഹര്‍ത്താലുകളുടെ ഉത്സവങ്ങള്‍ നടക്കുന്ന കാലംഇതൊന്നും അറിയാതെ കുഞ്ഞി പാത്തുംതാത്ത മകളെ കെട്ടിച്ചു വിട്ട വീടിലേക്ക്‌ കാണാന്‍ പോകാന്‍ ഇറങ്ങി. മകള്‍ക്ക് മക്കളും മരുമക്കളും ഒക്കെ ആയെങ്കിലും ഉമ്മയെ വന്നു കാണാന്‍ കഴിയില്ല എന്നത് വേറെ പ്രശ്നം.. പറഞ്ഞു വന്ന കാര്യം അതല്ല..റോഡില്‍ വന്നു ബസ്സ്‌ നോക്കി കുറെ നേരം നിന്നിട്ടും ബസ്സ്‌ വരുന്നത് കാണുനില്ല. എന്താണെന്നു അറിയാന്‍ അടുത്തുള്ള കൊല്ലന്‍ അപ്പുണിയുടെ അടുത്ത് പോയി
അപ്പുണ്ണിയേ .. ...ആപുണ്ണിയേ..........
...എന്താ ആയമ്മേ ....ഓട്ക്കാ ഈ ബന്തുള്ളപോ...
.ബന്താ അതെന്തു കുന്താടാ...ഞാന്‍ നബീസന്റെ അട്ത്ത് പോകാന്‍ ഇറങ്ങിയതാ .....കൊറേ നേരായി നിക്കണ്‌....ഒരു ബണ്ടീം കണ്ല്യ .
...അതാ ആയമ്മേ ഞാന്‍ നേത്തെ പറഞ്ഞത് ...ബന്താനെന്നു....പാര്‍ട്ടിക്കാര്‍ തമ്മിലെന്തോ പ്രസനാ....കൊറച്ച് നേരം കൂടി നിന്നോക്കി ..ചെലപ്പം വല്ല ജീപോ മറ്റോ വരാന്‍ ഇടന്ട്..
..എന്റെ മാനേ ...ഈറ്റിങ്ങളെ കൊണ്ട് കൊണല്യലും ദോസത്തിനു ഒരു കൊറവൂല്യ .
....കുറച്ചു നേരം നിന്നപ്പോ ഒരു ജീപ്പ് വരുന്നത് കണ്ടു കുഞ്ഞു പാത്തുമ്മതാത്ത കൈ കാണിച്ചു...ഒരു പ്രായം ചെന്ന സ്ത്രീ അല്ലെ എന്ന് കരുതി ജീപ്പ് നിര്‍ത്തി..
.ഉമ്മ എവിടെക്കാ പോകേണ്ടെത്..? കയറിക്കോളൂ ..ഞങ്ങള്‍ അവിടെ കൊണ്ട് വിടാം.
..ഉമ്മ ജീപിന്റെ അകത്തേക്ക് ശരിക്കും ഒന്ന് നോക്കി ...രണ്ടു മൂന്നു കാക്കി കുപ്പായക്കാര്‍
.അവരെ നോക്കി കുഞ്ഞു പാത്തുംതാത്ത പറഞ്ഞു.. .
പോലീസ്കാരാല്ലേ .....ഞാന്‍ കര്തി മന്‍ഷ്യന്‍മാരാന്നു.. ..
...ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി ഉറപ്പു വരുത്തി പോലീസ്കാര്‍ പെട്ടന്ന് സ്ഥലവിട്ടു...എന്ത് ചെയ്യാന്‍ ...അപ്പുണ്ണി ആരാ മോന്‍ .... ബി ബി സി അല്ലെ... നാട്ടില്‍ ഇക്കഥ അറിയാന്‍ ഇനിയാരും ബാക്കി കാണില്ല.. ഉറപ്പാ..
ഓട്ക്കാ - എവിടെക്കാ
നിക്കണ്‌ - നില്കുന്നു
ബണ്ടീം കണ്ല്യ - വാഹനം കണ്ടില്ല
കൊണല്യലും ദോസത്തിനു ഒരു കൊറവൂല്യ .....ഗുണം ഇല്ലങ്കിലും ദോഷത്തിന് ഒരു കുറവും ഇല്ല

2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍..

വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ്‌ കാള്‍ ഉണ്ട്. അതും ലാന്‍ഡ്‌ ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.

അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു. അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,ഞാന്‍ ശരീഫ്‌ , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ...

ഏതു മണികണ്ടന്‍?

മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..

ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?

എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല...

.അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം.

..എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...

എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു.

..അതിനെന്താ ..ഞാന്‍ വരാം ..

.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..

നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...

അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക്‌ തന്നെ മടങ്ങാന്‍ തീരുമാനിച്ചു..

അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..

അതെ ശരീഫ്‌ പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ...

.പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?

അതെ ഞാന്‍ ശരീഫ്‌......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.

. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!

കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട്‌ പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..

നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു.

.എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട്‌ ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്..

.പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു.

.സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...

വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...

എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.

(തുടരും)

2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ഇങ്ങിനെയും ഇവിടെ ചിലതൊക്കെ നടകുന്നു.

ഒരേ പള്ളിയില്‍ അതെ സെനെഗോവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇസ്ലാമിക വിശ്വാസികള്‍ നിറയും അറബിയിലുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങും ശേഷം വൈകുന്നേരങ്ങളില്‍ ജൂദ മതവിശ്വാസികള്‍ ഹിബ്രോ ഭാഷയിലുള്ള പ്രാര്‍ത്ഥനയില്‍ പങ്കു ചേരും. ഇതൊരു സ്വപനം ആണെന്ന് തോന്നാം എന്നാല്‍ അങ്ങിനെയല്ല അമേരിക്കയില്‍ ആണ് ഈ മസ്ജിദ് സെനെഗോവ്‌

പൂരണ വാര്‍ത്ത‍ ഇവിടെ
പിന്നെ എന്‍റെ പഴയ ഒരു പോസ്റ്റും.
മൈത്രിയുടെ കുടിനീരുമായ് ക്ഷേത്ര കിണര്‍ ഇങ്ങു കേരളത്തില്‍