2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍..

വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ്‌ കാള്‍ ഉണ്ട്. അതും ലാന്‍ഡ്‌ ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.

അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു. അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,ഞാന്‍ ശരീഫ്‌ , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ...

ഏതു മണികണ്ടന്‍?

മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..

ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?

എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല...

.അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം.

..എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...

എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു.

..അതിനെന്താ ..ഞാന്‍ വരാം ..

.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..

നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...

അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക്‌ തന്നെ മടങ്ങാന്‍ തീരുമാനിച്ചു..

അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..

അതെ ശരീഫ്‌ പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ...

.പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?

അതെ ഞാന്‍ ശരീഫ്‌......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.

. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!

കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട്‌ പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..

നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു.

.എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട്‌ ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്..

.പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു.

.സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...

വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...

എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.

(തുടരും)

6 അഭിപ്രായങ്ങൾ:

 1. ഞാന്‍ കണ്ടതും കേട്ടതുമായ വ്യക്തികളെയും സംഭവങ്ങളെയും എന്റെതായ രീതിയില്‍ എഴുതുകയാണ്.. ഇതിലെ സ്ഥലങ്ങളും പേരുകളും കഥയ്ക്ക് വേണ്ടി അല്ലെങ്ങില്‍ വിവരണത്തിന്റെ എളുപതിനു വേണ്ടി ചെര്‍ക്കപെട്ടതാണ്.. യദാര്‍ത്ഥ പക്ഷതലവുമായ് അവയ്ക്ക് ഒരു ബന്ധവും ഇല്ല.
  മഹബുല്ല, ഫഹാഹീല്‍ - കുവൈറ്റിലെ രണ്ടു സ്ഥലങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. ഇതിന്നൊരു നിറുത്തല്‍ വേണ്ടിയിരുന്നില്ല.
  ബാക്കി കേള്‍ക്കാന്‍ താത്പര്യമുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. പ്രോത്സാഹനത്തിനു നന്ദി. രണ്ടു ദിവസത്തിനകം ഇത് പൂര്‍ണമാകും.. സമയകുരവ് ക്ഷമികുമല്ലോ.

  മറുപടിഇല്ലാതാക്കൂ