2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

മൌന നൊമ്പരം

ഹരി....... ഈ അസ്തമയ സൂര്യന് എന്ത് ഭംഗിയാ അല്ലെ!! എത്ര നേരം ഈ മണല്‍ പരപ്പില്‍ ഇരുന്നാലും മതി വരില്ല..അല്ലെ...
ഹും.. അവന്‍ ഒന്ന് മൂളി...
ഓണമല്ലേ വരുനത്‌. നാട്ടില്‍ എത്താന്‍ കൊത്യായി .....
ഹും...അവന്‍ വീണ്ടും ഒന്ന് മൂളി...
എന്‍റെ വാക്കുകള്‍ കേള്കാനുള്ള ഒരു മാനസികാവസ്ഥയില്‍ അല്ല അവനെന്നു തോനുന്നു...
ഞങ്ങള്‍ കിടയില്‍ മൌനം തളം കെട്ടിനിന്നു..
പൊതുവേ ഇത്ര അശ്വസ്ഥനായ് അവനെ ഞാന്‍ കണ്ടിട്ടില്ല.. എപ്പോഴും നല്ല പ്രസരിപ്പാന് അവനില്‍...

ആ നിശബ്തദകിടയിലും ഭാസ്കരന്‍ തന്‍റെ പ്രണനിനിയില്‍ അലിഞ്ഞു ചേരുന്നത് ഞാന്‍ അറിഞ്ഞു.. ഇപ്പോള്‍ ആഴി ചുവന്ന പട്ടെടുത്തു കൂടുതല്‍ സുന്ദരി ആയിരിക്കുന്നു... പക്ഷികള്‍ ഒരു ദിവസത്തെ സഞ്ചാരം കഴിഞു കൂടനയുനതിന്‍റെ കലപില ശബ്ദത്താല്‍ മുകരിതമാണ്‌ മാനം.
രാത്രിയുടെ പുതപ്പു പകലിനെ പതുക്കെ എടുതനയുന്നു..
ഹരി ........
അവന്‍ പെട്ടന്ന് ഞെട്ടി തരിച്ചു... അവന്‍റെ മനസ് അവനെയും കൊണ്ട് യാത്രയില്‍ ആയിരിക്കാം... രാത്രി ആയതൊന്നും അവന്‍ അറിഞതില്ല...
റൂമിലേക്ക്‌ പോകുന്ന വഴിയില്‍ ഞങ്ങള്‍ ഒന്നും ഉരിയാടിയില്ല..
ഭക്ഷണം കഴിച്ചു അവന്‍ വേകം കിടന്നു... തൊട്ടടുത്ത കട്ടിലില്‍ ലൈറ്റ്‌ അണച്ച് ഞാനും...
ഹരി... എടാ ഹരി.....
ഈ ഓണത്തിന് നീ നാട്ടില്‍ പോകുനില്ലേ.. അമ്മയുടെ എഴുത്ത് വല്ലതും?
എന്‍റെ ചോദ്യം അവനെ വേദനിപിച്ചോ അവ്വം. ?
ഉണ്ണി നിനക്കറിയോ... കഴിഞ ഓണത്തിന് നാട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ എന്തോകെയ വാങ്ങിയത് എന്ന്.. അമ്മക്ക് നല്ല സെറ്റും മുണ്ടും... എന്‍റെ കുഞ്ഞനുജത്തിക്ക് കുടയും ബാഗും... കുഞ്ഞുടുപ്പും...മിട്ടയികളും...
വീടിലേക്കുള്ള യാത്രയില്‍ മുഴുവനും എന്‍റെ മനസ്സില്‍ എന്നെ പ്രതീക്ഷിച്ചു വാതില്‍ പടിയില്‍ ഇരിക്കുന്ന എന്‍റെ അനുജത്തിയുടെ മുഖമായിരുന്നു... വണ്ടി ഇറങ്ങി അടുത്ത് കണ്ട ഓട്ടോ വിളിച്ചു യാത്ര തുടര്‍ന്നു... വീടിന്റെ മുന്നില്‍ ഓടോ ഇറങ്ങിയപ്പോള്‍ ഞാന്‍ പ്രദീക്ഷിച്ച പോലെ തന്നെ അമ്മയും അനുജത്തിയും എന്‍റെ വരവും കത്ത് നില്പുഉണ്ടായിരുന്നു.. എന്നെ കണ്ട മാത്രയില്‍ അവള്‍ എന്നിലേക്ക്‌ പാഞ്ഞടുത്തു..
മോളെ ഓടേണ്ട ......ഏട്ടന്‍ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്....
അവള്‍ ആ വാക്കുകള്‍ കേട്ടിരുന്നങില്‍.....
അവന്‍റെ ശബ്ദം ഇടരിയത് പോലെ...
അവന്‍ കരയുകയാണോ? ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല.....
അവനെ കണ്ട സന്തോഷത്തില്‍ ഓടിയ അവള്‍ മുന്നില്‍ കിടന്നിരുന്ന വലിയ പറ കഷ്ണം ശ്രദിച്ചില്ല...കാലുതെന്നി അതില്‍ തലയടിച്ചു വീണു.. മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നു...മൂനാം നാള്‍ അവള്‍ അവനെ വിട്ടു യാത്ര പോയി...
ഇരുട്ടിലും അവന്‍റെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു...അവന്‍ ഇത് പറഞ്ഞു തീരുംബോഴെല്ലാം എന്‍റെ മനസ് നിറയെ എന്‍റെ നയന മോളായിരുന്നു..

1 അഭിപ്രായം:

  1. മോളെ ഓടേണ്ട ......ഏട്ടന്‍ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്....
    അവള്‍ ആ വാക്കുകള്‍ കേട്ടിരുന്നങില്‍.....

    മറുപടിഇല്ലാതാക്കൂ