2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച

നോമ്പ്- 2 - പ്രതിഫലദായകമായ രാത്രിനമസ്കാരം

ഉ ബാദത്തുബ്നുസ്സ്വാമിതി(റ)ല്‍നിന്ന് നിവേദനം: പ്രവാചകന്‍(സ) പറഞ്ഞു: "ആരെങ്കിലും ഉറക്കില്‍നിന്നെഴുന്നേറ്റ് അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല, അവന്‍ ഏകനാകുന്നു, അവന് പങ്കുകാരാരുമില്ല, അവന്നാകുന്നു ആധിപത്യം, അവന്നാകുന്നു സര്‍വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രെ. അല്ലാഹു പരിശുദ്ധനാകുന്നു. അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും. അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ല. അല്ലാഹുവാകുന്നു മഹാന്‍. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും യാതൊരു കഴിവും ശക്തിയുമില്ല എന്ന് പറയുകയും തുടര്‍ന്ന് എന്റെ നാഥാ എനിക്ക് പൊറുത്തുതരേണമേ എന്നു പറഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ പ്രാര്‍ഥന സ്വീകരിക്കും. പിന്നീടവന്‍ വുദൂ ചെയ്ത് നമസ്കരിച്ചാല്‍ അവന്റെ നമസ്കാരവും അല്ലാഹു സ്വീകരിക്കും'' (ബുഖാരി).
അല്‍പം ഉറങ്ങിയെണീറ്റ് നമസ്കരിക്കുന്ന നിശാനമസ്കാരത്തിന്റെ (തഹജ്ജുദ്) പ്രാധാന്യവും പുണ്യവും ഊന്നിപ്പറയുന്ന അനേകം ഹദീസുകളിലൊന്നാണിത്. പൂര്‍വഗാമികളുടെ ചര്യകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു രാത്രിനമസ്കാരം. പ്രവാചകന്‍(സ) മരണം വരെ തുടര്‍ന്ന ചര്യയും. റസൂല്‍(സ) തന്റെ അവസാനനാളുകളില്‍ കാലില്‍ നീരുവന്ന് വീര്‍ക്കുവോളം ദീര്‍ഘമായി ഖിയാമുല്ലൈല്‍ നിര്‍വഹിച്ചിരുന്നു. 'വരാനിരിക്കുന്ന പാപങ്ങളുള്‍പ്പെടെ പൊറുക്കപ്പെട്ട താങ്കളെന്തിന് ഇത്ര കഷ്ടപ്പെടുന്നു' എന്നാരാഞ്ഞ അനുചരന്മാര്‍ക്ക് അവിടുന്ന് നല്‍കിയ മറുപടി ഇതായിരുന്നു: 'ഞാനൊരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?'
അല്ലാഹുവിനോടുള്ള ഹൃദയാനുരാഗവും അടുപ്പവുമാണ് വിശ്വാസിയെ ഉറക്കംവിട്ടുണര്‍ന്ന് നമസ്കാരത്തിലും ഖുര്‍ആന്‍പാരായണത്തിലും പ്രാര്‍ഥനയിലും മുഴുകാന്‍ പ്രേരിതനാക്കുന്നത്. വലിയ ത്യാഗം ആവശ്യപ്പെടുന്ന കര്‍മമാണ് രാത്രിനമസ്കാരം. തണുപ്പുള്ള രാത്രിയില്‍ സുഖനിദ്ര വെടിഞ്ഞ് തണുത്തുറഞ്ഞ വെള്ളം കൊണ്ട് വുദൂ ചെയ്ത് നമസ്കരിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ പ്രീതിക്കായി എന്തും സമര്‍പ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രഖ്യാപിക്കുകയാണല്ലോ ചെയ്യുന്നത്. നല്ല ഈമാനും ദൈവബോധവുമുള്ളവര്‍ക്കേ അത് സാധ്യമാകൂ. അര്‍ധരാത്രിക്കുശേഷമുള്ള നമസ്കാരത്തേക്കാള്‍ പ്രയാസകരമായ മറ്റൊരു കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ഹസന്‍ ബസ്വരി (റ) പറഞ്ഞത് അതിനാലാണ്.
നിശാസമയത്തെ പ്രാര്‍ഥനയും നമസ്കാരവും അല്ലാഹു സ്വീകരിക്കുമെന്ന കാര്യമാണ് ഉദ്ധൃതഹദീസില്‍ പ്രവാചകന്‍(സ) ഊന്നിപ്പറയുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ അവിടുന്ന് പറഞ്ഞു: "രാത്രിയില്‍ ഒരു സമയമുണ്ട്. ആ സമയത്ത് ഒരടിമ അല്ലാഹുവിനോടു ചോദിക്കുന്ന ഏതു നന്മയും അല്ലാഹു അവന് നല്‍കും. എല്ലാ രാത്രിയിലും ആ സമയമുണ്ട്'' (മുസ്ലിം). അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവുമാണ് വിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യവും ആഗ്രഹവും. അത് കരഗതമാക്കാനുള്ള അസുലഭാവസരമാണ് അര്‍ധരാത്രിയിലെ ദൈവസ്മരണ വഴി അവര്‍ക്ക് ലഭിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വവും പരിശുദ്ധിയും കഴിവും മഹത്വവുമെല്ലാമാണ്, രാത്രിവേളയിലെ സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥനയില്‍ പ്രവാചകന്‍(സ) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എപ്പോള്‍ ഉരുവിട്ടാലും വലിയപ്രതിഫലം റസൂല്‍ വാഗ്ദാനം ചെയ്ത ദിക്റുകളാണ് ലാ ഇലാഹ ഇല്ലല്ലാഹ്, സുബ്ഹാനല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ. ഏകാന്തതയില്‍ അല്ലാഹുവുമായി സന്ധിക്കാന്‍ വിശ്വാസി തെരഞ്ഞെടുക്കുന്ന അനര്‍ഘവേളയില്‍ ആ ദിക്റുകള്‍ ഉരുവിടുന്നത് ഏറെ അര്‍ഥഗര്‍ഭവും പ്രതിഫലദായകവുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. 'അല്ലാഹുവേ, നീ എനിക്ക് പൊറുത്തുതരേണമേ' എന്ന പാപമോചനപ്രാര്‍ഥനയാണ് മറ്റൊന്ന്. ഉറക്കമെണീറ്റ് അപ്രകാരം പ്രാര്‍ഥിച്ചാല്‍ അത് സ്വീകരിക്കപ്പെടുമെന്നാണ് റസൂല്‍(സ) സന്തോഷവാര്‍ത്ത അരുളിയിരിക്കുന്നത്.
രാത്രിനമസ്കാരക്കാര്‍ നിശാസമയലബ്ധിയില്‍ വലിയ ആനന്ദവും ആഹ്ളാദവുമാണനുഭവിക്കുന്നത്. രാത്രിയില്ലെങ്കില്‍ ഈ ലോകത്തെ ജീവിതം തന്നെ ഇഷ്ടപ്പെടാത്തവരായിരുന്നു മഹാന്മാര്‍. മനസ്സും കര്‍മവും ഒന്നായിച്ചേരുന്ന സന്ദര്‍ഭമാണത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ അത്യാവശ്യകാര്യങ്ങള്‍ക്കേ മനുഷ്യന്‍ എഴുന്നേല്‍ക്കാറുള്ളൂ. കാരണം വെറുതെ ഉറക്കം കളയുന്നത് വെറുക്കുന്നവരാണ് മനുഷ്യര്‍. എന്നാല്‍, ഏറ്റവും അമൂല്യമായ ആ സമയത്ത് നമസ്കാരത്തിന് എഴുന്നേല്‍ക്കുന്നവര്‍ അതേറ്റവും വലിയ ഒരാവശ്യമായി മനസ്സിലാക്കുന്നതുകൊണ്ടാണല്ലോ അപ്രകാരം ചെയ്യുന്നത്. മനസ്സും കര്‍മവും ഒന്നായിച്ചേര്‍ന്ന പ്രസ്തുത സമയത്തെ തേട്ടങ്ങള്‍ ചൈതന്യവത്തായിത്തീരുന്നത് അതിനാലാണ്. ആ ത്യാഗമാകട്ടെ അല്ലാഹു ഏറെ വിലമതിക്കുകയും ചെയ്യുന്നു. പ്രവാചകന്‍(സ) അരുളി: "ആരെങ്കിലും രാത്രിയില്‍ ഉണരുകയും സ്വന്തം ഭാര്യയെ വിളിച്ചുണര്‍ത്തുകയും ഇരുവരും രണ്ടു റക്അത്ത് നമസ്കരിക്കുകയുമാണെങ്കില്‍ അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു അവരുടെ പേരുകളും എഴുതിച്ചേര്‍ക്കും'' (അബൂദാവൂദ്).

2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

നോമ്പ് ; ചില കാഴ്ചപ്പാടുകള്‍

നോമ്പിനെ കുറിച്ച് ലോകത്തിലെ പല മഹത് വ്യകതികളുടെ കഴ്ചപടുകളാണ് ഇവിടെ ചേര്‍തിരികുന്നത്. ഈ പരിശുദ്ധ മാസത്തില്‍ നോമ്പിനെ അതിന്റെ വ്യതസ്ത തലങ്ങളില്‍ നിന്നും വിലയിരുത്താനുള്ള ഒരു ശ്രമമാണ്‌ ഇവിടെ. എത്രത്തോളം വിജയം കാണും എന്ന് ഒരു വിശ്വാസവും എനികില്ല. എന്നാലും ഒന്ന് ശ്രമികട്ടെ...

സര്‍വ ശക്തന്‍റെ നാമത്തില്‍ ഇവിടെ തുടങ്ങട്ടെ:
നോമ്പ് ചില കാഴ്ചപ്പാടുകള്‍
വ്രതാനുഷ്ഠാനത്തിന്റെ ഏറ്റവും നല്ല മാതൃക ഇസ്ലമാമിന്റേതാണ്. വ്രതാനുഷ്ഠാനത്തെ കുറിച്ച് ആരെങ്കിലുംഎന്നോടന്വേഷിച്ചാല്‍ ഇസ്ലാമിന്റെ രീതി പിന്തുടരാനാണ് ഞാന്‍ ഉപദേ ശിക്കുക എമേഴ്‌സണ്‍

വ്രതാനുഷ്ഠാനം എല്ലാ മതങ്ങളിലുമുണ്ടെങ്കലും ഇസ്ലാം വിഭാവനം ചെയ്യുന്ന രീതിയാണ് ഏറ്റവുംഅനുയോജ്യമായ മാതൃക. വ്രതം കേവലം ആരാധനയും പരിശീലനവുമല്ല, മാനവജീ വിതത്തിന് ആ മഹത്തായപുണ്യകര്‍മ്മം സഹനശീലവും മനോദാര്‍ഢ്യവും പ്രദാനം ചെയ്യു ന്നു ഡോ. സിസിലിറ്റോ

വ്രതത്തിന്റെ കാര്യത്തില്‍ അനുകരിക്കാവുന്ന മാതൃക ഇസ്ലാമിന്റേത് മാത്രം ബര്‍ണാഡ് ഷാ
വ്രതം മനുഷ്യനെ ആരോഗ്യപരമായും മാനസികമായും സംസ്‌കരിക്കുന്നു. മനുഷ്യമനസ്സിലെ അസ്വസ്ഥതകള്‍ഇല്ലാതാക്കുന്നു ഗാന്ധിജി

പല മാറാരോഗങ്ങളും കാണപ്പെടുന്ന ഈ യുഗത്തില്‍ മനുഷ്യര്‍ക്ക് ഏറ്റവും ഉത്തമമാണ് വ്രതം മില്‍ട്ടണ്

വ്രതം രോഗങ്ങളെ അകറ്റുകയും ശരീരത്തെ ദുര്‍വൃത്തികളില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു ഗെഥെ

ശരിയായ തന്റേടവും മാനസിക സുഖവും ലഭിക്കേണ്ടവര്‍ വ്രതമെടുക്കട്ടെ അരിസ്‌റ്റോട്ടില്‍

വ്രതം മനുഷ്യന് നിശ്ചയാദാര്‍ഢ്യവും മനോധൈര്യവും നല്‍കുന്നു സോക്രട്ടീസ്

സമൂഹത്തിലും വ്യക്തിയിലും വ്രതം സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നു പ്ലേറ്റോ

വ്രതമെടുക്കുന്നവര്‍ രോഗങ്ങള്‍ പിടിപെടുന്നതില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടുന്നു ജോണ്‍ മൈക്കിള്‍

അനാചാര അനാവശ്യഅശ്ലീലഅനാശാസ്യ പ്രവണതകളില്‍ നിന്ന് മോചിതരാകുവാന്‍ വ്രതം ഒരു മാധ്യമമാണ്ഫ്രോയ്ഡ്

ജീവിതത്തില്‍ നേരിടുന്ന യാതനകളും വേദനകളും ക്ഷമാപൂര്‍വ്വം തരണം ചെയ്യാനുള്ള പരിശീ ലനമത്രെ വ്രതം.അതിലൂടെ മാത്രമേ മാനസിക സംതൃപ്തി കരഗതമാവൂ ഡോ.സംഗാര്‍

മനുഷ്യന് സമാധാനം നല്‍കുന്നത് വ്രതമാണ് അതനുഷ്ടിക്കുന്നവന്റെ സഹനശക്തി വര്‍ധിക്കു ന്നു. ഹെന്റി

വ്രതം മനസ്സിനെ ശുദ്ധീകരിക്കുകയും മനുഷ്യന് ദീര്‍ഘായുസ് നല്‍കുകയും ചെയ്യുന്നു ഡോ.ജന്നര്‍

മനുഷ്യന് പൂര്‍ണ്ണ ആരോഗ്യമുണ്ടാവണമെങ്കില്‍ ഇടക്കിടെ വ്രതം അനുഷ്ഠിക്കണം ഐന്‍സ്റ്റീന്‍

റമദാന്‍ മാസം വന്നുകഴിഞ്ഞാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയുംചെയ്യും. പിശാച് ബന്ധിക്കപ്പെടുകയും ചെയ്യും മുഹമ്മദ് നബി()

ആരെങ്കിലും അനാവശ്യമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലങ്കില്‍ അവര്‍ അന്ന പാനീയങ്ങള്‍ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല മുഹമ്മദ് ബി( )
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെകഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും മുഹമ്മദ് നബി()

2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കൂതറ അവലോകനം; കുറച്ചു കടന്നു പോയില്ലേ തിരുമേനി ??

കൂതറ അവലോകനം വായിച്ചപ്പോള്‍ യഥാര്‍ത്ഥ വിഷയങ്ങളെ മനസ്സിലാകാതെയാണ് വിലയിരുതിയിരികുനത് എന്ന് തോന്നിപോയി. തീവ്രവാദം എന്നത് ഒരു പ്രതേക മതത്തിന്‍റെ ഭാഗം അല്ല. അത് വേറെ ഒരു മതം തന്നെയാണ്. എന്തിനേയും ഏതിനെയും ഇസ്ലാമിന്‍റെ മേലില്‍ അടിച്ചേല്പികുന്നത് പടിഞ്ഞാര്‍ന്‍റെ തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ 1989ല്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനുശേഷമുള്ള ഏറ്റവും വലിയ കലാപമായാണ് മാധ്യമങ്ങള്‍ പുതിയ സംഭവവികാസത്തെ വിലയിരുത്തുന്നത്. തിബത്തിലെ ലാമ പ്രക്ഷോഭം ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തിയിട്ട് കാലമധികമായിട്ടില്ല. അതിനിടയിലാണ് മറ്റൊരു മതകീയ ന്യൂനപക്ഷം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അധികാരശക്തിയെ പരസ്യമായി വെല്ലുവിളിക്കുന്നത്. സിങ്ക്യാംഗും തിബത്തും പലനിലക്കും സമാനത പുലര്‍ത്തുന്നുണ്ട്. അധിനിവേശത്തിലൂടെ ചൈന സ്വന്തം അതിര്‍ത്തിയോട് കൂട്ടിച്ചേര്‍ത്ത സ്വതന്ത്ര രാജ്യമാണ് തിബത്ത്. സിങ്ക്യാംഗിലെ തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് പറയാനുള്ളതും മറ്റൊരു കഥയല്ല. 1944ല്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് സിങ്ക്യാംഗ്. ചൈനയിലെ ഹാന്‍ വംശത്തില്‍നിന്ന് ഭാഷാപരവും സാംസ്‌കാരികവും മതപരവും വംശീയവുമായി വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഉയിഗൂര്‍. മധ്യേഷ്യന്‍ മുസ്‌ലിം ഭൂപ്രദേശങ്ങളുടെ തൊട്ടടുത്ത് നില്‍ക്കുന്ന സിങ്ക്യാംഗിന് ചൈനയേക്കാള്‍ ഈ ഭൂപ്രദേശങ്ങളുമായാണ് അടുപ്പം. 19ാം നൂറ്റാണ്ടില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചതിന്‍ ഫലമായി 1949ല്‍ സിങ്ക്യാംഗ് മേഖല ചൈനയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. അന്നുമുതല്‍ക്കേ സ്വന്തം കോളനിയെന്നോണമുള്ള നയമാണ് ഈ മേഖലയോട് ബീജിംഗിലെ അധികാരസ്ഥാനികള്‍ പുലര്‍ത്തിപ്പോരുന്നത്. തിബത്തിലെന്നപോലെ ജനസംഖ്യാപരമായ അട്ടിമറിക്കുള്ള ആസൂത്രിത നീക്കങ്ങളുമുണ്ടായി. ഹാന്‍ വംശജരുടെ വന്‍തോതിലുള്ള കുടിയേറ്റംതന്നെ ഈ കാലയളവിനുള്ളില്‍ നടന്നു. 1949ല്‍ കേവലം ആറു ശതമാനം മാത്രമായിരുന്ന ഹാന്‍ വംശജര്‍ 41 ശതമാനമായി വര്‍ധിച്ചു. വന്‍തോതിലുള്ള ഈ കടന്നുകയറ്റം തങ്ങളുടെ തൊഴില്‍സാധ്യതകളെയും സാമ്പത്തിക പുരോഗതിയെയും പ്രതികൂലമായി ബാധിക്കുന്നതിനുപുറമെ സ്വന്തം സാംസ്‌കാരികാസ്തിത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് മേഖലയിലെ പാതിയോളം വരുന്ന ഫരണ്ടുകോടി ഫ ഉയിഗൂര്‍ വംശജരുടെ പരാതി. ദശകങ്ങളായി നിലനില്‍ക്കുന്ന ഈ അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണമാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട അസ്വസ്ഥതകളില്‍ പ്രകടമാകുന്നത്. കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കിടയില്‍ ചൈന കൈവരിച്ച സാമ്പത്തികാഭിവൃദ്ധിയുടെ ഒരു ഫലവും തങ്ങളുടെ ജീവിതത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
ഷാഗുവാന്‍ നഗരത്തിലെ ഒരു കളിപ്പാട്ട ഫാക്ടറിയില്‍ ഉയിഗൂര്‍ വിഭാഗത്തില്‍പെട്ട രണ്ട് തൊഴിലാളികളെ ഹാന്‍ വംശജര്‍ വധിച്ചതാണ് ഇപ്പോഴത്തെ കലാപത്തിന് വഴിമരുന്നിട്ടത്. ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് സ്‌ക്വയറില്‍ ആയിരത്തോളം ഉയിഗൂര്‍ വംശജര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍, പ്രകടനക്കാരുടെ നേരെ പോലിസ് കൈക്കൊണ്ട നിഷ്~ുരമായ നടപടികള്‍ പ്രക്ഷോഭം ആളിക്കത്താന്‍ കാരണമായി. പ്രകടനത്തിനുനേരെ പോലിസ് ബലപ്രയോഗം നടത്തിയിരുന്നില്ലെങ്കില്‍ സ്ഥിതി ഇത്രത്തോളം ഗുരുതരമാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ ഹാന്‍വംശത്തില്‍പെട്ട സ്ത്രീകളെ ഉയിഗൂര്‍ വിഭാഗത്തില്‍പെട്ടവര്‍ ബലാല്‍സംഗം ചെയ്തതായി പ്രചരിച്ച ഊഹാപോഹങ്ങള്‍ ഹാന്‍ വിഭാഗത്തെ പ്രകോപിതരും പ്രതികാരദാഹികളുമാക്കിത്തീര്‍ത്തു. സ്ഥിതിഗതികള്‍ അധികൃതരുടെ നിയന്ത്രണം വിടുന്നതിലേക്കാണ് ഇതെത്തിച്ചത്.

കലാപത്തിനുപിന്നില്‍ വിദേശത്തുള്ള വിഘടനവാദികളുടെ ആസൂത്രിത നീക്കങ്ങളാണെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ആരോപണം. മ്യൂണിക്കിലും വാഷിംഗ്ടണിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസാണ് പ്രധാനമായും ആരോപണവിധേയമായിട്ടുള്ളത്. റാബിഅ ഖദീര്‍ എന്ന ഉയിഗൂര്‍ വംശജയാണ് പ്രക്ഷോഭകരുടെ പൊതുവേദിയായ കോണ്‍ഗ്രസിന്റെ സ്ഥാപക. ബിസിനസുകാരിയായ റാബിഅ വര്‍ഷങ്ങളോളം ചൈനീസ് ജയിലിലായിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണില്‍ പ്രവാസ ജീവിതം നയിക്കുന്ന അവരെ ചൈനയിലെ ഉസാമ ബിന്‍ലാദിനെന്നാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണവര്‍. ഉയിഗൂര്‍ വംശജരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ നവി പിള്ള സിങ്ക്യാംഗ് സന്ദര്‍ശിക്കണമെന്ന് ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന്റെ വാഷിംഗ്ടണ്‍ ഓഫീസ് ഡയറക്ടര്‍ സോഫിയ റിച്ചാര്‍ഡ്‌സണും ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ക്യാംഗ് സംഭവവികാസങ്ങളില്‍ ഉത്കണ്~ പ്രകടിപ്പിച്ചവരില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് തുടങ്ങിയ സംഘടനകളും ഉള്‍പ്പെടും.

ഒളിമ്പിക്‌സ് മേളയോടനുബന്ധിച്ച് തിബത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് ചൈനക്ക് വലിയ അലോസരം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഒക്‌ടോബറില്‍ വിപ്ലവത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ നടന്ന വംശീയ കലാപവും ചൈനയുടെ പ്രതിച്ഛായയെ ബാധിക്കും. കലക്കുവെള്ളത്തില്‍നിന്ന് മീന്‍പിടിക്കാന്‍ അമേരിക്കയും ശ്രമിക്കാതിരിക്കില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിങ്ക്യാംഗ് വിഘടിത വിഭാഗത്തിന് ആയുധമെത്തിക്കാമെന്ന ഓഫറുമായി യു.എസ് അധികൃതര്‍ പാക്കിസ്ഥാനിലെ ചില ഇസ്‌ലാമിക ഗ്രൂപ്പുകളെ സമീപിച്ചിരുന്നു. പാക്കിസ്ഥാനുമായുള്ള ചൈനീസ് സൗഹൃദം തകര്‍ക്കലാണ് ഗൂഢോദ്ദേശ്യമെന്ന് തിരിച്ചറിഞ്ഞ അവര്‍ നിസ്സഹകരിക്കുകയായിരുന്നു. സുഡാന്‍, ഇറാന്‍ തുടങ്ങി പാശ്ചാത്യ ശക്തികള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങളുമായി ഉറ്റസൗഹൃദമുള്ള രാജ്യമാണ് ചൈന. അതിനാല്‍ കളിക്കളം നവകൊളോണിയല്‍ ശക്തികള്‍ക്ക് വിട്ടുകൊടുക്കാതെ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സുപോലുള്ള മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ സജീവമായി ഇടപെട്ട് സിങ്ക്യാംഗ് പ്രശ്‌നത്തിന് സൗഹാര്‍ദ പരിഹാരം കാണുകയാണ് വേണ്ടത്. വംശീയ ന്യൂനപക്ഷങ്ങളോടുള്ള അടിസ്ഥാന സമീപനത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ചൈനീസ് ഭരണകൂടവും സന്നദ്ധമാകണം.
കടപ്പാട് : മാധ്യമം.

2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ഐ ലൌ മൈ ഇന്ത്യ

ഒരു സ്നേഹിതന്‍ അയച്ചു തന്നതാണ്... എനിക്ക് ഇഷ്ടപ്പെട്ടു.. ഷെയര്‍ ചെയ്യാം എന്ന് കരുതി...
ആശംസകള്‍

സുധീഷ്‌ ചന്ദ്രന്‍റെ ഭൌതിക ശരീരം നാട്ടില്‍ എത്തി. (ഭാഗം മൂന്ന് )

ഇതു എന്‍റെ മുന്‍ പോസ്റ്റുകളുടെ തുടര്‍ച്ചയാണ്. കഴിഞ രണ്ടു പോസ്റ്റുകളുടെയും ലിങ്ക് താഴെ

( ചിമ്മിനി വെട്ടത്തില് പൊഴിയുന്ന പ്രവാസ ജീവിതങ്ങള്)
( ഒരു പ്രവാസിയുടെ മരണം നമുക്ക് നല്കുന്ന പാഠങ്ങള് 2)
പാവം സുധീഷിനു ഇവിടെ ബന്ധുക്കള്‍ ആരും തന്നെ ഉണ്ടായിരുനില്ല.. നാട്ടുകാരെ കണ്ടെത്താന്‍ ഈ രണ്ടു മാസം ഒന്നും ആയിരുന്നില്ല. സുധീഷിന്റെ കുടുംബം വളരെ പ്രയസത്തിലാണ് നാട്ടില്‍ കഴിയുനത്. അച്ഛന്‍ തെങ്ങില്‍ നിന്നും വീണു നട്ടല്ല് പൊട്ടി ഹോസ്പിറ്റലില്‍ കിടക്കുകയാണ്.
ഈ ക്യാമ്പിലെ പ്രശനെങ്ങളെ കുറിച്ച് ഇവിടുത്തെ ഒരു സജീവ സംഘടനക്ക് ആദ്യം മുതലേ അറിവുല്ലദൈരുന്നു. അത്യാവശ്യം സഹായങ്ങള്‍ അവര്‍ എത്തിച്ചു കുടുകുന്നും ഉണ്ദൈരുന്നു. പക്ഷെ, ഇവരുടെ പ്രശ്നം എംബസിയുടെ ശ്രദ്ധയില്‍ പെടുതാനോ പത്ര മാധ്യമമങ്ങളില്‍ വരുത്താനോ അവര്‍ തുനിഞില്ല. ശുധീഷ്‌ മരിച്ചു നാലു ദിവസം കഴിഞിട്ടും അവര്‍ ബോഡി നാട്ടില്‍ കൊണ്ടുപോകാനുള്ള കരിയങ്ങള്‍ ഒന്നും ചെയ്ടില്ല. മാത്രമല്ല മരണം മീഡിയ യില്‍ വരുത്താനും ശ്രദിച്ചില്ല. നാലു ദിവസങ്ങല്ക് ശേഷമാണു മാധ്യമം ദിനപത്രം ഈ വിവരം അറിയുന്നത്. അവര്‍ ഈ വിവരം ഞങ്ങളെ അറിയിക്കുകയും ഞങ്ങള്‍ ഉടന്‍ തന്നെ ക്യാമ്പില്‍ എത്തുകയും ചെയ്തു. ക്യാമ്പിലെ ആളുകളുമായി വിവരം തിരകുകയും അവിടുന്ന് കിട്ടിയ ഇടനിലക്കാരുടെ നമ്പരില്‍ ബന്ധപെടുകയും ചെയ്തു. ഇതെല്ലം ശ്രദിച്ചു മുകളില്‍ പറഞ്ഞ സംഘടനയുടെ ആളുകള്‍ അവിടെ തന്നെ ഉണ്ദൈരുന്നു. ഞങ്ങളുടെ സമീപനം അവരെ പ്രയാസത്തില്‍ ആക്കും എന്ന് മനസിലാകിയത് കൊണ്ടാണെന്ന് തോനുന്നു അവര്‍ ഈ വിഷയത്തില്‍ ഇടപെടിടുടെന്നും ഞങ്ങളുടെ സഹായങ്ങള്‍ അവര്‍ക്ക് വേണമെന്നും അവര്‍ അവശ്യപെട്ടു. എംബസിയിലും ഗവേര്‍മെന്റിലും അവര്‍ക്ക് ബന്ടെപെടാന്‍ ആവശ്യമായ സഹായം ഞങള്‍ വാകത്താനം ചെയ്യുകയും ഞങ്ങളുടെ ബന്ടെപെടാനുള്ള പൂരണ വിവരം അവര്‍ക്ക് നല്‍കുകയും ചെയ്തു. സ്വകരിയമായ് അവരെ കൊണ്ട് തന്നെ എല്ലകരിയങ്ങളും ചെയ്യികണം എന്ന് ഞങ്ങള്‍ തീരുമാനികുകയും ചെയ്തു. ( എന്‍റെ സംശയം ശരിയാനെങ്ങില്‍ ഈ ഇടനിലക്കാരില്‍ പലരും അവരുമായി അടുത്ത് ബന്ധം പുലര്‍ത്തുന്നവര്‍ ആയിരിക്കണം. അതുകൊണ്ടാണ് മീഡിയയില്‍ ഈ വിഷയം വരുനത്‌ അവര്‍ തടയാന്‍ ശര്മിച്ചത്. അവരുടെ തന്നെ സ്വന്ദം ചാനലില്‍ പോലും ഈ വിവരം പുറത്തു വന്നില്ല. ) മാധ്യമം , ജീവന്‍ , ദീപിക , തുടങ്ങിയ മീഡിയ കളില്‍ അടുത്ത ദിവസം തന്നെ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ കൊടുത്തു. അവരുടെ ചാനലില്‍ മാത്രം ന്യൂസ്‌ പുറത്തു വന്നില്ല. നിരന്ധരമായ ഞങ്ങളുടെ സമ്മര്‍ത ഫലമായ്‌ ഒടുവില്‍ ബോഡി നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കമ്പനിയെ ബോഡി കൊണ്ട് പോകാനുള്ള ചെലവ് എടുക്കാന്‍ തയ്യാറായി. ഇതിനിടയില്‍ ക്യാമ്പില്‍ ആവശ്യമായ ഭക്ഷണ സാധങ്ങള്‍ ഞങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നു. അങ്ങിനെ പത്താം ദിവസം ബോഡി നാട്ടില്‍ എത്തി. കുടുംബത്തിനെ ആശ്വസിപിക്കാനും ബോഡി വിമാനത്താവളത്തില്‍ സ്വീകരിക്കാനും ഞങ്ങളുടെ പ്രവര്‍ത്തകരും അവിടെ ഉണ്ദൈരുന്നു. (ഒരു രാഷ്ട്രീയ വിമര്‍ശനത്തിനു ഈ എഴുത്ത് ഉപയോഗിക്കാന്‍ ഞാന്‍ ഉദേഷികുനില്ല. അത് കൊണ്ടുതന്നെ സംഘടനകളുടെ പേര് വെളിപെടുത്താന്‍ ഞാന്‍ ആഗ്രഹികുനില്ല. എന്നാലും ജനസേവനം ദൈവാരാധന തന്നെ എന്ന് വിശ്വസിക്കുന്ന ഒരു ആദര്‍ശ പ്രസ്ഥാനത്തിന്‍റെ സഹാചാരികളാണ് ഞങ്ങള്‍ എന്ന് പറയാന്‍ ഒരു മടിയും ഇല്ല തന്നെ).ഇനി നാട്ടില്‍ പോകാന്‍ തയ്യാറായവരെ നാട്ടില്‍ അയക്കാനുള്ള നടപടികള്‍ ആണ്. അവിടെയും ഇടനിലക്കാരെ എംബസി യില്‍ എത്തിച്ചു ഒരു തരികിട കോംബ്രമൈസിനു പ്രസ്തുത സംഘടന ശ്രമം നടത്തി. അത്തരം കരിയങ്ങള്‍ ഇനി ഞാന്‍ വിവരിച്ചാല്‍ തീര്‍ച്ചയായും എന്‍റെ ഉദേശ ശുദ്ധി ചോദ്യം ചെയ്യാ പെടും. അതുകൊണ്ട് ആ സംഘടന ഈ വിഷയത്തില്‍ ഇടുത്ത പൊതു നിലപടുകകള്‍ ഈ വിഷയം അവസനിച്ചടിനു ശേഷം ഞാന്‍ എഴുതാം.. അടുത്തുള്ള ഭാഗങ്ങളില്‍ ഇനി ഈ പാവപെട്ടവരെ നാട്ടില്‍ എത്തിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനങളെ കുറിച്ച് മാത്രം ആയിരിക്കും. കൂട്ടത്തില്‍ ഞങ്ങളുടെ മറ്റു ജനസേവന കരിയങ്ങളും വരാം. തീര്‍ച്ചയായും ഇതില്‍ ആര്‍ക്ക്‌ എങ്ങിലും പ്രജോദനം തോന്നിയാല്‍ എന്‍റെ കര്‍മം സഫലമായ്.
"ജന സേവനം ദൈവാരാധന"

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഒരു പ്രവാസിയുടെ മരണം നമുക്ക് നല്‍കുന്ന പാഠങ്ങള്‍ 2 (തുടര്ച്ച)

എന്‍റെ ( ചിമ്മിനി വെട്ടത്തില് പൊഴിയുന്ന പ്രവാസ ജീവിതങ്ങള്) എന്ന ലേഖനത്തിന്‍റെ രണ്ടാം ഭാഗമാണിത്. നാല്‍പതു പേരടങ്ങുന്ന ഇന്ത്യക്കാര്‍ അതില്‍ 24 മലയാളികള്‍ ഇവിടെ ഒരു ക്ലീനിംഗ് കമ്പനിയിലേക്ക് ജൂലി തേടി എത്തിയിരിക്കുന്നു. 8000 മുതല്‍ ഒരു ലക്ഷം വരെ യാണ് വിസയ്ക്ക് വേണ്ടി നല്കിയിരികുന്നത്. വലിയ വക്തനങലാണ് ഇടനിലക്കാര്‍ നല്കിയിരികുന്നത്. ഒരു ക്ലീനിംഗ് കമ്പനിയില്‍ എത്രമാത്രം ശമ്പളം ലഭിക്കാന്‍ സാധ്യത ഉണ്ടാകും ഇന്നു ചിന്തിക്കാന്‍പോലും ഉള്ള സാമാന്ന്യ ബുദ്ധി ഗള്‍ഫ്‌ എന്ന മോഹ വര്‍ണത്തില്‍ ഈ പാവങ്ങള്‍ക്ക് നഷ്ടപെട്ടു ഞാന്‍ മുന്പ് പറഞ്ഞതു പോലെ ഒന്നു അനെഷിചിരിന്നു എങ്കില്‍ ഈ എടുത്തു ചട്ടം ഇല്ലതകുമൈരുന്നു. അംഗമാലി സ്വദേശി സുധീഷ്‌ ചന്ദ്രന്‍ (32)ഇവരില്‍ പെട്ട ഒരു ഹത ഭഗ്യനാന്. കമ്പനി അവര്ക്ക് നല്കിയ താമസ സൌകരിയം ഞാന്‍ വിശദീകരിക്കാടെ തന്നെ പ്രവാസലോകത്ത്‌ വിഹാരികുന്നവര്‍ക്ക് മനസിലാക്കാന്‍ കഴിയും. എന്നാലും പറയട്ടെ, ഒന്നര കിലോമീറെര്‍ നടന്നു വേണം കമ്പനിയിലേക്ക് പോകാനുള്ള വാഹനത്തില്‍ കയറാന്‍. ഇപ്പോഴുള്ള ചൂടിനെ കുറിച്ചു ഞാന്‍ പറയേണ്ടതില്ല. എയര്‍ കണ്ടീഷന്‍ എന്ന ഒരു സംഭവം അവര്ക്കു ഇല്ല. വെള്ളം എന്നത് ഒരു അപൂര്‍വ വസ്തുവാണ്. ജോലി അരംഭിച്ചടിനു ശേഷം ശമ്പളം നല്‍കിയിട്ടില്ല . ഭക്ഷണം കഴിചിടില്ല. ഈ വിഷയങ്ങള്‍ കൊണ്ടു വന്ന ഇടനിലക്കാരനെ വിളിച്ചു അറിയിച്ചപ്പോള്‍ പോലീസില്‍ അറിയിച്ചു ജയില്‍ അടയ്ക്കും എന്ന ഭീഷണി. ഔദാര്യം എന്ന നിലക്ക് ഒരു പെട്ടി ചിക്കനും കുറച്ചു കുബൂസും കൊണ്ടു വന്നു കൊടുത്തു. കറി വെച്ചു നോക്കിയപ്പോള്‍ ഒരു ചുവന്ന പ്രത്യക കളര്‍. യദ്രിക്ഷികമായി അവരെ സന്നര്‍ശിച്ച ഒരു സഹോദരന്‍ ഈ കളര്‍ ശ്രദ്ധിക്കുകയും ചിക്കന്‍ നോകിയപ്പോള്‍ എട്ടു മാസങ്ങള്‍ക്കു മുന്പ് ഡേറ്റ് കഴിഞ ചിക്കന്‍ ആയിരുന്നു അത്. കുബൂസ് എട്ടു ദിവസം കഴിഞതും. പാവങ്ങള്‍ക്ക് ഡേറ്റ് ചെക്ക്‌ ചെയ്യുന്ന കാര്യം ഒന്നും അറിയില്ല. ഞാന്‍ ആദ്യം പറഞ്ഞ സുധീഷ്‌ രണ്ടു മാസത്തില്‍ കൂടുതല്‍ ശ്വാസ തടസം ബാധിച്ചു കിടന്നു. രസിടെന്റ്സ്‌ അടിച്തിടില്ല. മെഡിക്കല്‍ കാര്‍ഡ്‌ കിടിയിടില്ല.. എന്ട് ചെയ്യണം എന്നറിയില്ല ..കൂടെ ഉള്ളവര്‍ക്കും ഒന്നും അറിയില്ല..ഇടനിലക്കാരന്‍ തിരിഞ്ഞു നോകിയില്ല. തൊട്ട അടുത്ത് തന്നെ താമസിക്കുന്ന ചില ആളുകള്‍ കൂടി ഉടനെ ഹോസ്പിടല്‍ എതികുകയും ചില നല്ലവരായ നേഴ്സ് മാരുടെ സഹായത്തോടെ അഡ്മിറ്റ്‌ ചെയ്യുകയും ചെയ്തു. (മെഡിക്കല്‍ കാര്‍ഡ്‌ ഓര്‍ രേസിടെന്റ്റ്‌ പെര്മിടോ ഇല്ലാതെ ഇവിടെ അടിമിറ്റ്‌ ചെയ്യില്ല). പിന്നീട് ഇവിടുന്നു കിട്ടാവുന്ന നല്ല ട്രീറ്റ്‌മെന്റ് തന്നെയാണ് നല്‍കിയത്. ന്യുമോനിയ അതിന്‍റെ ഉഗ്ര മൂര്തിയില്‍ ആയതു കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.. അങ്ങിനെ കഴിഞ്ഞ 21 നു ആ ദേഹം നമ്മളില്‍ നിന്നും യാത്രയായി. (തുടരും)
"ജന സേവനം ദൈവാരാധന "

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചിമ്മിനി വെട്ടത്തില്‍ പൊഴിയുന്ന പ്രവാസ ജീവിതങ്ങള്‍

ഗള്‍ഫ്‌ എന്ന അക്കരപച്ച ഏറെ കുറെ അസ്തമിചിരികുന്നു. എല്ലാ ഗള്‍ഫ്‌ രാഷ്ട്രങ്ങളും പുതിയ പുതിയ നിയമങ്ങളിലൂടെ വിദേശികളെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി. ഇന്ത്യ ഗവര്‍മെന്റും സന്നധ സംഘങ്ങളും പുതിയതായി വരുന്നവര്‍ ശ്രധികേണ്ട വശങ്ങളെ കുറിച്ച് പരസ്യങ്ങള്‍ നല്‍കിയും പത്ര മാധ്യമങ്ങള്‍ വഴിയും മുന്നരിപ്പുകള്‍ നല്കികൊണ്ടേ ഇരിക്കുന്നു. എന്നാലും പതിനായിരങ്ങള്‍ മുടക്കി വീണ്ടും മഴയത്ത് കിതിര്കുന്ന ഇയ്യാം പാറ്റകളെ പോലെ ഗള്‍ഫില്‍ വന്നടിഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടെ വന്നാല്‍ മാത്രമേ വന്നു പെട്ടത് രക്ഷപെടാന്‍ കഴിയാത്ത ഗര്തത്തിലാണ് എത്തപെട്ടത് എന്ന് മനസിലകുന്നാട്. ആരാണ് ഇവിടെ ശരിയായ കുറ്റക്കാര്‍ ? വിസകള്‍ തരപെടുത്തി കൊടുക്കുന്ന ഇടനിലക്കാരോ ഒന്നിനെയും കുറിച്ച് ആലോചികാതെ പുറപെടുന്ന ഗള്‍ഫ്‌ ഭ്രമികളൊ? തീര്‍ച്ചയായും ഇവിടെ രണ്ടു പേരും കുറ്റക്കാര്‍ ആണ്. പക്ഷെ , രണ്ടിനെയും രണ്ടു തരത്തില്‍ തന്നെ നമ്മള്‍ കാണേണ്ടതുണ്ട്. ഒന്ന് എല്ലാം അറിഞ്ഞുട്ടും മറ്റൊരുത്തനെ പണത്തിനു വേണ്ടി വന്ജിക്കുന്നവര്‍. മറ്റൊന്ന് ഒരു നല്ല നാളെ സ്വപ്നം കണ്ടു എടുത്തു ചാടുന്നവര്‍. ആദ്യ വിഭാകം ഒരു ദയയും അര്ഹികത്തവര്‍ ആണ്. അവരെ തിരഞ്ഞു പിടിച്ചു നശിപികേണ്ടത് എന്‍റെയും നിങ്ങളുടെയും നിര്‍ബന്ധ ബാധ്യടയാണ്. നമ്മള്‍ എത്രയോ സമയമാണ് വെറുതെ ഓരോ ദിവസവും നശിപിച്ചു കളയുന്നത്. അതില്‍ അല്പം പൊതു സമൂഹതിന്‍റെ നന്മക്കായി മാറ്റിവെക്കാന്‍ നമ്മെ ആരാണ് തടയുന്നത്. സ്വന്തം ബന്ധുക്കളെയും അയല്‍കാരെ പോലും ഇവിടെ ഗള്‍ഫ്‌ കൊടുന്നു നശിപിക്കുന്ന തെമ്മാടികള്‍ പോലും ഈ ഇടനിലക്കാരില്‍ ഉണ്ട് എന്നറിയുമ്പോള്‍ അവര്‍ മനുഷ്യരോ അതോ വേരെവല്ലതുമോ എന്ന് തോന്നിപോകുകയാണ്‌. പുതുതായ്‌ വരുന്നവര്‍ ആദ്യം ചെയ്യുന്ന തെറ്റ് വരുന്ന സ്ഥലത്തെ കുറിച്ചോ കമ്പനികളെ കുറിച്ചോ ഒന്നും അന്യേശികുന്നില്ല എന്നടാണ്. വിസ കിട്ടുന്ന സണ്ടോഷത്തില്‍ ബാക്കി എല്ലാം മറക്കുന്നു. സുഹ്രതെ , തങ്ങളുടെ അശ്രത ഒന്ന് മാത്രമാണ് ഇന്ന് ഈ അനുഭവികുന്നത്. ലക്ഷങ്ങള്‍ മുടക്കി എവിടെ വരുന്ന നീ ആ ലക്ഷം തിരിച്ചു കിട്ടാന്‍ മുഴു ജീവിതം ശ്രമിച്ചാലും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. ഗള്‍ഫില്‍ വന്നു അന്യന്‍റെ കാര് കഴുകാനും ആടിനെ മേയ്ക്കാനും കൊടും ചൂടില്‍ സിമെന്റ് എടുക്കാനും നിനക്ക് ഒരു അഭിമാനതിന്‍റെ പ്രശ്നമില്ല. നല്ലവരായ സാമൂഹിക പ്രവര്‍ത്തകരുടെ ആശ്രയത്തില്‍ കഴിയാന്‍ നിനക്ക് ഒരു പ്രശ്നവും ഇല്ല. പക്ഷെ , നാട്ടില്‍ അഡോനിച്ചു ജീവിക്കാന്‍ നിനക്ക് അഭിമാന പ്രശനം . ഇങ്ങോട്ട് പുരപെടുന്നടിനു മുന്‍പ് ഇവിടെ ഉള്ള പരിജയകാരോടോ നാട്ടുകരോടോ വരുന്ന സ്ഥലത്തെ പറ്റി, കമ്പനിയെ കുറിച്ച് ഒന്ന് തിരക്കാന്‍ കഴിയാതെ പോകുന്നു.ഹാ കഷ്ടം. (തുടരും)
സാമൂഹിക പ്രവര്‍ത്തനം ഏറ്റവും നല്ല ദൈവാരാധന