2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

അത്ഭുത കിണര്‍കിണര്‍ കുഴിക്കുന്ന രംഗം

ഞങ്ങളുടെ നാട്ടില്‍ ഈ അടുത്ത് കുഴിച്ച കിണറിന്‍റെ ചിത്രങ്ങളാണ് ഇത്.രണ്ടു സഹോദരങ്ങളാണ് ഇതിനു പിന്നില്‍. ഒരു ബോര്‍ വെല്ലിനേക്കാള്‍ അല്പം വിസ്തൃതി കൂടും. ഒരാള്‍ക്ക് കഷ്ടിച്ച് ഇറങ്ങാന്‍ കഴിയുന്ന സ്ഥിതിആണ് ഉള്ളത്. മണ്ണ് എങ്ങിനെ പുറത്തെടുക്കും എന്നെല്ലാം നാട്ടുകാര്‍ക്ക്‌ അത്ഭുതമായിരുന്നു.


ദൂരെ ദിക്കില്‍ നിന്നുപോലും ആളുകള്‍ ഇത് കാണാന്‍ വന്നിരുന്നു.. ഒരു പള്ളിയുടെ ആവശ്യാര്‍ത്ഥം ആണ് ഇത് നിര്‍മ്മിച്ചത്‌. സ്ഥല പരിമിധി ഉള്ളവര്‍ക്ക് ഇത്തരം കിണറുകള്‍ വളരെ ഉപകാരപെടും. ഇതിന്‍റെ നിര്‍മാണം വളരെ അത്ഭുതം നല്‍കും. ഒരു പാര ഉപയോഗിച്ച് മണ്ണില്‍ നേരെ നിന്നുകിളക്കുകയും ശേഷം കാലുകൊണ്ട്‌ മണ്ണ് ഒരു ചട്ടിയിലേക്ക് തട്ടിയിടുകയും മുകളികേക്ക് നല്‍കുകയുമാണ് പ്രക്രിയ. വളരെയധികം സമയം ആവശ്യം ഉണ്ട് എന്ന് തോന്നാമെങ്കിലും വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ടാണ് അവര്‍ പണി തീര്‍ത്തത് .


ഇതാണ് കുഴിക്കാന്‍ ഉപയോഗിക്കുന്ന അവുലാങ്ങു (പാര)
കൂട്ടത്തില്‍ പറയണമല്ലോ ഈ "അത്ഭുത" സംഭവം കാണാന്‍ വരുന്നവരുടെ ഒഴുക്ക് കൂടിയപ്പോള്‍ നാട്ടിലെ ചില വീരന്മാര്‍ ഒരു ഭണ്ടാരം കണക്കെ ഒരു പെട്ടി അവിടെ വെച്ചു. വരുന്നവര്‍ വരുന്നവര്‍ ചില്ലറ നോട്ടു തുട്ടുകള്‍ പെട്ടിയില്‍ ഇടാന്‍ തുടങ്ങി. പള്ളിനിര്‍മ്മാണം സ്വകാര്യ വ്യക്തികള്‍ തീര്‍ത്തെങ്കിലും പെട്ടിയിലെ കാശ് എങ്ങു പോയി എന്നത് ചിലരുടെ പുതിയ മൊബൈല്‍ഉം ഡ്രെസ്സും കണ്ടപ്പോള്‍ പലര്‍ക്കും മനസിലായിക്കാനും..
കുട്ട്യേളെല്ലേ ....അങ്ങിനെ ഒക്കെകാനും ......


വളരെ ആഴത്തില്‍ കുഴിച്ച ഒരു ദ്രശ്യം

13 അഭിപ്രായങ്ങൾ:

 1. ഫോട്ടോകള്‍ക്ക് കടപ്പാട് : എന്‍റെ കസിന്‍ കുഞ്ഞിപ്പ

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാല്ലോ? അവരുടെ അഡ്രസ്സ് കൂടി കൊടുക്കാമായിരുന്നു:)

  മറുപടിഇല്ലാതാക്കൂ
 3. അതെ, അവരുടെ അഡ്രസ്സ്കൂടി കൊടുക്കാമായിരുന്നു.
  ഒരാൾക്ക് കുനിഞ്ഞു നിൽക്കാനുള്ള വട്ടം കാണണമല്ലൊ...അല്ലെ..?

  എന്നിട്ടു വെള്ളം കിട്ടിയോ...?

  മറുപടിഇല്ലാതാക്കൂ
 4. എന്നിട്ടുവെള്ളം കുടിച്ചോ ?

  അല്ല കിട്ടിയോ ?

  മറുപടിഇല്ലാതാക്കൂ
 5. ഇവരെ കുറിച്ച് ഒരിക്കല്‍ ഏതോ പത്രത്തില്‍ വന്നിടുണ്ട്.. തൃശൂര്‍ സ്വദേശികളായ സഹോദരങ്ങളാണ്. ഞങ്ങളുടെ നാട്ടിലെ ഒരു എന്‍ജിനിയര്‍ ആണ് ഇവരെ പൊക്കിയത്.. അഡ്രെസ്സ് ഉടനെ അറിയിക്കാം..
  ഉറുമ്പേ ;
  നാട്ടുകാര്‍ ശരിക്കും വെള്ളം കുടിച്ചു.... ജന പ്രവാഹം നിയന്ത്രിക്കാന്‍ .......
  വെള്ളം കണ്ടു.. വെള്ളത്തില്‍ ഇറക്കി വെക്കുന്ന മോടോറും വെച്ചു.

  വികെ ,
  ഒരാള്‍ക്ക് കുനിയാനുള്ള സ്ഥലം പോലും ഇല്ല..കേട്ടാല്‍ അവിശ്വസിനീയം..പക്ഷെ ,സത്യം..
  അരുണ്‍ , കപിലാന്‍ , കുമാര്‍ ,
  നന്ദി വീണ്ടും വരിക..

  മറുപടിഇല്ലാതാക്കൂ
 6. നേരത്തെ പറഞ്ഞിരുന്നെ ഒരു പെട്ടി നമുക്കുടെ വെക്കാമായിരുന്നു..ഛെ.
  എന്തായാലും ചിത്രങ്ങള്‍ക്കും വിവരത്തിനും നന്ദി മാഷെ..കൌതുകകരം

  മറുപടിഇല്ലാതാക്കൂ
 7. വളരെ കൌതുകകരമായ സംഭവം..അവരിതെങ്ങിനെ ചെയ്തു എന്നിപ്പോഴും മനസ്സിലായിട്ടില്ല..എന്തായാലും വെള്ളം കിട്ടിയല്ലൊ..

  മറുപടിഇല്ലാതാക്കൂ
 8. ഇതു കൊള്ളാല്ലോ ഇഷ്ടാ..
  നാട്ടിൻപുറത്തെ അത്ഭുതങ്ങൾ ഇനിയും പോരട്ടെ.
  അക്ഷരത്തെറ്റുകൾ കുറഞ്ഞിട്ടുണ്ട് കേട്ടോ.. ഹിഹി

  മറുപടിഇല്ലാതാക്കൂ
 9. പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത‍ ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ്‌ / കഥ അവാര്‍ഡ്‌ എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക

  മറുപടിഇല്ലാതാക്കൂ