2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

നോമ്പ് ; ചില കാഴ്ചപ്പാടുകള്‍

നോമ്പിനെ കുറിച്ച് ലോകത്തിലെ പല മഹത് വ്യകതികളുടെ കഴ്ചപടുകളാണ് ഇവിടെ ചേര്‍തിരികുന്നത്. ഈ പരിശുദ്ധ മാസത്തില്‍ നോമ്പിനെ അതിന്റെ വ്യതസ്ത തലങ്ങളില്‍ നിന്നും വിലയിരുത്താനുള്ള ഒരു ശ്രമമാണ്‌ ഇവിടെ. എത്രത്തോളം വിജയം കാണും എന്ന് ഒരു വിശ്വാസവും എനികില്ല. എന്നാലും ഒന്ന് ശ്രമികട്ടെ...

സര്‍വ ശക്തന്‍റെ നാമത്തില്‍ ഇവിടെ തുടങ്ങട്ടെ:
നോമ്പ് ചില കാഴ്ചപ്പാടുകള്‍
വ്രതാനുഷ്ഠാനത്തിന്റെ ഏറ്റവും നല്ല മാതൃക ഇസ്ലമാമിന്റേതാണ്. വ്രതാനുഷ്ഠാനത്തെ കുറിച്ച് ആരെങ്കിലുംഎന്നോടന്വേഷിച്ചാല്‍ ഇസ്ലാമിന്റെ രീതി പിന്തുടരാനാണ് ഞാന്‍ ഉപദേ ശിക്കുക എമേഴ്‌സണ്‍

വ്രതാനുഷ്ഠാനം എല്ലാ മതങ്ങളിലുമുണ്ടെങ്കലും ഇസ്ലാം വിഭാവനം ചെയ്യുന്ന രീതിയാണ് ഏറ്റവുംഅനുയോജ്യമായ മാതൃക. വ്രതം കേവലം ആരാധനയും പരിശീലനവുമല്ല, മാനവജീ വിതത്തിന് ആ മഹത്തായപുണ്യകര്‍മ്മം സഹനശീലവും മനോദാര്‍ഢ്യവും പ്രദാനം ചെയ്യു ന്നു ഡോ. സിസിലിറ്റോ

വ്രതത്തിന്റെ കാര്യത്തില്‍ അനുകരിക്കാവുന്ന മാതൃക ഇസ്ലാമിന്റേത് മാത്രം ബര്‍ണാഡ് ഷാ
വ്രതം മനുഷ്യനെ ആരോഗ്യപരമായും മാനസികമായും സംസ്‌കരിക്കുന്നു. മനുഷ്യമനസ്സിലെ അസ്വസ്ഥതകള്‍ഇല്ലാതാക്കുന്നു ഗാന്ധിജി

പല മാറാരോഗങ്ങളും കാണപ്പെടുന്ന ഈ യുഗത്തില്‍ മനുഷ്യര്‍ക്ക് ഏറ്റവും ഉത്തമമാണ് വ്രതം മില്‍ട്ടണ്

വ്രതം രോഗങ്ങളെ അകറ്റുകയും ശരീരത്തെ ദുര്‍വൃത്തികളില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു ഗെഥെ

ശരിയായ തന്റേടവും മാനസിക സുഖവും ലഭിക്കേണ്ടവര്‍ വ്രതമെടുക്കട്ടെ അരിസ്‌റ്റോട്ടില്‍

വ്രതം മനുഷ്യന് നിശ്ചയാദാര്‍ഢ്യവും മനോധൈര്യവും നല്‍കുന്നു സോക്രട്ടീസ്

സമൂഹത്തിലും വ്യക്തിയിലും വ്രതം സമൂലമായ പരിവര്‍ത്തനം സൃഷ്ടിക്കുന്നു പ്ലേറ്റോ

വ്രതമെടുക്കുന്നവര്‍ രോഗങ്ങള്‍ പിടിപെടുന്നതില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടുന്നു ജോണ്‍ മൈക്കിള്‍

അനാചാര അനാവശ്യഅശ്ലീലഅനാശാസ്യ പ്രവണതകളില്‍ നിന്ന് മോചിതരാകുവാന്‍ വ്രതം ഒരു മാധ്യമമാണ്ഫ്രോയ്ഡ്

ജീവിതത്തില്‍ നേരിടുന്ന യാതനകളും വേദനകളും ക്ഷമാപൂര്‍വ്വം തരണം ചെയ്യാനുള്ള പരിശീ ലനമത്രെ വ്രതം.അതിലൂടെ മാത്രമേ മാനസിക സംതൃപ്തി കരഗതമാവൂ ഡോ.സംഗാര്‍

മനുഷ്യന് സമാധാനം നല്‍കുന്നത് വ്രതമാണ് അതനുഷ്ടിക്കുന്നവന്റെ സഹനശക്തി വര്‍ധിക്കു ന്നു. ഹെന്റി

വ്രതം മനസ്സിനെ ശുദ്ധീകരിക്കുകയും മനുഷ്യന് ദീര്‍ഘായുസ് നല്‍കുകയും ചെയ്യുന്നു ഡോ.ജന്നര്‍

മനുഷ്യന് പൂര്‍ണ്ണ ആരോഗ്യമുണ്ടാവണമെങ്കില്‍ ഇടക്കിടെ വ്രതം അനുഷ്ഠിക്കണം ഐന്‍സ്റ്റീന്‍

റമദാന്‍ മാസം വന്നുകഴിഞ്ഞാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയുംചെയ്യും. പിശാച് ബന്ധിക്കപ്പെടുകയും ചെയ്യും മുഹമ്മദ് നബി()

ആരെങ്കിലും അനാവശ്യമായ വാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കുന്നില്ലങ്കില്‍ അവര്‍ അന്ന പാനീയങ്ങള്‍ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു നിര്‍ബന്ധവുമില്ല മുഹമ്മദ് ബി( )
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ആരെങ്കിലും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെകഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടും മുഹമ്മദ് നബി()

5 അഭിപ്രായങ്ങൾ:

  1. ഫൈസല് കൊണ്ടോട്ടിയുടെ ഈ വിഷയത്തിലുള്ള ബ്ലോഗിലെ കമന്റ്സ് കോളം ഉപയോഗിക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷെ, പല ബ്ലോഗിലും എനിക്ക് കമന്റ്സ് ചെയ്യാന് കഴിയുനില്ല.. യൂസര് ഐ ഡി യും പാസ്സ്വേര്ഡ് കൊടുത്താലും ട്രൈ അഗൈന് എന്ന് പറയുന്നു.. ആരെങ്ങിലും എന്നെ ഒന്ന് സഹാചിച്ചാല് വളരെ ഉപകാരം.

    മറുപടിഇല്ലാതാക്കൂ
  2. ഇത്രയും മഹത്തരമയ ഈ നോംബ് വര്‍ഷത്തില്‍ 365 ദിവസവും അനുഷ്ഠിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു :)
    ചിത്രകാരന്റെ റംസാന്‍ ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ
  3. സ്വവർഗ്ഗരതി കുറ്റമാണോ ഇസ്ലാമിൽ?
    http://sandehiyudeislam.blogspot.com/2009/08/blog-post_21.html

    മറുപടിഇല്ലാതാക്കൂ
  4. തിരൂര്‍ക്കാരാ....വ്രതത്തെപറ്റിയുള്ള ഈ മഹത്‌വചനങ്ങള്‍ നന്നായി.

    മറുപടിഇല്ലാതാക്കൂ