2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചിമ്മിനി വെട്ടത്തില്‍ പൊഴിയുന്ന പ്രവാസ ജീവിതങ്ങള്‍

ഗള്‍ഫ്‌ എന്ന അക്കരപച്ച ഏറെ കുറെ അസ്തമിചിരികുന്നു. എല്ലാ ഗള്‍ഫ്‌ രാഷ്ട്രങ്ങളും പുതിയ പുതിയ നിയമങ്ങളിലൂടെ വിദേശികളെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി. ഇന്ത്യ ഗവര്‍മെന്റും സന്നധ സംഘങ്ങളും പുതിയതായി വരുന്നവര്‍ ശ്രധികേണ്ട വശങ്ങളെ കുറിച്ച് പരസ്യങ്ങള്‍ നല്‍കിയും പത്ര മാധ്യമങ്ങള്‍ വഴിയും മുന്നരിപ്പുകള്‍ നല്കികൊണ്ടേ ഇരിക്കുന്നു. എന്നാലും പതിനായിരങ്ങള്‍ മുടക്കി വീണ്ടും മഴയത്ത് കിതിര്കുന്ന ഇയ്യാം പാറ്റകളെ പോലെ ഗള്‍ഫില്‍ വന്നടിഞ്ഞു കൊണ്ടിരിക്കുന്നു. ഇവിടെ വന്നാല്‍ മാത്രമേ വന്നു പെട്ടത് രക്ഷപെടാന്‍ കഴിയാത്ത ഗര്തത്തിലാണ് എത്തപെട്ടത് എന്ന് മനസിലകുന്നാട്. ആരാണ് ഇവിടെ ശരിയായ കുറ്റക്കാര്‍ ? വിസകള്‍ തരപെടുത്തി കൊടുക്കുന്ന ഇടനിലക്കാരോ ഒന്നിനെയും കുറിച്ച് ആലോചികാതെ പുറപെടുന്ന ഗള്‍ഫ്‌ ഭ്രമികളൊ? തീര്‍ച്ചയായും ഇവിടെ രണ്ടു പേരും കുറ്റക്കാര്‍ ആണ്. പക്ഷെ , രണ്ടിനെയും രണ്ടു തരത്തില്‍ തന്നെ നമ്മള്‍ കാണേണ്ടതുണ്ട്. ഒന്ന് എല്ലാം അറിഞ്ഞുട്ടും മറ്റൊരുത്തനെ പണത്തിനു വേണ്ടി വന്ജിക്കുന്നവര്‍. മറ്റൊന്ന് ഒരു നല്ല നാളെ സ്വപ്നം കണ്ടു എടുത്തു ചാടുന്നവര്‍. ആദ്യ വിഭാകം ഒരു ദയയും അര്ഹികത്തവര്‍ ആണ്. അവരെ തിരഞ്ഞു പിടിച്ചു നശിപികേണ്ടത് എന്‍റെയും നിങ്ങളുടെയും നിര്‍ബന്ധ ബാധ്യടയാണ്. നമ്മള്‍ എത്രയോ സമയമാണ് വെറുതെ ഓരോ ദിവസവും നശിപിച്ചു കളയുന്നത്. അതില്‍ അല്പം പൊതു സമൂഹതിന്‍റെ നന്മക്കായി മാറ്റിവെക്കാന്‍ നമ്മെ ആരാണ് തടയുന്നത്. സ്വന്തം ബന്ധുക്കളെയും അയല്‍കാരെ പോലും ഇവിടെ ഗള്‍ഫ്‌ കൊടുന്നു നശിപിക്കുന്ന തെമ്മാടികള്‍ പോലും ഈ ഇടനിലക്കാരില്‍ ഉണ്ട് എന്നറിയുമ്പോള്‍ അവര്‍ മനുഷ്യരോ അതോ വേരെവല്ലതുമോ എന്ന് തോന്നിപോകുകയാണ്‌. പുതുതായ്‌ വരുന്നവര്‍ ആദ്യം ചെയ്യുന്ന തെറ്റ് വരുന്ന സ്ഥലത്തെ കുറിച്ചോ കമ്പനികളെ കുറിച്ചോ ഒന്നും അന്യേശികുന്നില്ല എന്നടാണ്. വിസ കിട്ടുന്ന സണ്ടോഷത്തില്‍ ബാക്കി എല്ലാം മറക്കുന്നു. സുഹ്രതെ , തങ്ങളുടെ അശ്രത ഒന്ന് മാത്രമാണ് ഇന്ന് ഈ അനുഭവികുന്നത്. ലക്ഷങ്ങള്‍ മുടക്കി എവിടെ വരുന്ന നീ ആ ലക്ഷം തിരിച്ചു കിട്ടാന്‍ മുഴു ജീവിതം ശ്രമിച്ചാലും ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. ഗള്‍ഫില്‍ വന്നു അന്യന്‍റെ കാര് കഴുകാനും ആടിനെ മേയ്ക്കാനും കൊടും ചൂടില്‍ സിമെന്റ് എടുക്കാനും നിനക്ക് ഒരു അഭിമാനതിന്‍റെ പ്രശ്നമില്ല. നല്ലവരായ സാമൂഹിക പ്രവര്‍ത്തകരുടെ ആശ്രയത്തില്‍ കഴിയാന്‍ നിനക്ക് ഒരു പ്രശ്നവും ഇല്ല. പക്ഷെ , നാട്ടില്‍ അഡോനിച്ചു ജീവിക്കാന്‍ നിനക്ക് അഭിമാന പ്രശനം . ഇങ്ങോട്ട് പുരപെടുന്നടിനു മുന്‍പ് ഇവിടെ ഉള്ള പരിജയകാരോടോ നാട്ടുകരോടോ വരുന്ന സ്ഥലത്തെ പറ്റി, കമ്പനിയെ കുറിച്ച് ഒന്ന് തിരക്കാന്‍ കഴിയാതെ പോകുന്നു.ഹാ കഷ്ടം. (തുടരും)
സാമൂഹിക പ്രവര്‍ത്തനം ഏറ്റവും നല്ല ദൈവാരാധന

3 അഭിപ്രായങ്ങൾ:

  1. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കുവൈറ്റില്‍ എത്തിയ അംഗമാലി സ്വോദേശി (32) അസുഖത്തെ തുടര്‍ന്ന് ഈ 21 നു മരണമടഞ്ഞു . നാളെ ഭൌധിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകും.. വിശദ വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍ .

    മറുപടിഇല്ലാതാക്കൂ
  2. എന്തായാലൂം ഞാനിപ്പോഴെ പുറത്തായി ഇനി തിരിച്ചങ്ങോട് എത്രകാലം എടുക്കുമെന്ന് അറിയില്ല

    മറുപടിഇല്ലാതാക്കൂ