2009, ജൂൺ 10, ബുധനാഴ്‌ച

ജീവിത വിശുദ്ധി

1 സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
2 ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
3 ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
4 അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
5 നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
6 ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
7 മതം ഗുണകാഷയാകുന്നു.
8 മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
9 കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
10 വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
11 വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
12 ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
13 നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
14 നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
15 നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
16 മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
17 നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
18 ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
19 ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
20 പരസ്പരം കരാറുകള്‍ പലിക്കണം.

( തുടരും )


പ്രവാചകന്‍ മുഹമ്മദ്‌ തന്‍റെ അനുചരന്മാരേയും അതിലൂടെ ലോകത്തെയും പഠിപിച്ച ചില പാഠങ്ങളാണ് ഇത്. കേള്‍ക്കാന്‍ സുഖം ഉണ്ടെങ്ങിലും ജീവിതത്തില്‍ പ്രവര്‍ത്തികമാകുക എന്നതാണ് പ്രയാസം. ജീവിതത്തില്‍ പാലിച്ചവര്‍ തീര്‍ച്ചയായും വിജയിച്ചവര്‍.

2 അഭിപ്രായങ്ങൾ:

  1. നമ്പര്‍ 12 ലേത്‌- കച്ചവടം ഉറപ്പിച്ചതില്‍ എന്നതായിരിക്കും ശരി...

    മറുപടിഇല്ലാതാക്കൂ
  2. പറയുക എന്നതുകൊണ്ട്‌ ഇവിടെ ഉദേശിച്ചത്‌ ഉറപിച്ചത് എന്ന് മാത്രമല്ല ഏകദേശ ധാരണ എത്തിയതിനെയും പെടുത്താം എന്നാണ് തോനുന്നത്...അഭിപ്രായം രേഗപെടുത്തിയതിനു നന്ദി ...

    മറുപടിഇല്ലാതാക്കൂ