2009, ജൂൺ 27, ശനിയാഴ്‌ച

രാജ് ഭവന്‍ :- പൊതു ജീവിതത്തിന്‍റെ കുപ്പതൊട്ടി;


നമ്മുടെ രാഷ്ട്രീയകാര്‍ക്കും പാര്‍ട്ടികള്‍ക്കും ഒരു പൊതു സ്വഭാവം ഉണ്ട്.. അല്പം പ്രായമൊക്കെ ആയി എന്ന് കണ്ടാല്‍ മന്ത്രി ആക്കാം...വാര്‍ദ്ത്ക്യം ബാധിച്ചാല്‍ പിടിച്ചു ഗവര്‍ണര്‍ആക്കി കളയും...ഇതിനു ഒരു കാരണവും ഉണ്ട്.. അടങ്ങി ഒതിങ്ങി ഇരുന്നു കൊള്ളും... പ്രതേകിച്ചു പണി ഒന്നും തന്നെ ഇല്ലല്ലോ... ഖരമാലിന്യങ്ങള്‍ എവിടെ എങ്ങിനെ കൊണ്ട്തള്ളണം എന്ന് പാര്‍ടികള്‍ക്ക് നന്നായി അറിയാം...അത് അവര്‍ ചെയ്യുന്നു...പക്ഷെ , പലപ്പോഴും പാര്‍ട്ടി കലക് അബദ്ധവും പിനയരുണ്ട്.. പാര്‍ട്ടി യിലെ താപ്പാനകളെ മെരുകിയെടുക്കുക ശ്രമകരമായ ജോലി തന്നെയാണ്... ചിലപ്പോള്‍ നല്ല പറയാകാനും ഇടയുണ്ട്... അങ്ങിനെ ഒന്നാണ് പണ്ട് അയല്‍ സംസ്ഥാനത്ത് സംഭവിച്ചത്.. കര്‍ണാടക കോണ്‍ഗ്രസിലെ മാലിന്ന്യ സംസ്കരനതിന്‍റെ ഭാഗമായി എസ് എം കൃഷ്ണയെ മുഖ്യമന്ത്രി മോഹത്തില്‍നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടി അങ്ങേരെ പിടിച്ചു രാജ് ഭവനിലേക്ക് സിക്സര്‍ അടിച്ചു തെറിപിച്ചു.... പക്ഷെ അങ്ങേരുടെ കാര്യത്തില്‍ സംഗതി ഫലിച്ചില്ല ....മൂപിലാന്‍ അവിടെ ഇരുന്നും കളിയ്ക്കാന്‍ തുടങ്ങി...കോണ്‍ഗ്രസ്‌ ആണ് പാര്‍ട്ടി ......അടങ്ങി ഇരുനില്ല...ഇപ്പോള്‍ ആള് വിദേശകാര്യ മന്ത്രാലയത്തില്‍ ആണ്.... (ശശി തരൂര്‍ ഉള്ളതുകൊണ്ട് പേടികേണ്ട)..


സജീവ രാഷ്ട്രീയത്ല്‍ അടുത്തൂണ്‍ പറ്റി എന്ന് മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോരല്ലോ ......അങ്ങിനെ ഒന്നും തോന്നാത്ത ജനുസ്സില്‍ പെട്ടതാണ് നമ്മുടെ ലീഡര്‍ കരുണാകരന്‍ ജി ....പക്ഷെ, മറ്റുള്ളവര്‍കൊക്കെ ഗ്രൂപ്പിന് അതീദമായ് ബോധ്യപെട്ട കാരിയം ആണെ ങ്കിലും ലീഡര്‍കു അത് ബോധ്യമയിട്ടില്ല, ആകുകയും ഇല്ല....അങ്ങിനെ എല്ലാവരും കൂടെ അങ്ങേരെ ഭ്രമണപഥ ത്തിലേക്ക് വിക്ഷേപിചിടുണ്ട്..എന്ടകും എന്ന് കാത്തിരുന്ന് കാണണം.. ഗവര്‍ണര്‍ ആകാനുള്ള യോഗ്യത മറ്റൊന്നിനും കൊള്ളതാവുക എന്നാണ് എങ്കില്‍ ഒരു ദേശിയ പ്രശനം ആയി തന്നെ പാര്‍ട്ടി ഈ പ്രശ്നം പരിഹരിക്കും... കരുണാകരന്‍ ഗവര്‍ണര്‍ ആകാന്‍ വിസമാതിച്ചാല്‍ അത് "ദേശീയ സുരക്ഷ" യെ തന്നെ ബാധിക്കും.. അതുകൊണ്ടുതന്നെ ദേശീയ സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന അല് തന്നെ ഒപ്പെരെഷന്‍ കരുണാകരന്‍ നേരിട്ട് ഏറ്റടുത്തത്...ഭഗ്യം കൊണ്ട് ലീഡര്‍ ജി സമ്മതിച്ചിട്ടും ഉണ്ട്... ഇനിയും കുറെ പേര്‍ ക്യു യില്‍ ഉണ്ടന്ന് അറിയുബോള്‍ ആണ് പ്രശ്നം... ശിവരാജ്‌ പടീല്‍ , അര്‍ജുന്‍ സിങ് , എച്ച് ആര്‍ ഭര്തോജ് , പിന്നെ പഴയ കുറെ ബ്യൂറോ ക്രാറ്റുകളും...........ഗവര്‍ണര്‍മാര്‍ പൊതുവേ റബ്ബര്‍ സ്റ്റാമ്പ്‌ ആണെന്നാണ് പറയാറുള്ളത്...പാര്‍ട്ടികള്‍ക്ക് അത് വലിയ തലവേദന ഉണ്ടാകരും ഇല്ല... കാക്കയുടെ വിശപ്പും മാറും പശുവിന്റെ ചൊറിയും.....
പക്ഷെ , ഇപ്പൊ ചില പൊട്ടലുകള്‍ തുടങ്ങിയതാണ്‌ പാര്‍ടികളെ പേടിപികുനത്... കേരള ഗവര്‍ണര്‍ ഗവായി യും പക്ഷിമ ഭംഗാല്‍ ഗവര്‍ണര്‍ ഗോപാല ഗാന്ധിയും ഉദാഹരണം.. എന്നാലും ഇത് വെറും അപവാദം ആകാനെ തരമുള്ളൂ... നടപ്പ് രീതി അനുസരിച്ച് ഗവര്‍ണര്‍മാര്‍ സ്വന്ദം കാലില്‍ നില്കാനാവാത്തവര് തന്നെ‍ ആണ്...

2009, ജൂൺ 20, ശനിയാഴ്‌ച

കമല സുരയ്യയുടെ ഖബറടക്കം; മുസ്ലിം സംഘടനകളെ തമ്മിലടിപിക്കാനുള്ള ഗൂഡശ്രമം

കമല സുരയ്യയുടെ മരണത്തോടെ പലരുടെയും വര്‍ഗീയ മുഖം കേരള ജനത നേരിട്ട് തിരിച്ചറിഞ്ഞു.. സമസ്കരിക നായകര്‍ എന്ന് അവകാശപെടുന്ന പലരും അവരുടെ അന്ത്യ കര്‍മത്തില്‍ പങ്ക്എടുകാദിരികുക മാത്രമല്ല കേരള സര്‍കാരിനെ സ്വദിനുച്ചു പാളയം പള്ളിയില്‍ നിന്ന് സംസ്കാരം മാറ്റാന്‍ ശ്രമം നട്കുകയുണ്ടായ്... പക്ഷെ എല്ലാ കുതന്ത്രങ്ങള്‍ പൊളിയുകമാത്രമല്ല കേരളം കണ്ട ഏറ്റവും വലിയ മനുഷ സ്നേഹത്തിന്‍റെ സംഘമ വേദിആയി പാളയം ജുമാ മസ്ജിദ്.(ബിന്ദു ഗോപിനാഥ് മലയാളം വരിക ). ഇതിലൂടെ കേരള സമൂഹം കാണിച്ച സ്നേഹം വിശിഷ്യ മുസ്ലിം സമൂഹം , പലരുടെയും ഉറക്കം കെടുത്തുന്നു.. ഇപ്പോള്‍ മുസ്ലിം സംഘടനകള്‍ കിടയില്‍ ക്ഷ്ദ്രത ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടകുന്നു.. കേരള ശബ്ദത്തില്‍ എം ആര്‍ അജയന്‍ 21 ജൂണ്‍ എഴുതിയ ലേഖനം (ഇവിടെ അമര്‍ത്തുക)
മസ്ലിം സമൂഹത്തെ തമ്മില്‍ അടിപ്പികാനുള്ള ഗൂഡ തന്ത്രം ഇവിടി ഒളിഞ്ഞിരിക്കുന്നു..ലേഖനത്തില്‍ സംഭവത്തിനു ആസ്പ്ത്ദമായ ഒരു സൂചനയും നല്കുനില്ല . ഒരു നേതാവ് പറഞ്ഞു എന്ന് പറയുന്നു.. ഏതു നേതാവ് ? ഏതു സംഘടനയില്‍ പെട്ടതു എന്നൊന്നും ഇവിടെ പരയുനില്ല ...വെറുതെ കാടടച്ചു വെടിവെകുന്നു....ലജ്ജാകരം അല്ലാതെ എന്ത് പറയാന്‍.. !!!!!. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നാ പഴമൊഴിയാണ്‌ ഇവിടെ ഓര്മ വരുനത്‌.. ഇവിടെ വിരലില്‍ എണ്ണാവുന്ന യുക്തി വാദികള്‍ വിചാരിച്ചാല്‍ കേരള ജനത മലക്കം മറിയും എന്നാണ് ഈ വിഡ്ഢി കളുടെ ധാരണ.. മലയാളി നിങ്ങളെക്കാള്‍ ചിന്തികുന്നവന്‍ ആണെന്ന് ഇനിയും മനസിലായില്ലേ നിങ്ങള്‍ക്ക്?
കമല സുരയ്യയുടെ മക്കള്കും കുടുംബങ്ങല്കും ഇല്ലാത്ത വേദന നിങ്ങള്‍ക്ക് എന്ടിനു.. ഒരു വികടന്‍ പറയുകയാണ് മക്കള്‍കു അറിയില്ലെങ്ങില്‍ ‍ അറിയുന്നവര്‍ പരഞുകൊടുക്കണം എന്ന് ...ആരാണ് ഈ മക്കള്‍ ലോക മാധ്യമങ്ങളില്‍ ലേഖന പ്രംഭരകള്‍ എഴുതുന്ന നാലപ്പട്ടിനാണോ അതോ ഇത് പറഞ്ഞ സുകുമാര്‍ അഴികോടിനാണോ വിവരം കുറവുള്ളത്? മാഷെ , രാഷ്ട്രീയകരന്‍റെ കൂലി എഴുത്ത് കാരനായി മാറിയ താങ്ങളെ ഞങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു..


ഇവിടെ പ്രശക്ത മകുനത് കമല സുരയ്യയുടെ കുടുംബം ഈ വിഷയത്തില്‍ എന്ത് പറഞ്ഞൂ എന്നതാണ്... അവര്‍ ഇ വിഷയത്തില്‍ പൂര്‍ണമയും സന്തോഷമാണ്.. അവരുടെ മകന്‍ MD നാലപ്പാട് ഈ വിഷത്തില്‍ പല പ്രസ്താവനകളും നട്തിടുണ്ട്.
(ഇവിടെ അമര്‍ത്തുക)

കമല സുരയ്യയുടെ മരണാന്തര ചടങ്ങുകള്‍ക്ക് സാക്ഷിആയ ഷെയ്ഖ് മുഹമ്മദ്‌ കാരകുന്ന്ന്‍റെ
(ലേഖനം) വഴിച്ചാല്‍ അന്നത്തെ സംഭവങ്ങളുടെ ഒരു യദാര്‍ത്ഥ ചിത്രം നമുക്ക് ലഭിക്കും...

MD നാലപ്പാട് മായുള്ള അഭിമുഖം വായിക്കാന്‍
(ഇവിടെ ക്ലിക്ക്ചെയ്യുക) ഇസ്ലാമിനെ കുറിച്ച് അമ്മ വെച്ച് പുലര്‍ത്തിയിരുന്ന കാഴ്ചപാടും ഇന്ന് നലപ്പാട്ടിനും കുടുംബത്തിനുംഉള്ള കാഴ്ചപാടും ഇതിലൂടെ മനസിലാക്കാന്‍ പറ്റും.. പരസ്പരമുള്ള സഹവര്‍തിത്വത്തിലൂടെ മാത്രമേ ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കാന്‍ കഴിയൂ എന്ന് ആദ്യം മനസിലാക്കേണ്ടത് നമ്മുടെ (കു)ബുത്ദി ജീവികളും (അ)യുക്തി വാതികളും പിന്നെ മത പുരോഹിതരും ആണ്...

div>
കമല സുരയ്യ : ഈ വിഷയത്തില്‍ എന്‍റെ പഴയ ലേഖനത്തിന് "ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍:- ചില മാറ്റങ്ങളോടെ പുനര്‍പോസ്റ്റിങ്ങ്‌" വായിക്കുക

2009, ജൂൺ 15, തിങ്കളാഴ്‌ച

ഒരമ്മയും മക്കളും നമുക്ക് നല്‍കുന്ന പാഠങ്ങള്‍:- ചില മാറ്റങ്ങളോടെ പുനര്‍പോസ്റ്റിങ്ങ്‌

കമലാ സുരയ്യ യാത്രയായി .... ജീവിതവും മരണവും ഒരു ഉത്സവമാക്കിയ ഒരു മഹാപ്രതിഭ. ഇത്രയേറെ ചര്‍ച്ച ചെയ്യപെട്ട ഒരു ജീവിതവും മരണവും മലയാള സാഹിത്യത്തില്‍ ഉണ്ടായിടില്ല. (ചിലപ്പോള്‍ ബഷീര്‍ ഒഴികെ). സ്നേഹം കൊതിക്കുകയും അത് വാരികോരി നല്‍കുകയും ചെയ്ത മലയാളത്തിന്‍റെ സ്വന്തം ആമിയേടത്തി. മലയാളിയുടെ കുടസായ മനസുകളെ പരിഹസിച്ചു കൊണ്ടാണ് അവര്‍ കടന്നു പോയത്.. അവരെ പോലെ തന്നെ മഹാ മനസ്കരായ മക്കളെയും മരുമക്കളെയും നമുകിടയില്‍ വിട്ടുകൊണ്ടാണ് അവര്‍ കടന്നു പോയത്. ആ മക്കളെ കുറിച്ച് ചര്‍ച്ച ചെയാദെ പോകുന്നത് അവരുടെ യാത്ര അപൂര്‍ണമാക്കും.. മതങ്ങള്‍ എന്നതിനപ്പുറം മനുഷ്യന്‍ എന്ന പരിശുദ്ധിയെയാണ് ആ അമ്മയുടെ മക്കള്‍ നമുക്ക് കാണിച്ചു തന്നത് ...ഇതൊരു മഹത്തായ "പാലമാണ്' . ഇതിലൂടെ നമുക്ക് നമ്മുടെ കുടുസ്സായ മനസിനെ കഴുകി എടുക്കാം. സ്നേഹത്തിന്‍റെ പുതിയ കവാടങ്ങള്‍ മലര്‍ക്കെ തുരകട്ടെ..
കമലാ സുരയ്യയെ കുറിച്ച് മൂന്നു ദിവസങ്ങളിലായി പത്രങ്ങളില്‍ വന്ന തിരഞെടുത്ത ലേഖനങ്ങള്‍ എവിടെ ചേര്‍കുന്നു.

B R P ഭാസ്കരുടെ ലേഖനത്തിന് ഇവിടെ ക്ലിക്കുക
ബഷീര്‍ മുയ്ധീന്‍ ലേഖനത്തിന് ഇവിടെ ക്ലിക്കുക
ഷെയ്ഖ് മുഹമ്മദ്‌ കരകുന്നും മ'ദനിയുടെയും ലേഖനത്തിന് ഇവിടെ ക്ലിക്കുക

2009, ജൂൺ 14, ഞായറാഴ്‌ച

ജീവിത വിശുദ്ധി (2)

ഇത് കഴിഞ്ഞ പോസ്റ്റ്‌ന്‍റെ തുടര്‍ച്ചയാണ്.. എത്ര മനോഹരമായ വാക്യങ്ങള്‍ !! പക്ഷെ ജീവിതത്തില്‍ പകര്‍താനാണ് പ്രയാസം.. നമുക്കും ഒന്ന് ശ്രമിക്കാം അല്ലെ ?



21 പരസ്പരം കരാറുകള്‍ പലിക്കണം.
22 അതിഥികളെ ആദരിക്കണം.
23 അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
24 ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
25 തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
26 വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
27 അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
28 ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
29 മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
30 നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
31 ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
32 നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
33 സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
34 ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
34 ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
35 അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
36 സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
37 ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
38 ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
39 മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
40 കോപം വന്നാല്‍ മൌനം പാലിക്കുക.
41 നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്...
42 മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
43 നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
44 നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
45 മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
46 ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
47 തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
48 കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
49 ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
50 മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
51 കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
52 പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
53 മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
54 സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
55 പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

2009, ജൂൺ 10, ബുധനാഴ്‌ച

ജീവിത വിശുദ്ധി

1 സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
2 ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
3 ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
4 അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
5 നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
6 ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
7 മതം ഗുണകാഷയാകുന്നു.
8 മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
9 കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
10 വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
11 വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
12 ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
13 നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
14 നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
15 നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
16 മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
17 നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
18 ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
19 ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
20 പരസ്പരം കരാറുകള്‍ പലിക്കണം.

( തുടരും )


പ്രവാചകന്‍ മുഹമ്മദ്‌ തന്‍റെ അനുചരന്മാരേയും അതിലൂടെ ലോകത്തെയും പഠിപിച്ച ചില പാഠങ്ങളാണ് ഇത്. കേള്‍ക്കാന്‍ സുഖം ഉണ്ടെങ്ങിലും ജീവിതത്തില്‍ പ്രവര്‍ത്തികമാകുക എന്നതാണ് പ്രയാസം. ജീവിതത്തില്‍ പാലിച്ചവര്‍ തീര്‍ച്ചയായും വിജയിച്ചവര്‍.

2009, ജൂൺ 2, ചൊവ്വാഴ്ച

ഇത് നമ്മുടെ വേണു അല്ലേ!!!

ഇത് നമ്മുടെ വേണു അല്ലേ!!! !!! അതെ ഏഷ്യാനെറ്റ്‌ലെ വേണു..ഇപ്പൊ അവിടുന്ന് ചാടിപോയ ....ആ അയാള്‍ തന്നെ... ഇപ്പൊ റിയാലിറ്റി ഷോകുള്ള പ്രക്ടിസില്‍ ആണ്... വല്ലവരും കണ്ടിടുന്ടെങ്ങില്‍ എന്നോട് ക്ഷമീര്... അല്ലാത്തവര് ഒന്ന് ചിരിച്ചു ആയുസ് കുട്ടു..



2009, ജൂൺ 1, തിങ്കളാഴ്‌ച

ഇത് പുരുഷന്‍റെ ലോകമാണ്

ഹേ സ്ത്രി
നീ വെറും അപലയാണ്
ഇത് പുരുഷന്‍റെ ലോകമാണ്
അവിടെ നിനക്ക് സുരക്ഷിതത്വം സംസാരിക്കാന്‍ അര്‍ഹതയില്ല..
ഇവിടെ പുരുഷന്‍ സംസാരിക്കും, കല്പികും ,
അനുസരനയാണ്‌ നീന്‍റെ ധര്‍മം
നീന്‍റെ മടികുത്തു അഴിക്കാന്‍
നിന്‍റെ പ്രായം പ്രശനമല്ല..
പുരുഷന്‍റെ കാമത്തിന്റെ മാറാപ്പ് പേറലാണ് നിന്‍റെ വിധി
അവന്‍റെ അഴുകിയ വിയര്പ്‌ന്‍റെ ഗന്ദമാണ് നിന്‍റെ ലോകം.
അവന്‍റെ മൃഗീയ താണ്ടവ്തിനിടയില്‍ അവന്‍ വിസര്‍ജിക്കുന്ന കണങ്ങളെ
ഓര്‍ക്കാന്‍ അവന്‍ നേരമില്ല..
നിന്നില്‍ അവന്‍റെ മാറാപ്പ് വളരുന്ന സംശയം; ഒരു സുനാമിയായി അവന്‍ പാഞ്ഞടുക്കും
നിന്‍റെ പാതിവ്രതം ചോദിയം ചെയ്യാം..നീ മിണ്ടരുത്. അതിനു നെനക്ക് അര്‍ഹതയില്ല ;
കാരണം നീ സ്ത്രി ആണ് ; വെറും ഒരു സ്ത്രി

കുറിപ്പ്:-
രണ്ടു മക്കളുടെ അമ്മയോട് മക്കള്‍ കേള്‍കെ അമ്മയുടെ ചാരിത്ര ശുദ്ധി ചോദിയം ചെയ്യുനദു കേള്‍കേണ്ടി വന്ന ഒരു പുരുഷ സമൂഹത്തിന്‍റെ പ്രതിനിതി. (ഇത് കഥയല്ല , കവിതയല്ല.. ഒരു ചുക്കും അല്ല.. എന്‍റെ വെറുപ്പാണ്... ഞാന്‍ ഉള്‍കൊള്ളുന്ന ഈ പുരുഷ സമൂഹത്തോടുള്ള വെറുപ്പ്‌...)