2011, നവംബർ 2, ബുധനാഴ്‌ച

അവര്‍ക്കത് നോക്കി നില്ക്കാന്‍ കഴിയുമായിരുന്നില്ല..


അവര്‍ ഒരുകൂട്ടം യുവാക്കള്‍ ആയിരുന്നു. എണ്ണത്തില്‍ കുറവും കര്‍മത്തില്‍ മുന്നിരയിലുമാണവര്‍. മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് മുന്നില്‍ കണ്ണടക്കാന്‍ കഴിയുന്നവര്‍ അല്ല അവര്‍. അതുകൊണ്ട് തന്നെ അവര്‍ ഈ സാഹസത്തിനു മുതിരുക തന്നെയായിരുന്നു. ഉദേശിച്ച കാര്യങ്ങള്‍ എങ്ങിനെ  മുന്നോട്ടു കൊണ്ടുപോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. വേണമെകില്‍ അവര്‍ക്ക് കഴിയുമായിരുന്നു, മറ്റെല്ലവരെപോലെയും ഒരു നെടുവീര്‍പ്പില്‍ എല്ലാം അവസാനിപ്പിക്കാന്‍. 

സോമാലിയ, ആത്മാവുള്ള മനസ്സുകളെ നൊമ്പരപെടുത്തുന്ന കാഴ്ചയാണ്. അവിടുത്തെ രാഷ്ടീയം നമുക്ക് പല ന്യായങ്ങള്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. എന്നാല്‍ അവിടെ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങളുടെ , അമ്മമാരുടെ മുന്നില്‍ കണ്ണുകള്‍ അടച്ചുവെക്കാന്‍ നമുക്കാകുമോ ? ആഗസ്റ്റ്‌ മാസത്തെ കണക്കു പ്രകാരം മൂന്നു മാസത്തിനിടയില്‍ 29,000 കുട്ടികള്‍ മരണപെട്ടു എന്നാണു യു യെന്‍ പുറത്തുവിട്ടത്. ഇപ്പോള്‍ അത് എത്രയോ വര്ധിചിരിക്കും. സോമാലിയയില്‍ ദിവസവും മരണനിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കയാണ്. 
ഈ അവസരത്തിലാണ് യൂത്ത് ഇന്ത്യ കുവൈറ്റ്‌ ഈ വിഷയത്തില്‍  ശ്രദ്ധയൂന്നുന്നത്. . മധ്യങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അവരെ വല്ലാതെ അസ്വസ്ഥരാക്കി . വടക്കേ ഇന്ത്യയിലെ പാവപെട്ട , ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ആളുകള്‍ക്ക് വേണ്ടി ഒരു മാസത്തെ റമദാനില്‍  ഇഫ്താറിന് ഒരല്പം ആശ്യാസം നല്‍കാന്‍ വിഷന്‍ 2016 പദ്ധതി വഴി നടപാക്കി കൊണ്ടിരിക്കുന്ന ഇഫ്താര്‍ ഫണ്ടിന്റെ ധന സമാഹരണം നടന്നു കൊണ്ടിരിക്കെയാണ്  ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ സോമാലിയ യിലെ സഹോദരങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തെ പറ്റു എന്ന് തീരുമാനിച്ചു. തങ്ങളുടെ ആഗ്രഹം ഉടന്‍ തന്നെ യൂത്ത് ഇന്ത്യ രക്ഷധികാരിയുടെ മുന്നില്‍ അവതരിപിച്ചു. വേണം മക്കളെ , ഇപ്പോള്‍ തന്നെ ഭക്ഷണം കഴികുമ്പോള്‍  ആ മക്കളുടെ മുഖമാണ് ഓര്‍മവരുന്നത്. കഴിക്കുന്ന ഭക്ഷണം തൊണ്ടയില്‍ ഇടറുകയാണ്. ആ വാക്കുകള്‍ ആ  യുവതക്കൊരു കൊടുംകാറ്റായിരുന്നു. പിന്നീട് ശേഖരിക്കുന്ന പണവും സാധങ്ങളും എങ്ങിനെ സോമാലിയന്‍ ജനതയ്ക്ക് എത്തിക്കും എന്നതിനെ കുറിച്ചായി അന്വ്യേഷണം . കുവൈറ്റില്‍  അറിയപെടുന്ന എല്ലാ സന്നദ്ധ സംഘടനകളുമായും ഈ വിവരങ്ങള്‍ അനേഷിച്ചു. അങ്ങിനെ യാണ് International Islamic Charity Organisation  നു മായി ബന്ധപെടുന്നത്. GCC രാജ്യങ്ങളില്‍ നിന്ന് വിശിഷ്യ കുവൈറ്റില്‍ നിന്ന് ഭക്ഷണ പദാര്‍ഥങ്ങളും , മരുന്നും ശേഖരിച്ചു സോമാലിയയില്‍ നേരിട്ട് വിതരണം ചെയ്യ്തു വരികയാണ് അവര്‍. തങ്ങളുടെ ഇങ്ങിതം അവരെ അറിയിക്കുകയും അവര്‍ അത് അത്യഹ്ലാത്ത പൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്തു. മാത്രമല്ല അവര്‍ക്കത്‌ ഒരു പുതിയ കാര്യവും ആയിരുന്നു. അന്ന്യ നാട്ടില്‍ നിന്നും തൊഴില്‍ തേടി എത്തിയ ഒരു കൂട്ടം ചെറുപ്പക്കാര്‍ മറ്റൊരു രാജ്യത്തിലെ പട്ടിണി പാവങ്ങക്കായി ഇവിടെ നിന്ന് കൊണ്ട് സഹായിക്കാന്‍ മുന്നോട്ടു വരിക. അത് കൊണ്ട് തന്നെ ആ യുവാക്കള്‍ക്കായി എല്ലാ സഹകരണവുമായി  അവര്‍ മുന്നോട്ടു വന്നു. 

അതൊരു ആവേശമായിരുന്നു. കച്ച മുറുക്കികെട്ടി കര്മാഭൂമിയിലീക്ക് അവര്‍ ഒരുങ്ങി ഇറങ്ങി. തങ്ങളുടെ ആഗ്രഹം മാധ്യമങ്ങള്‍  വഴി മാലോകരെ അറിയിച്ചു. ഭക്ഷണ സാധങ്ങളും , പുതിയതും പഴയത് മായ വസ്ത്രങ്ങള്‍ ശേഖരിക്കാന്‍  തീരുമാനിച്ചു. . കിട്ടുന്ന സാധങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനായി അബ്ബാസിയ മേഖലയില്‍ പ്രവാസി ഓഡിടോരിയവും ഫഹാഹീല്‍ മേഖലയില്‍ ദാറുസ്സലാം ഓടിറ്റൊരിയവും തെരങ്ങേടുത്തു. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് മുള്ള ആളുകളില്‍ നിന്നും വളരെ നല്ല പ്രധികരണം  ആയിരുന്നു ലഭിച്ചിരുന്നത്. ഇങ്ങിനെ ഒരു സംരംഭത്തിനു  വേണ്ടി ദാഹിച്ചു നില്കുന്നത് പോലെ തോന്നി ആളുകളുടെ പ്രതികരണം. അരി , പഞ്ചസാര , പരിപ്പ് , പാല്‍ , ടിന്‍ ഫിഷ്‌ തുടങ്ങി പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ ആളുകള്‍ എത്തിച്ചു കൊണ്ടിരുന്നു. യൂത്ത് ഇന്ത്യയുടെ കര്‍മ ധീരരായ പ്രവര്‍ത്തകര്‍ ഒരു മിച്ചു കൂടി ശേഖരിച്ച സാധങ്ങള്‍ പ്രത്യേകം തരം തിരിച്ചു പായ്ക്ക് ചെയ്തു. പഴയ വസ്ത്രങ്ങള്‍ എല്ലാം തന്നെ യൂത്ത് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം ആളുകള്‍ വളരെ വ്ര്തിയായി തേച്ചു മടക്കിയാണ് ആളുകള്‍ എത്തിച്ചു തന്നത്. പ്രയാസം അനുഭവിക്കുന്ന ഒരു ജനതയോടുള്ള അയ്ക്ക്യ പെടലിന്റെ സുന്ദര മാത്ര്കകള്‍ ആയിരുന്നു അത്. എവിടെയും ഉണ്ടാകുന്നത് പോലുള്ള ചില വിപരീത ചെയ്തികള്‍ ഇവിടെയും കാണേണ്ടി വന്നു എന്നത് വിരോധാഭാസം മാത്രം. വളരെ കുറച്ചു ആളുകള്‍ പഴകിയ ഉപേക്ഷിച്ച വസ്ത്രങ്ങള്‍ അതും അണ്ടര്‍ ഗാര്‍മെന്റ്സ് വരെ കൊണ്ട് വന്നു തള്ളി എന്നെത് മനസ്സില്‍ ചില മുറിവുകള്‍ തീര്‍ത്തു.  ആദ്യ ഘട്ടം ഒന്നര ട്ടന്‍ ഭക്ഷണ പദാര്‍ഥങ്ങളും അറുപതോളം കാര്‍ട്ടൂണ്‍ വസ്ത്രങ്ങളും ഐ ഐ സി ഓ ക്ക് കൈമാറി. 
സോമാലിയയില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ നിന്നും കിട്ടിയ നിര്‍ദേശ പ്രകാരം അവിടെ ഉള്ള ആളുകള്‍ക്ക് വളരെ അത്യാവശ്യമായി വേണ്ടത് ഭക്ഷണ സാധങ്ങള്‍ ആണെന്നത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ഘട്ടം പൂര്‍ണമായും ഭക്ഷണ സാധങ്ങള്‍ ശേകരിക്കാന്‍ ആരംഭിച്ചു. പൊതു ജനങ്ങളില്‍ നിന്നും സമാഹരിച്ച പണം ഉപയോഗിച്ച് പഞ്ഞസ്സര , മൈദാ , എന്നാ തുടങ്ങി ഒരു കുടുംബത്തിനു ഒരു കിറ്റ് എന്നാ കണക്കില്‍ സാധങ്ങള്‍ പ്രത്യേകം തയ്യരാകി. രണ്ടാം ഘട്ടം പതിനാറു ട്ടന്‍ സാധങ്ങള്‍ കൈമാറി. ആളുകളുടെ നിര്‍ദേശ പ്രകാരം മുന്‍ നിശ്ചയിച്ച  ദിവസത്തില്‍ നിന്നും രണ്ടു ആഴ്ച കൂടി കളക്ഷന്‍ തുടരാന്‍ തീരുമാനിച്ചു.  സാധങ്ങള്‍ ശേഖരണം , പാക്കിംഗ് , ലോഡിംഗ് , അണ്‍ ലോഡിംഗ് എല്ലാം തന്നെ യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌ന്‍റെ നേത്രത്വത്തില്‍ പ്രവര്‍ത്തകര്‍ നിര്‍വഹിച്ചപ്പോള്‍ ശരീരവും മനസ്സും ഒരു ജനതയോടുള്ള ഐക്ക്യ പെടല്‍ ആയിരുന്നു. അശരണരുടെ അത്താണിയാകാന്‍ , വര്ധ്യക്യം ബാധിച്ച യുവത്യത്തില്‍ നിന്നും കാലം ആഗ്രഹിച്ച യുവതയിലെക്കുള്ള ഒരു തിരിഞ്ഞു നടത്താമായിരുന്നു. നാടും വീടും ഉപേക്ഷിച്ചു തന്‍റെ പ്രിയപെട്ടവക്കായി വെന്തുരുകാന്‍ സ്വയം മുന്നോട്ടു വന്ന ഈ യുവാക്കള്‍ അങ്ങകലെ പട്ടിണി കൊണ്ട് മരിക്കുന്ന സഹോദരങ്ങള്‍ക്ക്‌ വേണ്ടി , ഈ കൊടും ചൂടില്‍ സേവനത്തിന്റെ പുതിയ കാല്‍ വെപ്പുകള്‍ തീര്കുകയായിരുന്നു. ഗള്‍ഫ്‌ ലെ തന്നെ സമാന്തര സംഗങ്ങള്‍ ഇതേറ്റു നടത്താന്‍ മുന്നോട്ടു വരുക കൂടി ചെയ്തതോടു കൂടി ഈ യുവാക്കളുടെ കര്‍മം ധന്ന്യമാവുകയായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ