2009, നവംബർ 8, ഞായറാഴ്‌ച

എലി ജന്മം


ഒരെലി
എലിപത്തായത്തില്‍
കദറിട്ടവനും കാവിയുടുത്തവനും ചുവപ്പും പച്ചയും ധരിച്ചവര്‍
എലിക്കു ചുറ്റും കൂടി .
.നമുക്കീ നശൂലത്തെ എങ്ങിനെ ഇല്ലാതാക്കാം..
.അവര്‍ പരസ്യമായും രഹസ്യമായും ചര്‍ച്ച നടത്തി..
ഒരാള്‍ പറഞ്ഞു ..നമുക്കവനെ വെള്ളത്തില്‍ മുക്കികൊല്ലം
..നര്‍മദയില്‍ നാം ചെയ്യാന്‍ ഉദേശിച്ചപോലെ ,
അതുവേണ്ട മറ്റൊരാള്‍ ,നമുക്ക് വിഷം കൊടുത്തു കൊല്ലാം,
.കീടങ്ങളെ നശിപ്പിക്കാനെന്ന പേരില്‍ എന്ടോസള്‍ഫാന്‍ നല്‍കാം.
..അത് വേണ്ട ,
വെടിവെച്ച് കൊല്ലം ..നന്ദിഗ്രാമില്‍ അല്ലെങ്കില്‍ മുത്തങ്ങയില്‍ ചെയ്തപോലെ
..ആട്ടിയോടിച്ചു കൊല്ലാം..
..വല്ലാര്‍പാടം പോലെ ,
അതുമല്ലെങ്കില്‍ ഇനിയും പലമാര്‍ഗങ്ങളും നമുക്കായി തുറന്നു തരും..
.കൊല്ലണം അത് മാത്രമാണ് ലക്‌ഷ്യം.
..ജീവിക്കാന്‍ അര്‍ഹരല്ല ഒരിക്കലും..
.അത്ര മാത്രം ..

8 അഭിപ്രായങ്ങൾ:

 1. പാവപ്പെട്ടവന് ഇന്ന് ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ല...അവന്റെ മണ്ണും കൃഷിയും കുത്തകകള്‍ക്ക് വേണ്ടി സര്‍ക്കാരുകള്‍ പിടിച്ചടക്കുന്നു..അവരുടെ ദല്ലാള്‍മാരായി മന്ത്രിമാര്‍ മാറുന്നു...
  പ്രതികരിക്കാന്‍ കഴിയാത്തവണ്ണം യുവതയെ അവര്‍ ശണ്ട്ടീകരിക്കാന്‍ കോപ്പ് കൂട്ടുന്നു..
  .തിരിച്ചറിയുക...പ്രതികരിക്കുക..
  കടപ്പാട്... വേനലും കഴിഞ്ഞു എന്ന ഡോകുമെന്ററി

  മറുപടിഇല്ലാതാക്കൂ
 2. .കൊല്ലണം അത് മാത്രമാണ് ലക്‌ഷ്യം.
  അതെ കൊല്ലുന്നവര്‍ക്ക് അത് മാത്രമാണ് ലകഷ്യം..
  അതില്‍ നിറങ്ങളോ ...ആശയങ്ങളോ എന്ന വ്യത്യാസം ഒന്നുമില്ല...
  കുറഞ്ഞ വരികളില്‍ വലിയ ചിന്ത ...

  മറുപടിഇല്ലാതാക്കൂ
 3. കൊല്ലലും ധര്‍മ്മമാണെന്ന് വാഴ്ത്തുന്ന ദൈവങ്ങളുള്ള സംസ്ക്കാരമാണ് !!!

  മറുപടിഇല്ലാതാക്കൂ
 4. മനുഷ്യജന്മമെടുത്തവന് ജീവിക്കാൻ പാടാണ് അപ്പോഴാ എലിജന്മത്തിന്റെ കഥ” എലികൾ” കൊല്ലപ്പെടേണ്ടവയല്ല!. പ്ലേഗ്, എലിപ്പനി. വിളനശിപ്പിക്കൽ, എന്നുവേണ്ട മനുഷ്യജ്ന്മത്തിന് പലവിധ ഉപദ്രവങ്ങൾ. മനുഷ്യജ്ന്മങ്ങൾ പറയുന്നത്, ഈ ഭൂമി എനിക്ക് ജീവിക്കാൻ എന്റെ ഉടയോൻ നൽകി അതിലെ എല്ലാം എനിക്കുവേണ്ടി... എല്ലാം, അങ്ങനെ എങ്കിൽ മനുഷ്യന്റെ അളവുകോൽ അല്ലെ പ്രശ്നം ? ഏതാണ് മനുഷ്യൻ എന്താണ് അതിന്റെ നിർവ്വചനം ഇതൊക്കെ കാഴ്ചകളെ ബാധിക്കുന്നവയാണ് ഷാജിയുടെ നീല നിറം എനിക്ക് ചുവപ്പായി തോന്നിയാൽ ഞാനാണോ കുറ്റക്കാരൻ അതോ ഷാജിയോ ? ഈ ഇക്വേഷൻ തിരിച്ചും ആപ്ലിക്കബിൾ അല്ലെ എന്റെ ചുവപ്പ് ഷാജിക്ക് നീലയായി തോന്നി എന്ന്. നമ്മുടെ സമൂഹത്തിൽ അളവുകോലുകളും തൂക്ക ദണ്ഡ്കളും കള്ളമ്പറയുന്നു. അവനവനിഷ്ടമുള്ള അളവുകൾ, അവനവന് ഇഷ്ടമുള്ള തൂക്കം, ഇവയൊക്കെ പ്രാജാതത്പരമായി വ്യാഖ്യാനിക്കുന്നു സ്ഥാപിക്കുന്നു. കാഴ്ച്ചകൾ അന്യമാകുന്നു, നമുക്ക്വേണ്ടി അവൻ കാണുന്നു, നമുക്ക് വേണ്ടി അവൻ ഭക്ഷണം കഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നു. അവസാനം നാം അവന് വേണ്ടി സ്വയം ഭക്ഷണമാകുന്ന അവസ്ഥയിൽ പോലും തിരിച്ചറിയില്ല, കാരണം നമ്മൾ നമ്മുടെ ചെവികളും, കണ്ണുകളും എന്നെ അടിയറവച്ചിരുന്നു.
  ഈ പ്രശ്നം മുത്തങ്ങയിലും, അൻ‌വർ ഷാജി പരിതപിക്കുന്ന എല്ലായിടങ്ങളിലും കാണാം... പക്ഷേ അതിന് കണ്ണുതുറന്ന് നോക്കണം, അന്യന്റെ കണ്ണിലൂടെ കാണരുത്.......(ചാനലുകൾ നൽകുന്ന കാഴ്ച്ച അവർ പാകം ചെയ്ത വിഭവമാണ് അത് എപ്പോഴും ശരിയായിരിക്കണമെന്നില്ല, )

  മറുപടിഇല്ലാതാക്കൂ
 5. പട്ടിയും പൂച്ചയും എലിയും പഴുതാരയുമെല്ലാം ഭൂമിയുടെ അവകാശികളാണെന്നു പറഞ്ഞ ബേപ്പൂർ സുൽത്താനെ എന്തു ചെയ്യും?
  :)

  മറുപടിഇല്ലാതാക്കൂ
 6. ആദ്യം പാര്‍ശ്വവത്കരിക്കുക
  പിന്നെ വേട്ടയാടുക

  മറുപടിഇല്ലാതാക്കൂ
 7. ഉറുമ്പേ പാവം ഹൻല്ലത്തിനെ കടിക്കല്ലെ :) അത് കുഞ്ഞ് കുഞ്ഞ് മുറിവുകളാ......

  മറുപടിഇല്ലാതാക്കൂ
 8. എല്ലാ എലികളെയും തന്‍റെ മായിക ഗാനവീചികളാല്‍ ആകര്‍ഷിച്ച് അഗാധമായ സമുദ്രാന്തര്‍ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോകാനൊരു പൈഡ്പൈപ്പര്‍.......വരുമോ ?നയിക്കുന്നവന്റെ ലക്ഷ്യങ്ങള്‍ അറിയാതെ പോകുന്നു എന്ന ദുര്യോഗമാണ്‌ നയിക്കപ്പെടുന്നവന് വന്നുചേര്‍ന്നിരിക്കുന്നത്. പോകുകതന്നെ, അത് ചാവുനിലങ്ങളിക്കാണെങ്കിലും,അറവുശാലയിലേക്കെങ്കിലും ....

  മറുപടിഇല്ലാതാക്കൂ