2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ഉണ്ടാപ്പോക്കാര്‍ വക ഒരു വെടി..

ഉണ്ടപോക്കാര്‍ ഗ്രാമത്തിലെ അറിയപ്പെടുന്ന കേഡിയാണ്. കുറിയ ശരീരവും ചുവന്ന കണ്ണുകളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവനില്‍ പേടി ഉണര്‍ത്തി. അവനെ ദൂരെനിന്നു കാണുമ്പോള്‍തന്നെ അവര്‍ മാറി നടക്കാന്‍ തുടങ്ങി. എന്തുകൊണ്ട് അവനെ ഇങ്ങനെ പേടിക്കുന്നു എന്ന് ചോദിച്ചാല്‍ കുട്ടികളെ വഴിയില്‍ പിടിച്ചുനിര്‍ത്തി പേടിപ്പിക്കുകയും സ്ത്രീകള്‍ കുളിക്കുന്ന കുളകടവുകളില്‍ ഒളിഞ്ഞു നോക്കലുമാണ് പ്രധാന ജോലി. അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവനോടു തീര്‍ത്താല്‍ തീരാത്ത പകയുണ്ട്..പക്ഷെ, എന്ത് ചെയ്യാന്‍ അവന്റെ ഉണ്ട കണ്ണുകള്‍ കണ്ടാല്‍ അവിടെ മൂത്രം ഒഴിക്കുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക്.. എന്റെ കൂടുകാരന്‍ അബൂബക്കറിനു അവനോടു തീര്‍ത്താല്‍ തീരാത്ത പകയാണ്..അതിനു അവനു കാരണവും ഉണ്ട്..എന്തെന്നാല്‍ കുട്ടികള്‍കിടയില്‍ അബൂബക്കറിന്റെ ഇരട്ടപേരാണ് ഉണ്ടപ്പോക്കര്‍.

നാട്ടില്‍ നടക്കുന്ന ഒരേ ഒരു ഉത്സവമാണ് കുമാരന്റെ വീട്ടില്‍ നടക്കുന്ന കലം കരി ഉല്‍ത്സവം. ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആളുകളും അതില്‍ പങ്കാളികളാവാരുണ്ട്. അമ്പലത്തിന്റെ ചുറ്റുമതിലിനകത് സ്ത്രീകള്‍ കലം കത്തിച്ചു പൂജ നടത്തുമത്രെ..എന്നാല്‍ മറ്റുമതക്കാരായ സ്ത്രീകളും കുട്ടികളും പുറത്തു നടക്കുന്ന വാണിഭങ്ങളില്‍ സജീവമാകും.. രാത്രിയിലാണ് പ്രധാന ചടങ്ങുകള്‍ നടക്കാറ്.. ഒരു ചുവന്ന തുണി പന്തല്‍ പോലെ വിരിച്ചു അതിനടിയില്‍ ഒരാള്‍ കലം തലയിലേറ്റി ഒരു വലിയ ജനസഞ്ഞയത്തിന്റെ കൂടെ അമ്പലത്തിലേക്ക് വരും..അയാള്‍ നന്നായി മദ്യം കഴിച്ചിരിക്കും. എല്ലാവരും കൂടെ അമ്പലത്തിനകത്ത് കടന്നു അര്‍ദ്ധരാത്രിയോടെ ഒരു ആടിനെ ബലിനല്‍കുമത്രെ . ഇത് പറഞ്ഞത് എന്റെ സ്നേഹിതന്‍ സുരേഷാണ് .അവനും ഞങ്ങളും കുട്ടികളാണ്..അപ്പോള്‍ എത്രത്തോളം ഇതെല്ലാം ശരിയാണെന്ന് എനിക്കറിയില്ല..പിന്നെ അമ്പലത്തിലെ പ്രധാന വഴിപാടു നമ്മുടെ മീശമാധവന്‍ തന്നെ ..അതെ വെടി വഴിപാടു.. ഭക്തര്‍ ഭക്തി പുരസ്കരം വെടി വഴിപാടു നടത്തുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ പേര് മൈക്കിലൂടെ കേള്‍ക്കാന്‍ പണം കൊടുത്തു വെടി നടത്തും.. പിന്നെ ഇതിന്റെ ഒരു സ്വകാര്യം എന്തെന്നാല്‍ നാട്ടിലെ ഒരു ഉത്സവത്തിനു ജാതി മതങ്ങള്‍ക്ക് അപ്പുറം ഒരു ഐക്ക്യ ദാര്‍ഡ്യം രേഖപെടുതുക്ക എന്നത് കൂടിയാണ്..
അപ്പൊ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കും ഉണ്ടാപ്പോക്കരിനു അമ്പലത്തില്‍ എന്താകാര്യം എന്ന്..എന്നാല്‍ ഉണ്ടാപ്പോകരിനാണ് ഇവിടെ പ്രധാനമായ റോള്‍ ഉള്ളത്...ഇവിടെ നടക്കുന്ന മുചീട്ടിന്റെ നടത്തിപുകരനാണ് അവന്‍. വര്‍ഷങ്ങളായി അതിന്റെ പാറ്റെന്റ്റ്റ്‌ അവന്റെ കയ്യില്‍ തന്നെയാണ്.. ഉത്സവത്തിന് ആളുകള്‍ വന്നു കൊണ്ടിര്‍ക്കുന്നു ..കച്ചവടവും വളരെ ജോറായി നടക്കുന്നു...ആമിനയും ശാന്തയും വളകച്ചവടക്കന്റെ കയ്യില്‍ കയ്യേല്പിച്ചു പുതിയ വളകളുടെ സ്വന്ദര്യം ആസ്വദിക്കുകയാണ്.മിടായി കച്ചവടക്കാരന്‍. കോയക്ക ജിലേബിയില്‍ പൊടിനിറഞ്ഞു അതിന്റ രുചികൂടിയതിന്റെ സന്തോഷത്തിലാണ്.. ഞങ്ങള്‍ കുട്ടികള്‍ കച്ചവക്കാരെ കാണാതെ ചില്ലറ സാധനങ്ങള്‍ അടിച്ചു മാറ്റുന്ന തിരക്കിലാണ്.. വീട്ടില്‍ അറിഞ്ഞാല്‍ നല്ല പൊടിപൂരമാണെങ്കിലും അടിച്ചു മാറ്റാതെ ഒരു മനസ്സമാധാനവും കിട്ടില്ല. അങ്ങിനെ കറങ്ങി നടകുംബോഴാനു നമ്മുടെ ഉണ്ടപ്പോക്കര്‍ മുചീട്ടില്‍ മുഴുകി നില്കുന്നത് കണ്ടത്.. എന്റെ സ്നേഹിതന്‍ അബൂബക്കര്‍ അവനെ കണ്ടതോടെ ദേഷ്യം കൊണ്ട് മൂക്ക് വിറപ്പിക്കാന്‍ തുടങ്ങി.. എടാ നീ വാ ..എനിക്ക് ഒരു കാര്യം പറയാനുണ്ട്‌..അവന്‍ എന്നെ വിളിച്ചു..
എന്താടാ കാര്യം ?
നീ വാ ഇതുപോലെ ഇനി ഒരു അവസരം നമുക്ക് വീണു കിട്ടില്ല,,,എന്നിട്ട് അവന്‍ എന്നെ വലിച്ചുംകൊണ്ടോടി.
ഓടി അവസാനം എത്തിയത് വെടി വഴിപാടു നടത്തുന്ന കൌണ്ടറില്‍ ആണ്...ചുറ്റും നോക്കി ..പരിചയം ഉള്ളവര്‍ ആരും തന്നെ ഇല്ല....
ഒരു വെടിക്ക് എത്രയാ പൈസാ..അബൂബക്കര്‍ ചോദിച്ചു...
രണ്ടു രൂപ ..
എന്നാല്‍ എനിക്ക് രണ്ടു വെടി വേണം...
ആരുടെ പേരിലാ വഴിപാടു..? കൌണ്ടറില്‍ ഇരിക്കുന്ന ആള്‍ ചോദിച്ചു..

അബൂബക്കര്‍ പതിയെ അയാളോട് പറഞ്ഞു "ഉണ്ട പോക്കറിനു" രണ്ടു വെടി...

ഉടനെ മക്കിലൂടെ വിളിച്ചു പറഞ്ഞു..ദേവിക്ക് ഏറ്റവും ഇഷ്ടപെട്ട വഴിപാടു വെടിവഴിപാട്...
ഉണ്ടപ്പോക്കര്‍ വക രണ്ടു വെടി.
..ടോ ടോ
മനസ്സില്‍ ഒരു പ്രധികാരം വീട്ടിയതിന്റെ സന്തോഷത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി പിറകിലേക്ക് തിരിഞ്ഞതും തൊട്ട മുമ്പില്‍ അതാ നില്കുന്നു ഉണ്ടപ്പോക്കര്‍ ......
എടാ ..........മക്കളെ എന്ന് പറഞ്ഞു ഞങ്ങളെ പിടിക്കാന്‍ അടുത്തതും നൊടിയിടയില്‍ അവിടെ നിന്ന് ഞങ്ങള്‍ ഓടി മറഞ്ഞതും പെട്ടന്നാണ്...
ആ വഴിയില്‍ ഇന്നും ഒരു കൊടിപുല്ലു മുളച്ചിട്ടില്ല...സത്യായിട്ടും മുളചിടില്ല....

7 അഭിപ്രായങ്ങൾ:

  1. “ആ വഴിയില്‍ ഇന്നും ഒരു കൊടിപുല്ലു മുളച്ചിട്ടില്ല...“

    അത്രയും വിഷമുള്ളതായിരുന്നോ അന്ന് പുറത്തുചാടിയത്?

    മറുപടിഇല്ലാതാക്കൂ
  2. വെടി വഴിപാട് കൊള്ളാം കേട്ടോ ..
    ആശംസകൾ !!

    മറുപടിഇല്ലാതാക്കൂ
  3. വെടി വഴിപാടു ജോര്‍ ആയി, പിന്നീട് തല്ലു കിട്ടിയാ

    മറുപടിഇല്ലാതാക്കൂ
  4. ഇവിടെ നടക്കുന്ന മുചീട്ടിന്റെ നടത്തിപുകരനാണ് അവന്‍. വര്‍ഷങ്ങളായി അതിന്റെ പാറ്റെന്റ്റ്റ്‌ അവന്റെ കയ്യില്‍ തന്നെയാണ്..

    അപ്പൊ അവന് രണ്ടു വെടി കൊടുത്താല്‍ പോര ..... ആട്ടെ നമുക്ക്‌ എത്രെണ്ണം കിട്ടി അവന്റെ കയ്യിന്നു ....

    മറുപടിഇല്ലാതാക്കൂ
  5. അഭി , വീരു , രഘു ,
    വന്നതില്‍ സന്തോഷം...
    മാഷെ,
    ജീവനും കൊണ്ടോടിയതല്ലേ...ഒന്നും തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല..:)
    കുറുപ്പ്,ഭൂതത്താന്‍ ,
    തല്ലു കിട്ടണോ ? അതും ഞങ്ങള്‍ക്കോ...?
    (എങ്ങിനെയാ രക്ഷപെട്ടത് എന്ന് ഇപ്പോഴും അറിയില്ല)

    മറുപടിഇല്ലാതാക്കൂ