ഇ ജാലകത്തില്‍ കൈപട്ടൂര്‍ തങ്കച്ചന്‍ എഴുതിയ ലേഖനത്തിന് ഒരു വിമര്‍ശന കുറിപ്പ്. ഈജലകത്തില്‍ അയച്ചു കൊടുത്തെങ്കിലും തിരക്കുകാരണം അവര്‍ പ്രസിദ്ധീകരിച്ചില്ല. ഇവിടെ എനിക്ക് തിരക്കില്ല..അതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.. കൈപട്ടൂരിന്റെ ലേഖനം ഇതാ ഇവിടെ ഇര തേടുന്ന ആടുകളും ദിക്കറിയാത്ത ഇടയരും
ബി ന്യാമിന്റെ കുവൈത്ത് സന്ദര്‍ശനം കഴിഞ്ഞിട്ടും അതിന്‍റെ അലയൊളികള് അവസാനിച്ചിട്ടില്ല എന്നത് ആ സാഹിത്യകാരന്‍ എത്രത്തോളം പ്രവാസി വായനക്കാരനില്‍ സ്വാധീനം ചെലുതിയിരികുന്നു എന്നതിന്റെ തെളിവാണ്. അദ്ധേഹത്തിന്റെ വരവോടു കൂടി പുസ്തകങ്ങളെയും വായനയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുങ്ങി എന്നത് തന്നെ ഒരു മഹാസംഭവമാണ്.. യൂത്ത് ഇന്ത്യ ഒരുക്കിയ അവാര്‍ഡ് ദാന സദസ്സും ചര്‍ച്ചയും ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞതും ഈ ഒരു ഉയെര്‍തെഴുന്നെല്പ്പു ന്റെ കൂടി സാക്ഷ്യമായിരുന്നു. യൂത്ത് ഇന്ത്യ അതിനു വേദി ഒരുക്കി എന്നത് പ്രത്യേകം അഭിനധനമാര്‍ഹികുന്നു. ആ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയും ഒത്തിരി പേരെ മറി കടന്നു അവിടെ സംസാരിക്കാന്‍ ഭാഗ്യം ലഭികുകയും ചെയ്ത കൈപട്ടൂരിനെ പോലുള്ളവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത വരികളാണ് ഈ ജാലകത്തില്‍ അദ്ദേഹം എഴുതിയത്. അന്നത്തെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കൈപെട്ടൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവിടെ കൂടിയവരില്‍ ചിരി ഉണര്‍ത്തുകയും അദ്ദേഹം സ്വയം പരിഹാസ്സ്യനവുകയും ചെയ്യുന്ന കാഴ്ച അദ്ധേഹത്തെ പോലുള്ള ആളുകള്‍ക്ക് ഇനിയെങ്കിലും ഭൂഷണമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം അവിടെ പറയുകയുണ്ടായി അദ്ധേഹത്തെ സ്വാഗത പ്രസംഗത്തില്‍ പേരെടുത്തു പരാമര്‍ശിച്ചില്ല, പ്രത്യേകം വിളിച്ചു വരുത്തി വന്നതിനു ശേഷം പേരും സ്ഥാനവും പറയാതിരുന്നത് ശരിയായില്ല എന്ന്. ഇത് അദ്ദേഹം സ്വയം ചെറുതാകുന്ന ഒരു പരാമര്‍ശമാണ് നടത്തിയത്. അതിനു മറുപടിയായി യൂത്ത് ഇന്ത്യ പ്രസിഡണ്ട് നടത്തിയ പരാമര്‍ശം പ്രത്യേകം ശ്രധിക്കപെടുകയും ചെയ്തു. അതാണ് അതിന്‍റെ ശരിയും.അദ്ദേഹം പറഞ്ഞു കൈപട്ടൂരിനെ പോലുള്ള ഒരാളെ പ്രത്യേകം സ്വാഗതം ചെയ്യാതിരിക്കാന്‍ മാത്രം അദ്ദേഹം കുവൈത്ത് മലയാളികള്‍ക്ക് സുപരിചിതന്‍ ആണ് എന്ന്. സംഘാടകരുമായി എന്ത് കൊട് ആളുകളെ പേരെടുത്തു സ്വാഗതം നടത്തിയില്ല എന്ന് അന്വേഷിച്ചിരുന്നു. അമ്പതോളം ആളുകളെ ആ പരിപാടിയില്‍ പ്രത്യേകം ക്ഷണിക്കുകയും എല്ലാവരോടും സമയ്തിനനുസരിച്ചു വേദിയില്‍ വന്നു സംസാരിക്കണം എന്ന് അറിയിക്കുകയും ചെയ്തിരുന്നു.. ഈ അമ്പതു ആളുകളെ പേരെടുത്തു സ്വാഗതം പറയുന്നതിലെ അനൌചിത്വം ഒന്നുകൊണ്ടു മാത്രമാണ് അത് ഒഴിവാക്കിയത്. അല്ലാതെ ഞങ്ങള്‍ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം . അവിടെയാണ് കൈപട്ടൂരിനെ പോലുള്ളവര്‍ സ്വയം സ്ഥാനം മനസ്സിലാക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.
പിന്നെ ബിന്യമിന്റെ നോവല്‍ ആടുജീവിതുമായി ബന്ധപെട്ടു ഇവിടെ അദ്ദേഹം നടത്തിയ പരാമര്‍ശം ചിലത് അന്ഗീകരികാം എങ്കിലും ഒരു സാധാരണ വായനക്കാരനെ പൂര്‍ണാര്‍ഥത്തില്‍ തിര്‍പ്തി പെടുത്തുന്ന ഒന്നാണ് ആടുജീവിതം. അതിന്‍റെ തെളിവാണ് ആണ് അവിടെ തടിച്ചു കൂടിയ സാധാരണക്കാരും. (പല പ്രമുഖ എഴുത്തുകാരും ഇവിടെ വന്നിടുന്ടെങ്കിലും ഇത്രയും ജനകീയമായ ഒരു ആദരവ് അവര്‍ക്ക് ആര്കെങ്കിലും നല്‍കിയിട്ടുണ്ട് എന്ന് തോനുന്നില്ല. ) .
പിന്നെ ആനയെ കണ്ടകാര്യം. കൂട്ടത്തില്‍ ഏറ്റവും വലിയ ആനയെ അവിടെ വെച്ച് കണ്ടത് കൈപറ്റൂര്‍ തന്നെ ആയിപോയത്വിധിയുടെ വൈരൂപ്യം. (നോവലിനേയും നോവലിസ്റ്റിനെയും വാതോരാതെ പ്രശമിസിച്ചത് ആരും മറക്കാന്‍ തരമില്ല. )
പിന്നെ ആടുകളെ രക്ഷകനെ കുറിച്ചുള്ള അദ്ധേഹത്തിന്റെ എഴുത്ത് എനിക്ക് ഇഷ്ട പെട്ടു. ഗാലറിയില്‍ ഇരുന്നു ഗോളടിക്കാന്‍ ആര്‍ക്കും കഴിയും.ഒന്ന് കളത്തില്‍ ഇറങ്ങി കളിക്കണം അപ്പോള്‍ മാത്രമേ അതിന്‍റെ പ്രയാസം അറിയൂ. അദ്ധേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ചാനലും നമുക്കി മാറ്റിവെക്കാം , പക്ഷെ , അദ്ധേഹത്തെ പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകളാണ് അല്പമെങ്കിലും ആടുജീവിതങ്ങള്‍ക്ക് ആശ്വാസം ആകുന്നതു എന്ന് മറക്കരുത്. അതരിയുന്നത് കൊണ്ടാണ് യൂത്ത് ഇന്ത്യ, ആടുജീവിതത്തിലെ കഥാ പത്രം നജീബിനും ദാനസഹായം നല്‍കാന്‍ ആ വേദി ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം.
പിന്നെ ബിന്യാമിന്‍ ഫോണ എടുത്തില്ല എന്നാ പരാമര്‍ശം. ഈ ചെറിയ സന്ദര്‍ശനത്തില്‍ എത്ര ആളുകളുടെ ഫോണ വിളികല്‍കാണ് ഒരാള്‍ക്ക് മരുപടിനല്കാന്‍ കഴിയുക. !! ഈയുള്ളവനും ബിന്യാമിന്റെ കൂടെ അല്‍പസമയം ചിലവഴിച്ചിരുന്നു. എയര്‍ പോര്‍ട്ടില്‍ വെച്ച് മറ്റൊരു ലൈബ്രറി ഉത്ഘാടനവും ഉണ്ടാകും എന്ന് സൂചിപിച്ചപ്പോള്‍ സംഘാടകര്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത ഏതു പരിപാടിയിലും സംബധിക്കാന്‍ തയ്യാറാണ് എന്നാണു അദ്ദേഹം പറഞ്ഞത്. അതില്‍ നിന്നും അദ്ദേഹത്തിന് കൈപട്ടൂര്‍ പറഞ്ഞതുപോലുള്ള ഒരു "ജാഡ' ഉണ്ടെന്നു വിശ്യസിക്കാന്‍ തരമില്ല. അദ്ദേഹം അത് മനപ്പൂര്‍വം ചെയ്തതാവാന്‍ തരമില്ല.
ചായ തോപ്പില്‍ ബീരാന്‍.
ഫഹാഹീല്‍
സാംസ്കാരിക നായകര്‍ക്ക് അല്‍പ്പം പൊങ്ങച്ചം വേണം ..എന്നാലേ സംസ്കാര "നായകര്‍" ആവൂ..അതറിയില്ലേ..
മറുപടിഇല്ലാതാക്കൂപൊങ്ങച്ചം എല്ലാവര്‍ക്കുമുണ്ട് എന്ന് തോന്നുന്നില്ല.. എന്തായാലും മസില്‍ പിടിച്ചു നടക്കുന്ന ഒരു കൂട്ടമാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ എന്ന ഒരു ' സല്പേര് ' ഉണ്ടെന്നു ബോധ്യപ്പെട്ടു. പൊതുസമൂഹത്തില്‍ അറിയപ്പെടാത്ത/അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത സാമൂഹിക പ്രതിബധ്ധതയുള്ള നിരവധി എഴുത്തുകാര്‍ പ്രവാസലോകത്ത് (കുവൈത്തിലും) ഉണ്ട്.. അവരെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കണം.. അവര്‍ എഴുതുകയും ചെയ്യും , നല്ല ഭാഷ സംസാരിക്കുകയും ചെയ്യും.. ആവശ്യം വന്നാല്‍ കളത്തില്‍ ഇറങ്ങി കളിക്കുകയും ചെയ്യും.. ഇതാവും പ്രവാസലോകത്തിനു കൂടുതല്‍ ഗുണം ചെയ്യുക എന്ന് തോന്നുന്നു
മറുപടിഇല്ലാതാക്കൂസത്യത്തില് ഇപ്പോഴാണ് ഒരു കാര്യം എനിക്ക് മനസ്സിലായത്..രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയാന്‍ ഇന്ന് ആണ്‍കുട്ടികള്‍ ജീവിച്ചിരിപ്പില്ല... എന്റെ മെയില്‍ ബോക്സില്‍ എന്റെ ഈ കുറിപ്പിനെ കുറിച്ചുള്ള കമന്റ്സ് വന്നുകിടന്നു എന്നോട് പള്ളിളികുന്നു..എന്റെ ഫോണ്‍ ലേക്കും ഇന്ന് വിളികള്‍ വന്നു..പക്ഷെ, ഇവടെ വന്നു കമന്റ് ചെയ്യാന്‍ ആരെയും കണ്ടില്ല..നല്ലത്.. ഒന്നുറപ്പാണ് എല്ലാവരും മനസ്സില്‍ ഉള്ളത് വെച്ച് കലത്തില്‍ ഉള്ളത് വിളംബുകയാണ്....
മറുപടിഇല്ലാതാക്കൂgood writing
മറുപടിഇല്ലാതാക്കൂസുഹുര്ത്തെ..യൂത്ത് ഇന്ത്യ പ്രോഗ്രാമില്‍ പങ്കെടുത്ത എന്ന നിലയില്‍ അവിടെ കണ്ട ചില കാര്യങ്ങള്‍ പറയട്ടെ. സംസാരിച്ചവരില്‍ പലരും ആടുജീവിതം വായിചിട്ടുണ്ടായിരുന്നില്ല. പലരും അത് വായിക്കാന്‍ " സമയം " കിട്ടാത്തത് പരസ്യമായി പറഞ്ഞു മിടുക്കരാകാന്‍ ശ്രമിച്ചതും കണ്ടു. ഇതേപോലെ ഒരു പരിപാടിയില്‍ സ്റ്റേജില്‍ കയറി രണ്ടു വാക്ക് പറയാന്‍ വരുമ്പോള്‍ ഈ കൃതി ഒന്ന് വായിക്കാനുള്ള സാമാന്യ മര്യാദ കാണിക്കാന്‍ പലരും മറന്നുപോയി. പിന്നെ ചിലര്‍ക്ക് മറ്റു വിഷയങ്ങള്‍ പറയാന്‍ ആയിരുന്നു താല്പര്യം. തന്റെ വിശദമായ ബയോ ഡേറ്റ പറയാതെ ഇരുന്നതില്‍ പരാതി പറഞ്ഞ ആള്‍ നിശിതമായി ഈ കൃതിയെ വിമര്‍ശിച്ചത് വായിച്ചു. എന്നാല്‍ അന്ന് അദ്ദേഹം ഇങ്ങനെ ഒന്നും പറഞ്ഞിരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ.
മറുപടിഇല്ലാതാക്കൂചുരുങ്ങിയ സമയത്തില്‍ ഒന്ന് പരിചയപ്പെടാന്‍ ഒരു അവസരം എനിക്കും കിട്ടി. ജാടകള്‍ ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്‍ ആയിട്ടാണ് എനിക്ക് തോന്നിയത്. ചടങ്ങില്‍ പരാതി പറഞ്ഞു സദസ്യരുടെ മുന്നില്‍ ചെറുതായ വ്യക്തി ബെന്യാമിന്‍ തിരിച്ചു വിളിക്കാത്തതില്‍ പരാതി പെട്ടപ്പോള്‍ ഒന്ന് കൂടി ചെറുതായി എന്നെ എനിക്ക് പറയാന്‍ ഉള്ളു.
ചക്ക ഇട്ടു മുയലുകളെ വീഴ്തുന്നവര്‍ക്കാവും ബെന്യാമിന്റെ പുതിയ പുസ്തകം അങ്ങനെ ആവും എന്ന മുന്വിധി നല്‍കാന്‍ ഏറ്റവും അര്‍ഹത.
പരസ്പരം ഒളിയമ്പുകള്‍ എയ്യുന്നതാണ് കുവൈറ്റിലെ സാഹിത്യ സാംസ്കാരിക ലോകം എന്ന തിരിച്ചറിവിനും ഈ ചടങ്ങ് ഒരു നിമിത്തമായി.
ഈ തുറന്നെഴുതിനു അഭിനന്ദനങ്ങള്‍. രാജാവിന്റെ നഗ്നത ആരെങ്കിലും വിളിച്ചു പറയണമല്ലോ.
പ്രിയ തിരൂരാന്‍,
മറുപടിഇല്ലാതാക്കൂതാങ്കളുടെ കുറിപ്പ് വായിച്ചു. ഒരു കമന്റ് ഇടണോ എന്ന് ഒരു ദിവസം ആലോചിച്ചു. ഇടുകയാണ് ഉചിതം എന്ന് തോന്നി, അല്ലെങ്കില്‍ അതൊരു ഒളിച്ചോട്ടമാകും എന്നും. താങ്കളുടെ ഈ കുറിപ്പ് ഈ~ജാലകത്തിന് അയച്ചു കൊടുത്തെന്നും "തിരക്ക് കാരണം" അവര്‍ പ്രസിദ്ധീകരിച്ചില്ലെന്നും ഉള്ളൊരു ഖേതവിചാരത്തോടെയാണല്ലോ താങ്കളുടെ എഴുത്ത്. ഇത്തരം "തിരക്കുകളാണ് " കുവൈത്തിലെ സാംസ്കാരിക മണ്ഡലത്തെ പൂര്‍ണ്ണമായും അടച്ചുകളഞ്ഞത്. ഈയ്യൊരു ദൌത്യം വളരെ ഭംഗിയായി നടത്തിവന്ന വിഭാഗമായിരുന്നു കുവൈത്ത് ടൈംസ് മലയാള വിഭാഗം. ദൈവ കൃപയാല്‍ കുവൈത്തിലെ സാംസ്ക്കാരിക,സംഘടനാ നായകരെ ഞെട്ടിച്ചു കൊണ്ട് അത് പൂട്ടി കെട്ടി. പകരം ഗള്‍ഫ് പത്രിക അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ അവതരിച്ചിട്ടുണ്ട്. എതിരഭിപ്രായ പ്രകടനത്തിനും കൂടി ഇടമുണ്ടായാലെ സമൂഹത്തില്‍ ഒരു ചലനം സംഭവിക്കുകയുള്ളൂ, അത് വഴി നാം നവീകരിക്കപ്പെടുകയുള്ളൂ.
എന്റെ ഒരു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ എനിക്ക് മനസ്സിലായത് സാംസ്കാരിക നായകര്‍ക്ക് ഏറ്റവും ഉചിതമായ ഷെല്‍ട്ടര്‍ കുവൈറ്റ് ആണെന്നാണ്. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നൊരു ചൊല്ലുണ്ടല്ലോ.
നമ്മുടെ നാടന്‍ മാധ്യമങ്ങള്‍ക്കുള്ള രഹസ്യ അജണ്ടകള്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കുമുണ്ടെങ്കില്‍ അതിനെ തുറന്നു കാട്ടേണ്ട ബാധ്യത നമുക്കുണ്ട്.
ഒരു വായനാ ശാലയുടെ ഉത്ഘാടന സദസ് നാം പരസ്പരം ചളിവാരിയെറിയാനാണ് ചെലവഴിച്ചത്. ഇതിന് ബെന്യാമിനെ സാക്ഷിയാക്കെണ്ടിയിരുന്നോ എന്ന് എനിക്ക് അന്നേരമേ തോന്നിയിരുന്നു. ശ്രി കൈപ്പട്ടൂരിന് ആടുജീവിതത്തെ പറ്റിയുള്ള അഭിപ്രായം പറയാന്‍ ആ നേരം ഉപയോഗിക്കാമായിരുന്നു. ഒരു പുസ്തകം വായിച്ചാല്‍ അതിന്റെ അഭിപ്രായം പറയാനുള്ള അവകാശം വായനക്കാരനുണ്ട്. അതൊരു കന്‍സ്യൂമറുടെ അവകാശം കൂടിയാണ്. ഒരു നോവലിന്റെ രൂപഘടനയുടെ കുഴല്‍കണ്ണാടിയിലൂടെ നോക്കുമ്പോള്‍ "ആടുജീവിതം" ശില്പപരമായി ചില ന്യൂനതകള്‍ ശേഷിപ്പിക്കുന്നുണ്ട്. പക്ഷെ അത്തരം ഒരെഴുത്തിനുള്ള ഇടം മലയാളത്തില്‍ ഉണ്ടായിരുന്നു എന്നതുതന്നെയാണ് ആടുജീവിതത്തിന്റെ വിജയം കാണിച്ചുതരുന്നത്. ഈ നോവല്‍ പ്രവാസ എഴുത്താളുകള്‍ക്ക് മുന്നില്‍ രണ്ട് സമസ്യകള്‍ ആണുണ്ടാക്കുന്നത്. മാര്‍ക്കറ്റില്ലാത്ത പ്രവാസ എഴുത്തിനു ഒരു കമ്പോള മൂല്യമുണ്ടാക്കിത്തന്നു. രണ്ട് ആട് ജീവിതത്തിനെ അതിജീവിക്കുന്ന ഒരു പ്രവാസഎഴുത്തിനേ ഇനി വായനാ മൂല്യമുണ്ടാവൂ. ഈ ഒരു പ്രതിസന്ധി മിഡില്‍ഈസ്റ്റു മലയാളി എഴുത്തുകാരെ തെല്ലൊന്നുമല്ല ആശയക്കുഴപ്പത്തിലാകുന്നത്. അതിന്റെ അലയൊലികള്‍ കുവൈത്തിലും ഉണ്ടാകാതെ പറ്റില്ലല്ല്ലോ.
എന്റെ ബെന്യാമില്‍ അനുഭവം കൈപ്പട്ടൂരിനുണ്ടായതില്‍ നിന്നും വിഭിന്നമാണ്. വളരെ നിസ്സാരനായ എനിക്ക് ഒരു അഭിമുഖം അനുവദിച്ചു കിട്ടി. ഇവിടെ നിന്നും പോയതില്‍ പിന്നെ ഒന്ന് രണ്ട് എഴുത്ത് കുത്തുകള്‍ മെയില്‍ വഴി നടത്തിയിരുന്നു. ഉടന്‍ തന്നെ മറുപടികളും കിട്ടിയിരുന്നു. അങ്ങിനെ ഉണ്ടായില്ലെങ്കിലും എനിക്ക് പരിഭവം തോന്നുമായിരുന്നില്ല. കാരണം എന്റെ മുന്നില്‍ എന്റെ അലസതകൊണ്ട് ഞാന്‍ എഴുതാതെപോയ, അല്ലെങ്കില്‍ നാം ഓരോപ്രവാസിയും എഴുതാതെ പോയ നജീബിന്റെ ഖേതജീവിതം തുറന്നു വെച്ചത് ശ്രി ബെന്യാമിനാണ്. ആ എഴുത്തിനു പിന്നിലെ ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ച് ഒരു ചെറിയ എഴുത്ത്കാരനെന്ന നിലയില്‍ ഞാന്‍ തികച്ചും ബോധവാനാണ്. ഇനി അദ്ദേഹം വിശ്രമിക്കട്ടെ. ഉണര്ന്നിരിക്കേണ്ട ചുമതല നമ്മുടെതാണ്. അതാണ് നമുക്ക് നജീബിനോടു ചെയ്യാവുന്ന നമ്മുടെ ഇഷ്ടം.
സ്നേഹപൂര്‍വ്വം,
ധര്‍മ്മരാജ് മടപ്പള്ളി.