2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

പ്രേയസിയുടെ വേര്‍പാടില്‍ പോലും ഒന്ന് പൊട്ടികരയാന്‍ കഴിയാതെ..

ഇന്ന് കുടുംബ സമേതം ഒരു പിക്കിനില്‍ പങ്കെടുത്തു.. പെരുന്നാളിന്റെ എല്ലാ സന്തോഷവും നിറഞ്ഞാടിയ ഒരു ഒത്തു ചേരല്‍. പക്ഷെ എനിക്ക് മാത്രം അവര്‍ക്ക് കൂടെ ഒത്തു ചേരാന്‍ കഴിഞ്ഞില്ല. എന്റെ പ്രയാസം അവരെ അറിയിച്ചാല്‍ അവര്‍ക്കും അതെ വികാരം ഉണ്ടാകും എന്ന് കരുതി ആരെയും അറിയിച്ചില്ല. അവിടെ നിന്നും മടങ്ങുന്നതിനു മുന്‍പ്പ് ഒരു പരിതിവേരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാ സന്തോഷവും ഉണ്ട്. പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് മാധ്യമത്തില്‍ നിന്നും ഹാരിസ് വിളിച്ചു പറയുന്നത് ഒരു പ്രശ്നം ഉണ്ട് ..കഴിയുന്നത്‌ ചെയ്യണം.
മലപ്പുറം സ്വദേശി ഖാസിം..വീട്ടു ഡ്രൈവര്‍..ലക്ഷം മുടക്കിയാണ് കുവൈറ്റില്‍ എത്തിയത്.. നാട്ടില്‍ മൂന്നു മക്കള്‍ നടക്കാന്‍ കഴിയാതെ വീല്‍ ചെയരിലാണ്..ആക്സിടെന്റ്റ്.. ഒത്തിരി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബം.. ഇന്ന് ഭാര്യ ആതമഹത്യ ചെയ്തു എന്നാ വാര്‍ത്ത നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..കഫീല്‍ പോകാന്‍ അനുവദികുന്നില്ല.. കേട്ടപ്പോള്‍ വല്ലാതെ മനസ്സ് പിടഞ്ഞു..ഞാന്‍ അദ്ധേഹത്തെ വിളിച്ചു സംസാരിച്ചു...ഭാര്യ മരിച്ച ദുഖവും പോകാന്‍ കഴിയുന്നില്ല എന്നാ പ്രയാസവും ഒന്നിച്ചാണ് ഭവികുന്ന വല്ലാത്ത അവസ്ഥ..ദൈവമേ ഇത്തരം പ്രരീക്ഷണങ്ങള്‍ ആര്‍കും വരുത്തരുതേ.. കഫീല്‍ പറയുന്നത് അദ്ദേഹം കളവു പറയുകയാണ്‌ എന്ന്..എംബസ്സിയില്‍ പോയി പരാതി നല്‍കട്ടെ എന്ന് അദ്ദേഹം..അതൊരിക്കലും പെട്ടന്നുള്ള ഒരു പ്രശ്ന പരിഹാരമാല്ലന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹത്തെ ബോധ്യപെടുത്തി.. നാട്ടില്‍ പോകാന്‍ ടിക്കെടിനു പോലും പണം ഇല്ല. ടിക്കെടിന്റെ കാര്യത്തില്‍ എന്റെ സംഘടന വേണ്ടത് ചെയാം എന്നേറ്റു.. കഫീലുമായി സംസാരിക്കാന്‍ പല ശ്രമം നടത്തിയെങ്ങിലും ഫോണ്‍ എടുത്തില്ല.. ഒടുവില്‍ ടിക്കറ്റ്‌ നല്‍കിയാല്‍ പാസ്സ്പോര്‍ട്ട് നല്‍കാം എന്ന് ഖഫീല്‍ അറിയിച്ചിട്ടുണ്ട്.. ടിക്കെടിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു...നാളെ അദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ഇപ്പൊ മനസ്സിനെ അലട്ടുന്ന മറ്റൊരു പ്രശ്നം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യം തന്നെ ആയിരിക്കും അല്ലെ..? പലപ്പോഴും ഓരോരുത്തരുടെ സങ്ങടങ്ങള്‍ കേള്‍കുമ്പോള്‍ മറ്റൊന്നും ആലോചിക്കാറില്ല..എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമാവും ചതിക്കപെട്ടത്‌ അറിയുക..എന്തായാലും നാളെ അദ്ദേഹം തന്ന മേല്‍വിലാസത്തില്‍ നാട്ടില്‍ ബന്തപെടനം..രണ്ടു കാര്യം ഉണ്ട്...ഒന്ന് സത്യാവസ്ഥ അറിയാനും മറ്റൊന്ന് അവര്‍ക്ക് നാട്ടില്‍ എന്തെങ്കിലും ചെയ്തു കൊടുക്കാനും..പലവിഷയങ്ങളും ഇത് പോലെ വരുമ്പോള്‍ സോളിഡരിട്ടിയുടെ സഹായമാണ് തേടുന്നത്.. അവര്‍ അത് ഭംഗിയായി ആത്മാര്‍ത്ഥമായി ചെയ്യാറുണ്ട്.. ആ നന്ദി കൂടെ രേഖപെടുത്താന്‍ ഈ അവസരം ഉപയോഗ പെടുത്തട്ടെ..പ്രാര്‍ഥികുക അദ്ധേഹത്തിന്റെ പ്രയാസങ്ങള്‍ പെട്ടന്ന് ശരിയാവുന്നതിനു വേണ്ടി..

12 അഭിപ്രായങ്ങൾ:

  1. അദ്ധേഹതിനുള്ള ടിക്കറ്റ്‌ ശരിയായി എന്ന് ഖലീല്‍ അറിയിച്ചു. കാലിക്കറ്റ്‌ യൂനിവേര്സിട്യ്ക്ക് അടുത്ത് വെച്ച് നടന്ന ഒരു ബസ് ആക്സിടെന്റിലാണ് മക്കള്‍ക്ക്‌ കാലുകള്‍ നഷ്ടപെട്ടത്. നാട്ടിലെ മറ്റുകാര്യങ്ങള്‍ ഇന്ന് (ഇപ്പോള്‍ രാത്രി 12.30 )അനേഷിച്ചു അറിയണം..എന്തായാലും നാട്ടില്‍ പോകാനുള്ള ടിക്കറ്റ്‌ നല്‍കണം.

    ഇത് എന്റെ ഒരു മനസ്സമാതാനതിനു വേണ്ടി എഴുതിയതാണ്..എല്ലാം വായന സുഖം ഉള്ളതാവണം എന്നിലല്ലോ.. ക്ഷമികുക..

    മറുപടിഇല്ലാതാക്കൂ
  2. മനസിനെ സങ്കടപ്പെടുത്തുന്ന കാര്യം. സത്യമായാലും അല്ലെങ്കിലും നമ്മളാല്‍ കഴിയുന്നത്‌ ചെയ്യുക. എല്ലാം വായന സുഖം വേണം എന്ന് ഇല്ലല്ലോ.
    എല്ലാം ഭംഗിയായി നടന്നു എന്ന് കരുതി സമാധാനിച്ചോട്ടെ.

    മറുപടിഇല്ലാതാക്കൂ
  3. മനസിനെ സങ്കടപെടുത്തുന്ന കാര്യം
    എല്ലാം ഭംഗിയായി നടന്നു എന്നു വിശ്വസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. എന്തുപറയാന്‍...വാക്കുകള്‍ അകന്നു നില്‍ക്കുന്നു.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  5. ഒന്നും നടന്നില്ല.. കഫീല്‍ ആവശ്യ പെട്ട പ്രകാരം ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു. ഇന്നലത്തെ എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സിനു. ടിക്കറ്റ്‌ കഫീലിനെ കാണിച്ചു കൊടുത്തപ്പോള്‍ അത് വാങ്ങി പോക്കറ്റില്‍ ഇട്ടു. പിന്നെ അവന്റെ വിവാനിയ യില്‍ വെച്ച് കൊടിയ മര്‍ദനം. അടിച്ചു മുഖത്ത് നിന്ന് ചോരവന്നു എന്ന് പറഞ്ഞു. എന്റെ സുഹുര്‍ത്ത് പറഞ്ഞത് പോലെ ശരിയായ അടിമത്വം. നാട്ടില്‍ ഭാര്യയുടെ മയ്യത്ത് മോര്‍ച്ചറിയില്‍.. എവിടെ ഇങ്ങിനെയും..ഞങ്ങള്‍ കഫീലുമായി സംസാരിച്ചു.. എത്രയും നിക്ര്ഷ്ടനായ ഒരു ജന്തുവിനെ കണ്ടിട്ടില്ല.. പലരെയും ഇത് പോലെ രക്ഷ പെടുത്തിയിട്ടുണ്ട്...ബിന്യാമിന്റെ നോവലിലെ അര്ബാബിനെ നേരില്‍ കണ്ട അവസ്ഥ. ഓടു വില്‍ ഇവിടുത്തെ ഹോട്ട് ലൈന്‍ വിളിച്ചു. ഉടനെ മറുപടി നിങ്ങളെ രക്ഷപെടുതനം എന്നുണ്ട്..പക്ഷെ, ഇപ്പോള്‍ ഇവിടെ ആളില്ല. ഉടനെ എംബസ്സിയില്‍ അഭയം തേടുക.. എന്ത് ചെയ്യാന്‍...എംബസ്സിയില്‍ പോയിട്ട് ഒരു പ്രയോജനവും ഇല്ല.. പെട്ടന്നുള്ള കാര്യങ്ങള്‍ നടക്കില്ല.. അല്ലെങ്ങില്‍ അന്ന് തന്നെ എമ്ബസ്സ്യില്‍ എത്തിക്കു മായിരുന്നു.. ഉടനെ അടുത്ത പോലീസെ സ്റ്റേഷനില്‍ ബന്തപെടാന്‍ അധെഹതോട് പറഞ്ഞു..അത് കേട്ടില്ല...ആ വീട്ടില്‍ നിന്നും അദ്ദേഹം ചാടി..വിഡ്ഢിത്തമാണ് ചെയ്തത്..ഇനി പറഞ്ഞിട് കാര്യമില്ല..മൊബൈല്‍ ഇപ്പോള്‍ സ്വിച് ഓഫ്‌. എവിടെയാണെന്ന് ഒരു പിടുത്തവും ഇല്ല...ടിക്കറ്റ്‌ കാശ് നഷ്ടമായി..തിരിച്ചു കിട്ടില്ല..എന്തിനു അദ്ദേഹം അവിടുന്ന് ചാടി? സ്റ്റേഷനില്‍ പോകുകയായിരുന്നെങ്ങില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു.. എമ്ബ്ബസിയ്ല്‍ എത്തിയാലും മതിയായിരുന്നു... പ്രര്തികുക..
    ഇതു വാഴികുന്ന ആരെങ്ങിലും യൂനിവേര്സിടി എയര്‍ പോര്‍ട്ട്‌ റോഡ്‌ പുളിയന്‍ പറമ്പ് സ്വദേശികള്‍ ഉണ്ടെങ്കില്‍ എന്നെ0096597649639

    മറുപടിഇല്ലാതാക്കൂ
  6. ഒന്നും നടന്നില്ല.. കഫീല്‍ ആവശ്യ പെട്ട പ്രകാരം ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു കൊടുത്തു. ഇന്നലത്തെ എയര്‍ ഇന്ത്യ എക്ഷ്പ്രെസ്സിനു. ടിക്കറ്റ്‌ കഫീലിനെ കാണിച്ചു കൊടുത്തപ്പോള്‍ അത് വാങ്ങി പോക്കറ്റില്‍ ഇട്ടു. പിന്നെ അവന്റെ വിവാനിയ യില്‍ വെച്ച് കൊടിയ മര്‍ദനം. അടിച്ചു മുഖത്ത് നിന്ന് ചോരവന്നു എന്ന് പറഞ്ഞു. എന്റെ സുഹുര്‍ത്ത് പറഞ്ഞത് പോലെ ശരിയായ അടിമത്വം.

    മറുപടിഇല്ലാതാക്കൂ
  7. നാട്ടില്‍ ഭാര്യയുടെ മയ്യത്ത് മോര്‍ച്ചറിയില്‍.. എവിടെ ഇങ്ങിനെയും..ഞങ്ങള്‍ കഫീലുമായി സംസാരിച്ചു.. എത്രയും നിക്ര്ഷ്ടനായ ഒരു ജന്തുവിനെ കണ്ടിട്ടില്ല.. പലരെയും ഇത് പോലെ രക്ഷ പെടുത്തിയിട്ടുണ്ട്...ബിന്യാമിന്റെ നോവലിലെ അര്ബാബിനെ നേരില്‍ കണ്ട അവസ്ഥ. ഓടു വില്‍ ഇവിടുത്തെ ഹോട്ട് ലൈന്‍ വിളിച്ചു. ഉടനെ മറുപടി നിങ്ങളെ രക്ഷപെടുതനം എന്നുണ്ട്..പക്ഷെ, ഇപ്പോള്‍ ഇവിടെ ആളില്ല. ഉടനെ എംബസ്സിയില്‍ അഭയം തേടുക.. എന്ത് ചെയ്യാന്‍...എംബസ്സിയില്‍ പോയിട്ട് ഒരു പ്രയോജനവും ഇല്ല.. പെട്ടന്നുള്ള കാര്യങ്ങള്‍ നടക്കില്ല.. അല്ലെങ്ങില്‍ അന്ന് തന്നെ എമ്ബസ്സ്യില്‍ എത്തിക്കു മായിരുന്നു.. ഉടനെ അടുത്ത പോലീസെ സ്റ്റേഷനില്‍ ബന്തപെടാന്‍ അധെഹതോട് പറഞ്ഞു..അത് കേട്ടില്ല...ആ വീട്ടില്‍ നിന്നും അദ്ദേഹം ചാടി..വിഡ്ഢിത്തമാണ് ചെയ്തത്..ഇനി പറഞ്ഞിട് കാര്യമില്ല..മൊബൈല്‍ ഇപ്പോള്‍ സ്വിച് ഓഫ്‌. എവിടെയാണെന്ന് ഒരു പിടുത്തവും ഇല്ല...ടിക്കറ്റ്‌ കാശ് നഷ്ടമായി..തിരിച്ചു കിട്ടില്ല..എന്തിനു അദ്ദേഹം അവിടുന്ന് ചാടി? സ്റ്റേഷനില്‍ പോകുകയായിരുന്നെങ്ങില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നു.. എമ്ബ്ബസിയ്ല്‍ എത്തിയാലും മതിയായിരുന്നു... പ്രര്തികുക..
    ഇതു വാഴികുന്ന ആരെങ്ങിലും യൂനിവേര്സിടി എയര്‍ പോര്‍ട്ട്‌ റോഡ്‌ പുളിയന്‍ പറമ്പ് സ്വദേശികള്‍ ഉണ്ടെങ്കില്‍ എന്നെ0096597649639

    മറുപടിഇല്ലാതാക്കൂ
  8. ആര്കെങ്കിലും നാട്ടില്‍ വല്ല ശത്രുക്കളും ഉണ്ടെങ്കില്‍ അവനെ ഒരു കാദിം (ഡ്രൈവര്‍ ) വിസ തരപ്പെടുത്തി കൊണ്ട് വരുക..അതോടെ തീര്‍ന്നു അവന്റെ കാര്യം..ഇന്നലെ ഒരു സുഹ്രത് പറഞ്ഞതാണ് ഇത്..ശരിക്കും..അടിമകള്‍...അടിമത്വത്തെ ആദ്യമായി അവസാനിപിചു മനുഷ്യ സ്നേഹത്തിന്റെ മാത്രക കാണിച്ച പൂര്‍വീകരുടെ പിന്മുറക്കാര്‍..

    മറുപടിഇല്ലാതാക്കൂ
  9. ഖലീല്‍ അറിയിക്കുന്നു : ഒടുവില്‍ പോലീസില്‍ പരാതിപ്പെട്ടതിന് ശേഷം എംബസ്സിയില്‍ നിന്നും കഫീലിനെ വിളിച്ചു.. ഇഖാമ ക്യാന്‍സല്‍ ചെയ്തു കഫീല്‍ പാസ്പോര്‍ട്ട്‌ എംബസ്സിയില്‍ ഏല്‍പ്പിച്ചിരിക്കുന്നു.. ഇനി ഒരു ടിക്കറ്റ്‌ കൂടി ശരിയായാല്‍ കാസിമിന് നാട്ടില്‍ പോകാം.. ഇത്തരം കേസുകളില്‍ എംബസ്സിക്ക് ടിക്കറ്റ്‌ നല്‍കാന്‍ ഫണ്ട്‌ ഉണ്ട് എന്നാണറിവ്.. എംബസ്സി ടിക്കറ്റ്‌ നല്‍കുമെന്ന് പ്രതീക്ഷിക്കാം..
    ഏതായാലും കാസിം, ക്രൂരമായ അടിമത്തത്തിന്റെ ഒരു ബാലിയാടനെന്നതില്‍ സംശയമില്ല.. ജോലിക്കാരെ മനുഷ്യരായി പോലും കാണാന്‍ കഴിയാത്ത ഒരു കൂട്ടം കഫീലുമാര്‍ക്ക് മുന്പില്‍ നരകയാതന അനുഭവിക്കുന്ന എത്രയെത്ര കാസിമുമാര്‍.. നാം അറിയുന്നത്‌ വളരെ തുച്ചം..!

    മറുപടിഇല്ലാതാക്കൂ
  10. പ്രവാസിയുടെ ദുഃഖങ്ങള്‍...

    മറുപടിഇല്ലാതാക്കൂ