2010, ജനുവരി 1, വെള്ളിയാഴ്‌ച

നമുക്ക് പ്രതിജ്ഞ എടുക്കാം; ഈ സാമൂഹിക വിപത്തിനെതിരെ

ഇന്ന് ന്യൂ ഇയര്‍. ഇനി മൂന്ന് നാള്‍ കുവൈറ്റില്‍ ഒഴിവു ദിനങ്ങളാണ്. ക്രിസ്തുമസ് ആഘോഷവും ഈ ഒഴിവു ദിനത്തിലേക്ക് മാറ്റി വെച്ചിരിക്കയാണ്‌ എല്ലാവരും. ജോലി സ്ഥലങ്ങളിലും നാലാളുകള്‍ കൂടുന്ന സ്ഥലങ്ങളിലും പ്രധാന ചര്‍ച്ച എങ്ങിനെ ആഘോഷിക്കാം എന്നതാണ്. ദുഃഖ വേളയിലും സന്തോഷവേലകളിലും ഒഴിച്ചു കൂടാന്‍ കഴിയാത്തതായി മദ്യം മാറിയിരിക്കുന്നു. മദ്യം നിയമപരമായി നിരോധിക്കപെട്ട ഇവിടെ ഇന്ന് അത് സുലഭമായി ലഭിക്കുന്നു എന്നത് ദുഖകരമായ അവസ്ഥയാണ്. മദ്യം ഉപയോഗിക്കുന്നവരില്‍ നാട്ടില്‍ എന്നപോലെ മലയാളികള്‍ തന്നെയാണ് ഇവിടെയും മുന്‍പന്തിയില്‍. പൊതുസമൂഹത്തില്‍ ഇതിനുള്ള സ്വീകാര്യത വര്‍ധിച്ചു വരികയാണ്. മദ്യം ഉപയോഗിക്കുക മാത്രമല്ല അതിന്റെ ആലസ്യം തെരുവിലേക്കും ഇന്ന് മാറിയിരിക്കുന്നു. മദ്യം കഴിച്ചു തെറിയഭിഷേകം നടത്തുന്നത് ഇന്ന് കുവൈറ്റിന്റെ പലഭാഗങ്ങളിലും കാണാന്‍ കഴിയും. നിത്യേന പിടിക്കപെടുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ തന്നെ. മലയാളികളെ ബഹുമാനത്തോടെ നോക്കികണ്ടിരുന്ന നല്ലരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. ഈ നാടിന്‍റെ പുരോഗതിയില്‍ മലയാളി സമൂഹം നല്‍കിയ സേവനങ്ങളെ അവര്‍ നന്ദിയോടെ ഓര്‍ക്കുകയും അവരുടെ വാക്കുകളില്‍ പലപ്പോഴും അത് പ്രഘടമാവുകയും ചെയ്തിരുന്നു.
ഇന്ന് കഥമാറി. മലയാളി എന്നാല്‍ തട്ടിപിന്റെയും മദ്യ കച്ചവടത്തിന്റെയും ആളുകളായി വിലയിരുതപെടുന്നു. കുടുംബങ്ങള്‍ കിടയില്‍ പോലും ഇന്ന് ഇവിടെ മദ്യം കലഹങ്ങള്‍ക്ക് ഹേതു ആകുനുണ്ട്. ഒഴിവുദിനങ്ങളില്‍ കമ്പനി ക്യാമ്പുകളില്‍ പോയാല്‍ അറപ്പുളവാക്കുന്ന മദ്യത്തിന്റെ രൂക്ഷ ഗന്തം നമ്മെ ആലോസരപെടുതതിരിക്കില്ല. സൂക്ഷമമായി ഈ മേഖലകളെ ശ്രദ്ധിച്ചാല്‍ പ്ലാസ്റിക്ക് കവറുകളിലും ബോട്ടിലുകളിലും ഇത് വിധരണം ചെയ്യുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും. ഒരു സമൂഹത്തോട് അവര്‍ ചെയ്യുന്ന ദ്രോഹത്തെ അവര്‍ അറിയുന്നില്ല. നാട്ടില്‍ അവരെ പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളെയും അവര്‍ ഒര്കുന്നില്ല. വരും കാലങ്ങളിലും ഇത് തുടര്‍ന്നാല്‍ മലയാളി സമൂഹം പല ജോലിസ്ഥലങ്ങളില്‍ നിന്നും തഴയപെടുന്ന അവസ്ഥ വിദൂരമല്ല. ഈ മാനുഷിക വിപത്തിനെ പിഴുതെറിയാന്‍ നമ്മള്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഇവിടെ ഉള്ള മലയാളി കൂട്ടയിമക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാകും. ഈ പുതുവര്‍ഷം അതിനുള്ള തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം.
(ഇന്നത്തെ ഗള്‍ഫ്‌ മാധ്യമം പ്രവാസി വിചാര വേദിയില്‍ പ്രസിദ്ധീകരിച്ചത് )

4 അഭിപ്രായങ്ങൾ:

 1. ഇന്നത്തെ ഗള്‍ഫ്‌ മാധ്യമം പ്രവാസി വിചാര വേദിയില്‍ പ്രസിദ്ധീകരിച്ചത്

  മറുപടിഇല്ലാതാക്കൂ
 2. തീര്‍ച്ചയായും ഇതൊരു സാമൂഹിക വിപത്തു തന്നെ, കഴിയുന്നത്ര വേഗം പിഴുതെറിയേണ്ടതു്.

  മറുപടിഇല്ലാതാക്കൂ
 3. മദ്യമേതായാലും മനുക്ഷ്യന്‍ നന്നായാല്‍ മതി!

  മറുപടിഇല്ലാതാക്കൂ
 4. എന്തിനാ കുടിക്കുന്നേ.

  മദ്യം വല്ലാത്ത കയ്പാ, എത്ര വിഷമിച്ചാണെന്നോ കുടിക്കുന്നേ, കുടിച്ച ദിവസം ഉറക്കം ഇടക്കിടെ ഞെട്ടുന്നു; പിന്നെ പിറ്റേന്ന് തലയ്ക്കു ഒരു സുഖമില്ല.


  കുടി തുടങ്ങിയത് മുതല്‍ വയറിന്റെ സിക്സ്പാ‍ക്ക് ഫാമിലിയായി; ഈസ്ട്രജന്റെ ഉല്പാദനം കൂടിയതിനാല്‍ കുറച്ച് ഗ്ലാമറ് വന്നെങ്കിലും എന്റെ പൌരുഷം ചോര്‍ന്നു.

  മറുപടിഇല്ലാതാക്കൂ