2009, ഡിസംബർ 9, ബുധനാഴ്‌ച

സ്ത്രീ ശാക്തീകരണം; കാലഘട്ടത്തിന്റെ തേട്ടം

സന്തോഷ്‌ പുല്ലനയുടെയും വി കെ ബാലയുടെയും അഭിപ്രായം മാനിച്ചു പുതുതായി മൂന്നു ലിങ്കുകള്‍ ചേര്തിടുണ്ട്....

ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. സ്ത്രീയുടെ നൈസര്‍ഗികമായ കഴിവുകളെ സമൂഹത്തിന് എങ്ങിനെ ഉപയോഗ്യമാക്കാന്‍ കഴിയും എന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപെടുന്നു. ഈയൊരു ചിന്തധാര ആഗോളതലത്തിലും ഗ്രമാഗ്രമാന്തരങ്ങളിലും ഒരു പോലെ സംസരവിഷയമായി തീര്നിടുണ്ട്. ചരിത്രാതീതകാലം മുതല്കെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉണ്ടായിരുന്നു. അറിവും അധികാരവും അവള്‍ക്ക് ഉണ്ടായിരുന്നു. ഇസല്മിന്റെ സുവര്‍ണ കാലത്തില്‍ സ്ത്രീ വിമോചനത്തിന്റെ തിളങ്ങുന്ന ഒരധ്യായം പ്രവാചകന്‍ മുഹമ്മദിലൂടെ ലോകത്തിനു സമര്പിക്കപെട്ടു. ആ കാലഘട്ടത്തില്‍ സ്ത്രീക്ക് ഉന്നതമായ സ്ഥാനവും നല്കപെട്ടത്‌ ചരിത്രസത്യം.

എന്നാല്‍ പിന്നീട് നാം കണ്ടത് ചരിത്രത്തിന്റെ തിരിച്ചുപോക്കാണ്. ഏതൊരു ആദര്‍ശമാണ് സ്ത്രീക്ക് ഉന്നത സ്ഥാനം നല്‍കിയത് അതെ ആദര്‍ശത്തിന്റെ വകതാക്കള്‍ അവളെ ചുമരുകല്കുള്ളില്‍ തളചിടാനാണ് ശ്രമിച്ചത്. ഇതിന്റെ പ്രധാന ഉത്തരവാദി വിവിധ സംസ്കാരങ്ങളിലൂടെ ഇസ്ലാമില്‍ കടന്നുകൂടിയ പൌരോഹിത്യമാണ്. പതിയെ കടന്നുകൂടിയ പൌരോഹിത്യത്തിന്റെ നീരാളി ഹസ്ഥങ്ങള്‍ വളരെ പെട്ടന്നാണ് പിന്നീടു പടര്‍ന്നു പിടിച്ചത്. അവയുടെ നികൃഷ്ടമായ കാലുകള്‍ ആദ്യം ചവിട്ടിയരച്ചത് സ്ത്രീയുടെ അവകാശങ്ങളയിരുന്നു. അവളുടെ ദുഖവും ദുരിതവും അവള്‍ക്കായി തീര്‍ത്ത ചുമരുകള്‍ കിടയില്‍ തളചിടപെട്ടു. അറിവിന്റെയും അക്ഷരത്തിന്റെയും വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപെട്ടു.. അതുമൂലം വിദ്യാഭ്യാസം , തൊഴില്‍ , സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ തീര്‍ത്തും അവള്‍ പാര്‍ശ്വവല്കരിക്കപെടുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. ഇത് എല്ലാ വിഭാഗങ്ങളിലും ഏറെ കുറെ സംഭവിച്ചു എങ്കിലും മുസ്ലിംകളില്‍ ഇത് മതത്തിന്റെ പേരില്‍ കെട്ടിവെക്കപെട്ടു.

ഒരു ചിന്താധാര ഭൌതികവിദ്യാഭ്യാസം നേടിയ സ്ത്രീകളെ പടിഞ്ഞാറിന്റെ സന്തതിയായ ഫെമിനിസ്സതിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാക്കപെട്ടു. അതാണ് തന്റെ രക്ഷയുടെ മാര്‍ഗമെന്നു അവള്‍ വിശ്വസിച്ചു. സ്വകാര്യതകള്‍ തെരുവിലേക്ക് വലിച്ചിഴച്ചു കുടുംബ ബന്ധങ്ങളുടെ ഭദ്രത തന്നെ തകര്‍ത്തെറിഞ്ഞു. മുതലാളിത്വത്തിന്റെ കഴുക കണ്ണുകള്‍ സ്ത്രീ എന്നാല്‍ ശരീരം മാത്രമാനെന്നും അത് ആസ്വാധനതിനു ഉള്ളതാണെന്നും മുദ്രകുതപെട്ടു.

ഇവിടെയാണ്‌ സ്ത്രീ ശാക്തീകരണം സാമൂഹ്യവിപ്ലവത്തിലൂടെ എന്നാ സന്ദേശം പ്രസക്തമാകുന്നത്. താന്‍ ആര്ജിചെടുത്ത അറിവ് ആയുധമാക്കി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ അവള്‍ തെയ്യാരവേണ്ടാതുണ്ട്. സമൂഹത്തിലെ ആരാജകത്വതിനെതിരായും, പൌരോഹിത്യം സമ്മാനിച്ച മതമാമൂലുകളുടെ കെട്ടുപാടുകളോട് പൊരുതി ഒരു പുതു തലമുറയുടെ ഉയര്തെഴുനെല്‍പ്പിനായി ഓരോ സ്ത്രീയും മുന്നോട്ടു വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് വിപ്ലവങ്ങള്‍ സംഭവിക്കുന്നത്.

സ്ത്രീ ശക്തീ കാരണം ; ഖുര്‍ആനിക പാഠങ്ങള്‍

സ്ത്രീ മുന്നേറ്റം ആഗോള തലത്തില്‍

സ്ത്രീത്വത്തിലേക്കുള്ള തീര്‍ത്ഥയാത്ര

17 അഭിപ്രായങ്ങൾ:

 1. നല്ല വിഷയം,കാലഘട്ടത്തിന്‍റെ അനിവാര്യത ഇതിലുണ്ട്.
  ഈ വിപ്ലവത്തിനു കൊടിഉയര്‍ത്തേണ്ടവര്‍ സ്ത്രീകള്‍ തന്നെ.
  കൊച്ചുകേരളത്തിലെങ്കിലും അങ്ങിനെയൊരു നാരീവിപ്ലവത്തിനു
  സാഹചര്യം ഒരുക്കൂടട്ടെ എന്ന് ആശിക്കാം. 2010 ജനു.24നു
  കുറ്റിപ്പുറം നിളാതീരം അതിനു തുടക്കം കുറിച്ചേക്കാം!സ്ത്രീവിരുദ്ധ‍‍-
  ഭൌതീക/പൌരോഹിത്യം തകര്‍ന്ന് തരിപ്പണമാകാന്‍ കളമൊരുക്കാം,
  പുരുഷസമൂഹം സ്ത്രീകള്‍ക്ക് ചെറിയൊരു സപ്പോര്‍ട്ട് നല്‍കൂ!

  മറുപടിഇല്ലാതാക്കൂ
 2. ഈ ലേഖനം ഏേറെ സമഗ്രമായ ഒന്നാവേണ്ടതായിരുന്നു. പക്ഷെ എന്തുകൊണ്ടൊ അങ്ങിനെ ആക്കിയെടുത്തിട്ടില്ല. സമയക്കുറവുകൊണ്ടാണൊ...? ഇനിയും ഒന്നു ഇലാബ്രേറ്റ്‌ ചെയ്തെടുക്കാവുന്നതേയുള്ളു.

  മറുപടിഇല്ലാതാക്കൂ
 3. ഞാനൊരു സ്ത്രീസ്വാതന്ത്ര്യ വിരുദ്ധനാണ്. എന്താ പറയുക?
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. എന്റെ തിരൂര്‍കാരാ ഇജ്ജ് മനിശേനെ കൊതിപ്പിച്ചുകളഞ്ഞു. നാൽ പാരയിൽ ഒതുക്കാവുന്നതാണോ ഈ പ്രശ്നം, ഇടക്ക് നീലക്കളർ കണ്ടപ്പോൾ ഞാൻ കരുതി അത് ലിങ്കായിരിക്കുമെന്ന്..... അണ്ണാൻ കുഞ്ഞു തന്നാലായി എന്നപോലെ ആണെങ്കിൽ ഓക്കെ അതല്ലെങ്കിൽ സന്തോഷ് ഭായി പറഞ്ഞപോലെ, പഠിച്ചിട്ട് വിശധമായി എഴുതുക, എഴുതിവരുമ്പോൾ ഇരുതലമൂരി ആകാതെ നോക്കുക, പിന്നെ ടൈറ്റിൽ ഒന്നൂടെ ഒന്നു വായിക്കുക ഒരു പന്തികേട് തോന്നി അല്ലെങ്കിൽ ആ ഭാഷ എനിക്ക് മനസ്സിലായില്ല.* തേട്ടം കൊണ്ട് എന്താണ് ഉദ്ദേശിച്ചത് ഒന്നു പറയാമോ ? പിന്നെ ഒരു പ്രത്യേഗ അഭ്യർത്ഥന, പഠിച്ചിട്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത് വിദ്യാഭ്യാസമല്ല വളരെ ഡെപ്ത് ഉള്ള വിഷയമാണ് ഉപരിപ്ലവമായി പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ട് ആ വിഷയം പഠനവിധേയമാക്കുക എന്ന് ധ്വനി എല്ലാ ഭാവുകങ്ങളും നേരുന്നു

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. ഒരു നുറുങ്ങു
  സമ്മേളനത്തിന് അഭിവാദ്യങ്ങള്‍...സ്ത്രീകള്‍ തന്നെയാണ് അവരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി ശബ്ധിക്കേണ്ടത്.
  സന്തോഷ്‌ പുല്ലന ,വി കെ ബാല ,
  നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്..പക്ഷെ അണ്ണാര കണ്ണനും തന്നാലായത് എന്നത് ശരിയല്ല..ഈ വിഷയത്തെ ഇന്ന് പൊതു സമൂഹം വളരെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്‌... ഒരോര്‍മ പെടുത്തല്‍ എന്ന രീതിയാണ് ഞാന്‍ ഇവിടെ സ്വീകരിച്ചത്...അതിനു ഇത് ധാരാളമാണ്... ഇന്ന്
  11 വെള്ളി കുവൈത്തില്‍ ജസ്റിസ് സ്ത്രീ ദേവി ഉത്ഘാടനം ചെയ്യുന്ന ഒരു വനിതാ സമ്മേളനം ശ്രദ്ധയില്‍ പെട്ട്. സാമൂഹിക വിപ്ലവത്തിന് സ്ത്രീ ശക്തി എന്നാ തലകട്ടില്‍. അതാണ് ഈ കുറിപ്പിന് എന്നെ പ്രേരിപിച്ചത്‌..ഇന്നത്തെ ഗള്‍ഫ്‌ മാധ്യമത്തിലെ പ്രവാസ വിചാരത്തില്‍ ഈ കുറിപ്പ് വന്നിട്ടുണ്ട്.
  ബാലാ "തേട്ടം" എന്നത് "ആവശ്യം " എന്നതിന് പകരം പൊതുവേ ഉപയോഗിച്ച് കണ്ടിട്ടുണ്ട്...ഞാനും ആ സമീപനം ആണ് സ്വീകരിച്ചത്..
  ഉറുമ്പേ,
  ആ പാവങ്ങളെ എങ്കിലും ഒന്ന് കടിക്കാതെ വിട്ടുകൂടെ ? :) :) :)
  പ്യാരി സിംഗ് കെ
  വളരെ സന്തോഷകരമായ വാര്‍ത്ത‍. 85% സ്ത്രീകള്‍ കേരളത്തില്‍ സുരക്ഷിതര്‍ ആണെങ്ങില്‍ തീര്‍ച്ചയായും അഭിനടനാര്‍ഹം തന്നെ..പക്ഷെ, ഇന്ന് പത്ര മാധ്യമങ്ങള്‍ മുഴുക്കെ എത്ര സ്ത്രീ പീഡനങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്യുനത്? ഗാര്‍ഹിക പീടനതിന്റെ അവസ്ഥ എന്താണ് ? 33% സ്ത്രീ സംവരണം അവശ്യ പെട്ടിട്ട് കാലമെത്രയായി ? ഇതെല്ലം സ്ത്രീ സമൂഹത്തിനു ലഭിച്ചോ ഔട്ട്‌ ഓഫ് ഡേറ്റ് ആവാന്‍ ? പുരുഷന്റെ under wear നും shaving cream നും മറ്റു പലതിനും സ്ത്രീയുടെ നഗ്ന ശരീരം പദര്ഷിപ്പിക്കുന്നതില്‍ നിങ്ങള്‍ അഭിമാനം കൊള്ളുനുണ്ടോ? മുതലാളിത്വത്തിന്റെ കച്ചവട കണ്ണുകളില്‍ സ്ത്രീ എന്നത് വെറും ശരീരം മാത്രം ആണെന്നെന്നും അത് പ്രദര്ഷിപിച്ച് ആവുന്നത്ര വിപണി പിടിച്ചെടുക്കുക എന്ന തന്ത്രം നിങ്ങളെ പോലുള്ള അഭ്യസ്ത വിദ്യാര് തിരിച്ചറിയാതെ പോകുന്നതില്‍ വിഷമിക്കാതെ തരമില്ല.

  മറുപടിഇല്ലാതാക്കൂ
 7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. സഹോദരി ,
  ഇത് നിങ്ങള്‍ അല്ല പറയുന്നത്..നിങ്ങളുടെ ജീവിത സാഹചര്യങ്ങളാണ്.. ഇന്ന് കേരളത്തില്‍ പൊതുരംഗത്ത്‌ എത്രെ സ്ത്രീകള്‍ ഉണ്ട് ? ഇന്നും ഇന്നെലയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റിസ് സ്ത്രീ ദേവിയുടെ വാക്കുകള്‍ ശ്രവിച്ച വെക്തിയാണ് ഞാന്‍. കേരളത്തില്‍ നടക്കുന്ന സ്ത്രീ സ്വതന്ത്ര ദ്വംസങ്ങളുടെ പച്ചയായ ചിത്രം അവര്‍ പറഞ്ഞു. അതില്‍ ഉദ്യോഗസ്ഥകള്‍ എന്നോ സാധാരണക്കാര്‍ എന്നോ വിത്യസമില്ല. വിരലില്‍ എണ്ണാവുന്ന നിങ്ങളെ പോലെ ഉള്ളവരെകുരിച്ചു മാത്രമാണ് നിങ്ങള്‍ ചിന്തികുന്നതും സംസാരികുന്നതും.
  എത്ര ശതമാനം സ്ത്രീ കള്‍ അരഹതപെട്ടുട്ടും ഇന്ന് പല രംഗങ്ങളില്‍ നിന്നും തഴയപെടുന്നു/ സ്ത്രീ എന്നാല്‍ പുരുഷന്റെ ലൈഗിക സുഖത്തിനും അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാനും വളര്‍ത്താനും ഉള്ള ഒരു ഉപകരണം മാത്രം ആണെന്ന് എന്നും വലിയൊരു സമൂഹം ചിന്തിക്കുനിടതാണ് നിങ്ങളെ പോലുള്ള സ്ത്രീകള്‍ അവര്‍ സ്വതന്ത്രര്‍ ആണെന്ന് വാദികുന്നത്. മിനി സ്കേര്‍ട്ടും മുഖത്ത് നിറയെ ചായം വാരിതേച്ചും അല്ലെങ്ങില്‍ പുരുഷന്റെ വേഷവിധാനം അനുകരിച്ചും നടന്നാല്‍ സ്ത്രീ സ്വതന്തം ആവില്ല. മറിച്ചു മുതലാളിത്വത്തിന്റെ കഴുക കണ്ണില്‍ സ്വയം അടിമ പെടുകയാണ് ചെയ്യുനത്.
  സ്ത്രീ സ്വാതന്ത്ര്യം എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത് സ്ത്രീക്ക് പഠിക്കാനും, ജോലി ചെയ്യാനും, അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കിട്ടാനും ഉള്ള അവകാശമാനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
  അതെ അതോടപ്പം മാന്യമായി ജീവിക്കാനുള്ള സ്വതന്ത്രവും അതിനുള്ള സാഹചര്യം ഒരു കേണ്ടതുണ്ട്. അതിനു വേണ്ടി ശബ്ദിക്കാന്‍ ഒരാളുടെയും അനുവാദം നിങ്ങള്ക്ക് വേണ്ട. സ്ത്രീയെ ആദ്യം സ്ത്രീ തന്നെ തിരിച്ചറിയണം. ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകുള്ള പങ്ക് വളരെ കൂടുതലാണ്. നിങ്ങള്‍ നല്‍കുന്ന മുലപ്പാലിലൂടെ പകരുന്നത് ഒരു സംസ്കാരം കൂടിയാണെന്ന് നിങ്ങള്‍ തിരിച്ചരിയപെടനം. കുഞ്ഞുങ്ങളെ നന്നായി വളര്‍ത്തുകയും അവരെ സമൂഹത്തിനു നല്ലവരായി സമ്മാനിക്കുകയും ചെയ്യേണം. പുരുഷനോട് മത്സരിക്കുകയല്ല വേണ്ടത്. അവനോടുതോള്‍ ചേര്‍ന്ന് നിന്ന് പുതിയ സമൂഹത്തെ നിര്‍മിക്കാന്‍ ക്രിയതമാകംമായി ഇടപെടണം. നിങ്ങള്ക്ക് മാത്രകയാക്കാവുന്ന ചിലരെ ഞാന്‍ പറഞ്ഞു തരാം. അരുന്തധി റോയി , ടീസ്ട സെറ്റില്‍വാദ് , മേധാപട്ക്കര്‍ , യുവോന്‍ റിഡ്ലി , വാന്‍ അസീസാ , മൈലമ്മ , സലീന പ്രക്കാനം , ജാനു , അജിത അങ്ങിനെ പലരും. ഇവരില്‍ പലരും സാമൂഹിക പ്രശ്നഗളില്‍ പുരുഷന്മാരെക്കാളും ഇടപെടുന്നവരന്. ഇവരുടെ ഇല്ല കാര്യങ്ങളോടും എനിക്ക് യോജിപ്പില്ലെങ്ങിലും സ്ത്രീ എന്നാ നിലയില്‍ അവരുടെ ഇടപെടലുകളെ ഞാന്‍ അംഗീകരിക്കുന്നു..
  എന്ന് ലോകത്തില്‍ ഈറ്റവും കൂടുതലില്‍ ചൂഷണം ചെയ്യപെടുന്ന വസ്തു സ്ത്രീയാണ്...അത് തിരിച്ചരിയുന്നിടതാണ് സ്ത്രീ വിപ്ലവം വിജയിക്കുന്നത്..

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. പ്രിയപ്പെട്ട തിരൂര്‍ക്കാരന്‍ എന്‍റേ പേര്‌ സന്തോഷ്‌ "പുല്ലന" എന്നല്ല സന്തോഷ്‌ പല്ലശ്ശന എന്നാണ്‌. പല്ലശ്ശന പാലക്കാട്‌ ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ്‌. മേളത്തിന്‍റേയും കണ്യാര്‍കളിയുടേയും പല്ലാവൂറ്‍ കലാകാരന്‍മാരുടേയും നാട്‌.

  മറുപടിഇല്ലാതാക്കൂ
 12. ഒന്ന് കൂടി . ഈ topic out dated ആയി എന്ന് പറഞ്ഞതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു. സ്ത്രീയായത് കൊണ്ട് മാത്രം ദുരിതമനുഭവിക്കുന്നവര്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ഇന്നുമുള്ള സ്ഥിതിക്ക് ഞാനങ്ങനെ പറയരുതായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 13. ശരിക്കും പ്രസക്തമായ പോസ്റ്റ് ..ഹിന്ദുക്കള്‍ മനുസ്മൃതി യില്‍ നിന്നു കുറെയേറെ മുന്നോട്ടു പോയി ..എങ്കിലും പൊതു സമൂഹത്തില്‍ അടിച്ചമര്‍ത്തല്‍ വാസന ഇന്നും നിലനില്ക്കുന്നു ..സ്ത്രീകളെ അവര്‍ തന്നെ അടിമപ്പെടുതുന്ന അവസ്ഥയും ഉണ്ടാകുന്നു .പിന്നെ ഖുറാന്‍ സ്ത്രീകള്‍ക്ക് പ്രമുഖ സ്ഥാനങ്ങള്‍ അലങ്കരിച്ചു നല്കപ്പെട്ടിട്ടുന്ടെങ്കിലും അതിന്റെ പ്രയോക്താക്കള്‍ അതിന് വിപരീത മായ കാര്യങ്ങള്‍ ചെയ്തു കൂട്ടിക്കൊണ്ടും ഇരിക്കുന്നു ...ഞാന്‍ എന്റെ സഹപ്രവര്‍ത്തകനും ജേഷ്ഠ തുല്യനും ആയ കാക്ക യോട് പറയുന്ന അതെ വാചകം തന്നെ പറഞ്ഞോട്ടെ ...പ്രായക്ത മാക്കാന്‍ പറ്റാത്ത പ്രമാണങ്ങള്‍ അനുകരിക്കുന്നു എന്ന് പറയുന്നതു ശരിയല്ല ..അതിനെ അവമതിക്കുകയാണ് ചെയ്യുന്നത് .പണ്ഡിത പ്രമുഖര്‍ പോലും ...ഏതെങ്കിലും ഒരു സ്ത്രീ പരസ്യമായി രംഗത്ത് വന്നാല്‍ പിന്നെ അപവാദ പ്രചാരങ്ങള്‍ കൊണ്ട് അവളെ ഉന്മൂലനം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തും കാര്യങ്ങള്‍ ..ഇതില്‍ സ്ത്രീകളും അറിഞ്ഞോ അറിയാതെയോ മുന്പതിയില്‍ തന്നെ കാണും എന്നത് ആണ് ഏറ്റവും രസകരമായ അവസ്ഥ ..സ്ത്രീ അവരുടെ സ്ഥാനം സ്വയം മനസ്സില്‍ ആക്കുകയും ..പുരുഷന്‍ അത് മനസ്സില്‍ ആക്കാന്‍ ശ്രമിക്കുകയം ചെയ്‌താല്‍ മാറ്റങ്ങള്‍ തീര്ച്ചയായും ഉണ്ടാകും  SAVE mullaperiyaar....
  SAVE lifes of morethan 40 lakhs of people .....
  SAVE kerala state....

  Dear TAMILS give us our LIFES
  And take WATER from us....
  WE will not survive...YOU can"t also survive...

  മറുപടിഇല്ലാതാക്കൂ
 14. സന്തോഷ്‌ ,
  പേര് തെറ്റായി രേഖപെടുതിയത്തില്‍ ക്ഷമിക്കുക..
  പ്യാരി,
  സമൂഹം ഒന്നായി തന്നെയാണ് ശ്രമിക്കേണ്ടത്.. അതിനു സ്ത്രീകള്‍ മുന്നോട്ടു വരണം. സ്ത്രീ സ്ത്രീയെ ആദ്യം തിരിച്ചറിയണം. സ്ത്രീ അഭലയാണെന്ന ചിന്ത തിരുത്താന്‍ അവള്‍ ആദ്യം തെയ്യാര്‍ ആവണം. സ്ത്രീ സൌനതര്യം വില്പന ചരക്കല്ല എന്ന് സ്ത്രീ ആദ്യം തിരിച്ചറിയണം.
  ഭൂതത്താന്‍,
  ഞാന്‍ പറഞ്ഞല്ലോ മതത്തെ പൌരോഹിത്യത്തില്‍ നിന്നും ആദ്യം മോചിപിക്കണം. ഇസ്ലാമിന്റെ സൌന്ദര്യം നഷ്ടപെട്ടത് ഇവരുടെ കൈകടതലോടു കൂടിയാണ്. അതിനെ എന്ന് വിശ്വാസികള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 15. sir , its a complicated issue in our society

  മറുപടിഇല്ലാതാക്കൂ
 16. അറിവില്ലായ്മ കൊണ്ട് മുൻപ് എഴുതിയ കമന്റുകൾ ഡിലീറ്റ് ചെയ്യുകയാണെ..

  മറുപടിഇല്ലാതാക്കൂ