2009 ഒക്‌ടോബർ 27, ചൊവ്വാഴ്ച

വികസനത്തിന്റെ രാഷ്ട്രീയം;അതിവേഗ പാത

കേന്ദ്ര ഗവര്‍മെന്റിന്റെ ദേശീയ പാത വികസനത്തെ കേരളം പോലുള്ള സംസ്ഥാനം സ്വാഗതം ചെയ്യേണ്ടതാണ്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരോഗതിക്ക് സുഗമമായ ഗതാഗതം അനിവാര്യമത്രെ. ഇന്ന് കേരളത്തിലെ പ്രധാന പട്ടണങ്ങള്‍ എല്ലാം തന്നെ ഗതാഗത കുരുക്കുകൊണ്ട് വീര്‍പ്പു മുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വന്തമായൊരു വാഹനം എന്നത് ആഡംബരത്തിന്റെ ചിന്നമെങ്കില്‍ ഇന്നത്‌ മാറി അതൊരു അത്യാവശ്യ ഘടകമായിരിക്കുന്നു. മാത്രമല്ല സമയം എന്നത് പ്രാണ വായു വിനേക്കാള്‍ വിലപ്പെട്ടതായി തീര്‍ന്നിരിക്കുന്നു. ഈ ഒരവസ്ഥയില്‍ കേന്ദ്ര തീരുമാനം നമ്മള്‍ക്ക് സ്വാഗതം ചെയ്തേ മതിയാവൂ. യാത്ര സ്വകാര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ജനങളുടെ നീണ്ടകാല അഭ്യര്‍ഥന പാലിക്കാന്‍ പോകുമ്പോള്‍ ആര്‍ക്കാണ്‌ പുറംതിരിഞ്ഞു നില്‍ക്കാനാകുക.

എന്നാല്‍ ഏതു രൂപത്തിലുള്ള വികസനമാണ് നടക്കാന്‍ പോകുന്നത് എന്ന് വിലയിരുത്തപെടെണ്ടതുണ്ട്. പ്രതേകിച്ചു എക്സ്പ്രസ്സ്‌ ഹൈവയുടെ പക്ഷാതലത്തില്‍. കോടികണക്കിന് രൂപ മുടക്കി അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളായി ഉയര്‍ത്താന്‍ ദേശീയ ഹൈവേ അതോറിറ്റിയാണ് തീരുമാനിച്ചത്. 2012ഇല്‍ പൂര്‍ത്തിയാകുന്ന രൂപത്തില്‍ ഏഴു ഘട്ടങ്ങളിലായി പൂര്തീകരിക്കേണ്ട പദ്ധതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്‌. എന്നാല്‍ രണ്ടു ഘട്ടം കഴിഞ്ഞപ്പോഴേക്കും സര്‍ക്കാര്‍ മതിയാക്കി. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് പരിപാടി. സ്ഥലം അകുയര്‍ ചെയ്യലും ജനങളെ കുടിയൊഴിപ്പിക്കലും ബുള്‍ഡോസര്‍ കലാപരിപാടികളും പോലീസും സര്‍ക്കാറും നടപ്പാക്കി കൊടുക്കും. ‍ഏതെങ്കിലും "പാവപെട്ട"(കുത്തക ) മുതലാളി പണം മുടക്കി റോഡു പണിയും .അതിന്റെ ലാഭം ചേര്‍ത്ത് ടോള്‍ പിരിക്കും. സര്‍ക്കാര്‍ അതിനു കാവല്‍ നില്‍ക്കും. ഇതിന്റെ പേരാണ് B O T (Build Operate & Transfer) എന്ന ബ്രോക്കര്‍ പണി. കിലോമീറ്ററിന് 2 രൂപ കൊടുത്തു യാത്ര ചെയ്യാന്‍ കഴിയുന്നവന് ടോള്‍ കൊടുത്തു യാത്ര ചെയ്യാം. അല്ലാത്തവന്‍ റോഡിന്റെ കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് വികസന വേകതയും നോക്കി നെടുവീര്‍പ്പിടാം. ചുരുങ്ങിയത് 20 വര്‍ഷമാണ്‌ B O T അടിസ്ഥാനത്തില്‍ ടോള്‍ പിരിക്കാന്‍ അവസരം. അത് 10 വര്ഷം കൂടെ നീട്ടികൊടുക്കാനും സാധ്യതയുണ്ട്.

എന്നാല്‍ B O T അടിസ്ഥാനത്തില്‍ ഇത് ചെയ്യേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ പറയുന്നതാണ് ഏറെ രസകരം. മറ്റെല്ലാ പദ്ധതികളെ പോലെ തന്നെ സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല. പാവം അപ്പോള്‍ എന്ത് ചെയ്യാന്‍.? എന്നാല്‍ കട്ടുമുടിച്ചതിന്റെ ഫലമായി കൂപ്പു കുത്തിയ "സത്യം" കമ്ബ്യുട്ടെര്സീനെ രക്ഷിക്കാന്‍ 20 , 000 കോടി രൂപ മുടക്കാന്‍ തുനിഞ പാവം ദരിദ്ര രാജ്യമാണ് നമ്മുടെ രാജ്യം. 40 000 കോടി പ്രതിരോധത്തിനും. ഇത്രയും ചെയ്യാന്‍ തയ്യാറായ നമ്മുടെ ഗവര്‍മെന്റാണ് കയ്യില്‍ പണം ഇല്ല എന്ന് പറയുന്നത്. പൌരന്റെ അടിസ്ഥാന വികസനത്തിന്‌ നികുതിപണം ഉപയോഗിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നമുക്കെന്തിനാ എന്ന് ചോദിയ്ക്കാന്‍ ഇവിടെ ആളില്ലാതായി പോയി.. പിന്നെ ടോള്‍ പിരിക്കല്‍ മാത്രമല്ല പ്രശ്നം, ഹൈവയെ കളിലെക്കുള്ള പ്രവേശനം ചില ജഗ്ശനുകളിലോടെ മാത്രമായി നിയന്ദ്രിക്കപെടും. അപ്പോള്‍ പിന്നെ കുറുകെ ഒന്ന് കടക്കണമെങ്കില്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്യേണ്ട അവസ്ഥവരും. അത് ജനസാന്ദ്ര കൂടിയ കേരളം പോലുള്ള കൊച്ചു ഭൂമികയില്‍ എങ്ങിനെ ഫലം ചെയ്യും ഊഹിക്കാവുന്നതെ ഉള്ളു. (വികസനത്തിന്റെ പേരില്‍ കുടിയിരക്കപെടുന്നവരെ കുറിച്ചും , റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സിനെ കുറിച്ചും അടുത്ത ലക്കങ്ങളില്‍. )

2009 ഒക്‌ടോബർ 24, ശനിയാഴ്‌ച

ചില നല്ല വായനകള്‍ :- M N Roy

ഞാന്‍ ഈa അടുത്തകാലത്ത്‌ വായിക്കാന്‍ തുടങ്ങിയ ഒരു പുസ്തകത്തെകുറിച്ച് അല്‍പ്പം വരച്ചിടാം എന്ന് കരുതിയാണ് ഈ കുറിപ്പ്...ഈ അടുത്തകാലത്ത്‌ ഞാന്‍ വായിച്ച നല്ല പുസ്തകങ്ങളില്‍ ഒന്നാണ് ഈ പുസ്തകം എന്ന് പറയാന്‍ എനിക്ക് ഒരു മടിയും തോന്നില്ല..കാരണം പ്രശസ്തമായ അറുപത്തി അഞ്ചോളം പുസ്തകങ്ങള്‍ എഴുതുകയും ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപകരില്‍ പ്രമുഖനും Radical Humanisum സ്ഥാപകന് മായ M N Roy രചിച്ച Historical Role of Islam ആണ് കൃതി.
ഗ്രന്ഥകാരനെ കുറിച്ച് അല്‍പ്പം:
1887 - ബംഗാളില്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചുmahehda. ചെറുപ്രായത്തില്‍ തന്നെ രഹസ്യ വിപ്ലവ പ്രസ്ഥാനത്തില്‍ ചേര്‍ന്ന്. ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക് സംഘടന നേത്രത്വം നല്‍കിയ ആദ്യ നേതാക്കളില്‍ പ്രമുഖന്‍. ലെനിന്‍ സുഹുര്തു ആയിരുന്നു. Communist International ഇല്‍ അംഗമായ ആദ്യ ഇന്ത്യക്കാരന്‍. ചൈന , ജപ്പാന്‍ , അമേരിക്ക , റഷ്യ എന്നിവിടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1928 -ഇല്‍ സ്റ്റാലിന്റെ തീവ്ര ഇടതുപക്ഷ നയതോടും ഫാസിസ്റ്റ്‌ പ്രവണതയോടും വിയോജിച്ചു ഇന്ത്യയിലേക്ക് തിരിച്ചു വന്നു . പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും 1940 ഇല്‍ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് മത്സരിച്ചു മൌലാനാ ആസദിനോട് പരാജയപെട്ടു.തുടര്‍ന്ന് Radical Humanisum എന്ന ചിന്തധാരക്ക് രൂപം നല്‍കിയത്.. Beyond Communism, Materialism, The Historical Role of Islam,Science and Philosophy തുടങ്ങിയ പ്രധാന കൃതികളില്‍ ചിലതാണ്.
പുസ്തകത്തെ കുറിച്ചു:-
ഇസ്ലാം ,ചരിത്രപരമായ പങ്കിനെ കുറിച്ചു വളരെ ആധികാരികമായി തന്നെ damഇവിടെ എഴുത്തുകാരന്‍ വിലയിരുത്തുന്നു.. വളരെ തെറ്റിധരിക്കപെട്ട ഒരു മതത്തെ ആ മതത്തിന്റെ വക്തവല്ലാത്ത ഒരാള്‍ ആധികാരികമായ തെളിവുകളോടെ വിലയിരുത്തുന്നു എന്നത് തന്നെ ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.. 1939 ആണ് എം എന്‍ റോയി ഈ പുസ്തകം രചിക്കുന്നത്‌. കമ്മ്യൂണിസം വെടിഞ്ഞു കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാലം . ഇതേ ജനാതിപത്യ
തല്പരതയാകം ഇസ്ലാമിനെ കുറിച്ച് ഏകപക്ഷീയവും , അന്യായവുമായ കുപ്രചാരണങ്ങല്‍ക്കെതിരെ ശക്തമായ തൂലിക ചലിപ്പിക്കാന്‍ അദ്ധേഹത്തെ പ്രേരിപിച്ചത്‌. അക്കാലത്തു (ഇപ്പോഴും) ഇസ്ലാം ആയുധത്തിന്റെയും ബാലാല്കാരതിന്റെയും മതമാണന്ന മുന്‍ധാരണയാണ് ഇന്ത്യയിലെ പൊതുസമൂഹത്തില്‍ പ്രതിഷ്ടിക്കപെടുന്നത് എന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ സ്രോതസ്സ് വാള്‍ അല്ല മറിച്ച് ഇസ്ലാമിക ദര്‍ശനത്തില്‍ ഉള്‍കൊള്ളുന്ന സമാധാന കാംക്ഷയും വിപ്ലവാത്മകതയുമായിരുന്നുവെന്ന് ചരിത്ര വസ്തുക്കളുടെ പിന്‍ബലത്തോടെ അദ്ദേഹം സമര്തിക്കുന്നു..
അദ്ദേഹം എഴുതുന്നു " Islam means to make peace, or the making of peace: to make peace with God by doing homage to his Oneness, repudiating the fraudulent divinity of idols which had usurped His sole claim to the devotion of man; and to make peace on earth through the union of the Arabian tribes. The peace on earth was of immediate importance, and greater consequence. The temporal interest of the Arabian merchants required it; for, trade thrives better under peaceful conditions. Since decayed states and degenerated religions bred the germs of continued wars and perennial revolts, their destruction was a condition for peace. The creed of Mohammad: made peace at home, and the martial valour of the Saracans conferred the same blessing on the peoples inhabiting the vast territories from Samarqand to Spain."
"ഇസ്ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമാകുന്നു. ....മുഹമ്മദിന്റെ വിശ്വാസ പ്രമാണങ്ങള്‍ അറബ് ലോകത്ത് ശാശ്വത സമാധാനത്തിന്റെ വിത്തുകള്‍ പാകി. സമര്ഖന്ത്‌ മുതല്‍ സ്പെയിന്‍ വരെ വ്യാപിച്ച ഒരു വിസ്തൃത ലോകം ഒന്നടങ്കം ഇസ്ലാമിക ആദര്‍ശങ്ങളില്‍ നിന്നും ശക്തി സംഭരിച്ച് കൊണ്ട് അതിവേകം ഉയര്‍ന്നു വന്നു. ". "അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങിനെ സംഭവിച്ചു എന്ന ചോദ്യത്തിന് മുന്‍പില്‍ ചരിത്രകാരന്‍മാര്‍ പരിഭ്രമിച്ചു നില്‍കുകയാണ്‌. ശാന്തതയും സഹിഷ്‌ണതയും പുലര്‍ത്തിയിരുന്ന ഈ വിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്‍ബലത്തോടെ ആക്രമിച്ചു കീഴ്പെടുതിയാണ് ഇസ്ലാമിന് മേല്‍പറഞ്ഞ വിജയം വരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിന്ധാന്തം അഭ്യസ്ത വിദ്യരായ ലോകം തള്ളികളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്ഭവിച്ച വിപ്ലവ സ്വഭാവം കൊണ്ടും ഗ്രീസ്‌ , റോം , പേര്‍ഷ്യ തുടങ്ങിയ പുരാതന സംസ്ക്രിതികളുടെ മാത്രമല്ല ഇന്ത്യ , ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണതകൊണ്ടും സംഭവിച്ചതാണെന്ന് കാണാം. "

ഇസ്ലാമിന്റെ ആത്മീയതകല്ല , സാമൂഹിക വിമോചന ആശയങ്ങള്‍കാണ് എം എന്‍ റോയ് അടിവരയിടുന്നത്. ." ഇസ്ലാമിന്റെ വിപ്ലവാത്മകതയുടെ അടിവേര് വിട്ടുവീഴ്ചയില്ലാത്ത ഏകദൈവ സന്കല്പതിലും ജീവിതത്തെ കുറിച്ചുള്ള സമഗ്ര വീക്ഷണതിലുമാനെന്നു അദ്ദേഹം തിരിച്ചറിയുനുണ്ട്‌. അദ്ദേഹം എഴുതുന്നു " ഏക ദൈവവാദം ചരിത്രത്തിലെ ഒരു വഴിതിരുവായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തെ അതിശക്തമായ ഒഴുക്കുള്ള ഒരു ജലാശയതോട് ഉപമിക്കാം. ശാസ്ത്രം ഉയര്‍ത്തിവിട്ട അതിതീവ്ര ജല പ്രളയങ്ങള്‍കൊന്നും , ആ ജലാശയത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഏക ദൈവ വിശ്വാസത്തില്‍ അതിഷ്ടിതമായ യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളില്‍ ഏറ്റവും മഹത്തരമായത് ഇസ്ലാം തന്നെയെന്ന്‌ ചരിത്ര പാഠങ്ങള്‍ സാക്ഷ്യപെടുത്തുന്നു." ക്രിസ്തു മതത്തെ റോയ് വിലയിരുത്തുന്നത് ഇപ്രകാരമാണ്. " സീസറിനുള്ളത് സീസറിന് നല്‍കുക എന്ന നാണംകെട്ട ഒത്തുതീര്‍പ്പിന് വിധേയനായ ശാന്തനായ ഒരു കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു മടിയും ഉണ്ടായില്ല ..ഇത്തരം ഒരു ഒത്തുതീര്‍പ്പ് , ക്രിസ്തുമത രൂപവല്‍കരണത്തിന് പക്ഷാതലമായി വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ നഗ്നമായ ലഘനമായിരുന്നു. ഇത് വഴി അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുനതിനു സഹായകമായ ഒരു സാമൂഹിക വ്യവസ്ഥക്ക് അടിത്തറയിടാനുള്ള നീക്കത്തെ തടയുക മാത്രമല്ല അത്തരം സ്വപ്നങ്ങള്‍ സൂക്ഷികുന്നവരെ വന്ജിക്കുക കൂടി ചെയ്തു. "

ചരിത്രത്തില്‍ ഏറ്റവും വികലമാക്കപെട്ട ഏടുകളില്‍ ഒന്നാണ് ഇന്ത്യയില്‍ ഇസ്ലാമിന്റെ ആഗമനം. മുഹമ്മദ്‌ ഗസ്നിയുടെ വാള്‍ ഒരു ഭീകര പ്രതീകമായി ഇന്ത്യക്കാരന്റെ മനസ്സില്‍ പ്രതിഷ്ടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ ഇന്നും തുടരുന്നു. എന്നാല്‍ ഇന്ത്യയിലെ ഇസ്ലാമിന്റെ വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം തേടേണ്ടത് മുസ്ലിം ഭരണാധികാരികളുടെ ആയുധപുരകളില്‍ അല്ല മരിച്ചു ജാതി വ്യവസ്ഥയും സാമൂഹിക അസമത്വവും ശിതിലമാക്കിയ ഇന്ത്യന്‍ സംസ്കൃതിയുടെ ജീര്‍ണതകളിലാനെനു ഗ്രന്ഥകാരന്‍ സമര്തികുന്നു. ഇത് അംഗീകരിക്കാത്ത ചരിത്ര നിര്മിതികള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെ തന്നെയാണ് വെല്ലു വിളിക്കുനത്‌.. അദ്ദേഹം പറയുന്നു "ചരിത്രത്തിന്റെ ഈ യദാര്‍ത്ഥ വായന ഒരു കാര്യം വെക്തമാക്കുന്നു. മുസ്ലിങ്ങളുടെ മതത്തോടും അവരുടെ സംസ്കാരത്തോടും ഹിന്ദു സമൂഹം പുലര്‍ത്തുന്ന ഗര്‍വു നിറഞ്ഞ അവഗണന ശുദ്ധ അസംബന്തമാണ്. ഈ അസംബന്ധം നമ്മുടെ ചരിത്രത്തെ അവഹേളിക്കലാണ് ...നമ്മുടെ രാജ്യത്തിന്‍റെ ഭാവിയെ മുരിവേല്പിക്കലാണ്." ഈ കാഴ്ചപ്പാടാണ് ഈ ഗ്രന്ഥത്തെ ഇന്നും പ്രസക്തമാക്കുന്നത്‌.
എം എന്‍ റോയിയുടെ പുസ്തകം ഇവിടെ Historical Role of Islam ലഭ്യമാണ് .
Historical role of Islam എന്ന M N Roy യുടെ ഈ പുസ്തകം ദയലോഗ് സെന്റെറിനു വേണ്ടി പ്രശസ്ത എഴുത്തുകാരന്‍ കെ സി വര്‍ഗീസ്‌ മലയാളത്തിലേക്ക് "ഇസ്ലാമിന്റെ ചരിത്ര പരമായ പങ്ക്" എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിടുണ്ട്.

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

ഉണ്ടാപ്പോക്കാര്‍ വക ഒരു വെടി..

ഉണ്ടപോക്കാര്‍ ഗ്രാമത്തിലെ അറിയപ്പെടുന്ന കേഡിയാണ്. കുറിയ ശരീരവും ചുവന്ന കണ്ണുകളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവനില്‍ പേടി ഉണര്‍ത്തി. അവനെ ദൂരെനിന്നു കാണുമ്പോള്‍തന്നെ അവര്‍ മാറി നടക്കാന്‍ തുടങ്ങി. എന്തുകൊണ്ട് അവനെ ഇങ്ങനെ പേടിക്കുന്നു എന്ന് ചോദിച്ചാല്‍ കുട്ടികളെ വഴിയില്‍ പിടിച്ചുനിര്‍ത്തി പേടിപ്പിക്കുകയും സ്ത്രീകള്‍ കുളിക്കുന്ന കുളകടവുകളില്‍ ഒളിഞ്ഞു നോക്കലുമാണ് പ്രധാന ജോലി. അതുകൊണ്ട് തന്നെ ഞങ്ങള്‍ കുട്ടികള്‍ക്ക് അവനോടു തീര്‍ത്താല്‍ തീരാത്ത പകയുണ്ട്..പക്ഷെ, എന്ത് ചെയ്യാന്‍ അവന്റെ ഉണ്ട കണ്ണുകള്‍ കണ്ടാല്‍ അവിടെ മൂത്രം ഒഴിക്കുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക്.. എന്റെ കൂടുകാരന്‍ അബൂബക്കറിനു അവനോടു തീര്‍ത്താല്‍ തീരാത്ത പകയാണ്..അതിനു അവനു കാരണവും ഉണ്ട്..എന്തെന്നാല്‍ കുട്ടികള്‍കിടയില്‍ അബൂബക്കറിന്റെ ഇരട്ടപേരാണ് ഉണ്ടപ്പോക്കര്‍.

നാട്ടില്‍ നടക്കുന്ന ഒരേ ഒരു ഉത്സവമാണ് കുമാരന്റെ വീട്ടില്‍ നടക്കുന്ന കലം കരി ഉല്‍ത്സവം. ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആളുകളും അതില്‍ പങ്കാളികളാവാരുണ്ട്. അമ്പലത്തിന്റെ ചുറ്റുമതിലിനകത് സ്ത്രീകള്‍ കലം കത്തിച്ചു പൂജ നടത്തുമത്രെ..എന്നാല്‍ മറ്റുമതക്കാരായ സ്ത്രീകളും കുട്ടികളും പുറത്തു നടക്കുന്ന വാണിഭങ്ങളില്‍ സജീവമാകും.. രാത്രിയിലാണ് പ്രധാന ചടങ്ങുകള്‍ നടക്കാറ്.. ഒരു ചുവന്ന തുണി പന്തല്‍ പോലെ വിരിച്ചു അതിനടിയില്‍ ഒരാള്‍ കലം തലയിലേറ്റി ഒരു വലിയ ജനസഞ്ഞയത്തിന്റെ കൂടെ അമ്പലത്തിലേക്ക് വരും..അയാള്‍ നന്നായി മദ്യം കഴിച്ചിരിക്കും. എല്ലാവരും കൂടെ അമ്പലത്തിനകത്ത് കടന്നു അര്‍ദ്ധരാത്രിയോടെ ഒരു ആടിനെ ബലിനല്‍കുമത്രെ . ഇത് പറഞ്ഞത് എന്റെ സ്നേഹിതന്‍ സുരേഷാണ് .അവനും ഞങ്ങളും കുട്ടികളാണ്..അപ്പോള്‍ എത്രത്തോളം ഇതെല്ലാം ശരിയാണെന്ന് എനിക്കറിയില്ല..പിന്നെ അമ്പലത്തിലെ പ്രധാന വഴിപാടു നമ്മുടെ മീശമാധവന്‍ തന്നെ ..അതെ വെടി വഴിപാടു.. ഭക്തര്‍ ഭക്തി പുരസ്കരം വെടി വഴിപാടു നടത്തുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ പേര് മൈക്കിലൂടെ കേള്‍ക്കാന്‍ പണം കൊടുത്തു വെടി നടത്തും.. പിന്നെ ഇതിന്റെ ഒരു സ്വകാര്യം എന്തെന്നാല്‍ നാട്ടിലെ ഒരു ഉത്സവത്തിനു ജാതി മതങ്ങള്‍ക്ക് അപ്പുറം ഒരു ഐക്ക്യ ദാര്‍ഡ്യം രേഖപെടുതുക്ക എന്നത് കൂടിയാണ്..
അപ്പൊ നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കും ഉണ്ടാപ്പോക്കരിനു അമ്പലത്തില്‍ എന്താകാര്യം എന്ന്..എന്നാല്‍ ഉണ്ടാപ്പോകരിനാണ് ഇവിടെ പ്രധാനമായ റോള്‍ ഉള്ളത്...ഇവിടെ നടക്കുന്ന മുചീട്ടിന്റെ നടത്തിപുകരനാണ് അവന്‍. വര്‍ഷങ്ങളായി അതിന്റെ പാറ്റെന്റ്റ്റ്‌ അവന്റെ കയ്യില്‍ തന്നെയാണ്.. ഉത്സവത്തിന് ആളുകള്‍ വന്നു കൊണ്ടിര്‍ക്കുന്നു ..കച്ചവടവും വളരെ ജോറായി നടക്കുന്നു...ആമിനയും ശാന്തയും വളകച്ചവടക്കന്റെ കയ്യില്‍ കയ്യേല്പിച്ചു പുതിയ വളകളുടെ സ്വന്ദര്യം ആസ്വദിക്കുകയാണ്.മിടായി കച്ചവടക്കാരന്‍. കോയക്ക ജിലേബിയില്‍ പൊടിനിറഞ്ഞു അതിന്റ രുചികൂടിയതിന്റെ സന്തോഷത്തിലാണ്.. ഞങ്ങള്‍ കുട്ടികള്‍ കച്ചവക്കാരെ കാണാതെ ചില്ലറ സാധനങ്ങള്‍ അടിച്ചു മാറ്റുന്ന തിരക്കിലാണ്.. വീട്ടില്‍ അറിഞ്ഞാല്‍ നല്ല പൊടിപൂരമാണെങ്കിലും അടിച്ചു മാറ്റാതെ ഒരു മനസ്സമാധാനവും കിട്ടില്ല. അങ്ങിനെ കറങ്ങി നടകുംബോഴാനു നമ്മുടെ ഉണ്ടപ്പോക്കര്‍ മുചീട്ടില്‍ മുഴുകി നില്കുന്നത് കണ്ടത്.. എന്റെ സ്നേഹിതന്‍ അബൂബക്കര്‍ അവനെ കണ്ടതോടെ ദേഷ്യം കൊണ്ട് മൂക്ക് വിറപ്പിക്കാന്‍ തുടങ്ങി.. എടാ നീ വാ ..എനിക്ക് ഒരു കാര്യം പറയാനുണ്ട്‌..അവന്‍ എന്നെ വിളിച്ചു..
എന്താടാ കാര്യം ?
നീ വാ ഇതുപോലെ ഇനി ഒരു അവസരം നമുക്ക് വീണു കിട്ടില്ല,,,എന്നിട്ട് അവന്‍ എന്നെ വലിച്ചുംകൊണ്ടോടി.
ഓടി അവസാനം എത്തിയത് വെടി വഴിപാടു നടത്തുന്ന കൌണ്ടറില്‍ ആണ്...ചുറ്റും നോക്കി ..പരിചയം ഉള്ളവര്‍ ആരും തന്നെ ഇല്ല....
ഒരു വെടിക്ക് എത്രയാ പൈസാ..അബൂബക്കര്‍ ചോദിച്ചു...
രണ്ടു രൂപ ..
എന്നാല്‍ എനിക്ക് രണ്ടു വെടി വേണം...
ആരുടെ പേരിലാ വഴിപാടു..? കൌണ്ടറില്‍ ഇരിക്കുന്ന ആള്‍ ചോദിച്ചു..

അബൂബക്കര്‍ പതിയെ അയാളോട് പറഞ്ഞു "ഉണ്ട പോക്കറിനു" രണ്ടു വെടി...

ഉടനെ മക്കിലൂടെ വിളിച്ചു പറഞ്ഞു..ദേവിക്ക് ഏറ്റവും ഇഷ്ടപെട്ട വഴിപാടു വെടിവഴിപാട്...
ഉണ്ടപ്പോക്കര്‍ വക രണ്ടു വെടി.
..ടോ ടോ
മനസ്സില്‍ ഒരു പ്രധികാരം വീട്ടിയതിന്റെ സന്തോഷത്തോടെ ഞങ്ങള്‍ പരസ്പരം നോക്കി പിറകിലേക്ക് തിരിഞ്ഞതും തൊട്ട മുമ്പില്‍ അതാ നില്കുന്നു ഉണ്ടപ്പോക്കര്‍ ......
എടാ ..........മക്കളെ എന്ന് പറഞ്ഞു ഞങ്ങളെ പിടിക്കാന്‍ അടുത്തതും നൊടിയിടയില്‍ അവിടെ നിന്ന് ഞങ്ങള്‍ ഓടി മറഞ്ഞതും പെട്ടന്നാണ്...
ആ വഴിയില്‍ ഇന്നും ഒരു കൊടിപുല്ലു മുളച്ചിട്ടില്ല...സത്യായിട്ടും മുളചിടില്ല....

2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍ ; ഭാഗം ഒന്നും രണ്ടും..

ഇത് എന്റെ ഒരു പഴയ പോസ്റ്റും അതിന്റെ തുടര്ച്ചയുമാണ്.. പലരും അന്ന് അതിന്റെ തുടര്‍ച്ച അവശ്യ പെട്ടെങ്കിലും പൂര്‍ത്തിയാക്കാന്‍ അല്പം താമസിച്ചു.. ക്ഷമിക്കുമല്ലോ..

ഭാഗം ഒന്ന്..

വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ്‌ കാള്‍ ഉണ്ട്. അതും ലാന്‍ഡ്‌ ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു.

അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,


ഞാന്‍ ശരീഫ്‌ , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ..


.ഏതു മണികണ്ടന്‍?മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..


ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?


എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല....


അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം...


എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു..ആ പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...


എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു..


.അതിനെന്താ ..ഞാന്‍ വരാം ..


.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ഈ ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ആ ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക്‌ തന്നെ മടങ്ങാന്‍ തീരുമാനിച്ചു..അപ്പോഴാണ് ആ ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..അതെ ശരീഫ്‌ പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ....പിന്നീടുള്ള എന്റെ ഓരോ നിമിഷവും ആ കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ആ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?അതെ ഞാന്‍ ശരീഫ്‌......ആ ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട്‌ പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു..എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട്‌ ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്...പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു..സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.

ഭാഗം രണ്ടു :

വരൂ , ഈ ചൂടില്‍ നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. എന്തായാലും ഇത്ര ദൂരം എന്നെ കാണാന്‍ വേണ്ടി മാത്രം വന്നതല്ലേ..എന്റെ ഫ്ലാറ്റ് ഇവിടെ അടുത്താണ്. ..വലിയ പ്രതീക്ഷ ഇല്ലാതെ അയാള്‍ എന്റെ കൂടെ പോന്നു.. അയാളുടെ വിയര്‍പ്പിന്റെ ഗന്ധം എന്നെ വല്ലാതെ അലൂസരപെടുത്തുന്നുണ്ടായിരുന്നു. പേരെന്താണ് പറഞ്ഞത്? ശരീഫ്‌ നാട്ടില്‍ ? തൃശൂര്‍ ഇവിടെ വന്നിട്ട്? രണ്ടു വര്ഷം ... എന്റെ ഓരോ ചോദ്യങ്ങള്‍ക്കും അലക്ഷ്യമായിട്ടാണ് അയാള്‍ മറുപടി പറഞ്ഞത്.. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കിടയില്‍ പലരെയും പലവിതത്തിലും സഹായിക്കാന്‍ ശ്രമിചിടുണ്ട്.. പക്ഷെ, ഇദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ ഉള്ള താത്പര്യം കൂടെ നഷ്ടപെടുന്നതായി തോന്നി. ലിഫ്റ്റില്‍ കയറി റൂമില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല..

ഇയാളെ എങ്ങിനെ ഒഴിവാക്കും എന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ റൂമിലേക്ക്‌ കടന്നത്.. ഇവനില്‍ നിന്നും വല്ല സഹായവും കിട്ടും എന്ന് തോന്നുനില്ല ,എത്രയും പെട്ടന്ന് വേറെ വല്ലവരെയും സമീപികുന്നതും ബുദ്ധി എന്ന് ശരീഫും കരുതിയിരിക്കണം..

ശരീഫ്‌ നിങ്ങള്‍ ഇരിക്കൂ ഞാന്‍ ഇപ്പോള്‍ വരാം .എന്ന് പറഞ്ഞു ഞാന്‍ ബെഡ് രൂമില്ലേക്ക് കടന്നു. ..ഇതൊരു പറ്റിപ്പ്‌ കേസ് ആണെന്ന തോനുന്നത്...വിളിച്ചു പോയില്ലേ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കണം..

നീ അല്പം ചായ എടുക്കു...എന്ന് ഭാര്യായോട് പറഞ്ഞിട്ട് ഞാന്‍ ശരീഫിന്റെ അടുത്തേക്ക് വന്നു..

. ആ കാഴ്ച എന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു... ശരീഫിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.. കരയാതിരിക്കാന്‍ വല്ലാതെ പടുപെടുന്നതായി തോന്നി..അയാളുടെ മുഴുവന്‍ പ്രശ്നങളും ആ ഒരൊറ്റ കണ്ണീരിലൂടെ എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.. അത്രയും നേരം എന്റെ മനസ്സില്‍ തോന്നിയ ഈര്ശ്യവും ദേഷ്യവും പെട്ടന്ന് ഉരുകി പോകുന്നതായി തോന്നി... ശരീഫ്‌ ....എന്തായിത്‌ കൊച്ചു കുട്ടികളെ പോലെ .....പരിഹാരം ഇല്ലാത്ത വല്ല പ്രശ്നങളും ഉണ്ടോ ഇവിടെ..നിങ്ങള്‍ സമാധാനിക്കു... ഞാന്‍ ശരീഫിനെ എന്നോട് ചേര്‍ത്ത് പിടിച്ചു...അത്രയും നേരം എന്നെ അലട്ടിയിരുന്ന അദേഹത്തിന്റെ വസ്ത്രത്തിലെ ദുര്‍ഗന്ധം എന്നെ അപ്പോള്‍ ആലോസരപെടുതിയില്ല...എനിക്ക് ദൈവം തന്ന സൌകര്യങ്ങളില്‍ ഞാന്‍ അല്പം അഹങ്കരിചിരുന്നതായ്‌ അപ്പോള്‍ എനിക്ക് തോന്നി...ശരീഫിന്റെ കണ്ണുനീരിനു മുമ്പില്‍ എരിഞ്ഞടങ്ങാന്‍ മാത്രം ഉള്ളു എന്റെ സൌകര്യങ്ങള്‍ എന്ന് ഞാന്‍ അപ്പോള്‍ മനസിലാക്കി. ശരീഫ്‌ ...നിങ്ങള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചോ...ഞാന്‍ അല്പം എടുകട്ടെ... വേണ്ട..ഞാന്‍ കഴിച്ചതാണ്.. എന്നാല്‍ ഞാന്‍ അലപം ചായ എടുക്കാം... അയാള്‍ വല്ലതും പറയുന്നതിന് മുന്‍പ് ഭാര്യ ഉച്ചക്ക് ഉണ്ടാക്കിയ പായസത്തില്‍ നിന്നും അല്‍പ്പം കൊണ്ട് വന്നു കൊടുത്തു.. അയാള്‍ അല്‍പ്പം അതില്‍ നിന്നും കുടിച്ചടിനു ശേഷം അതിലേക്കു തന്നെ കുറെ നേരം നോക്കിനികുന്നത് കണ്ടു... എന്തായിരിക്കും അയാള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുക? ആ മധുര സല്‍ക്കാരം എന്തായാലും അയാള്‍ ഇഷ്ടപെടാന്‍ തരമില്ല. തന്റെ കുടുംബത്തെ കുറിച്ച്, മക്കളെ കുറിച്ച് അയാള്‍ ഓര്‍ത്തിരിക്കണം..അവരുമായി കഴിഞ്ഞ നല്ല നിമിഷങ്ങള്‍ മനസിലൂടെ കടന്നു പോയിക്കാണും..അങ്ങിനെ എനിക്ക് തോന്നാന്‍ കാരണം എന്റെ മകളെയും എന്റെ കൂടെ താമസിക്കുന്ന എന്റെ സ്നേഹിതന്റെ മക്കളെയും അയാള്‍ മാറി മാറി നോക്കുനത് ഞാന്‍ കണ്ടു.. കുറച്ചു സമയം ഒന്നും സംസാരിക്കാതെ ഞാനും അയാളും വിത്യസ്തമായ ചിന്തകളില്‍ മുഴുകി. രണ്ടു വര്‍ഷമായി ഞാന്‍ വന്നിട്ട്..കുറെ പ്രതീക്ഷകള്‍ വെച്ചാണ്‌ വന്നത്..ഏകദേശം ഒരു ലക്ഷം രൂപ ചിലവായി ഇങ്ങോട്ട് വരാന്‍. എജെന്റ്റ്‌ വലിയ വലിയ വക്താനങ്ങള്‍ ആണ് തന്നത്. ഇതിനു മുന്‍പ് സൌദിയില്‍ പോയിടുണ്ട്. അതുകൊണ്ട് തന്നെ കുറെ ഒക്കെ കാര്യങ്ങള്‍ അറിയാം..എന്നാലും ഇങ്ങിനെ ഒരവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാള്‍ പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് പഴകിയ സംഭവങ്ങള്‍.. സ്ഥലവും വ്യക്തികളും മാറുന്നു. എത്ര എത്ര ജീവിതങ്ങളാണ് ഈ മരുഭൂമിയില്‍ ഹോമിക്കപെടുന്നത്. എന്തെല്ലാം പ്രതീക്ഷകള്‍. !!! കാള്‍ ടാക്സി ഡ്രൈവര്‍ ആയിട്ടാണ്‌ വിസ..നാട്ടില്‍ പറഞ്ഞതനുസരിച്ച് പുതിയ കാര്‍ ലഭിക്കും. സ്വതന്ത്രമായി എവിടെയും യാത്ര ചെയ്യാം ..ഒരു ദിവസം 7 ദിനാര്‍ വാടകയിനത്തില്‍ നല്‍കണം. ഒരു വര്ഷം കഴിഞ്ഞാല്‍ കാര്‍ സ്വന്തമായി എടുക്കുകയും ചെയ്യാം.. വളരെ നല്ല ഡീല്‍. ഒരു സാധാരണ ജീവിതം നയിക്കാന്‍ ഇത് ധാരാളം. പക്ഷെ , കുവൈറ്റില്‍ എത്തിയപ്പോഴാണ് അയാളെ കാത്തിരിക്കുന്ന ചതി തിരിച്ചറിയാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വണ്ടിയാണ് നല്‍കിയത്..അത് ഉപയോഗിക്കാന്‍ അയാള്‍ തയ്യാറായില്ല. പിന്നെ എജെന്റ്റ്‌ അയാളെ അനുനയിപിക്കാനുള്ള ശ്രമം തുടങ്ങി. അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഉടമസ്ഥന്‍ അറബിയുടെ ശ്രമം ആയി. അനുസരികുനില്ല എന്ന് കണ്ടപ്പോള്‍ ഭീഷണിയും ഉപദ്രവും ആയി. അയാളെ കള്ളകേസില്‍ കുടുക്കി അകത്താക്കും എന്ന ഭീഷണിക്ക് മുന്നില്‍ അയാള്‍ക്ക്‌ വഴങ്ങേണ്ടി വന്നു. വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് കാര്‍ ഒരു ആക്സിടെന്റ്റ്‌ സംഭവിച്ചത്. അത് അയാളുടെ ജീവിതത്തെ ശരിക്കും വരിഞ്ഞു മുറുക്കി. കമ്പനി ആ വഴിക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. മാത്രമല്ല ഇന്‍ഷുറന്‍സ് കഴിഞ്ഞ കാര്‍ ആയതിനാല്‍ നഷ്ടപരിഹാരം മുഴുവനായും അദ്ധേഹത്തിന്റെ തന്നെ ചുമലില്‍ വന്നു..ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരും.. ഇവിടെ ഇത്രയും തുക എവിടെ നിന്നും സങ്കടിപ്പിക്കാന്‍ കഴിയും.. വീണ്ടും നാട്ടില്‍ നിന്നും ഉള്ള സ്വത്തു പണയപെടുത്തി കാശ് വരുത്തി പ്രശ്നം സോള്‍വ് ചെയ്തു..പിന്നീട് കമ്പനി ഒരു കാര്യത്തിനും തിരിഞ്ഞു നോക്കിയില്ല.. കാര്‍ ഓടിയും വര്‍ക്ക്‌ ഷോപ്പില്‍ കയറിയും അങ്ങിനെ ജീവിതം തള്ളിനീക്കി.. ഈ കാലയളവില്‍ കുടുംബത്തിനു വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.. ഉപ്പാക്ക് ചെറിയ ജോലി ഉള്ളതുകൊണ്ട് കുട്ടികള്‍ പട്ടിണി കിടന്നില്ല.

കടം വീട്ടാനുള്ള വഴികള്‍ ആലോചിച്ചു നില്‍കുമ്പോഴാണ് അടുത്ത പ്രഹരം എന്നെ തേടി വന്നത്..അയാള്‍ പറഞ്ഞു....

പിന്നെ അദ്ദേഹം കുറെ നേരം മിണ്ടാതിരുന്നു.. കുട്ടികള്‍ അയാള്‍ക്ക് ചുറ്റും വട്ടം കൂടി നിന്നു..എന്റെ കൊച്ചു മകള്‍ നച്ചു അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന കവറില്‍ പിടിച്ചു കളിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി..അവള്‍ കരുതി അവള്കുള്ള ചോക്ലാറ്റ്‌ ആയിരിക്കും അത് നിറയെ.. ശരീഫിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.. അടുക്കളയില്‍ നിന്നും എന്റെ ഭാര്യയും സ്നേഹിതന്റെ ഭാര്യയും എല്ലാം കേള്കുനുണ്ടായിരുന്നു... മകള്‍ കവറില്‍ കളി കൂടുതലയപ്പോള്‍ ശരീഫ്‌ മോളോട് പറഞ്ഞു..അതില്‍ മോള്‍ക്ക്‌ പറ്റിയത് ഒന്നും ഇല്ല.. എന്നിട് ആ കവറില്‍നിന്നും ഒരു ചെറിയ കവര്‍ എടുത്തിട്ട് എനിക്ക് നീട്ടി.. ഇതാണ് എന്റെ സമ്പാദ്യം ... ഞാന്‍ അത് വാങ്ങി തുറന്നു നോക്കി... രണ്ടു ഫോട്ടോകള്‍ ... ഒന്നില്‍ രണ്ടു മിടുക്കരായ അന്കുട്ടിയും പെണ്‍കുട്ടിയും..അടുത്തത് ഒരു ഫാമിലി ഗ്രൂപ്‌ ഫോട്ടോ.. എനിക്ക് ആ ചിത്രങ്ങള്‍ കണ്ടിട്ട് ഒന്നും മനസിലായില്ല...

ഇതാരുടെ ഫോടോയ...ഞാന്‍ ചോദിച്ചു...

ഇതാണ് എന്റെ കുടുംബം...ഭാര്യാ , മകള്‍ , മകന്‍ പിന്നെ ഞാനും..

. ഞാന്‍ ശരിക്കും അന്താളിച്ചു പോയി....എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...എന്റെ മുന്നില്‍ മണമടിച്ചു കരിവാളിച്ച്‌ ഇരുക്കുന്ന ആളാണോ ഈ ഫോട്ടോയില്‍ കാണുന്നത്.. ജീവിതം ഇങ്ങിനെ ഒരാളെ മാറ്റിമാറിക്കുമോ എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചു പോയി...അടുക്കളയില്‍ നിന്നും ഭാര്യം സ്നേഹിതന്റെ ഭാര്യയും വന്നു ഫോട്ടോ വാങ്ങി..അവര്‍ ഫോട്ടോയിലേക്കും ശരീഫിലെക്കും മാറി മാറി നോക്കികൊണ്ടിരുന്നു... എനിക്ക് കിട്ടിയാ അനുഗ്രഹങ്ങളെ ഞാന്‍ പലപ്പോഴും ഓര്ക്കാറില്ലായിരുന്നു... മാത്രമല്ല ഇനിയും ഇനിയും എന്ന ആര്‍ത്തിയും നമ്മുക്ക് പലര്‍ക്കും ഉണ്ടാകും..ഞാന്‍ ഇത് കണ്ടപ്പോള്‍ മനസ്സുകൊണ്ട് ദൈവം തമ്പുരാനെ സ്തുദിച്ചു..ഇതെല്ലം നമ്മള്‍ ദൈവത്തോട് നന്ദി ഉള്ളവരാവാന്‍ ഒരു ഓര്‍മപെടുത്തല്‍ കൂടിയാണെന്ന് ഞാന്‍ കരുതി..

ശരീഫ്‌ വീണ്ടും പറഞ്ഞു തുടങ്ങി...അബ്ദലിയിലേക്ക് ഒരു ഓട്ടം ലഭിച്ചു , അങ്ങോട്ട്‌ പോയതാണ് എന്റെ എല്ലാ പ്രദീക്ഷകളും അസ്ഥാനതാക്കിയത്..അതോടു കൂടി ഇനി എന്റെ പ്രയത്നങ്ങള്‍ക്ക് ഫലം ഇല്ലന്നു ഞാന്‍ ഉറപ്പിച്ചു.. അവന്‍ പറഞ്ഞു തുടങ്ങി..ടാക്സി ഓടികൊണ്ടിരിക്കുന്ന സമയത്ത് നാലു കുവൈറ്റി യുവാക്കള്‍ വന്നിട്ട് അബ്ദലിയിലേക്ക് ഒരു ട്രിപ്പ്‌ വിളിച്ചു.. ഞാന്‍ അവശ്യ പെട്ട പ്രകാരം 20 KD തരാം എന്ന് എല്ക്കുകയും 15 KD അപ്പോള്‍ തന്നെ തരുകയും ചെയ്തു..മാന്ന്യമായ പെരുമാറ്റം...20 KD ഒരു ചെറിയ സംഖ്യ അല്ല..അങ്ങിനെ യാത്ര ആരംഭിച്ചു...ചെറുപ്പക്കാര്‍ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല..ഞാന്‍ ശരിക്കും സമാധാനിച്ചു...മാത്രമല്ല ഇത്രയും നല്ല കുവൈറ്റി ചെരുപ്പകാരെ കാണുന്നത് തന്നെ ആദ്യം.. അങ്ങിനെ വളരെ ദൂരം ചെന്നപ്പോള്‍ അവരില്‍ ഒരുത്തന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപെട്ടു.. ഞാന്‍ നിര്‍ത്തുകയും അവര്‍ കാറില്‍ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി.. ഒരുത്തന്‍ അതിനിടയില്‍ ഒരു സ്പൂണ്‍ എടുത്തു അതില്‍ അല്‍പ്പം എന്തോ ചേര്‍ത്ത് അതിനടിയില്‍ തീ കാണിക്കാന്‍ തുടങ്ങി.. എനിക്ക് പേടിയായി..ചുറ്റും മരുഭൂമി ....എന്ത് ചെയ്യണം എന്നറിയില്ല.. വിളിച്ചു കൂവിയാല്‍ ഒരാളും കേള്‍ക്കാനില്ല.. എന്റെ പന്തികേട്‌ മനസിലായപ്പോള്‍ ഒരുത്തന്‍ പറഞ്ഞു അവനു ഇടയ്ക്കു തല വേദന വരും അതിനുള്ള മരുന്നാണ് ഇത്..നീ പേടിക്കേണ്ട...മനസ്സില്‍ ഭയം ഉണ്ടെങ്കിലും ആ വാക്ക് വിശ്വസിക്കാനാണ് അപ്പോള്‍ എനിക്ക് തോന്നിയത്.. വീണ്ടും യാത്ര തുടര്‍ന്ന് കാറില്‍ നിന്നും അവര്‍ പരസ്പരം എന്തെല്ലാമോ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.. മനസ്സ് വല്ലാതെ പതറുന്നത് ഞാന്‍ അറിഞ്ഞു.. വണ്ടി തിരിക്കൂ.. ഒരുത്തന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ എന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നതു. നമുക്ക് തിരിച്ചു പോകാം..ഇന്നു ഇനി ഉദേശിച്ച കാര്യം നടകില്ല...അയാള്‍ പറഞ്ഞു.. ഞാന്‍ ആശ്വസിച്ചു ...മാക്സിമം സ്പീഡില്‍ തന്നെ ഞാന്‍ വാഹനം ഓടിക്കാന്‍ തുടങ്ങി...എത്ര സ്പീഡ് കൂടിയിട്ടും കൂടാത്തത് പോലെ അനുഭവപെട്ടു.. പിന്നെ എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്.. .എനിക്ക് അവര്‍ ആദ്യം തന്ന കാശ് അവരില്‍ ഒരുത്തന്‍ തിരിച്ചു ചോദിച്ചു...കാര്‍ അപ്പോള്‍ ഒരു വിജനമായ സ്ഥലത്ത് പാലത്തില്‍ നിനും താഴേക്ക്‌ ഇറങ്ഞുകയായിരുന്നു..

ഇല്ല ഈ കാശ് ഞാന്‍ തരില്ല...ഞാന്‍ ഇത്രയും ദൂരം നിങ്ങള്ക്ക് വേണ്ടി കാര്‍ ഓടിച്ചതാണ്... പെട്ടന്ന് ഒരുത്തന്‍ എന്റെ കഴുത്തിന്‌ പിടിക്കുകയും ബ്രൈക്ക് കേബിള്‍ പോലുള്ള എന്തോ ഒന്ന് വച്ച് എന്റെ കഴുത്തില്‍ വരിഞ്ഞു മുറുക്കാനും തുടങ്ങി...എനിക്ക് ശ്വാസം നഷ്ടപ്പെട്ട്... എന്റെ കണ്ണുകള്‍ അടഞ്ഞു.. എല്ലാം അവസാനിക്കുകയാണെന്ന് അപ്പോള്‍ എനിക്ക് തോന്നി... പിന്നെ ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ് ..അതിലെ വാഹനം ഓടിച്ചു വന്ന ഏതോ ഒരു കുവൈറ്റി വിളിച്ചു പറഞ്ഞത് പ്രകാരം ആംബുലന്‍സ്‌ വന്നു എടുത്തു കൊണ്ട് വന്നതാണ്‌... കഴുത്തിലും കാലിലും അസഹ്യ മായ വേദന..കാലിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയകെട്ട്.... മലയാളിയായ സിസ്റ്റര്‍ അടുത്ത് വന്നു ചോദിച്ചു എന്താണ് സംഭവിച്ചത് എന്ന്...കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു...ഞാന്‍ ആശുപത്രിയില്‍ എത്തിയ സമയം വെച്ച് നോക്കുമ്പോള്‍ ഏകദേശം 30 മണിക്കൂര്‍ ഞാന്‍ റോഡില്‍ കിടന്നിടുണ്ട്.. അതിനിടയില്‍ പട്ടികള്‍ വന്നു എന്റെ കാല്‍ കടിച്ചു വലിച്ചതൊന്നും ഞാന്‍ അറിഞ്ഞിടില്ല...കാറില്‍ ഒരുകാല്‍ പുറത്തു കിടകതക്ക രൂപത്തിലാണ് ഞാന്‍ കിടന്നിരുനതെന്ന് ആംബുലന്‍സ്‌ ഡ്രൈവര്‍ സിസ്റ്റര്‍ന്റെ അടുത്ത് പറഞ്ഞിരുന്നു..

. ദൈവമേ എന്തൊരു പരീക്ഷണം... തന്റെ കുടുംബത്തിനും തനിക്കും ഒരു തണലാകും എന്ന് കരുതിയാണ് ഓരോ പ്രവാസിയും കടല്‍ കടക്കുന്നതു...പക്ഷെ, ഓരോ ദുരിതങ്ങള്‍ അവന്‍ അറിയാതെ അവനെ പിടികൂടി കൊണ്ടിരിക്കും.. ഓരോ പ്രവാസിയും ഓരോ നരിപ്പോടുമായാണ് ഓരോ ദിനവും തള്ളിനീകുന്നത്... ഏറ്റകുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം... ശരീഫിനു ഇന്ന് കിടക്കാന്‍ ഇടമില്ല..ഈ പ്രശ്നങ്ങള്‍ക്കിടയില്‍ അക്കാമ തീര്‍ന്നു...ജോലി ഇല്ല...ആ ചുവന്ന കവറില്‍ അലക്കി തേച്ച ഒരു ജോഡി ഡ്രസ്സ്‌ ഉണ്ട്.. ആഴ്ചയില്‍ ഒരിക്കല്‍ അത് മാറ്റിഉടുക്കും... പള്ളികളില്‍ , എയര്‍പോര്‍ട്ടില്‍ എന്നിവിടങ്ങളില്‍ രാത്രി ഉറക്കം അഭിനയിക്കും. ..മക്കളെ വിളിക്കാന്‍ ഞാന്‍ ആവശ്യപെട്ടു....ഉടനെ ഞാന്‍ എന്തിനു അവരെ വിളിക്കണം.. അവരോട് ഞാന്‍ എന്താണ് പറയേണ്ടത്.. എല്ലാം അവര്‍ക്കറിയാം...എങ്ങിനെ എങ്കിലും എന്നെ ഒന്ന് നാട്ടില്‍ എത്തിച്ചു തരണം ......എനിക്ക് ആരും ഇല്ല....പടച്ചോന്‍ നിങ്ങള്ക്ക് പുണ്യം തരും... ആളുകളുടെ മുന്നില്‍ കൈ നീട്ടി ഞാന്‍ മടുത്തു.. .എനികൊന്നു ഭ്രാന്തായിരുനെങ്കില്‍ എത്ര നന്നായിരുന്നു...അയാള്‍ പറഞ്ഞു നിര്‍ത്തി...

2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മുഖത്ത് നോക്കി കള്ളം പറയുന്നവര്‍ അഥവാ കാള പെറ്റെന്നു കേട്ടാല്‍ കയറും കൊണ്ടോടുന്നവര്‍

നമ്മള്‍ ഇന്ത്യകാരുടെ, പ്രതേകിച്ചു മലയാളികളുടെ കാര്യം പറയാതിക്കുകായ ബേധം. കാള പെറ്റു എന്ന് കേള്‍കുംബോഴേക്കും കയറും കൊണ്ടോടും.. ലോകത്തിലെ അര്കെങ്ങിലും വല്ലഅവാര്‍ഡോ മറ്റോ ലഭിച്ചാല്‍ അയാള്‍ക്ക്‌ വല്ല വാലും ഇന്ത്യയില്‍ ഉണ്ടോ എന്ന് തിരക്കലായി മാധ്യമങ്ങള്‍.. എന്നിട്ട് വല്ല കച്ചിത്തുരുമ്പും കിട്ടിയാല്‍ പിന്നെ അത് വെച്ച് കഥ മിനയുകയായി.. സത്യസന്തത എന്നത് ചില മാധ്യമങ്ങളുടെ അടുത്തുകൂടെ പോയിട്ടില്ല..സര്‍കുലഷന്‍ മാത്രമാണ് ലക്‌ഷ്യം. ഇതിന്റെ ദുരിധം അനുഭവിക്കുനത് ഒന്ന് ആ വ്യക്തിയും(വാര്‍ത്ത‍ ഇവിടെ )മറ്റൊന്ന് കഴുതകളാക്കപെടുന്ന വായനക്കരുമാണ്.. ഞാന്‍ പറഞ്ഞു വരുനത്‌ രസതന്ത്ര നോബല്‍ പങ്കിട്ട ഇന്ത്യന്‍ വംശജന്‍ വെങ്കിട്ട രാമന്‍ രാമകൃഷ്ണന്‍ ഇന്ത്യ കാരുടെ ഇമെയില്‍ ശല്യം സഹിക്കവയ്യാതെ പരാതി പെടുന്നു.. മൂന്നാം വയസ്സില്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയ അദേഹത്തിന് , ഇവിടെ നിന്നുള്ള പലരുടെയും "പുളുവടി" സഹികുന്നില്ല..മലയാളം വാരികയിലെ( ഇന്ത്യയുടെ അന്തസ്സ് )അദ്ധേഹത്തെ കുറിച്ചുള്ള ലേഖനം വായിച്ചതിനു ശേഷമാണു ഈ വാര്‍ത്ത‍ ശ്രദ്ധയില്‍ പെട്ടത്.. എന്റമ്മോ എന്തെല്ലാം കള്ളതരങ്ങലാണ് അച്ചടിച്ചു അടിച്ചു വെച്ചിരിക്കുന്നത്‌..

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

അടിക്കുറിപ്പ് മത്സരം

ഇവന്മാരെ കുറിച്ചു അനിയോജ്യമായ അടികുറിപ്പുകള്‍ ക്ഷണിക്കുന്നു..
"വിലപെട്ട" (ഒരു ചിരി) സമ്മാനം നല്‍കുന്നതാണ്..













2009 ഒക്‌ടോബർ 11, ഞായറാഴ്‌ച

കാത്തിരിപ്പ്‌

ഏകാന്തതയാണെനിക്കിഷ്ടം;

പക്ഷെ, ഞാനേകനായിരുനിട്ടില്ല .

ചീവീടുകളും വെള്ളരിപ്രാവുകളും

എനിക്ക് ചുറ്റും വട്ടം പിടിച്ചു പറക്കുന്നു;

ചീവീടുകളെ വീശിയകറ്റി ,

വെള്ളരിപ്രാവുകളെമാത്രം ഞാന്‍ പറക്കാന്‍

അനുവതിക്കാറില്ല...

ഉറങ്ങാതിരിക്കയാണ് ഞാന്‍,

ഒരു ദീര്‍ഘ യുറക്കത്തിനുള്ള തെയ്യാറെടുപ്പുമായി .

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

ജ്യോനവന്‍ ; പ്രിയരേ ഞങ്ങള്‍ പോയിരുന്നു.


പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്‍ത്തമാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു. ബോഡി നാട്ടില്‍ എത്തിക്കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തു വരുന്നു. എത്രയും പെട്ടന്ന് കൊണ്ട് പോകാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം..അമ്മാവനും അനിയനും അവനെ കുറിച്ച് ഒരു പാട് നേരം സംസാരിച്ചു. എല്ലാവര്ക്കും നല്ലത് മാത്രമേ പറയാനുള്ളൂ, ഒത്തിരിനേരം ചിന്തിച്ചിരിക്കുന്ന എന്നാല്‍ ഒത്തിരി തമാശകള്‍ പറയുന്ന ജ്യോനവൻ.


ഞങ്ങളെ കണ്ടത് അവര്‍ക്ക് വലിയ ആശ്വാസം നല്‍കിയെന്ന് തോനുന്നു. കുറെ നേരം അവരുമായി സംസാരിച്ചു.. നമ്മുടെ പ്രിയ കൂടുകാരന് വേണ്ടി ബൂലോകത്തിന്റെ എല്ലാ സഹായങ്ങളും ഞങ്ങള്‍ ഉറപ്പുനല്കിയിടുണ്ട്. ഞങ്ങള്‍ കുവൈറ്റിലെ ബ്ലോഗര്‍മാര്‍ ആദ്യമായിട്ടാണ് ഒത്തുകൂടുനത്. എല്ലാം ദൈവത്തിന്റെ തീരുമാനങ്ങള്‍.


ഞാന്‍ എഴുതാന്‍ അശക്തനാണ്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവന്റെ കവിത കേട്ടാണ് ഇറങ്ങിയത്‌. തിരിച്ചു വന്നപ്പോഴും എന്നെ പ്രതീക്ഷിച്ചു സ്ക്രീനില്‍ അത് തെളിഞ്ഞു കിടപ്പുണ്ട്..


ഒരു തുള്ളി രക്തംപൊഴിഞ്ഞു


വീണിതളിന്റെയൊപ്പം


വളര്‍ന്നുപോ-


യൊരു കൊച്ചു സ്നേഹം!


കൂട്ടുകാരാ നീ ഇല്ലാത്ത ലോകത്ത് നിന്റെ ശബ്ദം ഞങ്ങള്‍ക്ക് വേണ്ടി നീ ബാക്കി വെച്ചിരിക്കുന്നു.. എല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാണ്‌. ഇത്രനാളും നീ ഞങ്ങളുടെ കൂടെ ഉണ്ടായിട്ടും നിന്റെ ശബ്ദം നിന്റെ അസാനിധ്യത്തില്‍ കേള്‍കേണ്ടി വരിക. ഇല്ല മോനേ നീ മരിച്ചിട്ടില്ല...ഈ ശബ്ദവും നീ ഇട്ടേച്ചുപോയ വരികളും എന്നും ഇവിടെ നിലനില്‍ക്കും..




കൂടുതല്‍ കാര്യങ്ങള്‍ നമ്മുടെ കൂടുകാര്‍ അറിയിക്കും..

"ജ്യോനവന്‍";ഞാന്‍ അറിഞ്ഞിട്ടും അറിയാതെ പോയി.. ;(



ഈ വാര്‍ത്ത‍ ഒരാഴ്ച മുന്‍പേ ഞാന്‍ അറിഞ്ഞിരുന്നു. പക്ഷെ, ഇത് നമ്മുടെ "ജ്യോനവന്‍" ആണുന്നു മാത്രം ഞാന്‍ അറിഞ്ഞില്ല. ഇദ്ധേഹം കുവൈറ്റിലെ Autocard Workers നു വേണ്ടിയുള്ള Focus എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. ഈ സംഘടനയുടെ Excicutive Member എന്റെ സ്നേഹിതന്‍ സൈമണ്‍ വഴി വിവരങ്ങള്‍ അറിഞ്ഞു. ഞാന്‍ ഉള്‍പെടെയുള്ള ഹെല്പ് ലൈനിന്റെ എല്ലാ സഹായങ്ങളും ഞാന്‍ ഉറപ്പു നല്‍കിയിരുന്നു. രക്ഷപെടാന്‍ ഒരു മാര്‍ഗവും ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഞാന്‍ അവനെ സന്ദര്‍ശിക്കാം . നമുക്ക് കഴിയുന്ന എല്ലാ സഹായങ്ങളും എത്തിക്കാം.. അയ്യോ ഞാന്‍ അറിഞ്ഞില്ലല്ലോ അത് നമ്മുടെ ജ്യോനവന്‍ ആയിരിക്കും എന്ന്...നാളെ എല്ലാ വിവരങ്ങളുമായി ഞാന്‍ എന്റെ ബ്ലോഗില്‍ വരാം...ഈ വാര്‍ത്ത‍ വായിക്കാന്‍ ഇന്ന് ഞാന്‍ വളരെ താമസിച്ചു പോയി.. ഇപ്പോള്‍ 12.03 AM ആയി ഇവിടെ. കുവൈറ്റില്‍ ഉള്ള ബ്ലോഗേര്‍സ് പരസ്പരം ബന്ധപെട്ടാല്‍ നമുക്ക് ഈ പാവത്തിന് വേണ്ടി വല്ലതും ചെയ്യാന്‍ കഴിയും.. എന്നെ വിളിക്കാം 00965 97649639. നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം നമ്മുടെ പ്രിയ കൂട്ടുകാരന് വേണ്ടി...

2009 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധിജിയും ഇന്നും; ഒരു വിലയിരുത്തല്‍




പ്രിയരേ ,


ഗാന്ധി ജയന്തിയാണല്ലോ കഴിഞ്ഞു പോയത്. ഗാന്ധിജിയുടെ പ്രസക്തി ഇപ്പോഴും എത്രത്തോളം ഉണ്ടെന്നു ,അല്ലെങ്ങില്‍ ആ മഹാനോടുള്ള നമ്മുടെ സമീപനം എന്തെന്ന് വിലയിരുത്തേണ്ടതായിടുണ്ട്. ഇന്ന് എല്ലാം ഒരു പ്രഹസനം മാത്രമായി തീര്നിരിക്കുന്നു. നടുറോഡില്‍ കാക്കകള്‍ കാഷ്ടിച്ച ആ തല കണുമ്പോള്‍ നാം ആ മഹാനെ അവഹേളികുകയല്ലേ ചെയ്യുനത് എന്ന് തോനിപോകുന്നു.. ഇത് മുന്‍പേ കണ്ടിട്ടാണ് വൈക്കം മുഹമദ് ബഷീര്‍ അദേഹത്തിന് വേണ്ടി പ്രതിമകള്‍ നിര്മിക്കരുത് എന്ന് പറഞ്ഞത്.


ഇവിടെ ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടുകയാണ്. എന്റെ ബ്ലോഗില്‍ വലതു വശത്ത് അതിനുള്ള സ്വൌകര്യം ചെയ്തിരിക്കുന്നു. നിങ്ങള്‍ അത് ഉപയോക പെടുത്തുക.. ദയവു ചെയ്തു എന്റെ ഈ ശ്രമത്തോട്‌ സഹകരിക്കുക.


നിങ്ങളുടെ തിരൂര്കാരന്‍.