എന്ടോ സ്സള്ഫനെതിരെ യുള്ള ഇപ്പോഴത്തെ മുറവിളി കാണുമ്പോള്‍ തോനുന്നത് ഇത് ഇപ്പോള്‍ സംഭവിച്ച ഒരു കാര്യം ആണെന്നാണ്. വര്‍ഷങ്ങളായി ഈ മാരക വിപത്തിന്റെ ദൂഷ്യ ഫലം കാസര്‍കോട്ടെ ജനങ്ങള്‍ അനുഭവികുന്നുണ്ട്. അന്നും കേരളത്തിലെ ഈ മുഖ്യ ധാര മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ തന്നെ ഉണ്ടായിരുന്നു. ഒരാളും അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായിരുന്നില്ല. മാധ്യമങ്ങളില്‍ പലപ്പോഴും വാര്‍ത്തക്ക് വേണ്ടി ഒരു വാര്‍ത്തയായി ഇത് ഒതുങ്ങി കൂടി . എന്ടോ സ്സല്ഫന്റെ ഇരകളെ കൊഞ്ഞനം കുത്തുമാര്‍ കള്ള റിപ്പോര്‍ട്ടുകള്‍ സമര്പിക്കപെട്ടപ്പോഴും ഈ മാധ്യമങ്ങളും മുഖ്യധാരാ രാഷ്ട്രീയക്കാരും ഒരു വിരലനക്കം പോലും നടത്തിയില്ല. വിരലില്‍ എണ്ണാവുന്ന യുവജനപ്രസ്ഥാങ്ങള്‍ എന്ടോ സള്‍ഫാന്‍ ദുരിത ബാധകരുടെ അവസ്ഥ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴും മാധ്യമങ്ങള്‍ അതൊന്നും പുറം ലോകത്തെ അറിയിക്കാതിരിക്കാന്‍ പ്രതേകം ശ്രധകാട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ്പ് എന്ടോ സള്‍ഫാന്‍ ഇരകളെ കുറിച്ച് പുറത്തിറങ്ങിയ "സ്പര്‍ശം" എന്നാ ഡോകുമെന്ററി കണ്ടു ഇതാ ഇവിടെ ഇരകള്‍ക്കായി ശബ്തമുയരാന്‍ ഈ ഡോകുമെന്ററി കാരണമാകുന്നു എന്ന് പ്രത്യാശ തോന്നി. കേരളത്തിന്റെ ഒരറ്റത്ത് അന്യ ഗ്രഹജീവികളെ ഒര്മിപിക്കപെടും രീതിയില്‍ ഇങ്ങിനെ ഒരു കൂട്ടും മനുഷ്യ ജീവികള്‍ ഉണ്ടെന്ന തിരിച്ചറിവ് ഇതിലൂടെ ബോധ്യപെടും ഇന്ന് തോന്നിപ്പോയി. പിന്നീടാണ് അറിഞ്ഞിട്ടും കണ്ണടച്ചിരിക്കുകയാണ് ഈ മാധ്യമ പരിഷകള്‍ എന്ന് മനസ്സിലായത്. കേരളത്തിന്റെ വീറും വാശിയുമായി മാറിയിരുന്ന യുവജന പ്രസ്ഥാനം മണിഗോപുരങ്ങളും അമ്മ്യൂസ്മെന്റ്റ് പാര്‍ക്കുകളും നിര്‍മിച്ചു അതിനടിയില്‍ "ആണത്വം" പണയപെടുത്തി തങ്ങളുടെ നേതാക്കന്‍മാര്‍ നടത്തികൂട്ടിയ അഴിമതികള്‍ക്കു വെള്ളപൂശാന്‍ മാത്രം ശങ്ദീകരിക്കപെട്ടു. ഒരുകാലത്ത് നാടിന്‍റെ ചൂരും സുഗന്തവുമായിരുന്നു ഇവര്‍.
വ്യക്തമായ നിശ്ചയ ദര്ദ്യതോടെ എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശോസമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പദ്ധതി ആവിഷ്കരിക്കുകയും അമ്പത് ലക്ഷത്തിന്റെ ആധ്യകട്ടം നടപ്പിലാക്കുകയും ചെയ്ത സോളിഡാരിറ്റി പോലുള്ള യുജന പ്രസ്ഥാനകളുടെ നന്മയുടെ പക്ഷതുനില്‍ക്കാനുള്ള ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കനാണ് മാധ്യമ പരിഷകള്‍ ശ്രദ്ധ ചെലുത്തിയത്. ചിക്ത്സ , വിദ്യാഭാസം , തൊഴില്‍ ഉപകരങ്ങള്‍ , വീട് നിര്‍മാണം തുടങ്ങിയവയിലൂടെ ഇപ്പോള്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേഷിചിരിക്കയാണ്. ഇരകളെയും കൂട്ടി പാര്‍ലിമെന്റില്‍ പോയി തങ്ങള്‍ളുടെ അവസ്ഥ ഉന്നതരെ ബോധ്യപെടുതികൊടുക്കാനും ശ്രമം നടത്തുകയുണ്ടായി.
ഇന്ന് മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും എന്റൊസള്‍ഫാന്‍ നിരന്തര ചര്‍ച്ചയാണ്. ചിലമാധ്യമങ്ങളില്‍ സ്ഥിരമായി കാണിക്കുന്ന ചിത്രങ്ങള്‍ ഞാന്‍ നേരത്തെ സൂചിപിച്ച ഡോകുമെന്ററി രംഗങ്ങള്‍ ആകുമ്പോള്‍ ഇത്രയും കാലം ഈ ചിത്രങ്ങള്‍ ലഭിച്ചിട്ടും തങ്ങളുടെ "കോള്‍ഡ് സ്ടോരില്‍ " സൂക്ഷിച്ചു വെച്ചത് എന്തിനു വേണ്ടിയായിരുന്നു എന്ന് ന്യായമായും ചോദിച്ചു പോകുകയാണ്. വന്‍കിട Corporate കള്‍ക്ക് വേണ്ടി "കൂടികൊടുപ്പ്" നടത്തിയ മാധ്യമ കോമരങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നു പോയികൊണ്ടിരിക്കുന്നത്. എന്റൊസല്ഫനു വേണ്ടി ശബ്ദിക്കുന്ന കേന്ദ്ര കൃഷിമാന്ത്രലയതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും അവരുടെ അനുഭാവികളായ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. അല്ലെങ്കില്‍ ഇന്ന് അവര്കാണിച്ചു കൊണ്ടിരിക്കുന്ന ഉത്ഹാസം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് കൊണ്ടാണെന്ന് പറയാതിരിക്കാന്‍ മറ്റുന്യായങ്ങള്‍ നമ്ക്കുമുന്നില്‍ ഇല്ല. കെ വി തോമസിനെ മത്സരിപിച്ചതും മന്ത്രി യാക്കിയതും കൊണ്ഗ്രസ്സുകാര്‍ അല്ല മറിച്ചു രാജയ്ക്ക് മന്ത്രി പട്ടം കിട്ടിയത് രത്തന്‍ ടാറ്റയും നീര രാഡിയും ആണെന്ന് ഇന്ന് വ്യക്തമായതുപോലെ തോമസ്സിനു മന്ത്രി പട്ടം ലഭിച്ചത് വിദേശ കുത്തകകളുടെ സംഭാവന യാണെന്ന് പുറത്തുവരുന്നതും വിദൂരമാവാന്‍ തരാം ഇല്ല.
വാരനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാന്‍ കോര്‍പ്പറേറ്റ് കളുടെ കൂലിപട്ടാളമായി തരം താഴ്നിരിക്കുകയാണ് ഇന്ത്യവിഷന്‍ , മനോരമ , ഏഷ്യനെറ്റ് തുടങ്ങിയ മധ്യപരിഷകള്‍.
ഇത്രയും വര്‍ഷമായി വ്യവസ്ഥാപിതമായ ഒരു പുനരതിവാസമോ , ചിക്താസ രീതിയോ , Ration , എത്തിക്കാന്‍ നമ്മുടെ മാറിവന്ന സര്‍ക്കാര്‍കള്‍ക്ക് കഴിഞ്ഞിട്ടില്ല. നാമമാത്ര ഇടപെടലുകള്‍ നടത്തി അതും തങ്ങളുടെ ഇങ്ങിതത്തിനു കിട്ടുന്നവര്‍ക്ക് മാത്രം ചെയ്തു കൊടുത്തും സൌജന്ന്യ റേഷന്‍ നല്‍കും എന്ന് പ്രസ്താവന ഇറക്കുകയും വിരലില്‍ എണ്ണവുന്നവര്‍ക്ക് അതുനല്കുകയും ബാക്കിയില്ല ആളുകളെ APL category യില്‍ ഉള്‍പെടുത്തി മട്ടിനിര്തപെടുകയുമാണ് ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് അവര്‍ എടുതഞ്ഞ വസ്ത്രതോട് അല്പമെങ്കിലും ആതമര്താധ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഈ ഇരട്ടത്താപ്പ് നയം പുരതുകൊണ്ടുവരികയും അതോടൊപ്പം ഇരകളോട് ഐക്ക്യപെട്ടു അവക്കിടയില്‍ ജീവിക്കുന്ന , അവര്‍ക്കായി പണിയെടുകുന്ന പ്രസ്തങ്ങളെയും സംഘടനെകളെയും മുഖ്യ ധാരയില്‍ കൊണ്ടുവരിക എന്നതാണ്.
ഇരകളൂട് ചേര്‍ന്ന് നിലക്കാനും അവരുടെ ഇടറിയ ശബ്ധങ്ങള്‍ക്ക് ശക്തിപകരാനും നാം മുന്നിട്ടിറങ്ങുക. നാളെ നക്കുമുകളിലൂടെ ഒരു Helicopter പര്ന്നുപോകുന്നത് വിദൂരമല്ല.