2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

പ്രേയസിയുടെ വേര്‍പാടില്‍ പോലും ഒന്ന് പൊട്ടികരയാന്‍ കഴിയാതെ..

ഇന്ന് കുടുംബ സമേതം ഒരു പിക്കിനില്‍ പങ്കെടുത്തു.. പെരുന്നാളിന്റെ എല്ലാ സന്തോഷവും നിറഞ്ഞാടിയ ഒരു ഒത്തു ചേരല്‍. പക്ഷെ എനിക്ക് മാത്രം അവര്‍ക്ക് കൂടെ ഒത്തു ചേരാന്‍ കഴിഞ്ഞില്ല. എന്റെ പ്രയാസം അവരെ അറിയിച്ചാല്‍ അവര്‍ക്കും അതെ വികാരം ഉണ്ടാകും എന്ന് കരുതി ആരെയും അറിയിച്ചില്ല. അവിടെ നിന്നും മടങ്ങുന്നതിനു മുന്‍പ്പ് ഒരു പരിതിവേരെ പരിഹരിക്കാന്‍ കഴിഞ്ഞു എന്നാ സന്തോഷവും ഉണ്ട്. പോകാന്‍ ഒരുങ്ങുമ്പോള്‍ ആണ് മാധ്യമത്തില്‍ നിന്നും ഹാരിസ് വിളിച്ചു പറയുന്നത് ഒരു പ്രശ്നം ഉണ്ട് ..കഴിയുന്നത്‌ ചെയ്യണം.
മലപ്പുറം സ്വദേശി ഖാസിം..വീട്ടു ഡ്രൈവര്‍..ലക്ഷം മുടക്കിയാണ് കുവൈറ്റില്‍ എത്തിയത്.. നാട്ടില്‍ മൂന്നു മക്കള്‍ നടക്കാന്‍ കഴിയാതെ വീല്‍ ചെയരിലാണ്..ആക്സിടെന്റ്റ്.. ഒത്തിരി സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബം.. ഇന്ന് ഭാര്യ ആതമഹത്യ ചെയ്തു എന്നാ വാര്‍ത്ത നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞു..കഫീല്‍ പോകാന്‍ അനുവദികുന്നില്ല.. കേട്ടപ്പോള്‍ വല്ലാതെ മനസ്സ് പിടഞ്ഞു..ഞാന്‍ അദ്ധേഹത്തെ വിളിച്ചു സംസാരിച്ചു...ഭാര്യ മരിച്ച ദുഖവും പോകാന്‍ കഴിയുന്നില്ല എന്നാ പ്രയാസവും ഒന്നിച്ചാണ് ഭവികുന്ന വല്ലാത്ത അവസ്ഥ..ദൈവമേ ഇത്തരം പ്രരീക്ഷണങ്ങള്‍ ആര്‍കും വരുത്തരുതേ.. കഫീല്‍ പറയുന്നത് അദ്ദേഹം കളവു പറയുകയാണ്‌ എന്ന്..എംബസ്സിയില്‍ പോയി പരാതി നല്‍കട്ടെ എന്ന് അദ്ദേഹം..അതൊരിക്കലും പെട്ടന്നുള്ള ഒരു പ്രശ്ന പരിഹാരമാല്ലന്നു അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ധേഹത്തെ ബോധ്യപെടുത്തി.. നാട്ടില്‍ പോകാന്‍ ടിക്കെടിനു പോലും പണം ഇല്ല. ടിക്കെടിന്റെ കാര്യത്തില്‍ എന്റെ സംഘടന വേണ്ടത് ചെയാം എന്നേറ്റു.. കഫീലുമായി സംസാരിക്കാന്‍ പല ശ്രമം നടത്തിയെങ്ങിലും ഫോണ്‍ എടുത്തില്ല.. ഒടുവില്‍ ടിക്കറ്റ്‌ നല്‍കിയാല്‍ പാസ്സ്പോര്‍ട്ട് നല്‍കാം എന്ന് ഖഫീല്‍ അറിയിച്ചിട്ടുണ്ട്.. ടിക്കെടിനു വേണ്ട കാര്യങ്ങള്‍ നടക്കുന്നു...നാളെ അദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു
ഇപ്പൊ മനസ്സിനെ അലട്ടുന്ന മറ്റൊരു പ്രശ്നം അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യം തന്നെ ആയിരിക്കും അല്ലെ..? പലപ്പോഴും ഓരോരുത്തരുടെ സങ്ങടങ്ങള്‍ കേള്‍കുമ്പോള്‍ മറ്റൊന്നും ആലോചിക്കാറില്ല..എല്ലാം കഴിഞ്ഞതിനു ശേഷം മാത്രമാവും ചതിക്കപെട്ടത്‌ അറിയുക..എന്തായാലും നാളെ അദ്ദേഹം തന്ന മേല്‍വിലാസത്തില്‍ നാട്ടില്‍ ബന്തപെടനം..രണ്ടു കാര്യം ഉണ്ട്...ഒന്ന് സത്യാവസ്ഥ അറിയാനും മറ്റൊന്ന് അവര്‍ക്ക് നാട്ടില്‍ എന്തെങ്കിലും ചെയ്തു കൊടുക്കാനും..പലവിഷയങ്ങളും ഇത് പോലെ വരുമ്പോള്‍ സോളിഡരിട്ടിയുടെ സഹായമാണ് തേടുന്നത്.. അവര്‍ അത് ഭംഗിയായി ആത്മാര്‍ത്ഥമായി ചെയ്യാറുണ്ട്.. ആ നന്ദി കൂടെ രേഖപെടുത്താന്‍ ഈ അവസരം ഉപയോഗ പെടുത്തട്ടെ..പ്രാര്‍ഥികുക അദ്ധേഹത്തിന്റെ പ്രയാസങ്ങള്‍ പെട്ടന്ന് ശരിയാവുന്നതിനു വേണ്ടി..