2010, ഏപ്രിൽ 3, ശനിയാഴ്‌ച

ചുട്ടുപൊള്ളുന്നു; ദൈവത്തിന്‍റെ സ്വന്തം നാട്

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് വരള്‍ച്ചയും കൊടും ചൂടും. സൂര്യഗാതം എല്‍കുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിച്ചു വരികയാണ്. ഈ അടുത്തകാലം മുതലാണ്‌ ഈ പ്രതിഭാസം കേരളത്തില്‍ കണ്ടു തുടങ്ങിയത്. പ്രക്രതിയുടെ സന്തുലിതാവസ്ഥയില് മനുഷ്യന്‍റെ കൈകടതലുകലാണ് ഇതിനു കാരണം. ചെറുതും വലുതുമായ 40 പരം നദികള്‍ കേരളത്തിലൂടെ ഒഴുകുന്നുണ്ട്. പ്രതിവര്‍ഷം 100 മുതല്‍ 110 വരെ മഴദിനങ്ങലാണ് കേരളത്തില്‍ ലഭികുന്നത്‌. എന്നിട്ടും വേനല്‍ കാലത്ത് രൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയും കേരളം അഭിമുഖീകരിക്കുന്നു. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു?

അശാസ്ത്രീയമായി പാടശേഖരങ്ങള്‍ നികത്തുന്നതും മഴവെള്ള സംഭരണികളുടെ അഭാവവും അല്ലെങ്കില്‍ കാര്യക്ഷമമല്ലാത്ത സംഭരണികളും മൂലം മഴവെള്ളം ശേകരിക്കാന്‍ കഴിയാതെ നഷ്ടപ്പെട്ട് പോകുന്നതും,മരങ്ങള്‍ വെട്ടിമുറിച്ച് കളയുന്നതിന്‍റെ ഫലമായി മണ്ണൊലിപ്പ് മൂലം തടയിണകള്‍ ഇല്ലാതാകുന്നു. പുഴയില്‍ നിന്നും മണല്‍ വരുന്നത് മൂലം പുഴകള്‍ നശിപ്പിക്കപെടുന്നു. വേനല്‍ തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ പട്ടണങ്ങളും ഒട്ടു മിക്ക ഗ്രാമങ്ങളും വെള്ളത്തിന്‌ വേണ്ടിയുള്ള നെട്ടോട്ടതില്ലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഒരു തുള്ളി ദാഹജലം സംഭരിക്കുന്നത്. പൊതു കിനരുകള്‍ക്കും ടാപ്പുകള്‍ക്കും മുന്നില്‍ കുടങ്ങളുടെ നീണ്ട ക്യു തന്നെ കാണാന്‍ കഴിയും. സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ കൂടുതലും പ്രയാസം അനുഭവിക്കുന്നത്.

വേനല്‍ കാലത്ത് ടാങ്കറില്‍ വെള്ളം കൊണ്ട് വന്നു വിതരണം ചെയ്യുന്ന രീതി പലസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്വീകരിച്ചു വരുനുണ്ട്. ഇത് തികച്ചും അശാസ്ത്രീയം മാത്രമാണ്. സ്ഥായിയായ ഒരു ബദലാണ് കേരളത്തിന്‌ ആവശ്യം. കേരളത്തില്‍ വ്യാപകമായി മഴവെള്ള സംഭരണികള്‍ ശാസ്ത്രീയമായി നിര്മിക്കപെടണം. മരങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്ക് തടയിടണം. പുഴയിലെ മണലെടുപ്പ് ശാസ്ത്രീയമായി പരിഷ്കരിക്കണം. ഭൂഗര്‍ഭ ജലത്തെ ഊറ്റിയെടുക്കുന്ന കുത്തകകമ്പനികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. അതിനെല്ലാം ഇച്ചാ ശക്തിയുള്ള ഒരു ഗവര്‍മെന്റാണ് നമുക്കാവശ്യം. പൊതുജനത്തിനും ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ട്. നമ്മുടെ നാട്ടില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ നമ്മള്‍ ഒത്തൊരുമിച്ചാല്‍ സാദിക്കും. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട പദ്ധതികള്‍ രൂപപെടുത്താന്‍ നമുക്കുകഴിയും. ഭൂമിയുടെ ഘടനക്കനുസരിച്ചു കിണറുകളും ടാങ്കുകളും പൊതുജങ്ങളുടെ സഹകരണത്തോടെ സ്ഥാപിച്ചെടുക്കാന്‍ കഴിയും. ഇത്തരം കൂടായ്മകളിലൂടെ ഒരു പുതിയ സംസ്കാരമാണ് വളര്ന്നു വരിക.. നമ്മില്‍ നിന്നും അന്യം നിന്നുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും സഹാവര്തിത്വതിന്റെയും കാരുന്ണ്യത്തിന്റെയും ഒരു പുതിയ വെളിച്ചും തുറന്നിടാന്‍ കഴിയും. നമുക്കുശേഷം വരുന്ന തലമുറയും ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന ബോധം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.