2009, ഡിസംബർ 27, ഞായറാഴ്‌ച

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?

മുസ്ലിം സ്ത്രീയും പര്‍ദയും ഇന്ന് വളരെയേറെ ചര്‍ച്ച ചെയ്യപെടുന്നുണ്ട്. വാര്‍ത്ത മാധ്യമങ്ങളും ബ്ലോഗുകളും സാംസ്‌കാരിക നായകര്‍ എന്നറിയപെടുന്ന എം എന്‍ കാരശേരിയെ പോലുള്ളവരും അവരുടെ നല്ല സമയവും ചിലവഴികുന്നത് ഇതിനു വേണ്ടിയാണെന്ന് തോന്നിപോകുകയാണ്. പര്‍ദ്ദ തീര്‍ച്ചയായും മലയാളി മുസ്ലിം സ്ത്രീകളില്‍ സ്വീകാര്യത നേടിയിടുണ്ട്. അതിനു പ്രധാനമായ കാരണം അത് ധരിക്കാനുള്ള സൗകര്യം തന്നെയാണ് . ആറു മീറ്റെര്‍ നീളമുള്ള സാരി പോലും സ്ത്രീയുടെ നഗ്നത പൂര്‍ണമായി മറക്കാന്‍ സൗകര്യം ചെയ്യുനില്ല. മാത്രമല്ല സുരക്ഷിതത്വവും അത് നല്‍കുന്നില്ല. പക്ഷെ പര്‍ദ്ദ അങ്ങിനെയല്ല അതവള്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വം നല്‍കുന്നു. ഒരു മുസ്ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ മുന്കയ്യും മുഖവും ഒഴിച്ചുള്ള എല്ലാ ഭാഗവും നഗ്നതയാണ്. അത് മറക്കല്‍ അവള്‍ക്കു നിര്‍ബന്ധമാണ്‌.അതിനു പര്‍ദ്ദ വളരെ സഹായകമാണ്... അതവള്‍ പാലിച്ചു ജീവികുന്നുന്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശനം? അവളെ അത് ധരിക്കാന്‍ അനുവദിക്കുക.. മറ്റുവസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകളെക്കാള്‍ അവള്‍ സുരക്ഷ്ടത്വം അനുഭവിക്കുന്നു എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ സാക്ഷ്യപെടുത്തുന്നു. അവളുടെ വിശ്വാസകാര്യങ്ങള്‍ പൂര്തികരിക്കുന്നതില്‍ നിന്നും അവളെ തടയാന്‍ ആരാണ് അധികാരം തന്നത്?
പിന്നെ വേറെ ഒരു മഹാ അപരാധമായി കണ്ടെതിയിരികുന്നത് മുസ്ലിം സ്ത്രീകള്‍ കിടയില്‍ പര്‍ദയുടെ വ്യാപനമാണ്. അതിനും അവള്‍ക്കു കാരണങ്ങള്‍ ഉണ്ട്..ഇന്ന് മുസ്ലിം സ്ത്രീ വിദ്യാഭ്യാസ പരമായി വളരെ മുനോക്കം നില്കുനുണ്ട്. പണ്ട് തയിരുനില്ല സ്ഥിതി..യാഥാസ്ഥിക വിഭാഗം അവള്‍ വിദ്യ നേടുന്നതില്‍ നിന്നും അവളെ തടഞ്ഞിരുന്നു. ഇന്ന് അത് മാറി. എന്താണ് ഇസ്ലാം വിഭാവന ചെയ്യുന്ന സ്ത്രീ എന്ന് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നമ്രൂത് രാജാവിന്‍റെ ഭാര്യ അസ്യയെ , യേശുവിന്റെ മാതാവ് മറിയം , യെഷ്മയെലിന്റെ മാതാവ് ഹാജര്‍ , സോളമന്റെ കാലത്ത് ജീവിച്ച രാക്ഞ്ഞി ബില്കീസ് , പ്രവാചകന്‍റെ പത്നി ആയിഷ , ഖദീജ , സൈനബുല്‍ ഗസ്സാലി , താലിബാന്‍ പിടിയില്‍ നിന്നും രക്ഷപെട്ടു മുസ്ലിമ്മായി തീര്‍ന്ന യുവോന്‍ റിഡ്ലി തുടങ്ങിയ ധീര വനിതകളുടെ ജീവിതം അവര്‍ മനസ്സിലാക്കി അതില്‍ നിന്നും അവര്‍ ഊര്‍ജം സംഭരിക്കുന്നു. അഞ്ചു നേരം ഉള്ള നമസ്കാരം എല്ലാ മുസ്ലിമിന്നും നിര്‍ബന്ധ ബാധ്യതയാണ്. അത് നിര്‍വഹിക്കാന്‍ മാന്യമായ വസ്ത്രം അവള്‍ക്കു അനിവാര്യമാണ്. പഠിക്കുന്ന വിധ്യര്തിനികളും ജോലി ചെയ്യുന്ന സ്ത്രീകളും അവാരുടെ സമയ ബന്ധിതമായ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ പര്‍ദ്ദ അവരെ വളരെ സഹായിക്കുന്നു. പര്‍ദയുടെ വ്യാപനത്തിന് ഇതും ഒരു ഹേതു ആയിടുണ്ടായിരിക്കാം. പിന്നെ മറ്റെല്ലാം പോലെ പര്‍ദ്ദ കമ്പനികള്‍ നല്‍കുന്ന പരസ്യങ്ങളും അവളെ സ്വധീനിചിടുണ്ടാവും..
പര്‍ദയെ അറബികളുമായി ബന്ധിപിച്ചു സംസാരികുന്നവരോട് ഒരു കാര്യം ..പര്‍ദ്ദ എന്ന ഒരു പദം അറബി ഭാഷയില്‍ ഇല്ല എന്ന് സൂചിപിക്കാന്‍ ഈ അവസരം ഉപയോഗ പെടുതുകയ്യാണ്.അറബിയില്‍ ഇതിനു ഹിജാബ് എന്നാണ് പറയുക. പര്‍ദ്ദ എന്ന പദം ഉര്‍ദു , ഹിന്ദി എന്നീ ഭാഷകളിലാണ് ഉപയോഗികുന്നത്.. അപ്പോള്‍ അതിനെ അറബിയോട് കൂട്ടികെട്ടെണ്ടാതില്ല. ഒരു കാര്യം കൂടെ ഈ കറുത്ത അല്ലെങ്ങില്‍ വ്യതസ്ത കലരുകളില്‍ ഇറങ്ങുന്നു ഈ വസ്ത്രം ധരിച്ചാലേ മുസ്ലിം സ്ത്രീ പൂര്നമാകൂ എന്ന ധാരണ ആരുക്കും ഇല്ല...തന്‍റെ ശരീരം മേല്‍ പറഞ്ഞ രൂപത്തില്‍ മറയുന്ന ഈതു വസ്ത്രവും ധരിക്കാനുള്ള അവകാശം അവള്‍ക്കു അനുവദിച്ചു കൊടുതിട്‌ണ്ട്. മിനി സ്കേര്‍ട്ടും , മാറ് തുറന്നിടലും ക്യാറ്റ് വക്കുമാണ് സ്ത്രീയുടെ പുരോഗതിയുടെ ഐഡന്റിറ്റി എങ്കില്‍ ആ ഐഡന്റിറ്റി മുസ്ലിം സ്ത്രീക്ക് ആവശ്യമില്ല.

എം എന്‍ കാശേരിയുടെ പര്‍ദ്ദ വിരോധത്തിനുള്ള മറുപടിയായി മാത്ര്ഭൂമി ആഴ്ച പതിപ്പില്‍ കെ പി സലവ (ജി ഐ ഓ മുന്‍ സംസ്ഥാന പരിസിടന്ദ്) എഴുതിയ കുറിപ്പ് പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിന്?
. വായിക്കാം..

2009, ഡിസംബർ 15, ചൊവ്വാഴ്ച

തീ കൊള്ളികൊണ്ട് പുറം ചൊറിയുന്നവര്‍

ബന്ദുകളും ഹര്‍ത്താലുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ഇഷ്ടാനുസരണം കേരളത്തിലും പുറത്തും ആഹ്വോനം ചെയ്യാറുണ്ട്. അന്നേ ദിവസങ്ങളില്‍ പൊതുജനം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപെടുന്നു. പൊതുവേ എല്ലാ ബന്ദും ഹര്‍ത്താലും അക്രമങ്ങലിലാണ് കലാശിക്കുന്നത്. പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപെടുകയും ചെയ്യുന്നു. കെ എസ് ആര്‍ ടി സി പോലുള്ള വാഹങ്ങള്‍ അഗ്നിക്കിരയാകുന്നത് സര്‍വ സാധാരണം. ആരും അതിനെ കുറിച്ച് ചോദ്യം ചെയ്യാറില്ല. അതിന്‍റെ പേരില്‍ ഇന്നേവരെ ഒരു നേതാവും ചോദ്യം ചെയ്യപെട്ടിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ അറസ്റ്റ് ചെയ്യേപെടുകയോ നശിപ്പിക്കപെട്ട പൊതുമുതല്‍ തിരച്ചു നല്‍കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് നടന്ന കളമശ്ശേരി ബസ് കത്തിക്കല്‍ കേസിന്‍റെ ഭാഗമായി ഇന്ന് സൂഫിയ മദനി പത്താം പ്രതിയാക്കപെട്ടിരിക്കയാണ്. അതിനു കാരണമായി പറയപെടുന്നത് അവര്‍ക്ക് വിളിച്ച ഒരു ഫോണ്‍ കാളും. ഈ ഫോണ്‍ കാള്‍ യു ഡി എഫ് ഭരണ കാലത്ത് തന്നെ വളരെ ചര്‍ച്ച ചെയ്യപെട്ടതാണ്. അന്നത്തെ അന്വഷണ ഉദ്യോഗസ്ഥന്‍റെ മുന്നില്‍ അതിന്‍റെ നിജസ്ഥിതി ബോധ്യപെടുതിയതുമാണ്. അന്നൊന്നും ഒരു നടപടിയും ശുപാര്‍ശ ചെയ്യപെട്ടിടില്ല. ഇപ്പോള്‍ ഇതെങ്ങിനെ സംഭവിച്ചു? അബ്ദുന്നാസര്‍ മദനി നീണ്ട ഒന്‍പതര വര്ഷം ഒരു വിചാരണയും കൂടാതെ തടവില്‍ കഴിഞ്ഞപ്പോള്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസ് കത്തിക്കലിന് നേത്രത്വം നല്‍കിയിരിക്കാം , പാര്‍ട്ടി നേതാവിന്‍റെ ഭാര്യ എന്നനിലയില്‍ സൂഫിയ മദനിയെ ഫോണും ചെയ്തിരിക്കാം. ബന്ദും ഹര്‍ത്താലും നടക്കുമ്പോള്‍ പാര്‍ട്ടി ഓഫീസിലിരുന്നു അക്രമ പ്രവര്‍ത്തനത്തിന് നേരിട്ട് ചുക്കാന്‍ പിടിക്കുന്നവരാണ് നമ്മുടെ പല രാഷ്ട്രീയക്കാരും. പക്ഷെ , അവരാരും ഇതുപോലെ വേട്ടയാടപെട്ടിടില്ല . ഇത് ഒരു പാവം സ്ത്രീക്കെതിരെ നടക്കുന്ന നീചമായ കടന്നു കയറ്റമാണ് . പത്രങ്ങളും ടിവി മാധ്യമങ്ങളും ചേര്‍ന്ന് തേജോവധം ചെയ്യുകയാണ്. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ പിന്നെ അവര്‍ക്കനുകൂലമായി ശബ്ദിക്കാന്‍ ആരും ഉണ്ടാവില്ല എന്ന ഉറപ്പിലാണ് ഈ തേര്‍വാഴ്ച. ഇതിനെതിരെ ശബ്ദിക്കാന്‍ ഒരു സ്ത്രീ വിമോചന സംഘടനയോ സാംസ്കാരിക നായകരോ രംഗത്ത് വന്നിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപെടനം പക്ഷെ,ഊഹാങ്ങളിലൂടെയല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
കേരളത്തില്‍ വ്യക്തമായ വര്‍ഗീയ ധൃവീകരണം തന്നെ നടകുന്നുണ്ട്. പല കോണില്‍ നിന്നും ബോധപൂര്‍വമായ നീക്കങ്ങള്‍ നടക്കുന്നു. നൈമിഷികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി തീ കൊള്ളികൊണ്ട് പുറം ചൊറിയുകയാണ് നേതാക്കള്‍. ലവ് ജിഹാദ് എന്നപേരില്‍ മാധ്യമങ്ങളും ചില സമുദായ സംഘടനകളും അഴിച്ചു വിട്ട കള്ള പ്രചാരണം ഒടുവില്‍ അതിന്‍റെ നിജസ്തിഥി ബോധ്യപെട്ടങ്കിലും അതുണ്ടാക്കിയ വിടവ് വളരെ കൂടുതലാണ്.
ഇപ്പോള്‍ ഇതാ അതിന്‍റെ മറ്റൊരു പതിപ്പുമായി രംഗത്ത്. സുഫിയ മദനിക്ക് നേരെയുള്ള ആരോപണം കേരളത്തിലെ ഇപ്പോള്‍ പൊതു രംഗത്തേക്ക്കടന്നു വരുന്ന മുസ്ലിം സ്ത്രീകള്‍ക്കുള്ള ഒരു തകീത് കൂടിയാണെന്ന് സംഷയികേണ്ടിയിരിക്കുന്നു. എന്ത് കൊണ്ട് യുഡിഎഫ് ഭരണ കാലത്ത് അനേഷണം നടന്നില്ല. ഇന്ന് ആരോപണം ഉന്നയികുന്നവര്‍ തന്നെയല്ലേ അന്ന് ഭരണം നടത്തിയിരുന്നത്? തങ്ങള്‍ക്കനുകൂലമല്ലാത്ത ആരെയും നശിപ്പിക്കുക എന്ന ഗൂഡ തന്ത്രമാണ് ഇതിനു പിന്നില്‍. തീവ്രവാദം എന്ന ലേബല്‍ നല്‍കിയാല്‍ സമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി ഒറ്റെപെടുത്താം എന്ന് രാഷ്ട്ര്ര്യക്കാര്‍ക്ക് നന്നായിട്ടറിയാം. എന്നാല്‍ എത്ര തീവ്ര വാദ കേസുകള്‍ തെളിയിക്കപെട്ടിടുണ്ട് ? മാധ്യമങ്ങള്‍ക്ക് മറ്റൊരു ഇരയെ കിട്ടിയാല്‍ അവര്‍ ഇത് വിട്ടുകളയും. പക്ഷെ , ഇത്തരം പ്രചാരങ്ങള്‍ വഴി സമൂഹത്തിന്റെ മനസ്സില്‍ മുളപൊട്ടുന്ന വിഷത്തിന്റെ വിത്ത് പിഴുതെറിയാന്‍ കഴിഞ്ഞെന്നു വരണമെന്നില്ല. ഇനിയെങ്കിലും നാം അത് മനസ്സിലാക്കിയാല്‍ ഞാനായിരുന്നു. അങ്ങിനെ വരും തലമുറയെങ്കിലും സ്വസ്ഥമായി ജീവികട്ടെ...

2009, ഡിസംബർ 9, ബുധനാഴ്‌ച

സ്ത്രീ ശാക്തീകരണം; കാലഘട്ടത്തിന്റെ തേട്ടം

സന്തോഷ്‌ പുല്ലനയുടെയും വി കെ ബാലയുടെയും അഭിപ്രായം മാനിച്ചു പുതുതായി മൂന്നു ലിങ്കുകള്‍ ചേര്തിടുണ്ട്....

ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് സ്ത്രീ ശാക്തീകരണം. സ്ത്രീയുടെ നൈസര്‍ഗികമായ കഴിവുകളെ സമൂഹത്തിന് എങ്ങിനെ ഉപയോഗ്യമാക്കാന്‍ കഴിയും എന്ന് വ്യാപകമായി ചര്‍ച്ച ചെയ്യപെടുന്നു. ഈയൊരു ചിന്തധാര ആഗോളതലത്തിലും ഗ്രമാഗ്രമാന്തരങ്ങളിലും ഒരു പോലെ സംസരവിഷയമായി തീര്നിടുണ്ട്. ചരിത്രാതീതകാലം മുതല്കെ സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉണ്ടായിരുന്നു. അറിവും അധികാരവും അവള്‍ക്ക് ഉണ്ടായിരുന്നു. ഇസല്മിന്റെ സുവര്‍ണ കാലത്തില്‍ സ്ത്രീ വിമോചനത്തിന്റെ തിളങ്ങുന്ന ഒരധ്യായം പ്രവാചകന്‍ മുഹമ്മദിലൂടെ ലോകത്തിനു സമര്പിക്കപെട്ടു. ആ കാലഘട്ടത്തില്‍ സ്ത്രീക്ക് ഉന്നതമായ സ്ഥാനവും നല്കപെട്ടത്‌ ചരിത്രസത്യം.

എന്നാല്‍ പിന്നീട് നാം കണ്ടത് ചരിത്രത്തിന്റെ തിരിച്ചുപോക്കാണ്. ഏതൊരു ആദര്‍ശമാണ് സ്ത്രീക്ക് ഉന്നത സ്ഥാനം നല്‍കിയത് അതെ ആദര്‍ശത്തിന്റെ വകതാക്കള്‍ അവളെ ചുമരുകല്കുള്ളില്‍ തളചിടാനാണ് ശ്രമിച്ചത്. ഇതിന്റെ പ്രധാന ഉത്തരവാദി വിവിധ സംസ്കാരങ്ങളിലൂടെ ഇസ്ലാമില്‍ കടന്നുകൂടിയ പൌരോഹിത്യമാണ്. പതിയെ കടന്നുകൂടിയ പൌരോഹിത്യത്തിന്റെ നീരാളി ഹസ്ഥങ്ങള്‍ വളരെ പെട്ടന്നാണ് പിന്നീടു പടര്‍ന്നു പിടിച്ചത്. അവയുടെ നികൃഷ്ടമായ കാലുകള്‍ ആദ്യം ചവിട്ടിയരച്ചത് സ്ത്രീയുടെ അവകാശങ്ങളയിരുന്നു. അവളുടെ ദുഖവും ദുരിതവും അവള്‍ക്കായി തീര്‍ത്ത ചുമരുകള്‍ കിടയില്‍ തളചിടപെട്ടു. അറിവിന്റെയും അക്ഷരത്തിന്റെയും വാതിലുകള്‍ അവള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപെട്ടു.. അതുമൂലം വിദ്യാഭ്യാസം , തൊഴില്‍ , സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ തീര്‍ത്തും അവള്‍ പാര്‍ശ്വവല്കരിക്കപെടുന്നതാണ് പിന്നീട് ചരിത്രം കണ്ടത്. ഇത് എല്ലാ വിഭാഗങ്ങളിലും ഏറെ കുറെ സംഭവിച്ചു എങ്കിലും മുസ്ലിംകളില്‍ ഇത് മതത്തിന്റെ പേരില്‍ കെട്ടിവെക്കപെട്ടു.

ഒരു ചിന്താധാര ഭൌതികവിദ്യാഭ്യാസം നേടിയ സ്ത്രീകളെ പടിഞ്ഞാറിന്റെ സന്തതിയായ ഫെമിനിസ്സതിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാക്കപെട്ടു. അതാണ് തന്റെ രക്ഷയുടെ മാര്‍ഗമെന്നു അവള്‍ വിശ്വസിച്ചു. സ്വകാര്യതകള്‍ തെരുവിലേക്ക് വലിച്ചിഴച്ചു കുടുംബ ബന്ധങ്ങളുടെ ഭദ്രത തന്നെ തകര്‍ത്തെറിഞ്ഞു. മുതലാളിത്വത്തിന്റെ കഴുക കണ്ണുകള്‍ സ്ത്രീ എന്നാല്‍ ശരീരം മാത്രമാനെന്നും അത് ആസ്വാധനതിനു ഉള്ളതാണെന്നും മുദ്രകുതപെട്ടു.

ഇവിടെയാണ്‌ സ്ത്രീ ശാക്തീകരണം സാമൂഹ്യവിപ്ലവത്തിലൂടെ എന്നാ സന്ദേശം പ്രസക്തമാകുന്നത്. താന്‍ ആര്ജിചെടുത്ത അറിവ് ആയുധമാക്കി തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ അവള്‍ തെയ്യാരവേണ്ടാതുണ്ട്. സമൂഹത്തിലെ ആരാജകത്വതിനെതിരായും, പൌരോഹിത്യം സമ്മാനിച്ച മതമാമൂലുകളുടെ കെട്ടുപാടുകളോട് പൊരുതി ഒരു പുതു തലമുറയുടെ ഉയര്തെഴുനെല്‍പ്പിനായി ഓരോ സ്ത്രീയും മുന്നോട്ടു വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് വിപ്ലവങ്ങള്‍ സംഭവിക്കുന്നത്.

സ്ത്രീ ശക്തീ കാരണം ; ഖുര്‍ആനിക പാഠങ്ങള്‍

സ്ത്രീ മുന്നേറ്റം ആഗോള തലത്തില്‍

സ്ത്രീത്വത്തിലേക്കുള്ള തീര്‍ത്ഥയാത്ര